അവിശ്വാസികളേ, തെളിവുകളും ശാസ്ത്രവും നിങ്ങൾക്കെതിരാണ്; നാല് ലക്ഷം മനുഷ്യരുടെ പ്രയത്നം തട്ടിപ്പാകുന്നത് എങ്ങനെ?

|

നാല് ലക്ഷം ജീവനക്കാരും മറ്റ് കരാറുകാരും, 20,000ത്തിൽ പുറത്ത് വ്യവസായ സ്ഥാപനങ്ങളും യൂണിവേഴ്സിറ്റികളും കോളേജുകളും, ഇന്നത്തെ കണക്കിൽ 160 ബില്യണിൽ അധികം ഡോളർ ചിലവ്. 1969ൽ ഭൂമിക്ക് പുറത്തുള്ള ഏതെങ്കിലും ഒരു വസ്തുവിൽ മനുഷ്യകുലത്തിന്റെ കാലടിപ്പാടുകൾ പതിഞ്ഞ മഹാപ്രയത്നത്തിന് പിന്നിലെ രേഖപ്പെടുത്തിയ കണക്കുകളാണിവ. മനുഷ്യൻ ചന്ദ്രനിൽ കാല് കുത്തിയെന്നും അവിടെ പരീക്ഷണങ്ങൾ നടത്തിയെന്നും 400 കിലോയോളം വരുന്ന ചാന്ദ്രശിലകൾ ഭൂമിയിലെത്തിച്ചെന്നും സാക്ഷ്യപ്പെടുത്തുന്നത് ലോകത്തെ എണ്ണം പറഞ്ഞ ഗവേഷകരും ശാസ്ത്ര സ്ഥാപനങ്ങളും ബഹിരാകാശ എജൻസികളുമാണ് (NASA).

നാസ

എന്നാലും ഇതെല്ലാം നാസയുടെ തട്ടിപ്പാണെന്ന് വാദിക്കുന്നവരുടെ എണ്ണം ഇന്നും വളരെ കൂടുതലാണ്. ലോകത്തെ മുഴുവൻ പറ്റിക്കാൻ ഏറ്റവും കുറഞ്ഞത് ആറ് ലക്ഷം മനുഷ്യരെങ്കിലും ( 1969ൽ നേരിട്ടോ അല്ലാതെയോ അപ്പോളോ 11 ദൌത്യത്തിൽ പങ്കാളികളായവർ മാത്രം ) ഒരുമിച്ച് കള്ളം പറഞ്ഞെന്ന് വിശ്വസിക്കുന്നവരാണവർ. ചാന്ദ്രോപരിതലത്തിൽ ലാൻഡിങ് വാഹനങ്ങളുടെ ഭാഗങ്ങൾ ഇന്നും അവശേഷിക്കുന്നു. ഒപ്പം മനുഷ്യൻ സ്ഥാപിച്ചതും ഉപേക്ഷിച്ചതുമായ വസ്തുക്കളുണ്ട്, അവൻ വണ്ടിയോടിച്ചതിന്റെയും നടന്ന് നീങ്ങിയതിന്റെയും കാലാകാലം നിലനിൽക്കുന്ന പാടുകളുമുണ്ട്. ഇത്രയധികം മനുഷ്യരെയും തെളിവുകളെയും തള്ളിപ്പറയുന്നവരിൽ വാക്സിൻ വിരുദ്ധരും കെംട്രെയിലേഴ്സും നാസികൾ ജൂതന്മാരെ കൊന്നൊടുക്കിയിട്ടില്ലെന്ന് വാദിക്കുന്നവരും പിന്നെ തെറ്റിദ്ധരിക്കപ്പെട്ടവരുമൊക്കെയുണ്ട്.

