Home
Recharge plans

അ‌ല്ല പിന്നെ, വിഐയോടാ കളി! നിറയെ ആനുകൂല്യങ്ങളുമായി VI പുതിയ REDX ഫാമിലി പ്ലാൻ പുറത്തിറക്കി

ഇന്ത്യൻ ടെലിക്കോം വമ്പന്മാരിൽ മൂന്നാമനായ വൊഡാഫോൺ ഐഡിയ (VI) തങ്ങളുടെ പ്രീമിയം പോസ്റ്റ്പെയ്ഡ് പ്ലാനുകളുടെ നിരയായ REDX നിരയിൽ ഒരു പുതിയ അ‌ത്യുഗ്രൻ ​പ്ലാൻ അ‌വതരിപ്പിച്ചിരിക്കുന്നു. ഒരു ടെലിക്കോം വരിക്കാരണ് സകല സൗഭാഗ്യങ്ങളും വാഗ്ദാനം ചെയ്യുന്ന ഒരു റീച്ചാർജ് പ്ലാൻ ഉണ്ടെങ്കിൽ ഇനി അ‌ത് ഇതാണ് എന്ന് പറയത്തക്ക വിധം ആനുകൂല്യങ്ങളാൽ സമ്പന്നമാണ് ഈ പുതിയ വിഐ REDX ഫാമിലി പോസ്റ്റ്പെയ്ഡ് പ്ലാൻ. 1,601 രൂപയാണ് വിഐ അ‌വതരിപ്പിച്ച ഈ പുതിയ REDX ഫാമിലി പോസ്റ്റ്പെയ്ഡ് പ്ലാനിന്റെ വില.

ഇന്ത്യൻ ടെലിക്കോം കമ്പനികളിൽ വരിക്കാരുടെ എണ്ണത്തിൽ മൂന്നാമൻ ആണെങ്കിലും പോസ്റ്റ്പെയ്ഡ് കണക്ഷനുകളുടെ കാര്യത്തിൽ വിഐ ടോപ് ആണ്. ഒരുകാലത്ത് ഏറ്റവുമധികം പോസ്റ്റ്പെയ്ഡ് വരിക്കാർ വിഐക്ക് ആയിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ വിഐക്ക് മുന്നിൽ എയർടെൽ ഉണ്ട്. ജിയോ മൂന്നാം സ്ഥാനത്താണ്. ഇങ്ങനെ എതിരാളികൾ മത്സരം ശക്തമാക്കിയതോടെ വിഐ തങ്ങളുടെ ആധിപത്യം കൂടുതൽ ഊട്ടിയുറപ്പിക്കാൻ പുതിയ പ്ലാനിലൂടെ ലക്ഷ്യമിടുന്നു.

നിറയെ ആനുകൂല്യങ്ങളുമായി VI പുതിയ REDX ഫാമിലി പ്ലാൻ പുറത്തിറക്കി

മറ്റേതൊരു ടെലിക്കോം കമ്പനികളും നൽകുന്നതിനെക്കാൾ ശക്തമായ ഒരു റീച്ചാർജ് പ്ലാൻ എന്ന നിലയ്ക്കാണ് വിഐ ഈ 1601 രൂപയുടെ റെഡ്എക്സ് പ്ലാൻ അ‌വതരിപ്പിച്ചിരിക്കുന്നത്. പ്രീമിയം പോസ്റ്റ്പെയ്ഡ് പ്ലാനുകൾ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ടാണ് ഈ പ്ലാൻ എത്തിയിരിക്കുന്നത്. ഒരാൾക്കല്ല, കുടുംബത്തിലെ മറ്റുള്ളവർക്കും മികച്ച ആനുകൂല്യങ്ങൾ തന്നെ ഈ റെഡ്എക്സ് ഫാമിലി പ്ലാൻ വാഗ്ദാനം ചെയ്യുന്നു.

അ‌ൺലിമിറ്റഡ് 4G- 5G ഡാറ്റ, ഇന്റർനാഷണൽ റോമിംഗ്, എല്ലാ കുടുംബാംഗങ്ങൾക്കും എന്റർടെയ്ൻമെന്റ്, യാത്ര, ​​ലൈഫ് സ്റ്റൈൽ എന്നിവയുമായൊക്കെ ബന്ധപ്പെട്ട മികച്ച ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിലെ ഏക ഫാമിലി പോസ്റ്റ്‌പെയ്ഡ് പ്ലാൻ ഇതാണെന്ന് വിഐ അവകാശപ്പെടുന്നു. ഫാമിലി പ്ലാനുകളിൽ സാധാരണയായി പ്രധാന സിം കണക്ഷന് കൂടുതൽ പ്രാധാന്യം നൽകുകയും മറ്റ് കണക്ഷനുകൾക്ക് പരിമിതികൾ ഏർപ്പെടുത്തുകയും ചെയ്യാറുണ്ട്. എന്നാൽ ഇവിടെ അ‌ങ്ങനെയല്ല.

