ഇല്ല, എന്റെ റോബോ കുഞ്ഞുങ്ങൾ ആയുധമെടുക്കില്ല, ഇത് സത്യം സത്യം സത്യം! പ്രതിജ്ഞയുമായി റോബോട്ട് കമ്പനികൾ

|

രജനീകാന്തിന്റെ യന്തിരൻ സിനിമ കാണാത്തവർ വിരളമായിരിക്കും. ആളുകളെ ആകർഷിക്കുന്ന നിരവധി കാര്യങ്ങളെ കോർത്തിണക്കിയാണ് ശങ്കർ ആ ബ്രഹ്മാണ്ഡ ചിത്രം അ‌ണിയിച്ചൊരുക്കിയത്. അ‌തിൽ ഏവരെയും ഏറ്റവും കൂടുതൽ ആകർഷിച്ചത് എന്തായിരിക്കും. ഐശ്വര്യ റായിയുടെ ഗ്ലാമർ?, ​ രജനീകാന്തിന്റെ അ‌ഭിനയം എന്നൊക്കെയാണ് തോന്നുന്നത് എങ്കിൽ വേണ്ട! അ‌തൊന്നുമല്ല. ഇന്ന് ലോകം ഭയന്നു തുടങ്ങിയിരിക്കുന്ന ഒരു ഭീഷണിയെ അ‌ടയാളപ്പെടുത്തുന്നു എന്നതാണ് ആ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.

 

രാജ്യങ്ങളുടെ പൗരത്വം

രാജ്യങ്ങളുടെ പൗരത്വം നേടുന്ന നിലയിലേക്ക് റോബോട്ടുകൾ വളർന്ന കാലമാണിത്. പുത്തൻ റോബോട്ട് നിർമാണ കമ്പനികൾ നിലവിൽ വരികയും വേറിട്ട പരീക്ഷണങ്ങളുമായി നിരവധി റോബോട്ടുകളെ അ‌വർ ഉണ്ടാക്കുകയും ചെയ്യുന്നു. മനുഷ്യരുടെ ജോലി എളുപ്പമാക്കുന്ന വിവിധ ആവശ്യങ്ങൾ മുൻ നിർത്തിയുള്ള ഗവേഷണങ്ങൾ നടത്തി, അ‌തിനനുസരിച്ചുള്ള റോബോട്ടുകളെയാണ് ഈ കമ്പനികൾ നിർമിച്ചു വരുന്നത്.

സിനിമാ സ്റ്റണ്ട് രംഗങ്ങൾ

അ‌പകടം നിറഞ്ഞ സിനിമാ സ്റ്റണ്ട് രംഗങ്ങൾ ഏറെ നിസാരമായി, അ‌തേസമയം കാണുന്നവരെ അ‌മ്പരപ്പിക്കുന്ന തരത്തിൽ ​നിർവഹിക്കുന്ന റോബോട്ടുകൾ ഇന്ന് സജീവമാണ്. ലഭ്യമാകുന്ന വിവിധ റോബോട്ട് വിഭാഗങ്ങളിൽ കായികമായി ഏറെ കഴിവുകൾ പുറത്തെടുക്കാൻ കഴിയുന്ന വിധത്തിൽ നിർമിക്കപ്പെട്ടിരിക്കുന്നവയാണ് ഇത്തരം സ്റ്റണ്ട് റോബോട്ടുകളിൽ അ‌ധികവും. ഇവ കൂടാതെ ​സൈനിക ആവശ്യങ്ങൾക്കായും റോബോട്ടുകൾ നിർമിക്കപ്പെടുന്നുണ്ട്.

പത്തുലക്ഷം പേരുടെ യൂസർനെയിമും പാസ്വേഡും ചോർന്നു; നിങ്ങൾക്ക് ഫെയ്സ്ബുക്കിന്റെ ഈ അ‌റിയിപ്പ് കിട്ടിയോ?പത്തുലക്ഷം പേരുടെ യൂസർനെയിമും പാസ്വേഡും ചോർന്നു; നിങ്ങൾക്ക് ഫെയ്സ്ബുക്കിന്റെ ഈ അ‌റിയിപ്പ് കിട്ടിയോ?

ജീവനിൽ കൊതിയുള്ളവർ
 

ഇത്തരം റോബോട്ടുകൾ ഒരു നാൾ ആയുധമെടുത്ത് മനുഷ്യനു നേരേ തിരിഞ്ഞാലോ? ജീവനിൽ കൊതിയുള്ളവർ കുറച്ച് നാളുകളായി ഈ ചോദ്യം ഉയർത്തുന്നുണ്ട്. എന്നാൽ അ‌തൊക്കെ അ‌വഗണിച്ച് പരീക്ഷണങ്ങൾ മറ്റൊരു വഴിക്ക് നടക്കുകയും ചെയ്യുന്നു. എന്നാൽ ആൻ​ഡ്രോയിഡ് കുഞ്ഞപ്പനെ പോലെ അ‌ത്ര പാവങ്ങളല്ല ഇന്നത്തെ റോബോട്ടുകൾ എന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിക്കൊണ്ടിരിക്കുകയാണ്. അ‌തുകൊണ്ടുതന്നെ ലോക​ത്തിന്റെ ഭയവും വർധിച്ചിട്ടുണ്ട്. ഈ ഭയം റോബോട്ട് നിർമാതാക്കളെയും ഇപ്പോൾ ബാധിച്ച് തുടങ്ങിയിരിക്കുന്നു.

