Home
Recharge plans

ഇക്കാര്യത്തിൽ വിഐ പുലിയാണ്, സമ്മതിച്ചേ പറ്റൂ! 'ഫാമിലി ഫ്രണ്ട്' ആക്കാവുന്ന വിഐ റീച്ചാർജ് പ്ലാൻ

ഇന്ത്യയിലെ മൂന്നാമത്തെ വലിയ ടെലിക്കോം കമ്പനിയാണ് വൊഡാഫോൺ ഐഡിയ (VI). പ്രീപെയ്ഡ് വരിക്കാരുടെ കാര്യത്തിൽ ജിയോ, എയർടെൽ എന്നിവർക്ക് മുന്നിൽ വിഐ ഒന്നുമല്ല, എന്നാൽ പോസ്റ്റ്പെയ്ഡ് വിഭാഗത്തിൽ വിഐ പുലിയാണ്. ജിയോയെക്കാൾ കൂടുതൽ പോസ്റ്റ്പെയ്ഡ് വരിക്കാർ വിഐക്ക് ഉണ്ട് എന്നാണ് കണക്ക്. നേരത്തെ പോസ്റ്റ്പെയ്ഡ് വിഭാഗത്തിൽ ഏറ്റവുമധികം വരിക്കാരുണ്ടായിരുന്നത് വിഐക്ക് ആയിരുന്നു. എന്നാൽ പിന്നീട് എയർടെൽ ഒന്നാം സ്ഥാനം ​കൈക്കലാക്കി. പ്രീപെയ്ഡ് വരിക്കാർ ഒട്ടേറെ പേർ കൊഴിഞ്ഞുപോയിട്ടും പോസ്റ്റ് ​പെയ്ഡ് വരിക്കാർ വിഐക്ക് ഒപ്പം ശക്തമായി അ‌ടിയുറച്ച് നിൽക്കുന്നു.

പോസ്റ്റ്പെയ്ഡ് വരിക്കാർ വിഐയുടെ സേവനങ്ങളിലും പ്ലാനുകളിലും തൃപ്തരാണ് എന്നതിന്റെ തെളിവാണ് പോസ്റ്റ് പെയ്ഡ് വരിക്കാരുടെ എണ്ണത്തിലെ വിഐയുടെ രണ്ടാം സ്ഥാനം. മികച്ച പ്ലാനുകൾ, അ‌തും ഫാമിലി പ്ലാനുകൾ ഉൾപ്പെടെ വിഐ പോസ്റ്റ്പെയ്ഡ് വരിക്കാർക്കായി നൽകിവരുന്നു. കൂടാതെ ഇപ്പോൾ പലയിടങ്ങളിലും 5ജി സേവനങ്ങളും വിഐ ആരംഭിച്ചുകഴിഞ്ഞു.

'ഫാമിലി ഫ്രണ്ട്' ആക്കാവുന്ന വിഐ റീച്ചാർജ് പ്ലാൻ

തങ്ങളുടെ പോസ്റ്റ്പെയ്ഡ് വരിക്കാർക്കായി ഏറ്റവും മികച്ച ഫാമിലി പ്ലാനുകൾ തന്നെയാണ് വിഐ ലഭ്യമാക്കിയിരിക്കുന്നത്. അ‌തിൽ ഒരു മികച്ച പ്ലാൻ 701 രൂപ വിലയിലെത്തുന്നു. വിഐയുടെ ഏറ്റവും വിലകുറഞ്ഞ ഫാമിലി പോസ്റ്റ്‌പെയ്ഡ് പ്ലാൻ എന്നതാണ് ഈ പ്ലാനിന്റെ ഒരു പ്രത്യേകത. രണ്ട് കണക്ഷനുകളുള്ള ഒരു പ്ലാൻ തിരയുന്ന ഒരാൾക്ക് ലഭ്യമായിട്ടുള്ള ബെസ്റ്റ് ഓപ്ഷനാണ് ഈ പ്ലാൻ.

സാമ്പത്തികമായി വിഐ പ്രതിസന്ധികൾ നേരിടുന്നുണ്ട് എങ്കിലും അവരുടെ പോസ്റ്റ്‌പെയ്ഡ് മൊബൈൽ ബിസിനസ്സ് എല്ലായ്പ്പോഴും ശക്തമാണ്. അ‌തിന് കാരണം 701 രൂപയുടെ ഫാമിലി പ്ലാൻ പോലെയുള്ള ശക്തമായ പോസ്റ്റ്പെയ്ഡ് പ്ലാനുകളാണ്. ധാരാളം ഡാറ്റയും നിരവധി അധിക ആനുകൂല്യങ്ങളും വിഐയുടെ 701 രൂപ ഫാമിലി പോസ്റ്റ്‌പെയ്ഡ് പ്ലാൻ വാഗ്ദാനം ചെയ്യുന്നുണ്ട്.

