ബഹിരാകാശത്തെ അ‌മേരിക്കയുടെ പുന്നാരത്തുമ്പി; പുതിയ റെക്കോഡിട്ട് എക്സ് 37 ബി ഇത്തവണ പറന്നത് 908 ദിവസം

|

തുമ്പി എന്നു കേട്ടാൽ നിങ്ങളുടെ മനസിലേക്ക് ഓടിയെത്തുന്നത് ഏതു തുമ്പിയാണ്. ഓണത്തിനെത്തുന്ന മഞ്ഞയും കറുപ്പും നിറം കലർന്ന ഓണത്തുമ്പികളോ, കറുപ്പും വെളുപ്പും നിറത്തിൽ പാറിക്കളിക്കുന്ന സാമിത്തുമ്പിയോ ഏറ്റവും സാധാരണമായി കാണുന്ന കുള്ളൻ വർണ്ണത്തുമ്പിയോ വിസ്മയിപ്പിക്കും വിധം വിവിധ നിറങ്ങളിൽ കാണപ്പെടുന്ന സൂചിത്തുമ്പികളോ ഒക്കെയാകും. എന്നാൽ ഈ തുമ്പികളുടെ കൂട്ടത്തിൽ ഒരു കൊമ്പനുണ്ട്. കല്ലൻ തുമ്പികൾ എന്നാണ് അ‌വ പൊതുവെ അ‌റിയപ്പെടുന്നത്.

ബഹിരാകാശത്തെ പുന്നരത്തുമ്പി

ഇപ്പോൾ എത്ര സ്ഥലങ്ങളിൽ കാണാൻ സാധിക്കും എന്ന് അ‌റിയില്ല. എങ്കിലും നമ്മുടെ നാട്ടിൽ തുമ്പികൾ ധാരാളമായി പാറിക്കളിച്ചിരുന്ന സമയങ്ങളിൽ കല്ലൻ തുമ്പികൾ വലിപ്പം കൊണ്ട് ഏറെ ശ്രദ്ധനേടിയിരുന്നു. ഹെലിക്കോപ്ടർ തുമ്പി എന്നും മറ്റും ചില കുട്ടികൾ ഓമനിച്ചുവിളിച്ചിരുന്നതും ഈ ഭീമൻ തുമ്പികളെയാണ്. എന്തായാലും കല്ലെടുപ്പിച്ചു കളിക്കാനും മറ്റും ഏറ്റവും ബെസ്റ്റ് ഈ തുമ്പികളായിരുന്നു. പറഞ്ഞ് പറഞ്ഞ് കാടുകയറി തുമ്പിയെ പിടിച്ച് കല്ലെടുപ്പിച്ച സ്ഥിതിക്ക് വിഷയത്തിലേക്ക് വരാം. തുമ്പിയും രഹസ്യങ്ങളുടെ പറക്കുന്ന രൂപമായ അ‌മേരിക്കയുടെ എക്സ് 37 ബിയും തമ്മിൽ എന്തെങ്കിലും ബന്ധം ഉള്ളതായി അ‌റിയാമോ. വാലുമുറിഞ്ഞ ഒരു കല്ലൻ തുമ്പിയുടെ രൂപം വിദൂരഛായയിൽ അ‌നുസ്മരിപ്പിക്കും എന്നതിനപ്പുറം കാര്യമായ ബന്ധമൊന്നുമില്ല. എങ്കിലും അ‌മേരിക്കയുടെ ബഹിരാകാശത്തെ പുന്നരത്തുമ്പിയാണ് എക്സ് 37 ബി എന്ന് പറയാം. ആനപോലിരിക്കുന്ന എക്സ് 37 ബിയെയും ഇത്തരിക്കുഞ്ഞൻ തുമ്പിയെയും ഒരുപോലെ എങ്ങനെ കാണും എന്നൊക്കെയുള്ള ചോദ്യങ്ങൾ ഒക്കെ മാറ്റിവച്ച് എക്സ് 37 ബിയുടെ വിശേഷത്തിലേക്ക് കടക്കാം.

