ഒരു ജിബി ഡാറ്റയ്ക്ക് 1 രൂപ 21 പൈസ മാത്രം! 300GB ഹൈസ്പീഡ് ഡാറ്റ ചുളു വിലയിൽ നൽകി VI
ഇന്ത്യയിലെ മൂന്നാമത്തെ വലിയ ടെലിക്കോം കമ്പനയായ വൊഡാഫോൺ ഐഡിയ (vi) തങ്ങളുടെ വരിക്കാർക്ക് ഡാറ്റ ധാരാളമായി ലഭ്യമാക്കാൻ വിവിധ പ്ലാനുകൾ പ്രത്യേകമായി പുറത്തിറക്കിയിട്ടുണ്ട്. എതിരാളികളായ ജിയോയും എയർടെലും അൺലിമിറ്റഡ് 5ജി ഡാറ്റ സൗജന്യമായി വാഗ്ദാനം ചെയ്യുന്നത് വിഐയെ ഏറെ ദോഷകരമായി ബാധിച്ചിരുന്നു. വിഐയും ഇപ്പോൾ 299 രൂപയ്ക്ക് മുകളിലുള്ള പ്ലാനുകളിൽ അൺലിമിറ്റഡ് 5ജി നൽകുന്നുണ്ട്. എന്നാൽ വിഐയുടെ 5ജി വ്യാപനം ഇപ്പോൾ തുടങ്ങിയിട്ടേയുള്ളൂ. അതിനാൽ ഭൂരിഭാഗം സർക്കിളുകളിലും ഈ ഓഫർ ലഭ്യമായിട്ടില്ല. ഈ ഒരു സാഹചര്യത്തിൽ വിഐയുടെ ഡാറ്റ ആനുകൂല്യം അടങ്ങുന്ന പ്ലാനുകളാണ് കൂടുതൽ ഡാറ്റ വേണ്ട വരിക്കാരുടെ പ്രധാന ആശ്രയം.
എതിരാളികൾ വാഗ്ദാനം ചെയ്യാത്ത ചില മികച്ച റീച്ചാർജ് പ്ലാനുകൾ വിഐ തങ്ങളുടെ വരിക്കാർക്ക് ലഭ്യമാക്കിയിട്ടുണ്ട്. അതിൽ ചുളു വിലയിൽ ധാരാളം ഡാറ്റ പിന്തുണ ഉറപ്പാക്കുന്ന ഒരു പ്ലാൻ 365 രൂപ വിലയിൽ ലഭ്യമായിട്ടുണ്ട്. ഇത് അൺലിമിറ്റഡ് 4ജി ഡാറ്റ വാഗ്ദാനം ചെയ്യുന്നു. എന്നാൽ അൺലിമിറ്റഡ് എന്ന് പറയുന്നുണ്ടെങ്കിലും ഫെയർ യൂസേജ് പോളിസി പ്രകാരം ലഭ്യമാകുന്ന ഹൈസ്പീഡ് ഡാറ്റയുടെ അളവ് 300ജിബിയായി പരിമിതപ്പെടുത്തിയിരിക്കുന്നു.

അതായത് 300ജിബി ഹൈസ്പീഡ് ഡാറ്റയാണ് 365 രൂപയുടെ വിഐ ഡാറ്റ പ്ലാനിൽ ഉപയോക്താക്കൾക്ക് ലഭ്യമാകുക. ആനുകൂല്യങ്ങളുടെ അളവ് പരിഗണിക്കുമ്പോൾ ഇത്രയധികം ലാഭകരമായ ഒരു റീച്ചാർജ് പ്ലാൻ മറ്റ് കമ്പനികൾക്ക് ഇല്ല എന്ന് പറഞ്ഞാലും തെറ്റില്ല. വിഐയുടെ നോൺ -സ്റ്റോപ്പ് ഹീറോ വിഭാഗത്തിൽ വരുന്ന റീച്ചാർജ് പ്ലാനാണ് ഇത്.
365 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാനിൽ ലഭ്യമാകുന്ന മുഴുവൻ ആനുകൂല്യങ്ങൾ എന്തൊക്കെ: 300ജിബി ഹൈസ്പീഡ് ഡാറ്റയുടെ പിന്തുണയാണ് ഈ പ്ലാനിനെ ശ്രദ്ധേയമാക്കുന്നത്. ഇത്രയധികം ഡാറ്റ ലഭ്യമാകുന്നതിനാൽ ഇത് ഒരു ഡാറ്റ പ്ലാൻ ആണോയെന്ന് സംശയിച്ചേക്കാം. എന്നാൽ ഡാറ്റ മാത്രമല്ല, അൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങളും ഇതിലുണ്ട്.

