വിഐ വരിക്കാർക്ക് ഏഷ്യാ കപ്പിലെ ഇന്ത്യ- പാക് മത്സരം കാണാം; ഒന്നല്ല, രണ്ട് പ്ലാനുകൾ ഇതാ
ഇന്ത്യ- പാക് ക്രിക്കറ്റ് മത്സരങ്ങൾ ആരാധകർക്ക് എക്കാലവും ആവേശകരമാണ്. അങ്ങനെയിരിക്കെ സെപ്റ്റംബർ 14ന് ഇന്ത്യയും പാകിസ്താനും ഏഷ്യാ കപ്പിൽ ഏറ്റുമുട്ടുമ്പോൾ അത് മറ്റൊരു ആവേശകരമായ മത്സരം ആകും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഈ മത്സരത്തിന്റെ ആവേശക്കാഴ്ചകൾ വൊഡാഫോൺ ഐഡിയ വരിക്കാർക്ക് തങ്ങളുടെ മൊബൈലിൽ എവിടെയിരുന്നും കാണാൻ അവസരമുണ്ട്. സോണിലിവ് ആണ് ഏഷ്യ കപ്പ് മത്സരങ്ങൾ പ്രക്ഷേപണം ചെയ്യുന്നത്. വിഐ തങ്ങളുടെ വിവിധ പ്രീപെയ്ഡ് പ്ലാനുകൾക്ക് ഒപ്പം സോണിലിവ് സബ്സ്ക്രിപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. അതിനാൽ 14ന് വൈകിട്ട് 8 മണിക്ക് നടക്കുന്ന മത്സരം കാണാൻ താൽപര്യമുള്ള വിഐ വരിക്കാർ ഉണ്ടെങ്കിൽ ആ പ്ലാനുകൾ ഇതാ.
വിഐയുടെ 449 രൂപ, 979 രൂപ പ്ലാനുകളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. വിഐ 5ജി ലഭ്യമായിട്ടുള്ള പ്രദേശത്തുള്ള വരിക്കാരൻ ആണെങ്കിൽ ഈ പ്ലാനുകളിൽ ഇപ്പോൾ അൺലിമിറ്റഡ് 5ജിയും ലഭ്യമാകും. കേരളത്തിൽ നാല് പ്രധാന നഗരങ്ങളിൽ മാത്രമാണ് നിലവിൽ വിഐ 5ജി ലഭ്യമായിട്ടുള്ളത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, മലപ്പുറം എന്നിവയാണ് അവ.

449 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാൻ
449 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാനിൽ കേരള സർക്കിളിൽ അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, ദിവസം 100 SMS, 28 ദിവസത്തെ സേവന വാലിഡിറ്റി എന്നിവയാണ് പ്രധാന ആനുകൂല്യങ്ങളായി ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രതിദിനം 3ജിബി ഡാറ്റയും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു.
449 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാനിന്റെ അധിക ആനുകൂല്യങ്ങളിൽ ViMTV സബ്സ്ക്രിപ്ഷൻ, രാത്രി 12 മുതൽ പകൽ 12 വരെ അൺലിമിറ്റഡ് ഡാറ്റ ലഭ്യമാകുന്ന ഹാഫ് ഡേ അൺലിമിറ്റഡ് ഡാറ്റ ഓഫർ, വീക്കെൻഡ് ഡാറ്റ റോളോവർ, ഡാറ്റ ഡിലൈറ്റ്സ് എന്നീ ആനുകൂല്യങ്ങൾ ഉൾപ്പെടുന്നുണ്ട്.

ഏഷ്യ കപ്പ് മത്സരങ്ങൾ എച്ച്ഡി ക്വാളിറ്റിയിൽ കാണാനുള്ള സൗകര്യം 449 രൂപയുടെ പ്ലാനിൽ പ്രത്യേകമായി വിഐ നൽകിയിരിക്കുന്നു. വിഐ മൂവീസ് ആൻഡ് ടിവി സബ്സ്ക്രിപ്ഷനിലൂടെ സോണിലിവ്, സീ5, ഫാൻകോഡ്, തുടങ്ങി 16ൽ അധികം ഒടിടി പ്ലാറ്റ്ഫോമുകളുടെ സബ്സ്ക്രിപ്ഷനും ഈ പ്ലാനിലുണ്ട്. അതിനാൽ ഏഷ്യ കപ്പ് മത്സരങ്ങൾ ആസ്വദിക്കാൻ ഇത് ഒരു മികച്ച റീച്ചാർജ് ഓപ്ഷനാണ്.
979 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാൻ
ഏഷ്യാ കപ്പ് ക്രിക്കറ്റ് മത്സരങ്ങൾ എച്ച്ഡി ക്വാളിറ്റിയിൽ കാണാൻ സാധിക്കുന്ന മറ്റൊരു വിഐ പ്രീപെയ്ഡ് പ്ലാനാണ് ഇത്. അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ്, 84 ദിവസത്തെ സർവീസ് വാലിഡിറ്റി, ദിവസം 2ജിബി ഡാറ്റ എന്നിവയാണ് ഇതിലെ പ്രധാന ആനുകൂല്യങ്ങൾ.
ViMTV സബ്സ്ക്രിപ്ഷൻ, ഹാഫ് ഡേ അൺലിമിറ്റഡ് ഡാറ്റ ഓഫർ, ഡാറ്റ ഡിലൈറ്റ്, വീക്കെൻഡ് ഡാറ്റ റോളോവർ തുടങ്ങിയ വിഐ സൂപ്പർ ഹീറോ ആനുകൂല്യങ്ങളും 979 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാൻ വാഗ്ദാനം ചെയ്യുന്നുണ്ട്. 449 രൂപയുടെ വിഐ പ്ലാനിൽ കണ്ടതുപോലെ വിഐ മൂവീസ് ആൻഡ് ടിവി സബ്സ്ക്രിപ്ഷനിലൂടെ സോണിലിവ്, സീ5, ഫാൻകോഡ്, തുടങ്ങി 16ൽ അധികം ഒടിടി പ്ലാറ്റ്ഫോമുകളുടെ സബ്സ്ക്രിപ്ഷനും ഈ പ്ലാനിൽ അധിക ആനുകൂല്യമായി ലഭ്യമാകുന്നു.

സോണിലിവ് സബ്സ്ക്രിപ്ഷൻ സഹിതം എത്തുന്ന മറ്റനേകം പ്രീപെയ്ഡ് പ്ലാനുകൾ വേറെയും വിഐയുടെ പ്രീപെയ്ഡ് പ്ലാനുകളുടെ പട്ടികയിൽ കാണാനാകും. അതിൽ 2399 രൂപ, 202 രൂപ, 154 രൂപ, 998 രൂപ, 95 രൂപ, എന്നിങ്ങനെ ചില പ്ലാനുകളും ഉണ്ട്. ഇതിൽ ചിലത് ഡാറ്റ പ്ലാനുകളാണ്.


Click it and Unblock the Notifications