ഓർബിറ്റർ ടെസ്റ്റ് വെഹിക്കിൾ'

ലോകരാജ്യങ്ങൾ മുഴുവൻ അ‌ൽപ്പം ആശങ്കയോടെയും അ‌തിലേറെ ആകാംക്ഷയോടെയും കാണുന്ന അമേരിക്കയുടെ രഹസ്യ ബഹിരാകാശ വിമാനമാണ് എക്സ് 37 ബി. ബഹിരാകാശത്തെ വിവിധ പരീക്ഷണങ്ങൾക്കുള്ള ‘ഓർബിറ്റർ ടെസ്റ്റ് വെഹിക്കിൾ' എന്ന നിലയിൽ നിർമിച്ച ഈ കൂറ്റൻ സോളാർ വിമാനം അ‌തിന്റെ ഏറ്റവും ഒടുവിലത്തെ ബഹിരാകാശ ദൗത്യം പൂർത്തിയാക്കിയശേഷം ഭൂമിയിൽ മടങ്ങിയെത്തിയിരിക്കുകയാണ് എന്നതാണ് ഏറ്റവും പുതിയ വിശേഷം. ബഹിരാകാശത്ത് 908 ദിവസം തുടർച്ചയായി ഭ്രമണം നടത്തി റെക്കോഡിട്ട ശേഷമാണ് അ‌മേരിക്കയുടെ ഈ രഹസ്യപേടകം തിരിച്ചെത്തിയിരിക്കുന്നത്.

ഹൃദയാഘാത സാധ്യതയോടൊപ്പം കാറിൽ സഞ്ചരിക്കണോ? വേണ്ടെങ്കിൽ ഈ ഉപകരണങ്ങൾ പരിചയപ്പെടൂ...ഹൃദയാഘാത സാധ്യതയോടൊപ്പം കാറിൽ സഞ്ചരിക്കണോ? വേണ്ടെങ്കിൽ ഈ ഉപകരണങ്ങൾ പരിചയപ്പെടൂ...

നിർണായക വേദി

ബഹിരാകാശത്തെ അ‌മേരിക്കയുടെ ശാസ്ത്ര പരീക്ഷണങ്ങളുടെ നിർണായക വേദിയായ എക്സ്37 ബി തന്റെ ആറാമത്തെ ദൗത്യവും പൂർത്തിയാക്കിയ ശേഷം ശനിയാഴ്ച അ‌​മേരിക്കയിലെ നാസയുടെ കെന്നഡി സ്പേസ് സെന്ററിൽ ലാൻഡ് ചെയ്തു. കഴിഞ്ഞ ദൗത്യത്തിൽ ബഹിരാകാശത്ത് 780 ദിവസം തങ്ങി സ്ഥാപിച്ച സ്വന്തം റെക്കോഡ് തന്നെയാണ് ഇത്തവണ എക്സ് 37 ബി പുതുക്കിയത്.

ലോകരാജ്യങ്ങളുടെ നീക്കങ്ങൾ അ‌റിയാൻ

ബോയിംഗ് നിർമ്മിച്ച എക്സ് -37B ഓർബിറ്റൽ ടെസ്റ്റ് വെഹിക്കിൾ അ‌മേരിക്കയുടെ ​സൈന്യത്തിന്റെ കീഴിലാണ് വരുന്നത്. അ‌തിനാൽത്തന്നെ ലോകരാജ്യങ്ങളുടെ നീക്കങ്ങൾ അ‌റിയാൻ ബഹിരാകാശത്തുള്ള അ‌മേരിക്കൻ ​സൈന്യത്തിന്റെ ഉപകരണമാണ് എക്സ് 37 ബി എന്നും 2020 -ൽ ഏറ്റവും ഒടുവിലത്തെ ദൗത്യത്തിന് അ‌മേരിക്ക ഈ വിമാനത്തെ വിക്ഷേപിച്ചത് ​ചൈനയെ നിരീക്ഷിക്കാനാണ് എന്നുമുള്ള ആരോപണങ്ങൾ ഉയർന്നിരുന്നു. എക്സ് 37 ബിയുടെ കാര്യത്തിൽ അ‌മേരിക്ക പുലർത്തുന്ന നിഗൂഢതയും രഹസ്യാത്മകതയുമാണ് മറ്റു രാജ്യങ്ങളുടെ പേടിസ്വപ്നമാക്കി ഈ വിമാനത്തെ മാറ്റുന്നത്.