ബിൽ കേസിങ്

നേരത്തെ പറഞ്ഞ ആറ് ലക്ഷത്തിന്റെ കണക്ക് ആലോചിക്കുക. ഇത്രയും ആളുകളുടെ വിശ്വാസ്യത ഇല്ലാതാക്കാനുള്ള പ്രചാരണത്തിന് തുടക്കം കുറിച്ചത് ഒരേയൊരു മനുഷ്യനാണ്. ബിൽ കേസിങ് എന്ന അമേരിക്കക്കാരൻ. 1972ലെ അവസാന അപ്പോളോ ദൌത്യം കഴിഞ്ഞ് രണ്ട് വർഷങ്ങൾക്ക് ശേഷം "We Never Went to the Moon: America's Thirty Billion Dollar Swindle"എന്ന പേരിൽ കേസിങ് പുറത്തിറക്കിയ ചെറു പുസ്തകമാണ് ഗൂഢാലോചന സിദ്ധാന്തങ്ങൾക്ക് തുടക്കം കുറിച്ചത്. പിന്നീട് " ഫ്ലാറ്റ് എർത്ത് സൊസൈറ്റി " പോലെയുള്ള സംഘങ്ങൾ ഇതേറ്റുപിടിക്കുകയും ചെയ്തു.

അപ്പോളോ ദൌത്യങ്ങൾ

അപ്പോളോ ദൌത്യങ്ങളിലെ കള്ളക്കളികൾ എന്ന പേരിലുള്ള നിരവധി വാദങ്ങളുണ്ട്. ചോദ്യങ്ങളും സംശയങ്ങളും ഉയരുന്നുമുണ്ട്. അന്തരീക്ഷമില്ലാത്ത ചന്ദ്രനിൽ അമേരിക്കൻ പതാക പറക്കുന്നത്, അലൻ റേഡിയേഷൻ ബെൽറ്റ്, ഫോട്ടോകളിൽ നക്ഷത്രങ്ങൾ ഇല്ലാത്തത്, നനവില്ലാത്ത ചന്ദ്രോപരിതലത്തിൽ കാൽപ്പാടുകൾ പതിയുന്നത് തുടങ്ങി നിരവധി സംശയങ്ങൾ ഗൂഢാലോചന സൈദ്ധാന്തികർ പ്രകടിപ്പിക്കുന്നു.

NASA | അതിവിദൂരതയിൽ നിന്നും ഓറിയോൺ മടങ്ങി വരുന്നു; പിഴച്ചാൽ തകരുന്നത് 50 ആണ്ട് നീണ്ട സ്വപ്നംNASA | അതിവിദൂരതയിൽ നിന്നും ഓറിയോൺ മടങ്ങി വരുന്നു; പിഴച്ചാൽ തകരുന്നത് 50 ആണ്ട് നീണ്ട സ്വപ്നം

ശാസ്ത്രലോകം

ഇവയെല്ലാം ശാസ്ത്രലോകം തള്ളിക്കളഞ്ഞ വാദങ്ങളാണെന്നത് ആദ്യമേ അറിഞ്ഞിരിക്കുക. എന്നാലും ഈ ചോദ്യങ്ങൾക്കെല്ലാമുള്ള ഉത്തരങ്ങൾ വിശദീകരിക്കുന്ന വിശ്വാസയോഗ്യമെന്ന് കരുതുന്ന ചില ലിങ്കുകൾ ലേഖനത്തിന് അവസാനം നൽകിയിട്ടുണ്ട്. പലരും വിശദീകരിച്ച് മടുത്ത കാര്യങ്ങൾ ആവർത്തിച്ച് എഴുതുന്നതിൽ അർഥമില്ലെന്ന് കരുതുന്നതിനാലാണിത്. ഒപ്പം വളരെ ചുരുങ്ങിയ വാക്കുകളിൽ അപ്പോളോ ദൌത്യങ്ങൾ കെട്ടുകഥകൾ അല്ലെന്നതിനുള്ള ഏതാനും തെളിവുകൾ കൂടി നോക്കാം.

