Home
Recharge plans

വൊഡാഫോൺ ഐഡിയയും നിരക്ക് കൂട്ടി! 1999 രൂപയുടെ പ്ലാനിന് ഇപ്പോൾ വില 2249 രൂപ

ഇന്ത്യൻ ടെലിക്കോം മേഖലയിൽ റീച്ചാർജ് പ്ലാനുകളുടെ നിരക്ക് വർധന പരോക്ഷമായി നടപ്പാക്കുന്നതിന്റെ പുതിയ ഘട്ടം ആരംഭിച്ചിരിക്കുന്നു. കഴിഞ്ഞ ദിവസം എയർടെൽ തങ്ങളുടെ എൻട്രിലെവൽ പ്രീപെയ്ഡ് പ്ലാനിന്റെ നിരക്ക് ഉയർത്തിയിരുന്നു. ഇതിന് പിന്നാലെ ഇപ്പോൾ വൊഡാഫോൺ ഐഡിയയും (VI) തങ്ങളുടെ ഒരു പ്രീപെയ്ഡ് പ്ലാനിന്റെ നിരക്ക് വർധിപ്പിച്ചിരിക്കുന്നു. പ്രത്യേക്ഷത്തിൽ നിരക്ക് വർധന എന്ന് പറയാനാകാത്ത വിധം പ്ലാനിന്റെ ആനുകൂല്യങ്ങൾ ഉൾപ്പെടെ മാറ്റിക്കൊണ്ടാണ് നിരക്ക് വർധന ഉണ്ടായിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. അ‌തായത് ഡയറക്ടായി പ്ലാൻ വില കൂട്ടി എന്ന് വരാതിരിക്കാൻ വളരെ തന്ത്രപരമായാണ് വില കൂട്ടിയിരിക്കുന്നത് എന്നാണ് മനസിലാക്കാനാകുന്നത്.

തങ്ങളുടെ ഉപയോക്താക്കൾക്കായി നൂറിലധികം പ്രീപെയ്ഡ് പ്ലാനുകൾ വാഗ്ദാനം ചെയ്യുന്ന ഒരു ടെലിക്കോം കമ്പനിയായണ് വിഐ. അ‌വർ ഇപ്പോൾ തങ്ങളുടെ 1999 രൂപയുടെ പ്രീപെയ്ഡ് പ്ലാനി​ലാണ് മാറ്റം വരുത്തിയിരിക്കുന്നത്. 1999 രൂപയുടെ പ്ലാനിന് ഇപ്പോൾ 2249 രൂപ നൽകണം, ഇതിലെ ആനുകൂല്യങ്ങളിൽ വന്നിരിക്കുന്ന മാറ്റം എന്താണ് എന്ന് ​പരിചയപ്പെടാം.

VI നിരക്ക് കൂട്ടി! 1999 രൂപയുടെ പ്ലാനിന് ഇപ്പോൾ വില 2249 രൂപ

1,999 രൂപയുടെ വിഐ പ്ലാൻ

1,999 രൂപ വിലയിൽ ലഭ്യമായിരുന്ന വിഐ പ്രീപെയ്ഡ് പ്ലാൻ 365 ദിവസത്തെ വാലിഡിറ്റിയിൽ അ‌ൺലിമിറ്റഡ് വോയ്‌സ് കോൾ, 3,600 എസ്എംഎസ്, 24 ജിബി അല്ലെങ്കിൽ 36 ജിബി ഡാറ്റ (സർക്കിളിനെ ആശ്രയിച്ച് ഡാറ്റയുടെ അ‌ളവിൽ മാറ്റമുണ്ടായിരുന്നു) എന്നിവ വാഗ്ദാനം ചെയ്തിരുന്നു, അ‌തായത് 2000 രൂപയിൽ താഴെ വിലയിൽ ലഭ്യമായിരുന്ന ഒരു വാർഷിക പ്ലാനായിരുന്നു ഇത്.

കുറഞ്ഞ അ‌ളവിൽ ഡാറ്റയും അ‌ൺലിമിറ്റഡ് കോളിങ്ങും സഹിതം ദീർഘകാല വാലിഡിറ്റി തേടുന്ന ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് 1999 രൂപയുടെ പ്ലാൻ ലഭ്യമായിരുന്നത്. എന്നാലിപ്പോൾ 2000 രൂപയിൽ താഴെ വിലയിൽ ലഭ്യമായിരുന്ന ഈ പ്ലാൻ വിഐ 2249 രൂപയുടെ പ്ലാനാക്കി പരിഷ്കരിച്ചു. വില കൂട്ടിയതിന് ഒപ്പം ആനുകൂല്യങ്ങളിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.

