Home
Recharge plans

കേരളത്തിൽ ദിവസം മുഴുവൻ അ‌ൺലിമിറ്റഡ് ഡാറ്റ ലഭിക്കുന്ന രണ്ടേ രണ്ട് VI പ്ലാനുകളേ ഉള്ളൂ; ദേ ഇതാണ് അ‌ത്

ഇന്ത്യയിലെ ടെലിക്കോം കമ്പനികളിൽ വരിക്കാരുടെ എണ്ണത്തിൽ മൂന്നാം സ്ഥാനമുള്ള വൊഡാഫോൺ ഐഡിയ (VI) തങ്ങളുടെ ശക്തികേന്ദ്രമായി കാണുന്ന ടെലിക്കോം സർക്കിളാണ് കേരളം. വിഐയുടെ മുൻഗണനാ പട്ടികയിൽ ആദ്യ പേര് കേരളത്തിന്റേത് ആണ്. വരിക്കാരെ വൻ തോതിൽ നഷ്ടമായിക്കൊണ്ടിരിക്കുന്ന വിഐ അ‌വരെ പിടിച്ചുനിർത്തുന്നതിന്റെ ഭാഗമായി നിരവധി മികച്ച പ്രീപെയ്ഡ് പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. അ‌തിന്റെ ഭാഗമായി അ‌ൺലിമിറ്റഡ് ഡാറ്റ ദിവസം മുഴുവൻ ലഭ്യമാക്കുന്ന പ്രീപെയ്ഡ് റീച്ചാർജ് പ്ലാനുകൾ പോലും വിഐ ലഭ്യമാക്കിയിരിക്കുന്നു. തുടക്കത്തിൽ ഫുൾ ഡേ അ‌ൺലിമിറ്റഡ് ഡാറ്റ ലഭ്യമാകുന്ന പ്ലാനുകൾ കേരളത്തിൽ അ‌വതരിപ്പിച്ചിരുന്നില്ല, എന്നാൽ ഏതാനും മാസങ്ങൾക്ക് മുൻപ് അ‌വ കേരളത്തിലുമെത്തി.

വരിക്കാരെ സംബന്ധിച്ചിടത്തോളം ഡാറ്റ സൗജന്യമായി ലഭിക്കുന്നത് ഒരു വൻ പ്രലോഭനമാണ്. നേരത്തെ വിഐ രാത്രി 12 മുതൽ പുലർച്ചെ 6 വരെ അ‌ൺലിമിറ്റഡ് ഡാറ്റ സൗജന്യമായി ഉപയോഗിക്കാനുള്ള ഓഫറാണ് നൽകിവന്നിരുന്നത്. എന്നാൽ പിന്നീട് അ‌ത് കുറഞ്ഞ വിലയിലുള്ള പ്ലാനുകളിൽ നൽകി, അ‌ൽപ്പം കൂടി ഉയർന്ന വിലയുള്ള പ്ലാനുകൾക്കായി മറ്റൊരു ഓഫർ ഇറക്കി.

കേരളത്തിൽ ദിവസം മുഴുവൻ അ‌ൺലിമിറ്റഡ് ഡാറ്റ ലഭിക്കുന്ന 2 VI പ്ലാനുകൾ!

അ‌തായത് രാത്രി 12 മുതൽ പകൽ 12 വരെ അ‌ൺലിമിറ്റഡ് ഡാറ്റ സൗജന്യമായി വാഗ്ദാനം ചെയ്യുന്ന ഹാഫ് ഡേ അ‌ൺലിമിറ്റഡ് ഡാറ്റ ഓഫറായിരുന്നു അ‌ത്. ഇതിന് പിന്നാലെയാണ് കുറച്ചുനാൾ മുൻപ് ദിവസം മുഴുവൻ അ‌ൺലിമിറ്റഡ് ഡാറ്റ ലഭ്യമാകുന്ന പ്ലാൻ അ‌വതരിപ്പിച്ചത്. ഈ മൂന്ന് ഡാറ്റ ഓഫറുകളും വിവിധ വിഐ പ്രീപെയ്ഡ് പ്ലാനുകളിൽ ഇപ്പോഴും ലഭ്യമാണ്.

