Home
Scitech

സാങ്കേതികവിദ്യയുടെ സഹായത്തോടെ 'അനശ്വരത' ഉറപ്പാക്കി 'ആൾട്ടേഡ് കാർബൺ' മനുഷ്യർ

'ആൾട്ടേഡ് കാർബൺ' എന്ന വാക്ക് നിങ്ങൾക്ക് സുപരിചിതമല്ലായിരിക്കാം. പേര് കേൾക്കുമ്പോൾ ഏതെങ്കിലും രാസവസ്തുക്കളുമായി ബന്ധം തോന്നുന്നുവെങ്കിൽ തെറ്റ് പറയാനാവില്ല. ഇത് ഒരു ടെലിവിഷൻ പരമ്പരയുടെ പേരാണ്. ഭാവിയിൽ മാനവരാശിക്ക് സംഭവിച്ചേക്കാവുന്ന കാര്യങ്ങളാണ് ഇതിൽ പറയുന്നത്. സാങ്കേതികത വളർന്നുനിൽക്കുന്ന ഈ കാലഘട്ടത്ത് അനവധി മാറ്റങ്ങൾക്ക് നാം വിധേയരായിക്കൊണ്ടിരിക്കുകയാണ്. എല്ലാം ഇപ്പോൾ സാങ്കേതികതയുടെ കൈകളിലാണ്, ഇങ്ങനെ മുന്നോട്ട് പോയാൽ ഭാവിയിൽ ഉണ്ടായേക്കാവുന്ന അവസ്ഥയെ കാണിക്കുന്നതാണ് ഈ ടെലിവിഷൻ പരമ്പര, പ്രത്യകിച്ചും സാങ്കേതികത നമ്മളെ എന്തുമാത്രം ആവരണം ചെയ്യ്തിരിക്കുന്നു എന്നുള്ള കാര്യം അറിയാതെ പോകുന്നത് ഒരുപക്ഷെ അത്ര നല്ലതായിരിക്കില്ല. ആൾട്ടേഡ് കാർബണിൽ എന്താണ് പറഞ്ഞിരിക്കുന്നത് എന്നുള്ളത് നമുക്ക് ഇവിടെ നോക്കാം.

ആൾട്ടേഡ് കാർബൺ

ആൾട്ടേഡ് കാർബൺ

ആൾട്ടേഡ് കാർബൺ സീരിസിൽ കാണിക്കുന്നത് 2384 എന്ന വർഷമാണ്. ഭൂമിയിൽ ആളുകൾക്ക് അവരുടെ ഓർമകളെ മറ്റൊരു പുതിയ "സ്ലീവ്" എന്നറിയപ്പെടുന്ന ശരീരത്തിലേക്ക് ഒരു 'സ്ലാക്ക്' എന്ന ചിപ്പ് അപ്‌ലോഡ് ചെയ്യാൻ കഴിയും. ഒരാളുടെ വ്യക്തിത്വം, ഓർമ്മകൾ, കഴിവുകൾ എന്നിവ അടങ്ങിയ ഒരു ചിപ്പ് കഴുത്തിൻറെ പിൻഭാഗത്തിനകത്തേക്ക് സ്ഥാപിച്ചിരിക്കുന്നു. അതായിരിക്കും പ്രധാനപ്പെട്ട ഭാഗവും, ഇതുപയോഗിച്ച് ശരീരങ്ങൾ മാറ്റുവാനും പുതിയ ശരീരങ്ങൾ സ്വീകരിക്കുവാനും സാധിക്കും. അതേ ചിപ്പ് തന്നെ പുതിയ ശരീരത്തിലും ഉപയോഗിക്കുന്നതിനാൽ വ്യക്തിത്വം, ഓർമ്മകൾ, കഴിവുകൾ അതേപടി നിലനിൽക്കുകയും ചെയ്യുന്നു. ഇവിടെ ശരീരം മാത്രമാണ് വേഷം മാറ്റുന്നതുപോലെ മാറ്റപ്പെടുന്നത്. ഇവിടെ ആ ചിപ്പ് നശിപ്പിക്കപ്പെട്ടാൽ ആ ഉടമ എന്നന്നേക്കുമായി മരിച്ചുകഴിഞ്ഞു എന്നർത്ഥം. നമ്മൾ ഒരു പോർട്ടബിൾ ഹാർഡ്‍ഡിസ്ക് ഒരു കംപ്യൂട്ടറിൽ നിന്നും മറ്റൊരു കംപ്യൂട്ടറിലേക്ക് മാറ്റികൊടുക്കുന്ന ഒരവസ്ഥ പോലെയാണ് ഇതും.