അപ്പോളോയിലെ സഞ്ചാരികൾ

അപ്പോളോയിലെ സഞ്ചാരികൾ ചന്ദ്രോപരിതലത്തിൽ സ്ഥാപിച്ച റിട്രോറിഫ്ലക്ടറുകൾ ( ഭൂമിയും ചന്ദ്രനും തമ്മിലുള്ള ദൂരം അളക്കുന്നതിനുള്ള ഉപകരണം ), വിവിധ അപ്പോളോ ദൌത്യസംഘങ്ങൾ ഭൂമിയിലെത്തിച്ച 380 കിലോഗ്രാം ചാന്ദ്രശിലകൾ ( വിവിധ രാജ്യങ്ങളിലെ ഏജൻസികൾ ഇവ ചാന്ദ്രശിലകളാണെന്ന് അംഗീകരിച്ചിട്ടുണ്ട് ), 2009ൽ ലൂണാർ ഓർബിറ്റർ പകർത്തിയ ചിത്രങ്ങൾ എന്നിവയൊക്കെ ചാന്ദ്ര ദൗത്യം യാഥാ‍‍ർഥ്യമെന്ന് പറയുന്ന തെളിവുകളാണ്.

ഇന്ത്യക്കാർക്ക് വിശ്വാസമില്ലേ?

ഇന്ത്യക്കാർക്ക് വിശ്വാസമില്ലേ?

ഒരു ഇന്ത്യക്കാരൻ എന്ന നിലയിൽ ഏറ്റവും വിശ്വാസമർപ്പിക്കാവുന്ന ഇടത്ത് നിന്ന് കിട്ടിയ ഒരുത്തരം മാത്രം മതി പലരുടെയും മനസിലുള്ള സംശയങ്ങൾ അവസാനിക്കാൻ. രാജ്യത്തെ ഏറ്റവും വിശ്വാസ്യതയുള്ള സ്ഥാപനങ്ങളിലൊന്നാണ് ഐഎസ്ആർഒ. ഐഎസ്ആർഒയെ നിയന്ത്രിക്കുന്നത് സിഐഎ ആണെന്നൊന്നും ഇനി പറയരുത്. ഐഎസ്ആർഒയുടെ ചാന്ദ്രയാൻ 2 ഓർബിറ്ററിലെ ( തകർന്ന് വീണത് ലാൻഡർ ആണെന്ന് ഓർക്കുക ). ഒഎച്ച്ആർസി ക്യാമറ 2021 ഏപ്രിൽ രണ്ടിന് ചന്ദ്രനിലെ അപ്പോളോ 11 ലാൻഡിങ് സൈറ്റിന്റെ ദൃശ്യങ്ങൾ പകർത്തിയിരുന്നു. ഈ ചിത്രങ്ങൾ മാത്രം മതിയാകും അപ്പോളോ ദൌത്യം സംഭവിച്ചിരുന്നുവെന്ന് മനസിലാക്കാൻ

അർധസത്യങ്ങളും കെട്ടുകഥകളും

ചിലരെ പറഞ്ഞ് മനസിലാക്കാനും പഠിപ്പിക്കാനും ഇറങ്ങിത്തിരിക്കരുതെന്ന് എവിടെയോ വായിച്ചിട്ടുണ്ട്. അർധസത്യങ്ങളും കെട്ടുകഥകളും പ്രചരിപ്പിക്കുന്ന ഗൂഢാലോചന സൈദ്ധാന്തികരെ വിശ്വസിക്കണമോ വേണ്ടയോ എന്നത് തെറ്റിദ്ധരിക്കപ്പെട്ടവരുടെ ചോയ്സ് തന്നെയാണ്. ഐഎസ്ആർഒ പോലെയുള്ള സംവിധാനങ്ങളെ വിശ്വസിക്കാൻ താത്പര്യമുള്ളവർക്ക് ചന്ദ്രനിലെ മനുഷ്യന്റെ കാൽപ്പാടുകൾ മാനവകുലത്തിന്റെ ഏറ്റവും വലിയ ശാസ്ത്ര വിജയങ്ങളിൽ ഒന്നായിരിക്കും. മറ്റുള്ളവരെ തിരുത്താൻ ശ്രമിക്കുന്നുമില്ല. ഒരു ചോദ്യത്തിന് കൂടിയുള്ള മറുപടി പറഞ്ഞിട്ട് ഈ ലേഖനം അവസാനിപ്പിക്കാം.

VI | ലൂഡോ കളിക്കാമോ..? ലണ്ടനിൽ കൊണ്ടുപോകാമെന്ന് വിഐVI | ലൂഡോ കളിക്കാമോ..? ലണ്ടനിൽ കൊണ്ടുപോകാമെന്ന് വിഐ

50 വർഷം കാത്തിരുന്നത് എന്തിന്?

