ഇങ്ങനെ ഡാറ്റ കൊടുത്താൽ എങ്ങനെ ബെസ്റ്റ് ആകാതിരിക്കും! VI യുടെ ബെസ്റ്റ് സെല്ലർ പ്രീപെയ്ഡ് പ്ലാനുകൾ
ഇന്ത്യയിലെ ടെലിക്കോം കമ്പനികളിൽ മൂന്നാം സ്ഥാനത്തുള്ള ടെലിക്കോം കമ്പനിയാണ് വൊഡാഫോൺ ഐഡിയ എന്ന വിഐ (VI). കേരളത്തിലും വിഐക്ക് നിരവധി ഉപയോക്താക്കളുണ്ട്. ബിഎസ്എൻഎല്ലിനെപ്പോലെ തന്നെ വിഐയുടെയും ശക്തികേന്ദ്രങ്ങളിലൊന്നാണ് കേരളം. എതിരാളികളായ ജിയോ, എയർടെൽ എന്നിവയിൽ നിന്ന് കടുത്ത വെല്ലുവിളി നേരിടുന്ന വിഐ തങ്ങളുടെ പ്രീപെയ്ഡ് പ്ലാനുകളുടെ കരുത്തിലും മികച്ച 4ജി സേവനങ്ങളുടെ പിൻബലത്തിലുമാണ് ഇപ്പോൾ പിടിച്ചുനിൽക്കുകയും മുന്നോട്ട് പോകുകയും ചെയ്യുന്നത്. 5ജി അവതരിപ്പിക്കാൻ കഴിഞ്ഞിട്ടില്ല എന്നതാണ് വിഐ നേരിടുന്ന പ്രധാന പ്രതിസന്ധി. ജിയോയും എയർടെലും സൗജന്യമായി 5ജി ഡാറ്റ നൽകുന്നതിനാൽ വിഐ വരിക്കാർ വലിയതോതിൽ പ്രലോഭിതരാകുകയും കണക്ഷൻ ഉപേക്ഷിക്കുകയും ചെയ്തിട്ടുണ്ട്.
എതിരാളികളുടെ 5ജി പ്രലോഭനങ്ങളിൽ തങ്ങളുടെ വരിക്കാർ വീഴാതിരിക്കാൻ വിഐ കുറച്ച് നാൾ മുൻപ് മുതൽ തങ്ങളുടെ ചില പ്രീപെയ്ഡ് പ്ലാനുകളിൽ കൂടുതൽ ഡാറ്റ വാഗ്ദാനം ചെയ്യാൻ തുടങ്ങി. അത്തരത്തിൽ കൂടുതൽ ഡാറ്റ സഹിതം എത്തുന്ന പ്രീപെയ്ഡ് പ്ലാനുകൾ വിഐയുടെ പ്ലാനുകളുടെ പട്ടികയിൽ കാണാനാകും.

നിരവധി പ്രീപെയ്ഡ് പ്ലാനുകൾ വിഐ ലഭ്യമാക്കിയിട്ടുണ്ട്. എന്നാൽ അതിൽ ഏതാണ് ബെസ്റ്റ് പ്ലാനുകൾ എന്ന് ചോദിച്ചാൽ അതിന് വിഐക്ക് ഉത്തരമുണ്ട്. വിഐയുടെ വെബ്സൈറ്റിൽ ബെസ്റ്റ് സെല്ലർ പ്രീപെയ്ഡ് പ്ലാനുകൾ ഏതൊക്കെയാണ് എന്ന് അവർ വ്യക്തമാക്കിയിട്ടുണ്ട്. ഈ ബെസ്റ്റ് സെല്ലർ പ്ലാനുകളിൽ 649 രൂപ, 979 രൂപ വിലകളിലുള്ള വിഐ പ്ലാനുകൾ ഉൾപ്പെടുന്നു.
അടുത്തിടെ വിഐ കൂടുതൽ ഡാറ്റ ഉപയോക്താക്കൾക്ക് ലഭ്യമാക്കാനായി അവതരിപ്പിച്ച ഹാഫ് ഡേ അൺലിമിറ്റഡ് ഓഫർ ലഭിക്കുന്ന പ്ലാനുകളാണ് ഇവ. രാത്രി 12 മണി മുതൽ ഉച്ചയ്ക്ക് 12 വരെ അൺലിമിറ്റഡ് ഡാറ്റ സൗജന്യമായി ഉപയോഗിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന വിഐയുടെ ഓഫറാണ് ഹാഫ് ഡേ അൺലിമിറ്റഡ് ഓഫർ. തെരഞ്ഞെടുത്ത പ്രീപെയ്ഡ് പ്ലാനുകളിൽ മാത്രമാണ് ഈ ആനുകൂല്യം ലഭ്യമാകുക.

979 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാൻ: വിഐ ബെസ്റ്റ് സെല്ലർ പ്രീപെയ്ഡ് പ്ലാൻ എന്ന് പട്ടികപ്പെടുത്തിയിരിക്കുന്ന ഈ പ്രീപെയ്ഡ് പ്ലാനിൽ അൺലിമിറ്റഡ് കോളിങ്, ദിവസം 2ജിബി ഡാറ്റ, ദിവസം 100 എസ്എംഎസ് എന്നിവയാണ് പ്രധാന ആനുകൂല്യങ്ങളായി ലഭ്യമാകുക. 84 ദിവസ വാലിഡിറ്റിയിലാണ് ഈ പ്ലാനിലെ ആനുകൂല്യങ്ങൾ ലഭിക്കുക.
979 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാനിൽ ചില അധിക ആനുകൂല്യങ്ങളും ലഭിക്കും. അതിൽ ഹാഫ് ഡേ അൺലിമിറ്റഡ് ഡാറ്റ ഓഫർ, വീക്കെൻഡ് ഡാറ്റ റോളോവർ, ഡാറ്റ ഡിലൈറ്റ്സ് എന്നിവയ്ക്ക് പുറമേ 84 ദിവസത്തേക്ക് ViMTV സബ്സ്ക്രിപ്ഷനും ലഭിക്കും. 16 ഒടിടി പ്ലാറ്റ്ഫോമുകളുടെ മൊബൈൽ സബ്സ്ക്രിപ്ഷൻ ഇതിൽ അടങ്ങുന്നു.
649 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാൻ: വിഐയുടെ മറ്റൊരു ബെസ്റ്റ് സെല്ലർ പ്ലാനാണ് ഇത്. പ്രതിദിനം 2 ജിബി ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നിവയാണ് ഇതിലെ പ്രധാന ആനുകൂല്യങ്ങൾ. 56 ദിവസ വാലിഡിറ്റിയിലാണ് ഈ പ്ലാൻ എത്തുന്നത്.

649 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാനിന്റെ അധിക ആനുകൂല്യങ്ങളിൽ വിഐ ഹാഫ് ഡേ അൺലിമിറ്റഡ് ഡാറ്റ ഓഫർ ഉൾപ്പെടുന്നു. ഇതിനൊപ്പം, വീക്കെൻഡ് ഡാറ്റ റോളോവർ, ഡാറ്റ ഡിലൈറ്റ്സ് എന്നീ വിഐ സൂപ്പർ ഹീറോ ആനുകൂല്യങ്ങളും ഉൾപ്പെടുന്നു. കൂടുതൽ ഡാറ്റ വേണ്ട വിഐ വരിക്കാർക്ക് ഈ രണ്ട് പ്ലാനുകളും ബെസ്റ്റ് റീച്ചാർജ് ഓപ്ഷനുകളാണ്.


Click it and Unblock the Notifications








