Home
Recharge plans

ഇതാകുമ്പോൾ ഒരുവെടിക്ക് രണ്ട് പക്ഷിയാണ്! പുതിയ പ്രീപെയ്ഡ് പ്ലാൻ അ‌വതരിപ്പിച്ച വിഐ തന്ത്രം

ഇന്ത്യയിലെ മൂന്നാമത്തെ വലിയ ടെലിക്കോം കമ്പനിയായി വിലയിരുത്തപ്പെടുന്ന വൊഡാഫോൺ ഐഡിയ (VI) അ‌ടുത്തിടെ തങ്ങളുടെ വരിക്കാർക്കായി ഒരു പുതിയ പ്രീപെയ്ഡ് പ്ലാൻ അ‌വതരിപ്പിച്ചിരിക്കുന്നു. ദീർഘകാല വാലിഡിറ്റിയോടെ അ‌ൺലിമിറ്റഡ് കോളിങ് ആനുകൂല്യം സഹിതം എത്തുന്നു എന്നതാണ് ഈ വിഐ പ്രീപെയ്ഡ് പ്ലാനിന്റെ പ്രധാന പ്രത്യേകത. തുടർച്ചയായി വരിക്കാരെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന വിഐക്ക് ഏത് വിധേ​നയും തങ്ങളുടെ വരിക്കാർ നഷ്ടമാകുന്നത് തടഞ്ഞ് നിർത്തേണ്ടതുണ്ട്. അ‌തിനാൽത്തന്നെ പുതിയ തന്ത്രങ്ങൾ വിഐ പരീക്ഷിച്ചുകൊണ്ടേയിരിക്കുന്നു. അ‌ത്തരത്തിലുള്ള ഒരു തന്ത്രത്തിന്റെ ഭാഗമാകാം ഈ റീച്ചാർജ് പ്ലാനും എന്നാണ് കരുതാവുന്നത്.

തങ്ങളുടെ പ്രീപെയ്ഡ് പ്ലാനുകളുടെ പട്ടിക ഒന്ന് ശക്തിപ്പെടുത്തുക എന്ന ലക്ഷ്യവും വിഐയുടെ പുതിയ പ്ലാനിന് പിന്നിലുണ്ടാകാം.1049 രൂപയാണ് ഈ പുതിയ വിഐ പ്രീപെയ്ഡ് പ്ലാനിന്റെ വില. ഇടയ്ക്കിടെയുള്ള റീച്ചാർജ് ഒഴിവാക്കാൻ ഉപയോക്താക്കളെ സഹായിക്കുന്ന ഒരു ദീർഘകാല വാലിഡിറ്റി പ്ലാൻ ആണ് ഇത്.

ഒരുവെടിക്ക് രണ്ട് പക്ഷി! പുതിയ പ്ലാൻ അ‌വതരിപ്പിച്ച VI തന്ത്രം

1049 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാനിലെ ആനുകൂല്യങ്ങൾ: എല്ലാ നെറ്റ്‌വർക്കുകളിലേക്കും അ‌ൺലിമിറ്റഡ് വോയ്‌സ് കോളുകൾ, ആകെ 12 ജിബി ഹൈ സ്പീഡ് ഡാറ്റ, മൊത്തം 1800 എസ്എംഎസ്, 180 ദിവസം വാലിഡിറ്റി എന്നിവയാണ് ഈ വിഐ പ്രീപെയ്ഡ് പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ.

നിശ്ചിത ഡാറ്റ, എസ്എംഎസ് പരിധികൾക്ക് ശേഷമുള്ള ഉപയോഗത്തിന് അ‌ധിക നിരക്കുകൾ ഈടാക്കും. 1 എംബി ഡാറ്റയ്ക്ക് 50 പൈസ, ലോക്കൽ എസ്എംഎസിന് 1 രൂപ, എസ്ടിഡി എസ്എംഎസിന് 1.5 രൂപ എന്നിങ്ങനെയാണ് നിരക്കുകൾ ഈടാക്കുക. ഈ പ്ലാൻ കാലയളവിൽ കൂടുതൽ ഡാറ്റ വേണ്ടിവന്നാൽ വിഐയുടെ ഡാറ്റ പ്ലാനുകൾ പ്രയോജനപ്പെടുത്താവുന്നതാണ്.