അലസമായി തള്ളിക്കളയരുത്; അപകടം വരുത്തി വയ്ക്കാതിരിക്കാൻ വീട്ടിൽ നിന്നും ഒഴിവാക്കേണ്ടവഅലസമായി തള്ളിക്കളയരുത്; അപകടം വരുത്തി വയ്ക്കാതിരിക്കാൻ വീട്ടിൽ നിന്നും ഒഴിവാക്കേണ്ടവ

എന്തു ദൗത്യമാണ്

എന്തു ദൗത്യമാണ് ആറാമത്തെ യാത്രയിൽ എക്സ് 37 ബി നിർവഹിച്ചത് എന്ന് അ‌മേരിക്ക ഇപ്പോഴും വെളിപ്പെടുത്തിയിട്ടില്ല. ഇത്തവണത്തെ നേവൽ റിസർച്ച് ലബോറട്ടറി, യുഎസ് എയർഫോഴ്‌സ് അക്കാദമി എന്നിവയ്‌ക്ക് പരീക്ഷണങ്ങൾ നടത്താൻ ഒരു മൊഡ്യൂൾ വഹിച്ചായിരുന്നു എക്സ് 37ബിയുടെ യാത്ര എന്ന് അ‌മേരിക്കൻ ​സൈനിക​ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ചില രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ബഹിരാകാശ യാത്രയുടെ ചെലവ് കുറയ്ക്കുന്നതിനുള്ള നീക്കങ്ങളിലാണ് തങ്ങൾ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത് എന്നാണ് അ‌മേരിക്കൻ ​സൈന്യം വ്യക്തമാക്കുന്നത്.

ഒരു റോബോട്ടിക് ബഹിരാകാശ പേടകമാണ്

എക്സ് 37 ബിയുടെ മറ്റ് വിശേഷങ്ങളിലേക്ക് വന്നാൽ ഒരു ഭീമൻ വരാലിന്റെ മുഖഛായയാണ് ഈ വിമാനത്തിന്. സാധാരണ വിമാനങ്ങളുടെ ചിറകുകളിൽനിന്ന് വ്യത്യസ്തമാണ് എക്സ് 37 ബിയുടെ ചിറക്. ഓർബിറ്റൽ ടെസ്റ്റ് വെഹിക്കിൾ എന്നറിയപ്പെടുന്ന ബോയിങ് എക്സ്-37, വീണ്ടും ഉപയോഗിക്കാവുന്ന ഒരു റോബോട്ടിക് ബഹിരാകാശ പേടകമാണ്. ഒരു വിക്ഷേപണ വാഹനം ഉപയോഗിച്ച് ഇത് ബഹിരാകാശ ഭ്രമനപഥത്തിലേത്തേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്.

ഇനി മാറ്റത്തിന്റെ ദിനങ്ങൾ; ആഗ്രഹം പോലെ സ്മാർട്ട്ഫോൺ അ‌പ്ഗ്രേഡ് ചെയ്യാൻ ആമസോൺ നൽകുന്ന കിടിലൻ ഓഫറുകൾഇനി മാറ്റത്തിന്റെ ദിനങ്ങൾ; ആഗ്രഹം പോലെ സ്മാർട്ട്ഫോൺ അ‌പ്ഗ്രേഡ് ചെയ്യാൻ ആമസോൺ നൽകുന്ന കിടിലൻ ഓഫറുകൾ

കഴിഞ്ഞ തവണ ഫാൽക്കൺ

വിവിധ റോക്കറ്റുകളാണ് എക്സ് 37 ബിയുടെ വിക്ഷേപണത്തിന് ഉപയോഗിക്കുന്നത്. കഴിഞ്ഞ തവണ സ്പേസ്എക്സിന്റെ ഫാൽക്കൺ റോക്കറ്റാണ് ഉപയോഗിച്ചതെങ്കിൽ ഏറ്റവും ഒടുവിലെ യാത്രയ്ക്ക് അ‌റ്റ്ലസ് 5 റോക്കറ്റാണ് ഉപയോഗിച്ചത്. മടക്കയാത്രയിൽ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുകയും ബഹിരാകാശ വിമാനമായി ഇറങ്ങുകയും ചെയ്യുന്നു. അന്തരീക്ഷത്തിലൂടെ പിന്നോട്ട് നീങ്ങി ഒരു ഷട്ടില്‍ പോലെയാണ് റണ്‍വേയില്‍ ഇറങ്ങുക.

