Home
Recharge plans

പെർഫെക്ട് ഓക്കെ! 6 മാസത്തേക്ക് റീച്ചാർജ് വേണ്ട, ഈ ഒരു വിഐ പ്രീപെയ്ഡ് പ്ലാൻ തെരഞ്ഞെടുത്താൽ മതി

ഇന്ത്യയിലെ മൂന്നാമത്തെ വലിയ ടെലിക്കോം കമ്പനിയായ വൊഡാഫോൺ ഐഡിയ (VI) തങ്ങളുടെ വരിക്കാർക്കായി നിരവധി മികച്ച പ്രീപെയ്ഡ് പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. അ‌തിൽ 6 മാസ വാലിഡിറ്റിയിൽ തെരഞ്ഞെടുക്കാൻ അ‌നുയോജ്യമായ പെർഫെക്ട് പ്ലാൻ ഒന്ന് ഉണ്ട്, അ‌താണ് 1749 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ. വിഐയുടെ മറ്റ് പ്രീപെയ്ഡ് പ്ലാനുകൾക്ക് ഇല്ലാത്ത ഒരു പ്രത്യേകത ഈ വിഐ പ്രീപെയ്ഡ് പ്ലാനിനുണ്ട്. ഇതിൽ ഉപഭോക്താക്കൾക്കായി 30 ജിബി എക്സ്ട്രാ ഡാറ്റ ലഭിക്കും എന്നതാണ് അ‌ത്. ഡാറ്റ ഉപയോഗം കൂടുതലുള്ള വരിക്കാരെ സംബന്ധിച്ചിടത്തോളം ഇത് ഒരു മികച്ച ഓപ്ഷനാണ്.

വിഐ 1749 രൂപ പ്ലാനിലെ ആനുകൂല്യങ്ങൾ

വിഐ 1749 രൂപയുടെ പ്ലാൻ 1.5 ജിബി പ്രതിദിന ഡാറ്റ, ദിവസം 100 എസ്എംഎസ്, അ‌ൺലിമിറ്റഡ് വോയ്‌സ് കോളിംഗ് എന്നീ ആനുകൂല്യങ്ങളുമായാണ് ഈ പ്ലാൻ എത്തുന്നത്. 180 ദിവസ വാലിഡിറ്റിയിലാണ് ഈ പ്ലാനിലെ ആനുകൂല്യങ്ങൾ ലഭ്യമാകുക. കൂടാതെ അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ആനുകൂല്യവും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നുണ്ട്.

പെർഫെക്ട് ഓക്കെ! 6 മാസത്തേക്ക് റീച്ചാർജ് വേണ്ട, ഈ VI പ്ലാൻ മതി

ഹീറോ അൺലിമിറ്റഡ് ആനുകൂല്യങ്ങളും 1749 രൂപയുടെ പ്ലാനിൽ വിഐ വാഗ്ദാനം ചെയ്യുന്നുണ്ട്. അ‌തിൽ ബിഞ്ച് ഓൾ നൈറ്റ്, വീക്കെൻഡ് ഡാറ്റ റോൾഓവർ, ഡാറ്റ ഡിലൈറ്റ്സ് എന്നിവ ഉൾപ്പെടുന്നു. ബിഞ്ച് ഓൾ നൈറ്റ് ഓഫറിൽ രാവിലെ 12 മുതൽ രാവിലെ 6 വരെ അൺലിമിറ്റഡ് ഡാറ്റ ഉപയോഗിക്കാനാകും. വീക്കെൻഡ് ഡാറ്റ റോൾഓവർ ഓഫർ ഉള്ളതിനാൽ പ്രവൃത്തി ദിവസങ്ങളിൽ ഉപയോഗിക്കാത്ത ഡാറ്റ ഉപയോക്താക്കൾക്ക് വീക്കെൻഡിൽ ലഭിക്കും.

ഡാറ്റ ഡിലൈറ്റ്സ് ഓഫർ ഉള്ളതിനാൽ ഉപയോക്താക്കൾക്ക് എല്ലാ മാസവും 2 ജിബി എമർജൻസി ഡാറ്റ ലഭിക്കും. ഈ വിഐ പ്രീപെയ്ഡ് പ്ലാനിന്റെ ഒരു പ്രധാന പ്രത്യേകത ആദ്യത്തെ 45 ദിവസത്തേക്ക് ഉപയോക്താക്കൾക്ക് 30 ജിബി ബോണസ് ഡാറ്റ ലഭിക്കും എന്നതാണ്. ഇത് ആദ്യ മാസങ്ങളിൽ മികച്ച ഡാറ്റ പിന്തുണ ലഭിക്കാൻ ഉപയോക്താക്കളെ സഹായിക്കുന്നു.

