ഈ 180 ദിവസ റീച്ചാർജ് പ്ലാനിൽ ഫ്രീയായി 30GB എക്സ്ട്രാ ഡാറ്റയും കിട്ടും
ഇന്ത്യയിലെ മൂന്നാമത്തെ വലിയ ടെലിക്കോം കമ്പനിയായ വൊഡാഫോൺ ഐഡിയ (VI) ദീപാവലിയോട് അനുബന്ധിച്ച് ചില പുതിയ പ്ലാനുകൾ അവതരിപ്പിക്കുകയും ചില റീച്ചാർജ് പ്ലാനുകളിൽ ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. ഇത് കൂടാതെ മറ്റ് ചില ആനുകൂല്യങ്ങളും സ്പെഷലായി ചില പ്ലാനുകൾക്കൊപ്പം ചേർത്തിട്ടുണ്ട്. അത്തരത്തിലൊരു ആനുകൂല്യമാണ് 30ജിബി എക്സ്ട്രാ ഡാറ്റ. വിഐയുടെ പ്രത്യേക ഓഫറായി 1749 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ ഏറെ നാളായി 30ജിബി എക്സ്ട്രാ ഡാറ്റ നൽകുന്നുണ്ട്. ഈ പ്ലാനിന്റെ ഭാഗമായി ലഭിക്കുന്ന ഡാറ്റയ്ക്ക് പുറമേയാണ് ഈ 30ജിബി ഡാറ്റ ലഭ്യമാക്കിയിരിക്കുന്നത്.
വിഐയുടെ ജനപ്രിയ റീച്ചാർജ് പ്ലാനുകളിൽ ഒന്നാണ് 1749 രൂപ പ്ലാൻ. കാരണം ഇത് 180 ദിവസ വാലിഡിറ്റിയിൽ എത്തുന്നു. വാർഷിക റീച്ചാർജ് പ്ലാനുകൾ തെരഞ്ഞെടുക്കാൻ കഴിയാത്ത വിഐ വരിക്കാർക്ക് പരിഗണിക്കാൻ കഴിയുന്ന ഒരു റീച്ചാർജ് ഓപ്ഷനാണ് ഇത്. കൂടുതൽ ഡാറ്റ ഉപയോഗം ഉണ്ടെങ്കിലും ഉയർന്ന വില നൽകണം എന്നതിനാൽ 1.5ജിബി പ്രതിദിന ഡാറ്റയുള്ള പ്ലാനുകൾ ചില ഉപയോക്താക്കൾ തെരഞ്ഞെടുക്കാറുണ്ട്.

അങ്ങനെ ചെലവ് ചുരുക്കാനായി 1.5ജിബി പ്രതിദിന ഡാറ്റയുള്ള പ്ലാനുകൾ തെരഞ്ഞെടുക്കുന്ന വരിക്കാർക്ക് ഈ 1749 രൂപയുടെ പ്ലാൻ അനുയോജ്യമാണ്. കാരണം ഇതിൽ എക്സ്ട്രാ ഡാറ്റയും ലഭ്യമാകുന്നു. ഇത് ഉപയോക്താക്കളുടെ ഡാറ്റ ആവശ്യങ്ങൾക്ക് പിന്തുണ നൽകും. കൂടാതെ അധിക ഡാറ്റയ്ക്കായി ഡാറ്റ പ്ലാനുകളെ ആശ്രയിക്കേണ്ട അവസ്ഥ ഒരു പരിധി വരെ ഒഴിവാക്കുകയും ചെയ്യും.
വിഐ 1749 രൂപ പ്ലാനിലെ ആനുകൂല്യങ്ങൾ
180 ദിവസ വാലിഡിറ്റിയിൽ എത്തുന്ന ഈ വിഐ പ്രീപെയ്ഡ് പ്ലാനിൽ അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, 1.5 ജിബി പ്രതിദിന ഡാറ്റ, ദിവസം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങൾ ആണ് ഉള്ളത്. കൂടാതെ അൺലിമിറ്റഡ് 5ജി ഡാറ്റ ആനുകൂല്യവും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നുണ്ട്.

വിഐ 5ജി ലഭ്യമായ പ്രദേശങ്ങളിലെ വരിക്കാർക്ക് മാത്രമാണ് ഈ അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ ലഭ്യമാകുക എന്നകാര്യം ശ്രദ്ധിക്കുക. ഈ പ്ലാൻ 180 ദിവസ വാലിഡിറ്റിയിലാണ് എത്തുന്നത് എങ്കിലും ഇതിൽ സൗജന്യമായി ലഭ്യമാകുന്ന 30ജിബി ഡാറ്റ 45 ദിവസ വാലിഡിറ്റിയിലാണ് ലഭ്യമാകുക എന്നകാര്യം അറിഞ്ഞിരിക്കണം.
30ജിബി സൗജന്യ ഡാറ്റയ്ക്ക് പുറമേ വേറെയും അധിക ആനുകൂല്യങ്ങൾ 1749 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാനിൽ ലഭ്യമാണ്. രാത്രി 12 മുതൽ പുലർച്ചെ 6 വരെ അൺലിമിറ്റഡ് ഡാറ്റ വാഗ്ദാനം ചെയ്യുന്ന ബിഞ്ച് ഓൾ നൈറ്റ് ഓഫർ, തിങ്കൾ മുതൽ വെള്ളി വരെയുള്ള പ്രവൃത്തിദിവസങ്ങളിലെ ഉപയോഗിക്കാത്ത ഡാറ്റ വാരാന്ത്യത്തിൽ ഉപയോഗിക്കാൻ അവസരമൊരുക്കുന്ന വീക്കെൻഡ് ഡാറ്റ റോൾഓവർ സൗകര്യം എന്നിവ ഇതിലുണ്ട്.
കൂടാതെ ഡാറ്റ ഡിലൈറ്റ്സ് ആനുകൂല്യവും ലഭിക്കും, ഇത് എല്ലാ മാസവും അധിക ചെലവില്ലാതെ 2ജിബി ഡാറ്റ ലഭ്യമാക്കും. പ്രതിദിനം 9.71 രൂപയാണ് 1749 രൂപയുടെ പ്ലാനിനായി വിഐ ഉപയോക്താവിന് ചെലവാകുക. ഇതിനെക്കാൾ കുറഞ്ഞ വിലയിൽ 180 ദിവസ വാലിഡിറ്റിയുള്ള പ്ലാൻ തേടുന്ന വിഐ വരിക്കാർക്ക് അടുത്തിടെ അവതരിപ്പിക്കപ്പെട്ട 1149 രൂപയുടെ പ്ലാൻ പരിഗണിക്കാനാകും.

1149 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാനിൽ അൺലിമിറ്റഡ് കോളിങ്, ആകെ 15ജിബി ഡാറ്റ, 1800 എസ്എംഎസ് എന്നീ ആനുകൂല്യങ്ങൾ 180 ദിവസം വാലിഡിറ്റിയിൽ ലഭ്യമാകും. നിശ്ചിത ഡാറ്റ ക്വാട്ട പൂർത്തിയായതിന് ശേഷമുള്ള ഡാറ്റയ്ക്ക് 1എംബിക്ക് 50 പൈസ എന്ന നിരക്കിൽ ഈടാക്കും. കൂടാതെ എസ്എംഎസ് ക്വാട്ടയ്ക്ക് ശേഷം, ലോക്കൽ എസ്ടിഡി/എസ്എംഎസിന് 1/1.5 രൂപ നിരക്ക് ഈടാക്കും.


Click it and Unblock the Notifications