50 വർഷം കാത്തിരുന്നത് എന്തിന്?

50 വർഷങ്ങൾക്കിപ്പുറം മനുഷ്യൻ വീണ്ടും ചന്ദ്രനിലേക്ക് പോകാൻ തയ്യാറെടുക്കുമ്പോൾ ഉയരുന്ന ചോദ്യം ഇത്ര വൈകിയതിന് കാരണം എന്താണെന്നതാണ്. അമേരിക്കയോട് മത്സരിച്ചിരുന്ന രാജ്യങ്ങളെല്ലാം ഇടക്കാലത്ത് മൂൺ റേസിൽ നിന്ന് പിന്മാറിയെന്നതാണ് ഏറ്റവും ആദ്യത്തെ മറുപടി. മനുഷ്യനെ ചന്ദ്രനിലെത്തിക്കുന്നതിലും ചിലവ് കുറഞ്ഞ റോബോട്ടിക് സംവിധാനങ്ങൾ ഉപയോഗിക്കാമെന്ന സ്ഥിതിയും വന്നു. വിശ്വസിച്ചാലും ഇല്ലെങ്കിലും യാത്രികർക്ക് ഭക്ഷണവും വെള്ളവും വായുവും നൽകുന്നതാണ് ദൌത്യങ്ങളുടെ ആകെ ചിലവിന്റെ വലിയൊരു ഭാഗവും.

അമേരിക്ക

സോവിയറ്റ് യൂണിയനുമായി മത്സരം ഇല്ലാതെയായതോടെ ഒറ്റയ്ക്ക് ഇത്രയധികം പണം ചിലവഴിക്കേണ്ടതില്ലെന്ന നിലപാടിലേക്ക് അമേരിക്കയും വന്നു. നാസ ചാന്ദ്ര ദൌത്യങ്ങൾക്ക് അനുമതി തേടിയെങ്കിലും സർക്കാരിന്റെ താത്പര്യമില്ലായ്മ തിരിച്ചടിയായി. പിന്നീടുള്ള ബഹിരാകാശ യാത്രകളിലും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ നിർമാണത്തിലും വീണ്ടും മനുഷ്യനെ ചന്ദ്രനിലെത്തിക്കാനുള്ള ദൌത്യത്തിലും വിവിധ രാജ്യങ്ങളുമായി അമേരിക്ക പങ്കാളിത്തത്തിൽ ഏർപ്പെടുന്നതും ഈ സാഹചര്യത്തിലാണ്. എന്തിനാണ് വീണ്ടും മനുഷ്യനെ ചന്ദ്രനിലേക്ക് അയയ്ക്കുന്നത് എന്ന ചോദ്യത്തിനുള്ള ഉത്തരം മറ്റൊരു ലേഖനത്തിൽ വിശദീകരിക്കാം.

റഫറൻസ് ലിങ്കുകൾ

റഫറൻസ് ലിങ്കുകൾ

https://www.isro.gov.in/75%20images.html

https://www.isro.gov.in/SodiumISRO.html

https://www.nasa.gov/mission_pages/apollo/apollo11.html

https://www.thehindu.com/sci-tech/Chandrayaan-1s-images-debunk-conspiracy-theories-ISRO-scientist/article16878668.ece

https://www.rmg.co.uk/stories/topics/moon-landing-conspiracy-theories-debunked

https://www.business-standard.com/article/current-affairs/50-years-of-apollo-mission-was-moon-landing-fake-here-are-the-facts-119071900345_1.html

https://www.iop.org/explore-physics/moon/how-do-we-know-we-went-to-the-moon#gref

https://www.bbc.com/future/article/20190617-apollo-in-50-numbers-the-workers

Best Mobiles in India

English summary
Landing vehicles remain on the lunar surface to this day. There are objects placed and abandoned by man, and traces of his driving and walking. Among those who deny so many people and evidence are the anti-vaccines, the chem trails, those who claim that the Nazis did not kill the Jews, and the misguided.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X