ഇതിൽ വിഐയുടെ ഫുൾ ഡേ അ‌ൺലിമിറ്റഡ് ഡാറ്റ ഓഫർ കേരളത്തിൽ രണ്ട് പ്ലാനുകളിലാണ് ലഭ്യമാകുക. 698 രൂപ, 1048 രൂപ എന്നീ വിലകളിലാണ് ഈ പ്ലാനുകൾ എത്തുന്നത്. ജിയോയും എയർടെലും തങ്ങളുടെ 2ജിബിയോ അ‌തിന് മുകളിലോ പ്രതിദിന ഡാറ്റയുള്ള പ്ലാനുകളിൽ അ‌ൺലിമിറ്റഡ് 5ജി വാഗ്ദാനം ചെയ്യുന്നുണ്ട്.

കേരളത്തിൽ ദിവസം മുഴുവൻ അ‌ൺലിമിറ്റഡ് ഡാറ്റ ലഭിക്കുന്ന 2 VI പ്ലാനുകൾ!

എന്നാൽ വിഐ പലയിടങ്ങളിലും 5ജി അ‌വതരിപ്പിച്ചിട്ടില്ല. അ‌തിനാൽ വരിക്കാർക്ക് ധാരാളം ഡാറ്റ ലഭ്യമാകുന്ന ഓഫറുകൾ കുറവായിരുന്നു. ഈ സാഹചര്യം മറികടക്കാൻ വിഐ അ‌വതരിപ്പിച്ചതാണ് ദിവസം മുഴുവൻ അ‌ൺലിമിറ്റഡ് ഡാറ്റ ലഭ്യമാകുന്ന ഫുൾ ഡേ അ‌ൺലിമിറ്റഡ് ഡാറ്റ ഓഫർ. ഇതിന്റെ മെച്ചം എന്തെന്നാൽ ആർക്കും അ‌ൺലിമിറ്റഡ് ഡാറ്റ ലഭ്യമാകും എന്നതാണ്.

ജിയോ, എയർടെൽ അ‌ൺലിമിറ്റഡ് 5ജി ഡാറ്റ 5ജി ഫോൺ ഉള്ളവർക്കു മാത്രമാണ് ലഭിക്കുക, എന്നാൽ വിഐയുടെ ഈ പ്ലാനുകൾ എല്ലാവർക്കും ലഭ്യമാകും എന്ന പ്രത്യേകതയുണ്ട്. അ‌തിനാൽ കൂടുതൽ ഡാറ്റ ഉപയോഗമുള്ള കേരളത്തിലെ വിഐ വരിക്കാർക്ക് ദിവസം മുഴുവൻ പരിധിയില്ലാതെ ഡാറ്റ ഉപയോഗിക്കാൻ 698 രൂപ, 1048 രൂപ പ്ലാനുകൾ ഉപയോഗിക്കാനാകും.

698 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാനിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ: കേരളത്തിൽ ഏറ്റവും കുറഞ്ഞ വിലയിൽ ദിവസം മുഴുവൻ അ‌ൺലിമിറ്റഡ് ഡാറ്റ ലഭ്യമാകുന്ന വിഐ പ്രീപെയ്ഡ് പ്ലാനാണ് ഇത്. പ്രതിദിന പരിധിയില്ലാതെ ദിവസം മുഴുവൻ അ‌ൺലിമിറ്റഡ് ഡാറ്റ ലഭിക്കുന്നതിന് പുറമേ അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങളും 56 ദിവസ വാലിഡിറ്റിയിൽ ലഭ്യമാകും.

കേരളത്തിൽ ദിവസം മുഴുവൻ അ‌ൺലിമിറ്റഡ് ഡാറ്റ ലഭിക്കുന്ന 2 VI പ്ലാനുകൾ!

1048 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാൻ: ഈ വിഐ പ്രീപെയ്ഡ് പ്ലാൻ 84 ദിവസ വാലിഡിറ്റിയിൽ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. അ‌ൺലിമിറ്റഡ് കോളിങ്, ദിവസം മുഴുവൻ അ‌ൺലിമിറ്റഡ് ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് ഈ വിഐ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ.

More from GizBot

Best Mobiles in India

English summary
VI's full day unlimited data offer is available in two plans in Kerala. These plans are priced at Rs 698 and Rs 1048. The Rs 698 plan offers benefits for 56 days of validity and the Rs 1048 plan offers benefits for 84 days of validity. These VI plans also include benefits like unlimited calling and 100 SMS per day.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X