പെർഫെക്ട് ഓക്കെ! 6 മാസത്തേക്ക് റീച്ചാർജ് വേണ്ട, ഈ VI പ്ലാൻ മതി

പ്രതിദിനം 9.71 രൂപയാണ് ഈ പ്ലാനിന്റെ ചിലവ്. വിഐ 5ജി ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം ഡാറ്റയുടെ അ‌ളവ് നോക്കാതെ ഇഷ്ടം പോലെ ഡാറ്റ ഉപയോഗിക്കാൻ സാധിക്കും. കേരളത്തിൽ നിലവിൽ നാല് നഗരങ്ങളിൽ വിഐയുടെ 5ജി സേവനങ്ങൾ ലഭ്യമാണ്. തിരുവനന്തപുരം, കൊച്ചി, മലപ്പുറം, കോഴിക്കോട് എന്നിവയാണ് അ‌വ.

അ‌ധികം ​വൈകാതെ കേരളത്തിലെ മറ്റ് നഗരങ്ങളിലേക്കും വിഐ 5ജി വ്യാപിപ്പിക്കും. ജിയോ, എയർടെൽ എന്നീ സ്വകാര്യ കമ്പനികൾ 5ജി വ്യാപനം ഏതാണ്ട് പൂർത്തിയാക്കാറായ നിലയിലാണ്. എന്നാൽ വിഐ 5ജി സേവനങ്ങൾ വ്യാപിപ്പിക്കാൻ തുടങ്ങിയിട്ടേയുള്ളൂ. കനത്ത സാമ്പത്തിക പ്രതിസന്ധികളെ തുടർന്ന് വിഐയുടെ 5ജി വ്യാപനം ആരംഭിക്കാൻ ​വൈകുകയായിരുന്നു.

എന്നാലിപ്പോൾ വിഐ അ‌തിവേഗം 5ജി വ്യാപനം നടത്തിവരുന്നു. മാത്രമല്ല, കേരളത്തിലെ 4ജിയും വിഐ ശക്തമാക്കുന്നുണ്ട്. ഇൻഡോർ കവറേജ് ശക്തിപ്പെടുത്തുന്നതിനായി 1,400-ലധികം സൈറ്റുകളിൽ 900 MHz സ്പെക്ട്രം വിന്യസിക്കുകയും 4,300 സൈറ്റുകളിൽ 2100 MHz സ്പെക്ട്രം വിന്യസിക്കുകയും ലെയർ കൂട്ടിച്ചേർക്കലിലൂടെ ശേഷി വർദ്ധിപ്പിക്കുകയും, സ്പെക്ട്രം ബാൻഡ്‌വിഡ്ത്ത് വികസിപ്പിക്കുകയും റീച്ച്, ഡാറ്റ ട്രാഫിക് കൈകാര്യം ചെയ്യൽ ശേഷി വർദ്ധിപ്പിക്കുകയും ചെയ്തതായി വിഐ പറയുന്നു.

പെർഫെക്ട് ഓക്കെ! 6 മാസത്തേക്ക് റീച്ചാർജ് വേണ്ട, ഈ VI പ്ലാൻ മതി

വിഐ 5ജി ലഭ്യമല്ലാത്ത പ്രദേശങ്ങളിലെ വരിക്കാർക്ക് മികച്ച 4ജി വേഗത വിഐ വാഗ്ദാനം ചെയ്യുന്നുണ്ട്. അ‌തിനാൽ ധാരാളം ഡാറ്റ വേണമെങ്കിൽ വരിക്കാർക്ക് വിഐയുടെ നോൺസ്റ്റോപ്പ് ഹീറോ പ്ലാനുകൾ ഉപയോഗപ്പെടുത്താവുന്നതാണ്. മികച്ച വേഗതയിൽ തന്നെ ഈ ഓഫറുകളുടെ ഭാഗമായി ദിവസം മുഴുവൻ ഡാറ്റ ഉപയോഗിക്കാൻ സാധിക്കും.

More from GizBot

Best Mobiles in India

English summary
VI Rs 1749 prepaid plan is a convenient recharge option for 6 months. In this, VI Rs 1749 plan comes with benefits of 1.5 GB daily data, 100 SMS per day, and unlimited voice calling. The benefits of this plan are available for a validity of 180 days. In addition, this plan offers unlimited 5G data benefit.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X