Home
Recharge plans

ആടിനെ പ്ലാവില കാണിച്ച് കൊണ്ടുപോകും പോലെ! ഇന്ത്യയിലെ ടെലിക്കോം കമ്പനികൾ 5G പ്ലാനുകൾ നിർത്തുമോ?

ഒരു നിരക്ക് വർധനയുടെ സാധ്യതകൾ ഇന്ത്യൻ ടെലിക്കോം മേഖലയിൽ നിലനിൽക്കുന്നു. അ‌വസാനമായി നേരിട്ട് ഒരു നിരക്ക് വർധന ഉണ്ടായത് കഴിഞ്ഞ വർഷം ജൂ​ലൈയിൽ ആയിരുന്നു. ഇപ്പോൾ അ‌തുകഴിഞ്ഞ് ഒരു വർഷം പിന്നിട്ടതിനാൽ വീണ്ടും ഒരു ടെലിക്കോം വർധനയ്ക്ക് വകുപ്പ് ഉണ്ട് എന്ന് ചില റിപ്പോർട്ടുകൾ കഴിഞ്ഞ ആഴ്ചകളിൽ വന്നിരുന്നു. എന്നാൽ മുൻ വർധനവിന്റെ പ്രതിഷേധങ്ങൾ അ‌ൽപ്പം ശക്തമായിരുന്നു എന്നതിനാൽ ഡയറക്ടായി ഉടനെയൊരു നിരക്ക് വർധന നടപ്പിലാക്കാൻ ടെലിക്കോം കമ്പനികൾ ​ധൈര്യപ്പെട്ടേക്കില്ല. ഈ സാഹചര്യത്തിൽ ചില ജനപ്രിയ പ്ലാനുകൾ പിൻവലിച്ച് കൂടുതൽ വിലയിലുള്ള പ്ലാനുകൾ തെരഞ്ഞെടുക്കാൻ വരിക്കാരെ പ്രേരിപ്പിക്കുന്ന ചില നീക്കങ്ങൾ ഉണ്ടാകുന്നുണ്ട്.

5ജിക്ക് നിരക്ക് ഈടാക്കുമോ

നിരക്ക് വർധനവിന് ഒപ്പംതന്നെ ചർച്ച ചെയ്യപ്പെടുന്ന മ​റ്റൊരു കാര്യം 5ജി പ്ലാനുകൾക്ക് പ്രത്യേകം വില ഈടാക്കുന്നത് ഉടൻ ആരംഭിക്കുമോ എന്നതാണ്. കാരണം ഇപ്പോൾ വരുമാനം വർധിപ്പിക്കാൻ ടെലിക്കോം കമ്പനികൾ ​കൈവച്ചിരിക്കുന്നത് ഡാറ്റയിലാണ്. ജിയോയും എയർടെലും അ‌ടുത്തിടെ കുറഞ്ഞ അ‌ളവിൽ ഡാറ്റ ലഭ്യമാകുന്ന ജനപ്രിയ പ്ലാനുകൾ നീക്കുകയും ഉയർന്ന വിലയിൽ ഡാറ്റ വാങ്ങാൻ ആളുകളെ നിർബന്ധിതരാക്കുകയും ചെയ്തിരുന്നു.

ഇന്ത്യയിലെ ടെലിക്കോം കമ്പനികൾ 5G പ്ലാനുകൾ നിർത്തുമോ?

ആടും പ്ലാവിലയും 5ജിയും

ആടിനെ മുന്നോട്ട് കൊണ്ടുപോകാൻ അ‌തിന്റെ മുന്നിൽ പ്ലാവില പിടിച്ചുകൊണ്ട് നടക്കുന്നത് കണ്ടിട്ടുണ്ടാകും. ഏതാണ്ട് അ‌തുപോലെയാണ് 5ജി ഇപ്പോൾ ടെലിക്കോം കമ്പനികൾ ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. അ‌തായത് 5ജി പ്ലാനുകൾ നേരിട്ട് അ‌വതരിപ്പിച്ചിട്ടില്ല. പകരം 2ജിബിയോ അ‌തിന് മുകളിലോ പ്രതിദിന ഡാറ്റയുള്ള പ്ലാനുകളിൽ അ‌ൺലിമിറ്റഡ് 5ജി സൗജന്യമായി ഉൾപ്പെടുത്തിയിരിക്കുന്നു.

ഈ സാഹചര്യത്തിൽ കൂടുതൽ വേഗതയിൽ മികച്ച ഡാറ്റ സേവനങ്ങൾ അ‌ൺലിമിറ്റഡായി ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർ ഉയർന്ന വിലയുള്ള 5ജി പ്ലാനുകൾ തെരഞ്ഞെടുക്കാൻ നിർബന്ധിതരാകുന്നു. അ‌തായത് 1.5ജിബി പ്രതിദിന ഡാറ്റയുള്ള പ്ലാൻ ഉപയോഗിക്കാറുള്ള ഒരാൾ കൂടുതൽ ഡാറ്റ കിട്ടാൻ അ‌ൺലിമിറ്റഡ് 5ജി ഓഫർ കണ്ട് 2ജിബി പ്രതിദിന പ്ലാൻ തെരഞ്ഞെടുക്കുന്നു.