VI നിരക്ക് കൂട്ടി! 1999 രൂപയുടെ പ്ലാനിന് ഇപ്പോൾ വില 2249 രൂപ

2249 രൂപയുടെ പുതിയ വിഐ പ്രീപെയ്ഡ് പ്ലാൻ

1999 രൂപയുടെ പ്ലാൻ പരിഷ്കരിച്ച് 2,249 രൂപ പ്ലാൻ അ‌വതരിപ്പിച്ച വിഐ ഈ പ്ലാനിൽ 365 ദിവസ വാലിഡിറ്റിയിൽ അ‌ൺലിമിറ്റഡ് കോളിങ്, ആകെ 3600 എസ്എംഎസ്, 30ജിബി ഡാറ്റ (6ജിബി അധിക ഡാറ്റ ലഭിച്ചിരിക്കുന്നു) അല്ലെങ്കിൽ 40ജിബി (4 ജിബി അധിക ഡാറ്റ) എന്നിവ വാഗ്ദാനം ചെയ്യുന്നു.

വിവിധ സർക്കിളുകൾ അ‌നുസരിച്ച് 2249 രൂപയുടെ പ്ലാനിലെ ഡാറ്റയുടെ അ‌ളവിൽ മാറ്റമുണ്ട്. കേരളം, ആന്ധ്രപ്രദേശ്, ബീഹാർ, ചെന്നൈ, ഡൽഹി, ഗുജറാത്ത്, ഹരിയാന, കർണാടക, കൊൽക്കത്ത, മഹാരാഷ്ട്ര & ഗോവ, മധ്യപ്രദേശ്, മുംബൈ, പഞ്ചാബ്, രാജസ്ഥാൻ, തമിഴ്‌നാട് (ചെന്നൈ ഒഴികെ), യുപി ഈസ്റ്റ്, യുപി വെസ്റ്റ്, പശ്ചിമ ബംഗാൾ എന്നീ ടെലിക്കോം സർക്കിളുകളിൽ ഈ പ്ലാനിൽ 30ജിബി ഡാറ്റയാണ് ലഭിക്കുക.

അസം, ഹിമാചൽ പ്രദേശ്, ജമ്മു & കശ്മീർ, നോർത്ത് ഈസ്റ്റ്, ഒഡീഷ എന്നി സർക്കിളുകളിൽ 40ജിബി ഡാറ്റയാണ് ഈ പ്ലാനിൽ ലഭ്യമാകുക. 1999 രൂപയുടെ പ്ലാനിന്റെ പ്രതിദിന ചെലവ് ഏകദേശം 5.40 രൂപയായിരുന്നു. 2249 രൂപയുടെ പുതിയ വിഐ പ്ലാനിന് ഉപയോക്താവിന് പ്രതിദിനം 6.16 രൂപ ചെലവ് വരും.

VI നിരക്ക് കൂട്ടി! 1999 രൂപയുടെ പ്ലാനിന് ഇപ്പോൾ വില 2249 രൂപ

250 രൂപയുടെ വർധന

1999 രൂപയുടെ പ്ലാനിന്റെ വിലയിൽ 250 രൂപയുടെ വർധനയാണ് വിഐ വരുത്തിയിരിക്കുന്നത്. 1999 രൂപയുടെ പ്ലാനിൽ നിന്ന് 2249 രൂപയുടെ പ്ലാനിലേക്ക് എത്തുമ്പോൾ ഉണ്ടായിരിക്കുന്ന മാറ്റം 6 ജിബി അ‌ല്ലെങ്കിൽ 4ജിബി ഡാറ്റ വർധിച്ചു എന്നത് മാത്രമാണ്. ഇത്ര ചെറിയ അ‌ളവ് ഡാറ്റയ്ക്ക് 250 രൂപ വില വർധന വേണ്ടിയിരുന്നോ എന്ന ചോദ്യം വരിക്കാർക്ക് മുന്നിലുണ്ടാകാം. എന്നാൽ പിടിച്ചുനിൽക്കാൻ നിരക്ക് വർധന മാത്രമാണ് വിഐക്ക് മുന്നിലുണ്ടായിരുന്നത് എന്ന് വേണം മനസിലാക്കാൻ.

നിലവിലെ നിരക്കുകൾ പരിഷ്കരിക്കേണ്ടതുണ്ട് എന്ന് ഇതിനകം പലതവണ പ്രതികരിച്ചിട്ടുള്ള കമ്പനിയാണ് വിഐ. എയർടെലും സമാനമായ ചിന്ത ഇതിനകം പ്രകടിപ്പിച്ചിട്ടുണ്ട്. ഡയറക്ടായി റീച്ചാർജ് നിരക്ക് കൂട്ടി എന്ന് പറയാനാകില്ലെങ്കിലും ഇപ്പോൾ കഴിഞ്ഞ ദിവസങ്ങളിൽ ഈ രണ്ട് കമ്പനികളും നടത്തിയിരിക്കുന്ന മാറ്റങ്ങൾ റീച്ചാർജ് നിരക്ക് കൂട്ടിയതിന് തുല്യം തന്നെയാണ്. ഇത് വെറും സാമ്പിളാണോ, ഇനിയും പ്ലാനുകളുടെ നിരക്ക് ഉയരുമോയെന്ന് കണ്ടറിയണം.

More from GizBot

Best Mobiles in India

English summary
Following Airtel, Vodafone Idea has also indirectly increased its recharge rates. The Rs 1,999 VI plan is now priced at Rs 2,249. The Rs 2,249 plan offers benefits for a validity of 365 days. The benefits available in this plan are unlimited calling, 30GB data, and 3600 SMS.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X