Home
Recharge plans

സന്തോഷം ആഗ്രഹിക്കുന്ന വിഐ വരിക്കാർക്ക് റീച്ചാർജിന് 3 കിടിലൻ പ്ലാനുകൾ

ജിയോ, എയർടെൽ എന്നിവ​യെപ്പോലെ തന്നെ ഇന്ത്യൻ ടെലിക്കോം മേഖലയിലെ ശക്തമായ സാന്നിധ്യമാണ് വൊഡാഫോൺ ഐഡിയ (VI). നിരവധി മികച്ച റീച്ചാർജ് പ്ലാനുകൾ വിഐ തങ്ങളുടെ വരിക്കാർക്കായി ലഭ്യമാക്കിയിട്ടുണ്ട്. അ‌തിൽ എന്റർടെയ്ൻമെന്റ് ആനുകൂല്യങ്ങളുമായി എത്തുന്ന ചില പ്ലാനുകളും ഉണ്ട്. ഒടിടി ആനുകൂല്യങ്ങൾ സഹിതം എത്തുന്ന വിഐ പ്രീപെയ്ഡ് പ്ലാനുകളിൽ സോണിലിവ് സബ്സ്ക്രിപ്ഷൻ വാഗ്ദാനം ചെയ്യുന്ന മൂന്ന് പ്ലാനുകൾ ഉണ്ട്. 95 രൂപ, 408 രൂപ, 998 രൂപ എന്നീ വിലകളിലാണ് ഈ പ്രീപെയ്ഡ് പ്ലാനുകൾ എത്തുന്നത്. അ‌ധിക ചെലവ് ഇല്ലാതെ സോണിലിവ് സബസ്ക്രിപ്ഷൻ ആസ്വദിക്കാൻ ഈ പ്ലാനുകൾ സഹായിക്കുന്നു.

സോണിലിവ് സബ്സ്ക്രിപ്ഷൻ ലഭ്യമാകുന്ന മൂന്ന് വിഐ പ്രീപെയ്ഡ് പ്ലാനുകളിൽ 95 രൂപയുടെ പ്ലാൻ ഒരു ഡാറ്റ പ്ലാൻ ആണ്, ഇതിൽ വാലിഡിറ്റി ലഭ്യമാകില്ല. അതേസമയം 408 രൂപ, 998 രൂപ പ്ലാനുകൾ റെഗുലർ സർവീസ് വാലിഡിറ്റി സഹിതം എത്തുന്ന പ്രീപെയ്ഡ് പ്ലാനുകളാണ്. ഈ പ്ലാനുകൾ വാഗ്ദാനം ചെയ്യുന്ന ആനുകൂല്യങ്ങൾ പരിചയപ്പെടാം.

സന്തോഷം ആഗ്രഹിക്കുന്ന വിഐ വരിക്കാർക്ക് റീച്ചാർജിന് 3 കിടിലൻ പ്ലാനുകൾ

95 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാൻ: വോഡഫോൺ ഐഡിയയിൽ നിന്നുള്ള 95 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ 14 ദിവസത്തെ വാലിഡിറ്റിയോടെയാണ് വരുന്നത്, ഉപയോക്താക്കൾക്ക് 4ജിബി ഡാറ്റ ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. എന്നാൽ സർവീസ് വാലിഡിറ്റി ഈ പ്ലാനിൽ ലഭ്യമാകില്ല. അ‌ധിക ആനുകൂല്യമായി ഈ പ്ലാനിനൊപ്പം 28 ദിവസത്തേക്ക് സോണിലിവ് മൊബൈൽ സബ്സ്ക്രിപ്ഷൻ ലഭ്യമാകും.

408 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാൻ: 28 ദിവസത്തെ വാലിഡിറ്റിയിൽ ഈ പ്ലാൻ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. അ‌ൺലിമിറ്റഡ് വോയ്സ് കോളിങ്, പ്രതിദിനം 2ജിബി ഡാറ്റ, ദിവസം 100 എസ്എംഎസ് എന്നിവയാണ് 408 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ.

സന്തോഷം ആഗ്രഹിക്കുന്ന വിഐ വരിക്കാർക്ക് റീച്ചാർജിന് 3 കിടിലൻ പ്ലാനുകൾ

പ്രധാന ആനുകൂല്യങ്ങൾക്ക് പുറമേ ചില അ‌ധിക ആനുകൂല്യങ്ങളും 408 രൂപയുടെ വിഐ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. അ‌തിൽ 28 ദിവസത്തെ സോണിലിവ് മൊബൈൽ സബ്സ്ക്രിപ്ഷനും അ‌ടങ്ങുന്നു. ഇതിന് പുറമേ ബിങ് ഓൾ നൈറ്റ്, വീക്കെൻഡ് ഡാറ്റ റോൾഓവ, ഡാറ്റ ഡിലൈറ്റ്സ് എന്നിവ അ‌ടങ്ങുന്ന വിഐ ഹീറോ അൺലിമിറ്റഡ് ആനുകൂല്യങ്ങളും ലഭ്യമാണ്.

998 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാൻ: 84 ദിവസത്തെ വാലിഡിറ്റിയിൽ ആണ് ഈ വിഐ പ്രീപെയ്ഡ് പ്ലാൻ എത്തുന്നത്. 2 ജിബി പ്രതിദിന ഡാറ്റ, അ‌ൺലിമിറ്റഡ് വോയ്‌സ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നിവയാണ് ഈ പ്രീപെയ്ഡ് പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ.

84 ദിവസത്തെ സോണിലിവ് മൊ​ബൈൽ സബ്സ്ക്രിപ്ഷൻ 998 രൂപയുടെ വിഐ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. ഈ പ്ലാനിലെ ആകർഷകമായ മറ്റൊരു ആനുകൂല്യം ഹാഫ് ഡേ അ‌ൺലിമിറ്റഡ് ഡാറ്റ ഇതിൽ ലഭ്യമാണ് എന്നതാണ്. അ‌തായത് രാത്രി 12 മുതൽ ഉച്ചയ്ക്ക് 12 വരെയുള്ള സമയത്ത് അ‌ൺലിമിറ്റഡ് ഡാറ്റ സൗജന്യമായി ഉപയോഗിക്കാൻ സാധിക്കും.

സന്തോഷം ആഗ്രഹിക്കുന്ന വിഐ വരിക്കാർക്ക് റീച്ചാർജിന് 3 കിടിലൻ പ്ലാനുകൾ

ജിയോ, എയർടെൽ എന്നിവയുടെ അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ഓഫറിനെ നേരിടുന്നതിന് വേണ്ടിയാണ് വിഐ ചില പ്ലാനുകളിൽ ഇപ്പോൾ ഹാഫ് ഡേ അ‌ൺലിമിറ്റഡ് ഡാറ്റ ഓഫർ ഉൾപ്പെടുത്തിയിരിക്കുന്നത്. വീക്കെൻഡ് ഡാറ്റ റോളോവർ, ഡാറ്റ ഡി​ലൈറ്റ്സ് എന്നിവയാണ് 998 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാനിലെ മറ്റ് ആനുകൂല്യങ്ങൾ.

Best Mobiles in India

English summary
There are three plans that offer SonyLIV subscription in VI prepaid plans. These prepaid plans come at prices of Rs 95, Rs 408, and Rs 998. These plans help you enjoy SonyLIV subscription without any extra cost. Out of these, the Rs 95 plan is a data plan. The Rs 408 and Rs 998 plans are prepaid plans that come with regular service validity.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X