ഇന്ത്യയിലെ ടെലിക്കോം കമ്പനികൾ 5G പ്ലാനുകൾ നിർത്തുമോ?

അ‌തായത് 2ജിബി പ്ലാനിൽ അ‌ൺലിമിറ്റഡ് 5ജി ഡാറ്റ അ‌ടങ്ങുന്നതിനാൽ കൂടുതൽ ആളുകൾ അ‌ത്തരം 5ജി ഡാറ്റ ഓഫർ അ‌ടങ്ങുന്ന പ്ലാനുകൾ​ തെരഞ്ഞെടുക്കുന്നു. ഉയർന്ന വിലയുള്ള പ്ലാനുകൾ കൂടുതലായി വിറ്റഴിക്കപ്പെടുന്നതിലൂടെ ടെലിക്കോം കമ്പനികൾ വരുമാനം കണ്ടെത്തുന്നു. നിലവിൽ ഈ രീതിയിൽ തന്നെ ടെലിക്കോം കമ്പനികൾ മുന്നോട്ട് പോകാനാണ് സാധ്യത.

ഫീച്ചർ ഫോണുകളിൽ നിന്ന് കൂടുതൽ ആളുകൾ ക്രമേണ 5ജി സ്മാർട്ട്ഫോണുകളിലേക്കു മാറുന്നതോടെ 5ജി പ്ലാനുകൾ പ്രത്യേകം അ‌വതരിപ്പിക്കാനും നിലവിലുള്ള 5ജി ഡാറ്റ ഓഫറുകൾ അ‌വസാനിപ്പിക്കാനും ആണ് സാധ്യത എന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. BofA സെക്യൂരിറ്റീസ് പറയുന്നത് അൺലിമിറ്റഡ് 5G ഓഫർ നീക്കം ചെയ്യുമ്പോൾ ആണ് 5ജിയിൽ നിന്നുള്ള യഥാർത്ഥ വരുമാനം ടെലിക്കോം കമ്പനികൾക്ക് കിട്ടിത്തുടങ്ങുകയെന്നാണ്.

പക്ഷേ അ‌പ്പോഴേക്കും 5ജി പ്ലാനുകൾ ഇല്ലാതെ മുന്നോട്ട് പോകാനാകില്ല എന്ന് ഉപയോക്താക്കൾ തീരുമാനിക്കുന്ന ഒരു ഘട്ടത്തിലേക്ക് കാര്യങ്ങൾ എത്തണം. നിലവിലുള്ള അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ എപ്പോഴാണ് നിർത്തലാക്കുക എന്നത് ഇനിയും കാത്തിരുന്ന് കാണേണ്ടതുണ്ട്. കൂടുതൽ ഡാറ്റ ഉപയോഗിക്കുന്നവരിൽ നിന്ന് കൂടുതൽ നിരക്ക് ഈടാക്കാനാകുന്ന നിലയിലേക്ക് പ്ലാനുകൾ പരിഷ്കരിക്കാൻ ടെലിക്കോം കമ്പനികൾ തയാറെടുക്കുന്നുണ്ട് എന്നാണ് ചില റിപ്പോർട്ടുകൾ പറയുന്നത്.

ഇന്ത്യയിലെ ടെലിക്കോം കമ്പനികൾ 5G പ്ലാനുകൾ നിർത്തുമോ?

5ജിക്കായി ടെലിക്കോം കമ്പനികൾ, പ്രത്യേകിച്ച് ജിയോയും എയർടെലും ഇതിനകം വലിയൊരു തുക ചെലവഴിച്ചുകഴിഞ്ഞു. പ്രധാന ടെലിക്കോം സർക്കിളുകളിലെല്ലാം മികച്ച രീതിയിൽ ഇതിനകം 5ജി എത്തിക്കഴിഞ്ഞു. വിഐ 5ജി വ്യാപനം പ്രാരംഭ ഘട്ടത്തിലാണ്. ബിഎസ്എൻഎൽ 5ജി ഈ മാസം തന്നെ തുടങ്ങും എന്നാണ് മുൻ റിപ്പോർട്ടുകൾ വന്നിട്ടുള്ളത്. എല്ലാ കമ്പനികളും 5ജി വ്യാപനത്തിൽ ശക്തരായാൽ അ‌തിന് പിന്നാലെ 5ജി പ്ലാനുകൾ പ്രത്യേകമായി അ‌വതരിപ്പിക്കപ്പെടും എന്ന് പ്രതീക്ഷിക്കുന്നു.

Best Mobiles in India

English summary
There are some questions whether telecom companies will launch special 5G plans instead of unlimited 5G data plans. Since daily plans above 2GB include unlimited 5G data, more people are choosing such plans. Telecom companies earn revenue through this. Currently, this is the way telecom companies are likely to move forward.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X