എന്തൊരു ഫീൽ ഗുഡ് പ്ലാനാണിത് VI; ദിവസവും 3GB ഡാറ്റ, അൺലിമിറ്റഡ് കോളിങ്, ഹാഫ് ഡേ അൺലിമിറ്റഡ് ഡാറ്റ വേറെയും
ഇന്ത്യൻ ടെലിക്കോം കമ്പനികളിൽ വരിക്കാരുടെ എണ്ണത്തിൽ മൂന്നാം സ്ഥാനക്കാരനാണ് വിഐ. ജിയോയും എയർടെലും കഴിഞ്ഞാൽ ഏറ്റവുമധികം വരിക്കാരുള്ളത് വൊഡാഫോൺ ഐഡിയ എന്ന വിഐക്ക് ആണ്. അതിനും പിന്നിലാണ് സർക്കാർ ഉടമസ്ഥതയിലുള്ള ബിഎസ്എൻഎൽ ഉള്ളത്. ജിയോയും എയർടെലും നടത്തിയതുപോലെ ഒരു രാജ്യവ്യാപക 5ജി വ്യാപനം നടത്താൻ വിഐക്ക് കഴിഞ്ഞിട്ടില്ല. അതിന്റെ മുഖ്യ കാരണം സാമ്പത്തിക പ്രതിസന്ധി ആയിരുന്നു. എന്നാൽ, നിലവിൽ വിഐ അതിന്റെ 5ജി വ്യാപനം ആരംഭിച്ചിട്ടുണ്ട്. 5ജി ഇല്ലെങ്കിലും മികച്ച സേവനം വിഐ നടത്തുന്നുണ്ട് എന്നതാണ് അതിനെ ഇപ്പോഴും വരിക്കാർക്ക് പ്രിയപ്പെട്ട കമ്പനിയാക്കി മാറ്റുന്നത്.
രാജ്യവ്യാപകമായി വിഐക്ക് മികച്ച 4ജി നെറ്റ്വർക്ക് ഉണ്ട്. അതിനാൽ ഹൈസ്പീഡ് ഡാറ്റ സേവനങ്ങൾ വരിക്കാർക്ക് ലഭ്യമാക്കുന്നതിൽ വിഐക്ക് ഒരു ബുദ്ധിമുട്ടും ഇല്ല. ഇത് കൂടാതെ വരിക്കാർക്കായി മികച്ച റീച്ചാർജ് ഓപ്ഷനുകളും വിഐ വാഗ്ദാനം ചെയ്യുന്നുണ്ട്. ബിഎസ്എൻഎല്ലിനെപ്പോലെ തന്നെ വിഐക്കും ഏറെ പ്രധാനപ്പെട്ട ടെലിക്കോം സർക്കിൾ ആണ് കേരളം.

രാജ്യത്ത് മറ്റിടങ്ങളിൽ വിഐയുടെ ശക്തി കാര്യമായി കുറഞ്ഞുവരികയാണ്, കേരളത്തിലും ചില തിരിച്ചടികൾ നേരിടുന്നുണ്ട് എങ്കിൽക്കൂടിയും നിരവധി ഉപയോക്താക്കൾ ഇപ്പോഴും തികഞ്ഞ സംതൃപ്തി രേഖപ്പെടുത്തിക്കൊണ്ട് വിഐക്ക് ഒപ്പം തുടരുന്നു. അധികം വൈകാതെ കേരളത്തിലും വിഐ 5ജി ലഭ്യമായിത്തുടങ്ങും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ഉൾപ്പെടെയുള്ള നഗരങ്ങളിൽ വിഐ 5ജി അടുത്ത ഘട്ടത്തിൽ എത്തും.
കേരളത്തിലെ തങ്ങളുടെ വരിക്കാർക്കായി വിഐ നിരവധി പ്രീപെയ്ഡ് പ്ലാനുകൾ ലഭ്യമാക്കിയിട്ടുണ്ട്. അതിൽ, വരിക്കാർക്ക് വളരെ സംതൃപ്തി നൽകുന്ന ഒരു റീച്ചാർജ് പ്ലാനാണ് 1197 രൂപയുടെ പ്ലാൻ. ഒരു ഫീൽ ഗുഡ് റീച്ചാർജ് പ്ലാൻ എന്ന് ഇതിനെ വിശേഷിപ്പിക്കുന്നതിൽ ഒട്ടും തെറ്റില്ല എന്ന് പറയാം.

1197 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാൻ വാഗ്ദാനം ചെയ്യുന്ന ആനുകൂല്യങ്ങൾ: അൺലിമിറ്റഡ് വോയ്സ് കോളിങ്, ദിവസം 3ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ്, 84 ദിവസം വാലിഡിറ്റി എന്നിവയാണ് ഇതിലെ പ്രധാന ആനുകൂല്യങ്ങൾ. ഡാറ്റ ഉപയോഗം ധാരാളമുള്ള വിഐ വരിക്കാരെ സംബന്ധിച്ച് ഏറെ അനുയോജ്യമായ ഒരു പ്ലാൻ ആണിത്.
ഇതിൽ ലഭ്യമാകുന്ന 3ജിബി പ്രതിദിന ഡാറ്റ തന്നെ ഒരാളുടെ ഒരു ദിവസത്തെ ഡാറ്റ ഉപയോഗത്തിന് ധാരാളമാണ്. എന്നാൽ ഈ ഉയർന്ന അളവ് പ്രതിദിന ഡാറ്റയ്ക്ക് പുറമേ രാത്രി 12 മുതൽ ഉച്ചയ്ക്ക് 12 വരെ അൺലിമിറ്റഡ് ഡാറ്റ സൗജന്യമായി ഉപയോഗിക്കാൻ അനുവദിക്കുന്ന ഹാഫ് ഡേ അൺലിമിറ്റഡ് ഡാറ്റ ഓഫറും ഈ വിഐ പ്ലാനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അതിനാൽ ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം വലിയ അളവിലുള്ള ഡാറ്റ ആവശ്യങ്ങൾ വളരെ ഈസിയായി മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കും. ജിയോയുടെയും എയർടെലിന്റെയും അൺലിമിറ്റഡ് 5ജി ഡാറ്റ പ്ലാനുകൾ ഉപയോഗിക്കുന്നതിന് സമാനമായ ഒരു ഡാറ്റ പിന്തുണ ഉറപ്പിക്കാൻ ഈ പ്ലാൻ വിഐ വരിക്കാർക്ക് പ്രയോജനപ്പെടുത്താൻ സാധിക്കും.

വീക്കെൻഡ് ഡാറ്റ റോളോവർ, ഡാറ്റ ഡിലൈറ്റ്സ് എന്നീ വിഐ സൂപ്പർ ഹീറോ ആനുകൂല്യങ്ങളും ഈ പ്ലാനിൽ ലഭ്യമാണ്. പ്രതിദിനം 14 രൂപ 25 പൈസയാണ് ഈ പ്ലാനിന് ചെലവാകുക. വില അൽപ്പം കൂടുതലാണ് എന്ന് തോന്നിക്കുമെങ്കിലും ലഭ്യമാകുന്ന ഡാറ്റയുടെ അളവ് കണക്കിലെടുക്കുമ്പോൾ ഈ ഡീൽ തികച്ചും ലാഭകരമാണ്. പക്ഷേ ധാരാളം ഡാറ്റ ഉപയോഗമുള്ളവർക്കാണ് ഈ പ്ലാൻ അനുയോജ്യം.


Click it and Unblock the Notifications








