വിഐ സിം ഉണ്ടോ? ഈ ഒരു പ്ലാനിൽ അൺലിമിറ്റഡ് കോളിങ്ങും ഡാറ്റയും നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷനും കിട്ടും!
ഇന്ത്യയിലെ ടെലിക്കോം കമ്പനികളിൽ ബിഎസ്എൻഎൽ ഒഴികെയുള്ള എല്ലാ ടെലിക്കോം കമ്പനികളും നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ തങ്ങളുടെ ഏതെങ്കിലും ഒരു പ്രീപെയ്ഡ് പ്ലാനിലെങ്കിലും ഉൾപ്പെടുത്തിയിട്ടുണ്ട്. നല്ലകാര്യങ്ങൾ വേണ്ട സമയത്ത് ചെയ്യുന്ന ശീലം പണ്ടുമുതലേ ഇല്ലാത്തതിനാൽ, ബിഎസ്എൻഎൽ ഇപ്പോഴും ഒടിടി സബ്സ്ക്രിപ്ഷൻ പ്രീപെയ്ഡ് പ്ലാനിൽ ഉൾപ്പെടുത്തണോ വേണ്ടയോ എന്ന് കാര്യമായി ആലോചിച്ച് തുടങ്ങിയിട്ടേയുള്ളൂ, അതിൽ തീരുമാനമാകാൻ സമയമെടുത്തേക്കും. ബിഎസ്എൻഎൽ വരിക്കാർ തങ്ങൾക്ക് പ്രീപെയ്ഡ് പ്ലാനിനൊപ്പം നെറ്റ്ഫ്ലിക്സും ആമസോൺ പ്രൈമുമൊന്നും ആസ്വദിക്കാൻ യോഗമില്ല എന്നുകരുതി തൽക്കാലം ആശ്വസിക്കുക. സ്വകാര്യ ടെലിക്കോം കമ്പനികളുടെ കാര്യമെടുത്താൽ നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷനുള്ള പ്ലാൻ ഏറ്റവും ഒടുവിൽ അവതരിപ്പിച്ചത് വൊഡാഫോൺ ഐഡിയ (VI) ആണ്.
ജിയോയും എയർടെലും തങ്ങളുടെ പ്രീപെയ്ഡ് പ്ലാനുകളിൽ നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ ഉൾപ്പെടുത്തിയ ശേഷമാണ് വിഐയും ആ വഴിക്ക് നീങ്ങിയത്. നിലവിൽ വിഐയുടെ ഒരു പ്രീപെയ്ഡ് പ്ലാനിൽ മാത്രമാണ് നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ ലഭ്യമാകുക. ഈ വിഐ പ്രീപെയ്ഡ് റീച്ചാർജ് പ്ലാൻ 1198 രൂപ വിലയിൽ എത്തുന്നു.

പ്രീപെയ്ഡ് സേവനങ്ങളെക്കാൾ പോസ്റ്റ്പെയ്ഡ് സേവനങ്ങളിൽ കരുത്തുള്ള വിഐയുടെ ഒരു പോസ്റ്റ്പെയ്ഡ് പ്ലാനും നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ വാഗ്ദാനം ചെയ്യുന്നുണ്ട്, 1201 രൂപ വിലയിൽ ലഭ്യമാകുന്ന വിഐ പോസ്റ്റ്പെയ്ഡ് പ്ലാനാണ് അത്. ഇന്ത്യയിലുടനീളമുള്ള ഉപഭോക്താക്കൾക്ക് ഈ പ്ലാനുകൾ ലഭ്യമാണ്. എന്നാൽ ചില സർക്കിളുകളിൽ പ്രീപെയ്ഡ് പ്ലാനിൽ ചെറിയ മാറ്റങ്ങൾ ഉണ്ട്.
1198 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാനിലെ ആനുകൂല്യങ്ങൾ: വോഡഫോൺ ഐഡിയയുടെ 1198 രൂപ പ്ലാൻ അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, അൺലിമിറ്റഡ് ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നിവയുമായി വരുന്നു. ഈ പ്ലാനിന്റെ വാലിഡിറ്റി 70 ദിവസമാണ്. അധിക ആനുകൂല്യമായി നെറ്റ്ഫ്ലിക്സ് (ടിവി+മൊബൈൽ) സബ്‌സ്‌ക്രിപ്‌ഷനും 70 ദിവസത്തേക്ക് ഈ പ്ലാനിൽ ലഭ്യമാകും.

നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷനുള്ള ഒരേയൊരു വിഐ പ്രീപെയ്ഡ് പ്ലാൻ എന്ന നിലയിൽ 1198 രൂപ പ്ലാൻ പ്രശസ്തമാണ്. എന്നാൽ ഇതിലെ അൺലിമിറ്റഡ് ഡാറ്റ ഓഫർ ടെലിക്കോം സർക്കിളുകൾ മാറുന്നതിന് അനുസരിച്ച് ചെറിയ മാറ്റങ്ങളുണ്ട്. കേരളത്തിൽ ലഭ്യമാകുന്ന പ്ലാനിൽ 2ജിബി പ്രതിദിന ഡാറ്റയാണ് ലഭിക്കുക. ഇത് കൂടാതെ അധിക ആനുകൂല്യമായി രാത്രി 12 മുതൽ ഉച്ചയ്ക്ക് 12 വരെ അൺലിമിറ്റഡ് സൗജന്യ ഡാറ്റയും ലഭിക്കും.
എന്നാൽ മറ്റ് ചില സർക്കിളുകളിൽ വിഐ നോൺ സ്റ്റോപ്പ് ഹീറോ ആനുകൂല്യം ലഭ്യമാക്കിയിട്ടുണ്ട്. അതായത് ശരിക്കും അൺലിമിറ്റഡ് ഡാറ്റ ദിവസം മുഴുവൻ ലഭ്യമാകും. 28 ദിവസത്തേക്ക് 300ജിബി ഡാറ്റ, ഈ 28 ദിവസം കഴിയുമ്പോൾ വീണ്ടും ഡാറ്റ പുതുക്കപ്പെടും. പക്ഷേ ഈ ഓഫർ കേരള സർക്കിളിൽ വിഐ അവതരിപ്പിച്ചിട്ടില്ല.
ഹാഫ് ഡേ അൺലിമിറ്റഡ് ഡാറ്റ ഓഫർ, സെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ എന്നിവയ്ക്ക് പുറമേ, വീക്കെൻഡ് ഡാറ്റ റോളോവർ, ഡാറ്റ ഡിലൈറ്റ്സ് എന്നീ അധിക ആനുകൂല്യങ്ങളും കേരളത്തിലെ വിഐ വരിക്കാർക്ക് 1198 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ ലഭ്യമാണ്. പ്രതിദിനം 17.11 രൂപയാണ് ഈ പ്ലാനിൽ ചെലവ് വരുന്നത്.

1201 രൂപയുടെ വിഐ പോസ്റ്റ്പെയ്ഡ് പ്ലാൻ ആനുകൂല്യങ്ങൾ: വിഐയുടെ പ്രീമിയം പോസ്റ്റ്‌പെയ്ഡ് പ്ലാനുകളിൽ ഒന്നാണിത്. വിഐയിൽ നിന്നുള്ള ഈ REDX പ്ലാനിൽ അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, അൺലിമിറ്റഡ് ഡാറ്റ, മാസം 3000 എസ്എംഎസ് എന്നിവയാണ് പ്രധാന ആനുകൂല്യങ്ങളായി ലഭ്യമാകുക. നെറ്റ്ഫ്ലിക്സ് അടക്കം ഒട്ടനവധി അധിക ആനുകൂല്യങ്ങൾ ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നുണ്ട്.
1201 രൂപയുടെ വിഐ പോസ്റ്റ്പെയ്ഡ് പ്ലാനിലെ മറ്റ് ആനുകൂല്യങ്ങൾ: 7 ദിവസത്തേക്ക് അന്താരാഷ്ട്ര റോമിംഗ് പായ്ക്ക്,
എയർപോർട്ട് ലോഞ്ച് ആക്‌സസ് - പ്രതിവർഷം 4, (1 ഇന്റർനാഷണൽ ഉൾപ്പെടെ), വിഐ ആപ്പിനൊപ്പം വിഐ ഗെയിംസ് ആക്‌സസ്, നെറ്റ്ഫ്ലിക്സ് ബേസിക് സബ്‌സ്‌ക്രിപ്‌ഷൻ, ആറ് മാസത്തേക്ക് ആമസോൺ പ്രൈം.
ഒരു വർഷത്തേക്ക് ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ മൊബൈൽ സബ്സ്ക്രിപ്ഷൻ, 360 ദിവസത്തേക്ക് സോണിലിവ് പ്രീമിയം, ഒരു വർഷത്തേക്ക് SunNXT സബ്സ്ക്രിപ്ഷൻ, ഒരു വർഷ വാലിഡിറ്റിയുള്ള സ്വിഗ്ഗിവൺ വൗച്ചറുകൾ, EaseMyTrip എല്ലാ മാസവും ഫ്ലൈറ്റിൽ 750 രൂപ ഡിസ്കൗണ്ട്, ഒരു വർഷത്തേക്ക് നോർട്ടൺ മൊബൈൽ സെക്യൂരിറ്റി.


Click it and Unblock the Notifications