ഇവിടെ ഒരു ജിബി ഡാറ്റയ്ക്ക് 1 രൂപ 21 പൈസ മാത്രമാണ് ചെലവാകുന്നത്. 28 ദിവസ വാലിഡിറ്റിയിലാണ് വിഐയുടെ 365 രൂപ പ്രീപെയ്ഡ് പ്ലാൻ ലഭ്യമാകുക. ഇന്ത്യയിലെ ഏതാണ്ട് എല്ലാ ടെലിക്കോം സർക്കിളുകളിലും ഈ വിഐ പ്രീപെയ്ഡ് പ്ലാൻ ലഭ്യമാണ്. ഡാറ്റ ഉപയോഗം വളരെ കൂടുതലുള്ള വിഐ വരിക്കാർക്ക് ഏറ്റവും അനുയോജ്യമായ പ്രതിമാസ റീച്ചാർജ് ആണിത്.
മികച്ച ആനുകൂല്യങ്ങളാൽ ആളുകളെ ആകർഷിക്കാൻ കഴിയുംവിധമാണ് വിഐ 365 രൂപയുടെ പ്രീപെയ്ഡ് പ്ലാന ഡിസൈൻ ചെയ്തിരിക്കുന്നത്. വിഐ വരിക്കാരെ സംബന്ധിച്ചിടത്തോളം മികച്ച ആനുകൂല്യങ്ങളാൽ സമ്പന്നമായ പ്ലാനുകൾ വേറെയുമുണ്ട്. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് അടുത്തിടെ പുറത്തിറക്കിയ വിഐ 1601 രൂപ REDX പോസ്റ്റ്‌പെയ്ഡ് പ്ലാൻ.
പോസ്റ്റ്പെയ്ഡ് ഉപയോക്താക്കൾക്ക് ലഭ്യമായിട്ടുള്ള ഏറ്റവും പ്രീമിയം റീച്ചാർജ് പ്ലാൻ ആണിത്. രണ്ട് പേർക്ക് വേണ്ടിയുള്ള ഒരു പുതിയ ഫാമിലി ഓഫറാണിത്. എന്നിരുന്നാലും, 299 രൂപയ്ക്ക് ഓരോന്നിനും കൂടുതൽ സിം കാർഡുകൾ ചേർക്കാൻ കഴിയും. അൺലിമിറ്റഡ് 5G, 4G ഡാറ്റ, അൺലിമിറ്റഡ് കോളിങ്, 3000 എസ്എംഎസ് എന്നിവയാണ് ഇതിലെ പ്രധാന ആനുകൂല്യങ്ങൾ.

പ്രധാന ആനുകൂല്യങ്ങൾക്ക് പുറമേ നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം, ജിയോഹോട്ട്സ്റ്റാർ, സോണിലിവ് എന്നീ ജനപ്രിയ ഒടിടി പ്ലാറ്റ്ഫോമുകളുടെ സബ്സ്ക്രിപ്ഷനും ഇതിൽ അടങ്ങുന്നു എന്നതാണ് ഇതിന്റെ പ്രധാന ഹൈലൈറ്റ്. അതുകൊണ്ടും തീരുന്നില്ല, 6 മാസത്തെ സ്വിഗ്ലിവൺ സബ്സ്ക്രിപ്ഷൻ, 4 സൗജന്യ എയർപോർട്ട് ലോഞ്ച് ആക്‌സസ്, 2999 രൂപ വിലയുള്ള 7 ദിവസത്തെ ഇന്റർനാഷണൽ റോമിംഗ് (IR) പായ്ക്ക്, ഒരു വർഷത്തെ Norton Device Security, Vi പ്രയോറിറ്റി സേവനം എന്നിവയും ഇതിലുണ്ട്.


Click it and Unblock the Notifications








