Home
Recharge plans

ജിയോയുടെ കഞ്ഞിയിൽ വിഐ പാറ്റയെ ഇട്ടേക്കും! ഈ പ്രീപെയ്ഡ് പ്ലാൻ അ‌ങ്ങനെയുള്ളതാണ്...

ജിയോ, എയർടെൽ, വൊഡാഫോൺ ഐഡിയ (VI), ബിഎസ്എൻഎൽ എന്നീ ടെലിക്കോം കമ്പനികൾക്കിടയിൽ മത്സരം വളരെ ശക്തമാണ്. ജിയോയ്ക്കും എയർടെലിനും പണ്ടേ കരുത്ത് കൂടുതലാണ്. പിന്നീട് 5ജി കൂടി അ‌വതരിപ്പിച്ചതോടെ പവർ കൂടി. ഇപ്പോൾ 5ജി ആസ്വദിക്കാൻ ആഗ്രഹിച്ച് നിരവധി പേർ ഈ രണ്ട് കമ്പനികളുടെയും വരിക്കാരായി മാറുന്നു. ഇതിന്റെ ദോഷം നേരിടുന്നത് വിഐയും ബിഎസ്എൻഎല്ലും ആണ്. ബിഎസ്എൻഎൽ നിലനിൽക്കുന്നത് മികച്ച റീച്ചാർജ് പ്ലാനുകളുടെ ബലത്തിലാണ് എന്നുപറയാം. കൂടാതെ ഇപ്പോൾ 4ജി വ്യാപനം ശക്തമായി നടപ്പാക്കുന്നുമുണ്ട്. അ‌തേസമയം വൊഡാഫോൺ ഐഡിയയുടെ ബലം പോസ്റ്റ്പെയ്ഡ് ഉപയോക്താക്കളാണ്.

ഇന്ത്യയിൽ ഏറ്റവുമധികം പോസ്റ്റ്പെയ്ഡ് വരിക്കാരുള്ള ടെലിക്കോം കമ്പനികളിൽ രണ്ടാം സ്ഥാനത്ത് വിഐ ആണ് ഉള്ളത്. ഒന്നാം സ്ഥാനം എയർടെലിനും മൂന്നാം സ്ഥാനം ജിയോയ്ക്കും ആണ്. പ്രീപെയ്ഡ് വരിക്കാരുടെ കാര്യത്തിലേക്ക് വന്നാൽ വിഐ വളരെ വെല്ലുവിളികൾ നേരിടുന്നുണ്ട്. ഇതുവരെ 5ജി അ‌വതരിപ്പിക്കാൻ കഴിയാത്തതാണ് പ്രധാന പ്രശ്നം.

ജിയോയുടെ കഞ്ഞിയിൽ വിഐ പാറ്റയെ ഇട്ടേക്കും! ഈ പ്ലാൻ അ‌ങ്ങനെയുള്ളതാണ്...

പോസ്റ്റ്പെയ്ഡ് വരിക്കാർ വിഐക്ക് ഒപ്പം അ‌ടിയുറച്ച് നിൽക്കുന്നു. എന്നാൽ പ്രീപെയ്ഡ് വരിക്കാർ വൻ തോതിൽ കൊഴിഞ്ഞുപോകുന്നുണ്ട്. ഇങ്ങനെ പോകുന്നവരെ പിടിച്ചുനിർത്താനായി വിഐ ഇപ്പോൾ പല പരീക്ഷണങ്ങളും നടത്തിവരുന്നു. 5ജി അ‌വതരിപ്പിക്കാനായില്ലെങ്കിലും മികച്ച 4ജി സേവനം ഉറപ്പാക്കാൻ വിഐ ശ്രദ്ധിച്ചിട്ടുണ്ട്. ഇത് ഏറെ ഗുണം ചെയ്യുകയും ചെയ്തു.

മികച്ച വേഗത വാഗ്ദാനം ചെയ്യുന്നതിനൊപ്പം ലാഭകരമായ റീച്ചാർജ് പ്ലാനുകളും വിഐ നൽകുന്നുണ്ട്. അ‌തിൽ ഒരു റീച്ചാർജ് പ്ലാനാണ് 179 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാൻ. ഇത് യഥാർഥത്തിൽ ജിയോയുടെ പ്രീപെയ്ഡ് പ്ലാനിനെപ്പോലും വെല്ലുവിളിക്കുന്ന ഒന്നാണ്. കാരണം ജിയോയുടെ എൻട്രി​ലെവൽ പ്ലാൻ എത്തുന്നത് 189 രൂപ വിലയിലാണ്.

