Home
Recharge plans

ദിവസം മുഴുവൻ അ‌ൺലിമിറ്റഡ് ഡാറ്റ കിട്ടുന്ന ഒരു പുതിയ പ്ലാൻ കൂടി കേരളത്തിന് നൽകി VI; കൂടെ നെറ്റ്ഫ്ലിക്സും!

ഇന്ത്യയിലെ മൂന്നാമത്തെ വലിയ ടെലിക്കോം കമ്പനിയായ വൊഡാഫോൺ ഐഡിയ (VI) തങ്ങളുടെ വരിക്കാർക്കായി ഹീറോ, സൂപ്പർ ഹീറോ, നോൺസ്റ്റോപ്പ് ഹീറോ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി അ‌ധിക ആനുകൂല്യങ്ങൾ നൽകുന്നുണ്ട്. ഇതിൽ ഏറ്റവും മികച്ചത് നോൺസ്റ്റോപ്പ് ഹീറോ ആനുകൂല്യങ്ങളാണ്. ദിവസം മുഴുവൻ അ‌ൺലിമിറ്റഡ് ഡാറ്റ ഉപയോഗിക്കാൻ നോൺ സ്റ്റോപ്പ് ഹീറോ പ്ലാൻ ഉപയോക്താക്കളെ അ‌നുവദിക്കുന്നു. ഈ ആനുകൂല്യം കേരളത്തിൽ ആരംഭിച്ച ഘട്ടതിൽ ആകെ മൂന്ന് പ്രീപെയ്ഡ് റീച്ചാർജ് പ്ലാനുകളിൽ മാത്രമാണ് ഇത് ലഭ്യമായിരുന്നത്. എന്നാലിപ്പോൾ വളരെ നിശബ്ദമായി ഒരു പ്ലാൻ കൂടി ഇപ്പോൾ പുതിയതായി ഈ നിരയിലേക്ക് എത്തിയിരിക്കുന്നു.

398 രൂപ, 698 രൂപ, 1048 രൂപ എന്നിവയാണ് കേരളത്തിൽ വിഐയുടെ നോൺ സ്റ്റോപ്പ് ഹീറോ അ‌ൺലിമിറ്റഡ് ആനുകൂല്യം ലഭ്യമായിരുന്ന ആ മൂന്ന് പ്ലാനുകൾ. എന്നാലിപ്പോൾ ഇക്കൂട്ടത്തിലേക്ക് പുതിയതായി 1599 രൂപയുടെ പ്രീപെയ്ഡ് പ്ലാനും വിഐ ഉൾപ്പെടുത്തിയിരിക്കുന്നു. ഇത് യഥാർഥത്തിൽ ഒരു പുതിയ പ്ലാൻ അ‌ല്ല, ഏറെ നാളായി വിഐ റീച്ചാർജ് പ്ലാനുകളുടെ പട്ടികയിൽ ഉള്ള പ്ലാൻ തന്നെയാണ്.

ദിവസം മുഴുവൻ അ‌ൺലിമിറ്റഡ് ഡാറ്റ കിട്ടുന്ന ഒരു vi പ്ലാൻ കൂടി എത്തി

പഴയ പ്ലാനിന് പ്രമോഷൻ

1599 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാൻ യഥാർഥത്തിൽ നിലവിലുണ്ടായിരുന്ന പ്ലാൻ തന്നെയാണ്. എന്നാൽ അ‌ത് നോൺ സ്റ്റോപ്പ് ഹീറോ പ്ലാനുകളുടെ കൂട്ടത്തിലേക്ക് പുതിയതായി വന്നിരിക്കുന്നു എന്നുമാത്രം. ഇതുവരെ സൂപ്പർ ഹീറോ ആനുകൂല്യമാണ് ഇതിൽ ഉണ്ടായിരുന്നത്. അ‌തായത് രാത്രി 12 മുതൽ ഉച്ചയ്ക്ക് 12 വരെ മാത്രം അ‌ൺലിമിറ്റഡ് ഡാറ്റ ലഭ്യമാകുന്ന വിഐ ഹാഫ് ഡേ അ‌ൺലിമിറ്റഡ് ഡാറ്റ ഓഫറാണ് ഈ പ്ലാനിനൊപ്പം ഇതുവരെ ഉണ്ടായിരുന്നത്.

മുൻപ് ഹാഫ് ഡേ അ‌ൺലിമിറ്റഡ് ഡാറ്റ ആയിരുന്നത് ഇപ്പോൾ ഫുൾ ഡേ അ‌ൺലിമിറ്റഡ് ഡാറ്റയായി എന്നതാണ് 1599 രൂപയുടെ പ്ലാൻ ​സൂപ്പർ ഹീറോ പ്ലാനിൽ നിന്ന് നോൺ സ്റ്റോപ്പ് ഹീറോ പ്ലാനിലേക്ക് വന്നപ്പോൾ ഉണ്ടായ മാറ്റം. മറ്റ് പ്രധാന ആനുകൂല്യങ്ങളെല്ലാം പഴയ പ്ലാനിൽ ഉണ്ടായിരുന്നത് തന്നെയാണ്.

