Home
Recharge plans

ഏപ്രിൽ 1 മുതൽ ഇന്ത്യക്കാർക്ക് ഉഗ്രൻ ഇടി കാണാം! WWE എക്സ്ക്ലൂസീവ് സ്ട്രീമിങ് പ്രഖ്യാപിച്ച് നെറ്റ്ഫ്ലിക്സ്

90's കിഡ്സിന്റെ നൊസ്റ്റാൾജിക് ഐറ്റംസിൽ ഒന്നാണ് WWE എന്ന ചുരുക്കപ്പേരിൽ അ‌റിയപ്പെടുന്ന വേൾഡ് റെസ്‌ലിംഗ് എന്റർടൈൻമെന്റ്. 90's കിഡ്സിന് മാത്രമല്ല, പൊരിഞ്ഞ ഇടി കാണാൻ ആഗ്രഹമുള്ള എല്ലാ ഇന്ത്യക്കാർക്കും ഏപ്രിൽ 1 മുതൽ നെറ്റ്ഫ്ലിക്സിലൂടെ WWE മത്സരങ്ങൾ ഇനി ആസ്വദിക്കാൻ സാധിക്കും. കാരണം, 2025 ഏപ്രിൽ 1 മുതൽ ഇന്ത്യയിൽ വേൾഡ് റെസ്‌ലിംഗ് എന്റർടൈൻമെന്റിന്റെ (WWE) എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായി നെറ്റ്ഫ്ലിക്സ് മാറുമെന്ന് നെറ്റ്ഫ്ലിക്സ് പ്രഖ്യാപിച്ചിരിക്കുന്നു. ഈ കരാർ രാജ്യത്തെ ​ലൈവ് സ്‌പോർട്‌സ് എന്റർടെയ്ൻമെന്റ് മേഖലയിലേക്കുള്ള നെറ്റ്ഫ്ലിക്‌സിന്റെ കടന്നുവരവിനെ അടയാളപ്പെടുത്തുന്നു.

ഇന്ത്യയിലെ സ്പോർട്സ് ആരാധകർക്കും ഇടി കാണാൻ ഇഷ്ടപ്പെടുന്ന 90's കിഡ്സിനും ഇത് സന്തോഷകരമായ പ്രഖ്യാപനമാണ്. കാരണം ഈ പ്രഖ്യാപനത്തിന്റെ ഫലമായി WWE-യുടെ ഏറ്റവും വലിയ ഷോകൾ ഇന്ത്യൻ ആരാധകർക്ക് ആസ്വദിക്കാൻ അ‌വസരം ഒരുങ്ങിയിരിക്കുന്നു. അ‌തും ഇന്ത്യയിലെ സബ്‌സ്‌ക്രൈബർമാർക്ക് തത്സമയ ഹിന്ദി കമന്ററിയോടെ ഇടി കാണാനുള്ള ഓപ്ഷൻ സഹിതമാണ് ഈ കാഴ്ച എത്തുന്നത്.

ഏപ്രിൽ 1 മുതൽ ഇന്ത്യക്കാർക്ക് ഉഗ്രൻ ഇടി കാണാം! WWE നെറ്റ്ഫ്ലിക്സിൽ

WWE-യുടെ ചീഫ് കണ്ടന്റ് ഓഫീസർ WWE-യുടെ "നെറ്റ്ഫ്ലിക്സ് യുഗം" എന്ന് പ്രഖ്യാപിച്ചുകൊണ്ട് ഇന്ത്യൻ ആരാധകരെ തങ്ങളുടെ കണ്ടന്റുകളിലേക്ക് സ്വാഗതം ചെയ്യുന്ന ഒരു സന്ദേശം പങ്കിട്ടു. സ്‌പോർട്‌സ് എന്റർടൈൻമെന്റ് കമ്പനിയുമായുള്ള ദീർഘകാല പങ്കാളിത്തത്തിന്റെ ഭാഗമായി, WWE-യുടെ പ്രതിവാര മുൻനിര പ്രോഗ്രാമുകളായ റോ, NXT, സ്മാക്‌ഡൗൺ എന്നിവയ്‌ക്കൊപ്പം WrestleMania, SummerSlam, Royal Rumble, Money in the Bank എന്നിവയുൾപ്പെടെയുള്ള പ്രീമിയം ലൈവ് ഇവന്റുകൾ നെറ്റ്ഫ്ലിക്സ് സ്ട്രീം ചെയ്യും.

WWE യുടെ ഏറ്റവും സജീവമായ അന്താരാഷ്ട്ര വിപണികളിൽ ഒന്നാണ് ഇന്ത്യയയെന്നും അർപ്പണബോധമുള്ള റസ്ലിങ് ആരാധകവൃന്ദം ഇന്ത്യയിലുണ്ടെന്നും നെറ്റ്ഫ്ലിക്സ് പറഞ്ഞു. WWE യുടെ വോൾട്ടിൽ നിന്നുള്ള പുതിയതും എക്സ്ക്ലൂസീവ് ആർക്കൈവൽ ഉള്ളടക്കവും തത്സമയമോ ആവശ്യാനുസരണമോ സ്ട്രീം ചെയ്യാനുള്ള സൗകര്യവും നെറ്റ്ഫ്ലിക്സ് വാഗ്ദാനം ചെയ്യും എന്ന് അ‌റിയിച്ചിട്ടുണ്ട്.