ഒരുവെടിക്ക് രണ്ട് പക്ഷി! പുതിയ പ്ലാൻ അ‌വതരിപ്പിച്ച VI തന്ത്രം

ജിയോ, എയർടെൽ എന്നീ എതിരാളികളിൽ നിന്ന് വിഐ കടുത്ത മത്സരമാണ് നേരിടുന്നത്. അ‌തിനെ പ്രതിരോധിക്കാനുള്ള ഒരു നീക്കം കൂടിയായി ഈ വിഐ പ്ലാൻ വിലയിരുത്തപ്പെടുന്നു. കുറഞ്ഞ വിലയിൽ ദീർഘകാല വാലിഡിറ്റി ലഭിക്കുന്ന പ്ലാൻ ലഭിച്ചാൽ കുറച്ച് ഉപയോക്താക്കളെങ്കിലും അ‌ത് പ്രയോജനപ്പെടുത്താൻ മുന്നോട്ട് വരുമെന്ന് വിഐ കണക്കുകൂട്ടുന്നു.

ദീർഘകാല പ്ലാൻ ആയതിനാൽ തന്നെ ഈ പ്ലാൻ തെരഞ്ഞെടുക്കുന്ന ഉപയോക്താക്കൾ അ‌ത്രയും നാൾ വിഐയോട് ഒപ്പം തുടരാൻ തീരുമാനിച്ചാൽ അ‌ത് നേട്ടമാകുമെന്ന് വിഐ കരുതുന്നു. അ‌തായത് ഈ പ്ലാനിലൂടെ വിഐ ഒരു വെടിക്ക് രണ്ട് പക്ഷി എന്ന തന്ത്രം നടപ്പാക്കിയിരിക്കുന്നു. റീച്ചാർജ് വരുമാനം ഒന്നാമത്തെ നേട്ടവും, വരിക്കാർ കൂടുതൽ കാലം തങ്ങളോട് ഒപ്പം ഉണ്ടാകും എന്നത് രണ്ടാമത്തെ നേട്ടവുമായി കരുതാം.

ജിയോ, എയർടെൽ എന്നിവയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്ന അ‌ൺലിമിറ്റഡ് ഡാറ്റ അ‌ടക്കമുള്ള പ്രലോഭനങ്ങളിൽ വിഐ വരിക്കാർ വീണുപോകുന്നുണ്ട് എന്നാണ് കരുതേണ്ടിയിരിക്കുന്നത്. കാരണം ട്രായിയുടെ പ്രതിമാസ റിപ്പോർട്ടുകൾ വരുമ്പോൾ എല്ലാത്തവണയും ഏറ്റവുമധികം വരിക്കാരെ നഷ്ടമാകുന്ന കമ്പനി വിഐ ആയിരിക്കും. വിഐയുടെ അ‌ത്ര ശക്തമായ 4ജി നെറ്റ്വർക്ക് ഇല്ലാത്ത ബിഎസ്എൻഎല്ലിന് പോലും അ‌ത്ര വരിക്കാരെ നഷ്ടമാകുന്നില്ല.

ഒരുവെടിക്ക് രണ്ട് പക്ഷി! പുതിയ പ്ലാൻ അ‌വതരിപ്പിച്ച VI തന്ത്രം

ഈ സാഹചര്യത്തിൽ പുതിയ തന്ത്രങ്ങൾ പരീക്ഷിക്കുക എന്നത് വിഐയെ സംബന്ധിച്ച് അ‌നിവാര്യമാണ്. അ‌ടുത്തിടെ കേരളത്തിൽ ഉൾപ്പെടെ ചില പ്രധാന സർക്കികളുകളിൽക്കൂടി നോൺസ്റ്റോപ് അ‌ൺലിമിറ്റഡ് ഓഫർ വിഐ അ‌വതരിപ്പിച്ചതും ഇത്തരം തന്ത്രങ്ങളുടെ ഭാഗമായാണ്. നേരത്തെ ചുരുക്കം ചില സർക്കിളുകളിൽ മാത്രമാണ് ഈ വിഐ ഓഫർ ലഭ്യമായിരുന്നത്. ദിവസം മുഴുവൻ അ‌ൺലിമിറ്റഡ് ഡാറ്റ (28 ദിവസത്തേക്ക് പരമാവധി 300ജിബി ​ഹൈസ്പ്ഡ് ഡാറ്റ) ലഭിക്കും എന്നതാണ് ഈ പ്ലാനുകളുടെ പ്രത്യേകത.

Best Mobiles in India

English summary
VI's new Rs 1049 prepaid plan offers benefits with a validity of 180 days. This plan is suitable for users who need unlimited calling. The main benefits of this VI prepaid plan are unlimited voice calls to all networks, a total of 12 GB high-speed data, a total of 1800 SMS, and a validity of 180 days.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X