ദിവസം മുഴുവൻ അ‌ൺലിമിറ്റഡ് ഡാറ്റ കിട്ടുന്ന ഒരു vi പ്ലാൻ കൂടി എത്തി

1599 രൂപയുടെ വിഐ പ്ലാൻ ഇപ്പോൾ നൽകുന്ന ആനുകൂല്യങ്ങൾ

അ‌ൺലിമിറ്റഡ് കോളിങ്, ദിവസം മുഴുവൻ അ‌ൺലിമിറ്റഡ് ഡാറ്റ, ദിവസം 100 എസ്എംഎസ്, 84 ദിവസ വാലിഡിറ്റി എന്നിവയാണ് ഇതിലെ പ്രധാന ആനുകൂല്യങ്ങൾ ഇവയ്ക്ക് പുറമേ അ‌ധിക ആനുകൂല്യമായി 84 ദിവസത്തേക്ക് നെറ്റ്ഫ്ലിക്സ് ബേസിക് (TV+ മൊ​ബൈൽ) സബ്സ്ക്രിപ്ഷനും ഈ വിഐ പ്ലാൻ വാഗ്ദാനം ചെയ്യുന്നു.

ചുരുക്കി പറഞ്ഞാൽ, മുൻപ് റീച്ചാർജ് ചെയ്തിരുന്നതിൽ നിന്ന് വ്യത്യസ്തമായി ദിവസം മുഴുവൻ അ‌ൺലിമിറ്റഡ് ഡാറ്റ ഉപയോഗിക്കാം എന്നതാണ് 1599 രൂപയുടെ പ്ലാനിൽ വന്നിരിക്കുന്ന പ്രധാന മാറ്റം. ധാരാളം ഡാറ്റയും നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷനും ആഗ്രഹിക്കുന്ന വിഐ വരിക്കാരെ സംബന്ധിച്ചിടത്തോളം അ‌നുയോജ്യമായ റീച്ചാർജ് പ്ലാനാണ് ഇത്.

അ‌ൺലിമിറ്റഡ് ഡാറ്റയാണ്, പക്ഷേ പരിധിയുണ്ട്

വിഐ നോൺ-സ്റ്റോപ്പ് ഹീറോ പ്ലാനുകൾ അ‌ൺലിമിറ്റഡ് ഡാറ്റ വാഗ്ദാനം ചെയ്യുന്നുണ്ട് എങ്കിലും FUP പരിധിയുടെ ഭാഗമായി 28 ദിവസത്തിനുള്ളിൽ 300GB വരെ ​ഹൈസ്പീഡ് ഡാറ്റ മാത്രമേ ഉപയോഗിക്കാനാകൂ. എന്നാൽ 28 ദിവസത്തിനുള്ളിൽ ഈ 300ജിബി ഉപയോഗിച്ച് തീർക്കുക എന്നത് അ‌ത്ര എളുപ്പമുള്ള കാര്യമല്ല, കാരണം അ‌ത്രയധികം ഉപയോഗം പൊതുവിൽ ആർക്കും ഉണ്ടാകാറില്ല. 28 ദിവസത്തിനുശേഷം, ഈ വീണ്ടും 300ജിബി ഡാറ്റ പരിധി പുനഃസജ്ജീകരിക്കപ്പെടും.

ദിവസം മുഴുവൻ അ‌ൺലിമിറ്റഡ് ഡാറ്റ കിട്ടുന്ന ഒരു vi പ്ലാൻ കൂടി എത്തി

അ‌തായത് 300ജിബി ഡാറ്റ ഉപയോഗിച്ചാലും ഇല്ലെങ്കിലും 28 ദിവസം പിന്നിടുമ്പോൾ വീണ്ടും 300ജിബി ​ഹൈസ്പീഡ് ഡാറ്റ തന്നെ ഉപയോക്താവിന് ലഭ്യമാകും. 28 ദിവസത്തേക്ക് തുല്യമായി വിഭജിച്ചാൽ ഉപയോക്താക്കൾക്ക് എല്ലാ ദിവസവും 10 ജിബിയിൽ കൂടുതൽ ഡാറ്റ ഉപയോഗിക്കാൻ കഴിയും. ഇത്രയും ഡാറ്റ സാധാരണഗതിയിൽ സ്മാർട്ട്ഫോൺ ഉപയോക്താക്കൾക്ക് ആവശ്യത്തിലധികമാണ്.

More from GizBot

Best Mobiles in India

English summary
VI Rs 1599 prepaid plan is now available in Kerala with Non-Stop Hero benefits. The main benefits include unlimited calling, unlimited data all day, 100 SMS per day, and 84 days validity. In addition to these, there is also an additional benefit of Netflix Basic (TV+ Mobile) subscription for 84 days.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X