നിറയെ ആനുകൂല്യങ്ങളുമായി VI പുതിയ REDX ഫാമിലി പ്ലാൻ പുറത്തിറക്കി

അധിക കണക്ഷൻ ഉപയോഗിക്കുന്ന അംഗങ്ങൾക്ക് പരിമിതമായ സവിശേഷതകൾ വാഗ്ദാനം ചെയ്യുന്ന പരമ്പരാഗത മോഡലിൽ നിന്ന് മാറി, പുതിയ പ്രീമിയം REDX പോസ്റ്റ്‌പെയ്ഡ് പ്ലാൻ പ്രൈമറി, സെക്കൻഡറി ഉപയോക്താക്കൾക്കും തുല്യമായ ആനുകൂല്യങ്ങൾ നൽകുന്നു. ഇത്തരത്തിലുള്ള ആദ്യ പോസ്റ്റ്പെയ്ഡ് ഫാമിലി പ്ലാനാണ് തങ്ങളുടെ 1601 രൂപ പ്ലാൻ എന്ന് വിഐ പറയുന്നു.

1601 രൂപയുടെ വിഐ REDX പോസ്റ്റ്‌പെയ്ഡ് പ്ലാനിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ: ഇത് അംഗങ്ങൾക്ക് പ്രതിമാസം അ‌ൺലിമിറ്റഡ് ഡാറ്റ (4G/5G), വോയ്‌സ് കോളുകൾ, പ്രതിമാസം 3,000 എസ്എംഎസ് എന്നിവ വാഗ്ദാനം ചെയ്യുന്നു. ഓരോ ഉപയോക്താവിനും ഒരേ കോർ ആനുകൂല്യങ്ങൾ ലഭിക്കുന്ന തരത്തിൽ 299 രൂപയ്ക്ക് അധിക അംഗങ്ങളെ ചേർക്കാൻ കഴിയും.

നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം, ജിയോഹോട്ട്സ്റ്റാർ, സോണിലിവ് തുടങ്ങിയ ജനപ്രിയ ഒടിടി പ്ലാറ്റ്‌ഫോമുകളിലേക്കുള്ള ആക്‌സസ് REDX ഫാമിലി പ്ലാനിൽ ഉൾപ്പെടുന്നു. കൂടാതെ യാത്ര ചെയ്യുന്ന ഉപയോക്താക്കൾക്ക് പ്രതിവർഷം നാല് സൗജന്യ എയർപോർട്ട് ലോഞ്ച് വിസിറ്റ്, പ്രതിവർഷം 2,999 രൂപ വിലയുള്ള 7 ദിവസത്തെ അന്താരാഷ്ട്ര റോമിംഗ് പായ്ക്ക്, രണ്ടാമത്തെ റോമിംഗ് പായ്ക്കിൽ 25 ശതമാനം ഡിസ്കൗണ്ട് (750 രൂപ വരെ) എന്നിവയും ലഭിക്കും. ഇത് അംഗങ്ങളിൽ ആർക്ക് വേണമെങ്കിലും ഉപയോഗിക്കാം.

നിറയെ ആനുകൂല്യങ്ങളുമായി VI പുതിയ REDX ഫാമിലി പ്ലാൻ പുറത്തിറക്കി

6 മാസത്തെ സ്വിഗ്ഗി വൺ സബ്‌സ്‌ക്രിപ്‌ഷനും ഒരു വർഷത്തെ Norton ഡി​വൈസ് പ്രൊട്ടക്ഷനും ഇതിലുണ്ട്. കൂടാതെ Vi Priority സേവനത്തിലൂടെ, REDX ഉപഭോക്താക്കൾക്ക് 24/7 ഡെഡിക്കേറ്റഡ് കസ്റ്റമർ കെയർ, സ്റ്റോറുകളിൽ മുൻഗണന, മുതിർന്ന പൗരന്മാർക്കുള്ള ഡോർസ്റ്റെപ്പ് സിം ഡെലിവറി എന്നിവ ഉൾപ്പെടെയുള്ള എക്‌സ്‌ക്ലൂസീവ് ആനുകൂല്യങ്ങളും ആസ്വദിക്കാനാകും.

More from GizBot

Best Mobiles in India

English summary
Vodafone Idea has launched the REDX Family postpaid plan priced at Rs 1601. "The Vi REDX Family plan becomes the first plan in the region to offer secondary customers the same data benefits as the primary customer. Additional members can be added for Rs 299, so that each user gets the same core benefits."
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X