ഏഴയലത്ത് അ‌ടുപ്പിക്കില്ല

എക്സ് 37 ബിക്ക് 4.5 മീറ്റര്‍ വീതിയും ഏകദേശം 15 അടി നീളവും 11,000 പൗണ്ട് (5,000 കിലോഗ്രാം) ഭാരവുമുണ്ട്. ഭ്രമണപഥത്തിലെ ഊര്‍ജ്ജത്തിനായി സോളാര്‍ പാനലുകളാണ് ഉപയോഗിക്കുന്നത്. 2010 ഏപ്രിലില്‍ ആരംഭിച്ച എക്സ് 37 ബിയുടെ പ്രഥമ ദൗത്യം എട്ട് മാസം നീണ്ടു. യുഎസ് വ്യോമസേനയുടെ ബഹിരാകാശത്തെ വൻ സാന്നിധ്യത്തിന്റെ പ്രധാന ഘടകമാണ് എക്സ് 37 ബി. രാജ്യാന്തര ബഹിരാകാശ നിലയത്തിലെ സകലവിവരങ്ങളും ലോകത്തിനു മുന്നിൽ വ്യക്തമാണെങ്കിലും എക്സ്-37 ബിയുടെ കാര്യത്തിൽ അ‌മേരിക്ക ആരെയും ഏഴയലത്ത് അ‌ടുപ്പിക്കില്ല.

വാട്സ്ആപ്പും ഇനി ഇരട്ടച്ചങ്കൻ; ഒരു വാട്സാപ്പ് അ‌ക്കൗണ്ട് രണ്ട് ഫോണുകളിൽ ഒരേസമയം ഉപയോഗിക്കാൻ തയാറായിക്കോ!വാട്സ്ആപ്പും ഇനി ഇരട്ടച്ചങ്കൻ; ഒരു വാട്സാപ്പ് അ‌ക്കൗണ്ട് രണ്ട് ഫോണുകളിൽ ഒരേസമയം ഉപയോഗിക്കാൻ തയാറായിക്കോ!

രഹസ്യത്തിന്റെ ചുരുൾ അ‌ഴിക്കാനായിട്ടില്ല

ബഹിരാകാശത്തെ അ‌മേരിക്കയുടെ പ്രധാന എതിരാളിയായ ​ചൈനയ്ക്കുപോലും ഈ രഹസ്യത്തിന്റെ ചുരുൾ അ‌ഴിക്കാനായിട്ടില്ല. എക്സ് 37 ബി സംബന്ധിച്ച് അ‌മേരിക്ക നടത്തുന്ന വിശദീകരണങ്ങൾ മുഖവിലയ്ക്കെടുക്കാൻ ആരും തയാറായിട്ടില്ല. ചാരപ്രവർത്തനത്തിനുള്ള സാറ്റ​ലൈറ്റുകളുടെ പരിമിതി മറികടക്കാനുള്ള അ‌മേരിക്കൻ തന്ത്രമാണ് എക്സ്37 ബിയുടെ ഉള്ളിലുള്ളത് എന്നാണ് പൊതുവെയുള്ള വിശ്വാസം. ഓരോ ദൗത്യത്തിലും സ്വന്തം റെക്കോഡ് തിരുത്തി ബഹിരാകാശത്ത് എക്സ് 37 ബി എന്താണ് ചെയ്യുന്നത് എന്നറിയാനുള്ള ലോകത്തിന്റെ ആകാംക്ഷയ്ക്ക് ഉത്തരം കിട്ടാൻ ഇനിയുമെത്രനാൾ എടുക്കും എന്ന് കാത്തിരുന്നു കാണണം.

Best Mobiles in India

Read more about:
English summary
The X-37B, built by America as an "orbiter test vehicle" for various experiments in space, has returned to Earth after completing its last space mission. America's secret probe has returned after a record 908 days of continuous rotation in space.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X