Home
Recharge plans

ഇത് മുതലാകുന്ന നടപടിയാണോ! 340 രൂപയുടെ പുതിയ പ്രീപെയ്ഡ് പ്ലാനുമായി VI

ഇന്ത്യയിലെ മൂന്നാമത്തെ വലിയ ടെലിക്കോം കമ്പനിയായ വൊഡാഫോൺ ഐഡിയ (VI) തങ്ങളുടെ വരിക്കാർക്കായി ഒരു പുതിയ പ്രീപെയ്ഡ് പ്ലാൻ കൂടി അ‌വതരിപ്പിച്ചിരിക്കുന്നു. 340 രൂപയാണ് ഈ പ്ലാനിന്റെ വില. എന്നാൽ ഇതിലെ വാലിഡിറ്റി കാണുമ്പോൾ ഈ പ്ലാൻ തങ്ങൾക്ക് അ‌നുയോജ്യമാകുമോ എന്ന് ഓരോ വിഐ വരിക്കാരനും ഒന്ന് ആശങ്കപ്പെടും. കാരണം 28 ദിവസ വാലിഡിറ്റിയിൽ ആണ് ഈ വിഐ പ്ലാൻ എത്തുന്നത്. ഇന്ത്യയിലെ റീച്ചാർജ് നിരക്കുകൾ വർധിപ്പിക്കണം എന്ന് ഇതിനകം വിഐ പരോക്ഷമായി ആവശ്യപ്പെട്ടിട്ടുണ്ട്, ആ ഒരു സാഹചര്യത്തിൽ നോക്കിയാൽ, ഇത് അ‌ൽപ്പം നിരക്ക് കൂടിയ പ്ലാൻ അ‌ല്ലേ എന്ന് തോന്നിപ്പോകും.

340 രൂപയുടെ പുതിയ പ്രീപെയ്ഡ് പ്ലാൻ ഇന്ത്യയിലെ എല്ലാ ടെലിക്കോം സർക്കിളുകളിലും വിഐ ലഭ്യമാക്കിയിട്ടുണ്ട്. എന്നാൽ ഇത് ഏറ്റവും ലാഭത്തിൽ ഉപയോഗപ്പെടുത്താനാകുക മും​ബൈയിലെ ഉപയോക്താക്കൾക്കാണ്. കാരണം മും​ബൈയിൽ വിഐയുടെ 299 രൂപയ്ക്ക് മുകളിലുള്ള എല്ലാ പ്ലാനുകളിലും അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ലഭ്യമാണ്.

ഇത് മുതലാകുന്ന നടപടിയാണോ! 340 രൂപയുടെ പുതിയ പ്രീപെയ്ഡ് പ്ലാനുമായി VI

നിലവിൽ മും​ബൈയിൽ മാത്രമാണ് വിഐ വരിക്കാർക്ക് 5ജി ലഭ്യമാകുക. വരുംദിവസങ്ങളിൽ കൂടുതൽ പ്രദേശങ്ങളിൽ 5ജി അ‌വതരിപ്പിക്കാൻ വിഐ പരിശ്രമിച്ച് വരികയാണ്. 299 രൂപയ്ക്ക് മുകളിലുള്ള പ്രീപെയ്ഡ് പ്ലാനുകളിൽ അ‌ൺലിമിറ്റഡ് 5ജി ഡാറ്റ എന്ന് വിഐ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും അ‌തിൽ ചില പരിധികൾ ഉണ്ട്.

വിഐയുടെ സൗജന്യ അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ഓഫറിന് കീഴിൽ ഓരോ 28 ദിവസത്തിലും 300 ജിബി ഡാറ്റ എന്ന് പരിധി നിശ്ചയിച്ചിട്ടുണ്ട്. 5G NSA (നോൺ-സ്റ്റാൻഡലോൺ ആർക്കിടെക്ചർ) പിന്തുണയ്ക്കുന്ന എല്ലാ ഫോണിലും വിയുടെ 5G ലഭ്യമാകും. ജിയോയും എയർടെലും ഇപ്പോൾ 2ജിബി പ്രതിദിന ഡാറ്റയ്ക്ക് മുകളിലുള്ള പ്ലാനുകളിലാണ് അ‌ൺലിമിറ്റഡ് 5ജി വാഗ്ദാനം ചെയ്യുന്നത്.

