ആപ്പിൾ സ്വപ്നം ഉടൻ നിറവേറ്റും, പക്ഷേ ഒരു കൂട്ടുവേണം; 'പരിചയ'ക്കാരാരെങ്കിലും ഉണ്ടോ!

|

പഞ്ചേന്ദ്രിയങ്ങൾകൊണ്ട് ഇന്നുവരെ മനുഷ്യൻ അ‌നുഭവിച്ചിട്ടാത്ത കാര്യങ്ങൾ പോലും സാധ്യമാക്കുന്ന ഒരു കണ്ടുപിടുത്തമായിരിക്കും ആപ്പിളി ( Apple) ന്റെ മിക്സഡ് റിയാലിറ്റി ഹെഡ്സെറ്റ് എന്ന് ഏറെ നാളുകളായി നാം കേൾക്കുന്നു. എന്നാൽ പറച്ചിലുകൾക്കപ്പുറം ഹെഡ്സെറ്റ് വെളിച്ചം കാണാൻ ​വൈകിയതോടെ എല്ലാം വെറും അ‌വകാശ വാദങ്ങൾ മാത്രമാണ് എന്നുള്ള ആക്ഷേപവുമായി ആപ്പിളിന്റെ എതിരാളികൾ പലതും പ്രചരിപ്പിക്കുന്നുണ്ട്.

 

ആപ്പിൾ ഉൽപ്പന്നം

ശത്രുക്കളുടെ എല്ലാ പ്രചാരണങ്ങളും അ‌സ്ഥാനത്താക്കിക്കൊണ്ട് അ‌ടുത്തവർഷത്തോടെ ലോകം കാത്തിരിക്കുന്ന ഈ ആപ്പിൾ ഉൽപ്പന്നം ലോകത്തിനു മുന്നിൽ അ‌വതരിക്കും എന്നാണ് കമ്പനിയിൽ ഇപ്പോൾ നടക്കുന്ന തിരക്കിട്ട നീക്കങ്ങൾക്കു പിന്നാലെ പാശ്ചാത്യമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തൃപ്തിയാകുംവിധം നിർമാണം പൂർത്തിയാകുന്നതിൽ ചില തടസങ്ങൾ നേരിട്ടതാണ് ഹെഡ്സെറ്റ് ​വൈകുന്നതിന് കാരണമെന്നും പോരായ്മകൾ പരിഹരിച്ച് അ‌ടുത്തവർഷം തന്നെ ഈ മാന്ത്രിക ഹെഡ്സെറ്റ് ആളുകളുടെ തലയിലേക്ക് എത്തും എന്നും ആപ്പിളിനോട് അ‌ടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തുന്നു.

എല്ലാത്തിനെയും കാണിച്ചുതരാമെന്ന് ആപ്പിൾ; സംഗീതം, ​വൈ​ഫൈ സിഗ്നൽ... മറഞ്ഞിരുന്നതെല്ലാം കൺമുന്നിലേക്ക്?എല്ലാത്തിനെയും കാണിച്ചുതരാമെന്ന് ആപ്പിൾ; സംഗീതം, ​വൈ​ഫൈ സിഗ്നൽ... മറഞ്ഞിരുന്നതെല്ലാം കൺമുന്നിലേക്ക്?

മാറ്റിമറിക്കുന്നൊരു കാഴ്ചാലോകം

മുഴുവൻ ലോകത്തെയും മാറ്റിമറിക്കുന്നൊരു കാഴ്ചാലോകം സൃഷ്ടിക്കാൻ കഴിവുള്ള മിക്സഡ് റിയാലിറ്റി​ ഹെഡ്സെറ്റാണ് ആപ്പിൾ ലക്ഷ്യമിടുന്നത്. എന്നാൽ ഉദ്ദേശിച്ച വിധം പദ്ധതി പൂർത്തിയാക്കാൻ എആർ, വിആർ സാങ്കേതിക വിദ്യകളിൽ പ്രവർത്തിക്കുന്ന ടീമുകൾ ശക്തിപ്പെടുത്തണം. ആവഴിക്കാണ് ആപ്പിൾ ഇപ്പോൾ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത് എന്ന് ബ്ലൂംബർഗ് റിപ്പോർട്ട്​ ചെയ്യുന്നു. ടിഡിജി എന്ന് അ‌റിയപ്പെടുന്ന 'ടെക്‌നോളജി ഡെവലപ്‌മെന്റ് ഗ്രൂപ്പിൽ' കാര്യമായ മാറ്റങ്ങൾ ആപ്പിൾ വരുത്തുന്നുണ്ട്.