'ഫാമിലി ഫ്രണ്ട്' ആക്കാവുന്ന വിഐ റീച്ചാർജ് പ്ലാൻ

701 രൂപയുടെ വിഐ ഫാമിലി പ്ലാൻ

അ‌ൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, പ്രതിമാസം 3000 എസ്എംഎസ്, പ്രൈമറി കണക്ഷന് 70 ജിബി ഡാറ്റ എന്നിവ 701 രൂപയുടെ വിഐ പോസ്റ്റ്പെയ്ഡ് പ്ലാൻ പ്രതിമാസം വാഗ്ദാനം ചെയ്യുന്നു. ഇതിനൊപ്പം സെക്കൻഡറി കണക്ഷന് അ‌ൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, പ്രതിമാസം 3000 എസ്എംഎസ് എന്നിവ സഹിതം 40 ജിബി ഡാറ്റയാണ് ലഭിക്കുക.

സെക്കൻഡറി കണക്ഷനുമായി പങ്കിടാൻ കഴിയുന്ന തരത്തിൽ 20 ജിബി ബോണസ് ഡാറ്റയും 701 രൂപയുടെ വിഐ ഫാമിലി പ്ലാൻ വാഗ്ദാനം ചെയ്യുന്നു. കൂടാതെ വിഐയുടെ സ്വന്തം ക്ലൗഡ് ഗെയിമിംഗ് പ്ലാറ്റ്‌ഫോം സബ്‌സ്‌ക്രിപ്‌ഷനായ വി ഗെയിംസും ഈ പ്ലാനിനൊപ്പം നൽകുന്നു. ഇത് കൂടാതെ ഒട്ടനവധി ഒടിടി സബ്സ്ക്രിപ്ഷനുകളും ഈ പ്ലാനിലുണ്ട്.

വിഐ 701 രൂപ ഫാമിലി പ്ലാനിലെ അ‌ധിക ആനുകൂല്യങ്ങൾ

മൂന്ന് മാസത്തേക്ക് വിഐ മൂവീസ് & ടിവി സബ്സ്ക്രിപ്ഷൻ (സോണിലിവ്, ജിയോഹോട്ട്സ്റ്റാർ, സീ5 അ‌ടക്കം ഇതിലുണ്ട്), ആറ് മാസത്തേക്ക് ആമസോൺ പ്രൈം, ഒരു വർഷത്തേക്ക് ജിയോഹോട്ട്‌സ്റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷൻ, 360 ദിവസത്തേക്ക് സോണിലിവ് മൊ​ബൈൽ സബ്സ്ക്രിപ്ഷൻ, ഒരു വർഷത്തെ നോർട്ടൺ സബ്‌സ്‌ക്രിപ്‌ഷൻ എന്നിവ ഈ വിഐ പ്ലാനിൽ ഉൾപ്പെടുന്നുണ്ട്.

'ഫാമിലി ഫ്രണ്ട്' ആക്കാവുന്ന വിഐ റീച്ചാർജ് പ്ലാൻ

എന്നാൽ ഉപയോക്താവിന് ഈ പറഞ്ഞ അ‌ധിക ആനുകൂല്യങ്ങളിൽ നിന്ന് ഏതെങ്കിലും രണ്ട് എണ്ണം മാത്രമാണ് തെരഞ്ഞെടുക്കാൻ കഴിയുക എന്നകാര്യം ശ്രദ്ധിക്കുക. വിഐ 5ജി ലഭ്യമായ പ്രദേശങ്ങളിലെ 5ജി ഫോണുള്ള ഉപയോക്താക്കൾക്ക് അ‌ൺലിമിറ്റഡ് 5ജി ഡാറ്റയും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇന്ത്യയിലെ എല്ലാ ടെലിക്കോം സർക്കിളുകളിലും ഈ വിഐ എൻട്രിലെവൽ ഫാമിലി പോസ്റ്റ്പെയ്ഡ് പ്ലാൻ ലഭ്യമാണ്.

More from GizBot

Best Mobiles in India

English summary
VI Rs 701 Family Plan comes with OTT subscription. It is one of the best postpaid plans in India. The VI Rs 701 postpaid plan offers unlimited voice calling, 3000 SMS per month, and 70 GB data for the primary connection per month. Along with this, the secondary connection gets unlimited voice calling, 3000 SMS per month, and 40 GB data.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X