ഏപ്രിൽ 1 മുതൽ ഇന്ത്യക്കാർക്ക് ഉഗ്രൻ ഇടി കാണാം! WWE നെറ്റ്ഫ്ലിക്സിൽ

നെറ്റ്ഫ്ലിക്സ് വഴി ഇന്ത്യയിൽ WWE കാണാൻ സൗകര്യം ഒരുക്കുന്നതിലൂടെ ഇന്ത്യയിൽ WWE സ്വാധീനം കൂടുതൽ വർധിപ്പിക്കാനാകുമെന്നും അ‌തോടൊപ്പം തന്നെ നെറ്റ്ഫ്ലിക്സിലേക്ക് കൂടുതൽ കാഴ്ചക്കാരെ ആകർഷിക്കാനാകുമെന്നും കണക്കാക്കപ്പെടുന്നു. ആരാധകർക്ക് 52 ആഴ്ച ലൈവ് റെസ്ലിംഗ് ആക്ഷൻ പ്രതീക്ഷിക്കാം, ഈ കണ്ടന്റ് എപ്പോൾ വേണമെങ്കിലും എവിടെയും ലഭ്യമാണ്.

ഇന്ത്യയിലെ നെറ്റ്ഫ്ലിക്സ് പ്ലാനുകൾ: നിലവിൽ ഇന്ത്യയിൽ ആകെ 4 നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ പ്ലാനുകൾ ലഭ്യമാണ്. അ‌വ മൊബൈൽ, ബേസിക്, സ്റ്റാൻഡേർഡ്, പ്രീമിയം എന്നിവയാണ്. നെറ്റ്ഫ്ലിക്സ് മൊബൈൽ പ്ലാനിന് പ്രതിമാസം 149 രൂപയാണ് ചെലവ്. ഇത് 480p റെസല്യൂഷനിൽ താഴെയുള്ള വീഡിയോ നിലവാരം വാഗ്ദാനം ചെയ്യുന്നു. എന്നിരുന്നാലും, ഈ പ്ലാൻ ഒറ്റ ഡി​വൈസിനെ മാത്രമേ പിന്തുണയ്ക്കൂ, അതായത് ഒരു വീട്ടിൽ ഒരു സമയം ഒരു മൊബൈൽ അല്ലെങ്കിൽ ഒരു ടാബ്‌ലെറ്റ്.

നെറ്റ്ഫ്ലിക്സ് ബേസിക് പ്ലാൻ പ്രതിമാസം 199 രൂപ വിലയിൽ ലഭ്യമാണ്. 720p റെസല്യൂഷനിൽ ടിവി, ലാപ്‌ടോപ്പ്, മൊബൈൽ, ടാബ്‌ലെറ്റ് ഡി​വൈസുകളിൽ കണ്ടന്റ് ആസ്വദിക്കാൻ ഇത് സഹായിക്കും. എങ്കിലും, ഈ പ്ലാൻ പ്രകാരം, ഒരു വീട്ടിൽ ഒരു സമയം ഒരു ഡി​വൈസ് വഴി മാത്രമേ സ്ട്രീമിംഗ് നടത്താൻ കഴിയൂ.

ഏപ്രിൽ 1 മുതൽ ഇന്ത്യക്കാർക്ക് ഉഗ്രൻ ഇടി കാണാം! WWE നെറ്റ്ഫ്ലിക്സിൽ

നെറ്റ്ഫ്ലിക്സ് സ്റ്റാൻഡേർഡ് പ്ലാൻ പ്രതിമാസം 499 രൂപ വിലയിലാണ് ലഭ്യമാകുക. 1080p റെസല്യൂഷനിൽ ടിവി, ലാപ്‌ടോപ്പ്, മൊബൈൽ, ടാബ്‌ലെറ്റ് ഡി​വൈസുകൾ വഴി കണ്ടന്റ് ആസ്വദിക്കാൻ ഇത് സഹായിക്കും. ഈ പ്ലാൻ ഉപയോഗിച്ച് ഒരേ സമയം 2 ഡി​വൈസുകൾ വഴി മാത്രമേ സ്ട്രീമിംഗ് നടത്താൻ കഴിയൂ.

നെറ്റ്ഫ്ലിക്സ് പ്രീമിയം പ്ലാനിന് പ്രതിമാസം 649 രൂപയാണ് വില, 4K റെസല്യൂഷൻ, സ്പേഷ്യൽ ഓഡിയോ, ഒരേസമയം 4 ഉപകരണങ്ങളിൽ വരെ സ്ട്രീം ചെയ്യുന്നതിനുള്ള പിന്തുണ, ഏത് സമയത്തും 7 ഉപകരണങ്ങളിൽ വരെ ഏത് കണ്ടന്റും ഡൗൺലോഡ് ചെയ്യുന്നതിനുള്ള പിന്തുണ എന്നിവ ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു.

More from GizBot

Best Mobiles in India

English summary
Netflix will become the exclusive streaming platform for World Wrestling Entertainment (WWE) in India starting April 1, 2025. Netflix will stream WWE's weekly flagship programs Raw, NXT, and SmackDown, along with premium live events including WrestleMania, SummerSlam, Royal Rumble, and Money in the Bank.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X