ടീമുകളിൽ ആളെ കുറയ്ക്കാൻ
 

സാമ്പത്തിക അനിശ്ചിതത്വങ്ങൾ വർധിക്കുന്നതിനിടെ നിയമനം കുത്തനെ വെട്ടിക്കുറച്ചിട്ടുണ്ടെങ്കിലും മിക്സഡ്-റിയാലിറ്റി ഹെഡ്‌സെറ്റിലും മറ്റ് എആർ/ വിആർ സാങ്കേതികവിദ്യകളിലും പ്രവർത്തിക്കുന്ന ടീമുകളിൽ ആളെ കുറയ്ക്കാൻ ആപ്പിൾ തയാറായിട്ടില്ല എന്നു മാത്രമല്ല ടീം ശക്തിപ്പെടുത്താൻ കൊണ്ടുപിടിച്ച ശ്രമങ്ങളും നടത്തുന്നുണ്ട്. വിഷ്വൽ ഇഫക്‌റ്റുകളിലും ഗെയിം അസറ്റ് പൈപ്പ്‌ലൈനുകളിലും അനുഭവപരിചയമുള്ള ഒരു സോഫ്ട്വേർ നിർമാതാവിനെയാണ് കമ്പനി അ‌ന്വേഷിച്ചുകൊണ്ടിരിക്കുന്നത്.

ചന്ദ്രാ ഇതു വെറും സാംപിളാണ് കേട്ടോ, താമസിയാതെ വീണ്ടും കാണാം; പ്രതീക്ഷകളുമായി കുതിച്ചുയർന്ന് ആർട്ടിമിസ്ചന്ദ്രാ ഇതു വെറും സാംപിളാണ് കേട്ടോ, താമസിയാതെ വീണ്ടും കാണാം; പ്രതീക്ഷകളുമായി കുതിച്ചുയർന്ന് ആർട്ടിമിസ്

ഹെഡ്സെറ്റ് കരുത്തുറ്റതാക്കുക

എല്ലാ കഴിവുകളും ഉപയോഗിച്ച് ഹെഡ്സെറ്റ് കരുത്തുറ്റതാക്കുക എന്ന ലക്ഷ്യമാണ് ആപ്പിളിനുള്ളത്. തേർഡ് പാർട്ടി ആപ്പുകളുമായി അ‌ടക്കം സഹകരിക്കുന്ന വിധത്തിലാകും ഈ മിക്സഡ് റിയാലിറ്റി ഹെഡ്സെറ്റിന്റെ നിർമാണം എന്ന് കരുതപ്പെടുന്നു. സെർച്ചിങ്, സിരി, ഷോർട്ട്കട്ടുകൾ എന്നിവയുടെ സേവനങ്ങളുമായി ഈ ഹെഡ്സെറ്റിനെ ബന്ധിപ്പിക്കുന്ന ജോലിക്ക് ആവശ്യമായ ആളുകളെയും ആപ്പിൾ തിരയുന്നുണ്ട്.

വി.ആര്‍ മോഡില്‍ ത്രീഡി കണ്ടന്റ്

ഇതിനു പുറമെ വി.ആര്‍ മോഡില്‍ ത്രീഡി കണ്ടന്റ് പ്ലേ ചെയ്യാന്‍ സാധിക്കുന്ന വീഡിയോ സേവനം ഹെഡ്‌സെറ്റിനായി നിര്‍മിക്കാനും ആപ്പിള്‍ പദ്ധതിയിടുന്നുണ്ട്. ഇതിലേക്കുള്ള ടീമിലേക്കും ആപ്പിള്‍ റിക്രൂട്ട്‌മെന്റ് നടത്തുന്നുണ്ട്. ആളുകളെ പുതിയതായി റിക്രൂട്ട് ചെയ്യുന്നതു കൂടാതെ മറ്റ് പ്രോജക്ടുകളിൽ ജോലി ചെയ്യുന്ന എഞ്ചിനീയർമാരെയും ആപ്പിൾ ഹെഡ്‌സെറ്റ് ടീമിലേക്ക് മാറ്റി. ഒരു ത്രീഡി മിക്‌സഡ് റിയാലിറ്റി വേള്‍ഡ് ഒരുക്കാനുള്ള ശ്രമങ്ങള്‍ ആപ്പിള്‍ നടത്തിവരികയാണെന്നും പുതിയ റിക്രുട്ട്‌മെന്റുകള്‍ ഇതിനെ സൂചിപ്പിക്കുന്നു എന്നുമാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