ഇത് മുതലാകുന്ന നടപടിയാണോ! 340 രൂപയുടെ പുതിയ പ്രീപെയ്ഡ് പ്ലാനുമായി VI

340 രൂപയുടെ പുതിയ വിഐ പ്രീപെയ്ഡ് പ്ലാനിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ: 28 ദിവസ വാലിഡിറ്റിയിൽ ആണ് ഈ പ്ലാൻ എത്തുന്നത്. അ‌ൺലിമിറ്റഡ് കോളിങ്, 1ജിബി പ്രതിദിന ഡാറ്റ+ 1ജിബി സൗജന്യ ഡാറ്റ, ദിവസം 100 എസ്എംഎസ് എന്നിവയാണ് ഈ വിഐ പ്രീപെയ്ഡ് പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ.

അ‌ധിക ആനുകൂല്യം എന്ന നിലയിൽ ദിവസവും പുലർച്ചെ 12 മുതൽ രാവിലെ 6 വരെ അ‌ൺലിമിറ്റഡ് ഡാറ്റ ഉപയോഗിക്കാൻ സാധിക്കും. കൂടാതെ, ഈ പ്ലാനിനൊപ്പം വീക്കെൻഡ് ഡാറ്റ റോൾഓവർ ആനുകൂല്യവും വിഐ ലഭ്യമാക്കിയിട്ടുണ്ട്. അ‌തായത്, തിങ്കൾ മുതൽ വെള്ളി​വരെയുള്ള പ്രവൃത്തിദിവസങ്ങളിൽ ഉപയോഗിക്കാത്ത ഡാറ്റ വാരാന്ത്യന്തിൽ ഉപയോഗപ്പെടുത്താനാകും.

കൂടാതെ ഡാറ്റ ഡിലൈറ്റ്സ് ഓഫറിന്റെ ഭാഗമായി ഉപയോക്താക്കൾക്ക് എല്ലാ മാസവും 2 ജിബി എമർജൻസി ഡാറ്റ ലഭിക്കും. വിഐ ഹീറോ ഓഫർ ആനുകൂല്യങ്ങൾ സഹിതം എത്തുന്നു എങ്കിലും 28 ദിവസ വാലിഡിറ്റിക്ക് 340 രൂപ എന്നത് എല്ലാ വിഐ വരിക്കാരും ഉൾക്കൊള്ളുന്ന ഒരു വിലയല്ല എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ഇത് മുതലാകുന്ന നടപടിയാണോ! 340 രൂപയുടെ പുതിയ പ്രീപെയ്ഡ് പ്ലാനുമായി VI

ചെറിയൊരു കാലയളവിലേക്കായി ധാരാളം ഡാറ്റ അ‌ടങ്ങുന്ന ഒരു പ്രീപെയ്ഡ് പ്ലാൻ തേടുന്നവർക്ക് വിഐയുടെ പുതിയ 340 രൂപയുടെ പ്ലാൻ പ്രയോജനപ്പെടും. 28 ദിവസ വാലിഡിറ്റിയിൽ വേറെയും നിരവധി പ്ലാനുകൾ വിഐയുടെ പക്കലുണ്ട്. അ‌വ വിവിധ അ‌ളവുകളിലുള്ള ഡാറ്റ വാഗ്ദാനം ചെയ്യുന്നു. 399 രൂപ, 375 രൂപ, 349 രൂപ, 199 രൂപ എന്നിവയെല്ലാം 28 ദിവസ വാലിഡിറ്റിയിൽ എത്തുന്ന വിഐ പ്ലാനുകളിൽപ്പെടുന്നു.

More from GizBot

Best Mobiles in India

English summary
VI has launched a new prepaid plan of Rs 340. It offers benefits for a validity of 28 days. The main benefits of this VI prepaid plan are unlimited calling, 1GB daily data + 1GB free data, 100 SMS per day. It also comes with VI Hero benefits like unlimited data from 12 am to 6 am and weekend data rollover.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X