സൈബർപങ്ക്

ഈ ടിവി സീരിസിൽ നിങ്ങൾക്ക് പറക്കുന്ന കാറുകൾ, ഡിഎൻഎ അടിസ്ഥാനപ്പെടുത്തിയുള്ള പണമിടപാടുകൾ, പ്രോസ്റ്റേതെറ്റിക്‌സ്, പുതിയ നൂതന മെഡിക്കൽ വിഭാഗങ്ങൾ തുടങ്ങിയ നിരവധി കാര്യങ്ങൾ കാണുവാൻ സാധിക്കും, കൂടാതെ, കോർപ്പറേറ്റ് അടക്കി ഭരിക്കുന്ന ഒരു സമയം ആയതിനാൽ, പാവപ്പെട്ട ആളുകളുടെ ജീവിതവും അവർ നേരിടുന്ന വിപത്തും കാണുവാൻ സാധിക്കും. ആൾട്ടേഡ് കാർബൺ ഒരു "സൈബർപങ്ക്" സ്റ്റോറിയാണ്, അതിലൂടെ. "കമ്പ്യൂട്ടർ സാങ്കേതികവിദ്യയിൽ ആധിപത്യം പുലർത്തുന്ന ഭാവി നഗര സമൂഹങ്ങളുമായി ബന്ധപ്പെട്ട സയൻസ് ഫിക്ഷൻ" എന്നാണ് മെറിയം-വെബ്‌സ്റ്റർ ഈ സൈബർപങ്കിനെ നിർവചിക്കുന്നത്. പ്രത്യേകിച്ചും, ആൾട്ടർഡ് കാർബൺ ഫിലിപ്പ് കെ. ഡിക്കിൻറെ ക്ലാസിക് ഡോ ആൻഡ്രോയിഡ്സ് ഡ്രീം ഓഫ് ഇലക്ട്രിക് ഷീപ്പിൽ നിന്ന് വിഷ്വലുകളും മറ്റും ധാരാളമായി കടമെടുക്കുന്നു. ഇതിൻറെ ചലച്ചിത്രാവിഷ്കാരമായ 'ബ്ലേഡ് റണ്ണർ 2024' നന്നായി അറിയപ്പെടുന്ന ഒരു സിനിമയാണ്.

മരണമില്ലാത്ത അവസ്ഥയ്ക്ക് സാക്ഷിയായി 2384

മരണമില്ലാത്ത അവസ്ഥയ്ക്ക് സാക്ഷിയായി 2384

നെറ്റ്ഫ്ലിക്സിന്റെ ഈ ഡിസ്റ്റോപ്പിയൻ സയൻസ് ഫിക്ഷൻ ടിവി സീരീസ്, ആൾട്ടർഡ് കാർബൺ, നമ്മുടെ ബോധം ഡിജിറ്റലായി സംഭരിച്ച് ഒരു പുതിയ ശരീരത്തിൽ ഉൾപ്പെടുത്താൻ കഴിയുമെങ്കിൽ അമർത്യത ഒരു വിധത്തിൽ സാധ്യമാണെന്ന് പറയുന്നു. ഈ ടിവി സീരിസിൻറെ പേര് അർത്ഥമാക്കുന്നത് ഇത്തരത്തിലുള്ള ഒരവസ്ഥ തന്നെയാണ്. സമ്പത്ത് ഉള്ളവർക്ക് ഇഷ്ട്ടമുള്ള ശരീരം വസ്ത്രം പോലെ ധരിക്കുവാനും, അല്ലെങ്കിൽ ശരീരം വയസായി എന്ന അവസ്ഥ എത്തുമ്പോൾ പണം നൽകി പുതിയൊരു ശരീരം വാങ്ങാനും സാധിക്കുമെങ്കിൽ മരണമില്ലാത്ത അവസ്ഥയ്ക്ക് അടിത്തറയായി എന്ന് പറയാം.

ചിന്തയും ഓർമകളും സംഭരിച്ച 'സ്റ്റാക്ക്'

ചിന്തയും ഓർമകളും സംഭരിച്ച 'സ്റ്റാക്ക്'

ഇവിടെ ആ ഉടമസ്ഥൻറെ ചിന്തയും ഓർമകളും നിലനിൽക്കുമ്പോൾ ശരീരം മാത്രമാണ് ഇല്ലാതാകുന്നത്. ഇതെല്ലം സംഭരിച്ച 'സ്റ്റാക്ക്' എന്ന ഡിവൈസ് മറ്റൊരു ശരീരത്തിൽ ഉൾപ്പെടുത്തുമ്പോൾ പഴയ ഉടമയുടെ ചിന്തയും ഓർമകളും ഉപയോഗിച്ച് പുതിയ ശരീരം പ്രവർത്തിക്കുന്നു. ഇന്നത്തെ സമൂഹം സാങ്കേതികതയോടൊത്ത് ജീവിക്കുന്നതിനാൽ അതിന് വളർച്ചയുണ്ടാകുമെന്നുള്ള കാര്യത്തിൽ സംശയം വേണ്ട. കാരണം, നമുക്ക് ചുറ്റും അനവധി ടെക് ഗാഡ്‌ജറ്റുകൾ നിലനിൽക്കുന്നു. അവയുടെ സഹായം കൂടാതെ ഇപ്പോൾ ജീവിക്കാൻ കഴിയാത്ത അവസ്ഥയായി മാറിക്കഴിഞ്ഞു നമ്മുടേത്.

More from GizBot

Best Mobiles in India

English summary
Everything is in the hands of technology now, and this television series shows the situation that may arise in the future if we go ahead like this, especially since it would probably not be so good to go without knowing how much technology has enveloped us.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X