ബോണസ് ഡാറ്റയാണ് പ്രത്യേകത; ലിമിറ്റഡ് പിരീയഡ് ഓഫറുമായി VIബോണസ് ഡാറ്റയാണ് പ്രത്യേകത; ലിമിറ്റഡ് പിരീയഡ് ഓഫറുമായി VI

സാങ്കേതിക വിദ്യ

നഗ്നനേത്രങ്ങൾ​ കൊണ്ട് കാണാൻ സാധിക്കാത്ത പല കാഴ്ചകളിലേക്കും മനുഷ്യന്റെ നോട്ടം എത്തിക്കുന്ന എംആർ ഹെഡ്സെറ്റുകളാണ് ആപ്പിൾ അ‌വതരിപ്പിക്കാൻ പോകുന്നത്. ഇതിനുള്ള സാങ്കേതിക വിദ്യ ഇതിനോടകം വികസിപ്പിച്ച് കഴിഞ്ഞതായും വാർത്തകളുണ്ട്. മനുഷ്യൻ ഇതുവരെ കണ്ടിട്ടില്ലാത്ത ​വൈ​ഫൈ സിഗ്നലുകൾ, ഗ്യാസ് ചോർച്ച എന്നിവയെല്ലാം ഇതിലൂടെ കാണാൻ സാധിക്കും എന്നതാണ് ഈ ഹെഡ്സെറ്റിന്റെ ഏറ്റവും വലിയ പ്രത്യേകതയായി പറയുന്നത്.

വൻ വില പ്രതീക്ഷിക്കുന്ന ഈ ഹെഡ്സെറ്റ്

മൂന്നു ഹെഡ്സെറ്റുകളാണ് നിലവിൽ ആപ്പിൾ അ‌ണിയറയിൽ ഒരുക്കുന്നത് എന്നാണ് വിവരം. എൻ302 (N301), എൻ 602 (N602), എൻ 421 ( N421) എന്നീ രഹസ്യ കോഡുകളിലാണ് ഈ ഉൽപ്പന്നങ്ങൾ തയാറാക്കുന്നത്. സർവശക്തിയും കഴിവും പുറത്തെടുത്ത് ആപ്പിൾ നിർമിക്കുന്ന ഈ ഹെഡ്സെറ്റ് അ‌ടുത്ത വർഷം പുറത്തിറങ്ങുമെങ്കിലും സാധാരണക്കാർക്ക് ഇതിന്റെ ഏഴയലത്ത് അ‌ടുക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. വൻ വില പ്രതീക്ഷിക്കുന്ന ഈ ഹെഡ്സെറ്റ് ആദ്യഘട്ടത്തിൽ 'പ്രോ' ഉപയോക്താക്കളെയും ഡവലപ്പേഴ്സിനെയും ആണ് ആപ്പിൾ ലക്ഷ്യമിടുന്നത്.

ഒരു ലക്ഷം പേർക്കെങ്കിലും ജോലി..? സ്ത്രീകൾക്ക് മുൻഗണന; ആപ്പിളും iPhone പ്ലാന്റുകളും ഇന്ത്യയുടെ തലവര മാറ്റുമോ?ഒരു ലക്ഷം പേർക്കെങ്കിലും ജോലി..? സ്ത്രീകൾക്ക് മുൻഗണന; ആപ്പിളും iPhone പ്ലാന്റുകളും ഇന്ത്യയുടെ തലവര മാറ്റുമോ?

Best Mobiles in India

English summary
Reports suggest that Apple's mixed reality headset will reach the masses as soon as next year after fixing its shortcomings. Apple is also making efforts to strengthen teams working on mixed-reality headsets and other AR/VR technologies amid growing economic uncertainty.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X