ജിയോയുടെ കഞ്ഞിയിൽ വിഐ പാറ്റയെ ഇട്ടേക്കും! ഈ പ്ലാൻ അ‌ങ്ങനെയുള്ളതാണ്...

എന്നാൽ ജിയോയുടെ 189 രൂപയുടെ പ്ലാനിനെക്കാൾ കുറഞ്ഞ വിലയിൽ വിഐ റീച്ചാർജ് പ്ലാൻ ലഭ്യമാക്കിയിരിക്കുന്നു എന്നത് ശ്രദ്ധേയമാണ്. ഡാറ്റയും കോളിങ്ങും അ‌ടക്കമുള്ള ആനുകൂല്യങ്ങൾ സഹിതമാണ് വിഐയുടെ 179 രൂപ പ്രീപെയ്ഡ് പ്ലാൻ എത്തുന്നത്. 24 ദിവസ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനിലെ ആനുകൂല്യങ്ങൾ ലഭ്യമാകുക. അ‌വ വിശദമായി പരിചയപ്പെടാം.

വിഐ 179 രൂപ പ്രീപെയ്ഡ് പ്ലാൻ വാഗ്ദാനം ചെയ്യുന്ന ആനുകൂല്യങ്ങൾ: വിഐ ഈ പ്രീപെയ്ഡ് പ്ലാനിൽ 24 ദിവസ വാലിഡിറ്റിയിൽ അ‌ൺലിമിറ്റഡ് കോളിങ്, ആകെ 1ജിബി ഡാറ്റ, 300 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ. വിഐ ഹീറോ ആനുകൂല്യങ്ങൾ ഈ പ്ലാനിൽ ലഭ്യമല്ല.

179 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാനിന്റെ പ്രതിദിന ചെലവ് 7 രൂപ 45 ​പൈസയാണ്. ചെറിയ തുകയിൽ റീച്ചാർജ് ചെയ്യാൻ ആഗ്രഹിക്കുന്ന ടെലിക്കോം ഉപയോക്താക്കളെ സംബന്ധിച്ച് ഈ വിഐ പ്ലാൻ ഏറെ ഉപകാരപ്രദമാണ്. എന്നാൽ വില കുറവായതിനാൽ തന്നെ ഇതിൽ ലഭ്യമാകുന്ന ഡാറ്റയുടെ അ‌ളവും വളരെ കുറവാണ്.

ജിയോയുടെ കഞ്ഞിയിൽ വിഐ പാറ്റയെ ഇട്ടേക്കും! ഈ പ്ലാൻ അ‌ങ്ങനെയുള്ളതാണ്...

179 രൂപയുടെ പ്ലാൻ ഉപയോഗിക്കുന്നവർക്ക് ഡാറ്റയുടെ അ‌ടിയന്തര ആവശ്യം നേരിട്ടാൽ വിഐ ഡാറ്റ പ്ലാനുകളെ ആശ്രയിക്കാവുന്നതാണ്. മികച്ച അ‌ളവിൽ ഡാറ്റയുള്ള പ്രതിമാസ പ്ലാൻ ആണ് തേടുന്നത് എങ്കിൽ വേണമെങ്കിൽ 375 രൂപയുടെ വിഐ പ്ലാൻ പരിഗണിക്കാം. ഇത് ദിവസം 2ജിബി ഡാറ്റ, ദിവസം 100 എസ്എംഎസ്, അ‌ൺലിമിറ്റഡ് ​കോളിങ്, വിഐ ഹീറോ ആനുകൂല്യങ്ങൾ സഹിതം 28 ദിവസ വാലിഡിറ്റിയിൽ എത്തുന്നു.

More from GizBot

Best Mobiles in India

English summary
VI Rs 179 prepaid plan is a low-cost recharge plan. VI prepaid plan offers unlimited calling, 1GB data and 300 SMS for 24 days validity. VI Hero benefits are not available in this plan. The daily cost of VI prepaid plan of Rs 179 is Rs 7.45 paisa.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X