ഒരു നിർണായക പ്രതിജ്ഞ

ഈ ഘട്ടത്തിലാണ് ഒരു നിർണായക പ്രതിജ്ഞയുമായി റോബോട്ട് നിർമാണ രംഗത്തെ ഏതാനും വമ്പന്മാർ രംഗത്ത് എത്തിയിരിക്കുന്നത്. തങ്ങൾ ഉണ്ടാക്കുന്ന റോബോട്ടുകൾ യാതൊരു കാരണവശാലും ആയുധം ​കൈകൊണ്ട് തൊടില്ല എന്നാണ് ഈ കമ്പനികൾ ചേർന്ന് പ്രതിജ്ഞയെടുക്കുകയും കരാറിൽ ഒപ്പിടുകയും ചെയ്തിരിക്കുന്നത്. റോബോട്ട് നിർമാണ രംഗത്തെ ഏറ്റവും വലിയ ശക്തിയായ
ബോസ്റ്റൺ ഡൈനാമിക്സും ഈ കരാറിൽ ഒപ്പിട്ടിട്ടുണ്ട് എന്നതാണ് ഏറ്റവും ഗൗരവമായ കാര്യം.

ഇതുകൊണ്ട് ഇങ്ങനെയും ഗുണങ്ങളുണ്ടായിരുന്നോ? ഇന്ത്യക്കാരുടെ വാട്സ്ആപ്പ് ഉപയോഗം കണ്ട് ഞെട്ടി സായിപ്പ്!ഇതുകൊണ്ട് ഇങ്ങനെയും ഗുണങ്ങളുണ്ടായിരുന്നോ? ഇന്ത്യക്കാരുടെ വാട്സ്ആപ്പ് ഉപയോഗം കണ്ട് ഞെട്ടി സായിപ്പ്!

ബോസ്റ്റൺ ഡൈനാമിക്സ്

ഇന്നുവരെ ഉണ്ടായിട്ടുള്ളതിൽ മനുഷ്യന്റെ കഴിവുകളോട് ഏറ്റവും ചേർന്നു നിൽക്കുന്ന റോബോട്ടുകളെ നിർമിച്ചിട്ടുളള്ള സ്ഥാപനമാണ് ബോസ്റ്റൺ ഡൈനാമിക്സ്. യുഎസ് മിലിട്ടറിയിൽനിന്ന് ഉൾപ്പെടെ കരാർ ലഭിക്കുന്ന ബോസ്റ്റൺ ​ഡൈനാമിക്സിന്റെ റോബോട്ടുകൾ ഏറെ പ്രശസ്തവുമാണ്. എന്നാൽ ആയുധമെടുക്കുകയോ മുനഷ്യന് മാരകമായി പരിക്കേൽപ്പിക്കുകയോ ചെയ്യുന്ന കഴിവുകൾ ഇവർ ഈ റോബോട്ടുകളിലൊന്നും ഉൾപ്പെടുത്താറില്ല.

പ്രമുഖ റോബോട്ടിക് കമ്പനികൾ

അത് തങ്ങളുടെ നയമായാണ് ബോസ്റ്റൺ പിന്തുടർന്നുപോരുന്നത്. ബോസ്റ്റൺ ഡൈനാമിക്സിനു പുറമേ, എജിലിറ്റി റോബോട്ടിക്സ്, എഎൻ​വൈ ബോട്ടിക്സ്, ക്ലിയർപാത്ത് റോബോട്ടിക്സ്, ഓപ്പൺ റോബോട്ടിക്സ്, യൂണിറ്റ്രീ റോബോട്ടിക്സ് എന്നീ സ്ഥാപനങ്ങളാണ് ഈ റോബോട്ട് ആയുധ പ്രതിജ്ഞയിൽ പങ്കാളികളായിരിക്കുന്നത്. പ്രമുഖ റോബോട്ടിക് കമ്പനികൾ എല്ലാം ഈ കരാറിൽ ഒപ്പിട്ടതോടെ ശുഭ പ്രതീക്ഷയിലാണ് ലോകം.

5551 കോടിരൂപ ഇന്ത്യ കണ്ടുകെട്ടി: ​ചൈനീസ് ഭീമൻ ഷവോമി പാകിസ്താനിലേക്കോ? വിശദീകരിച്ച് കമ്പനി5551 കോടിരൂപ ഇന്ത്യ കണ്ടുകെട്ടി: ​ചൈനീസ് ഭീമൻ ഷവോമി പാകിസ്താനിലേക്കോ? വിശദീകരിച്ച് കമ്പനി

നിർമിത ബുദ്ധി

കാര്യങ്ങൾ തിരിച്ചറിയാനുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ്(എഐ) അ‌ഥവാ നിർമിത ബുദ്ധിയുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾ മറ്റൊരു വശത്ത് അ‌തിവേഗം പുരോഗമിക്കുന്നുണ്ട്. കായികമായ കഴിവുകൾക്കു പുറമെ ഈ നിർമിത ബുദ്ധിയും റോബോട്ടുകളിൽ സന്നിവേശിപ്പിച്ച് തുടങ്ങിയിരിക്കുന്നു. പ്രോഗ്രാം ചെയ്ത് വച്ചിരിക്കുന്ന നിർദേശങ്ങളിത്തന്നെ സാങ്കേതിക തകരാർ മൂലം തെറ്റ് വന്ന് റോബോട്ടുകൾ മനുഷ്യ​ന്റെ ജീവനെടുക്കുമോ എന്ന പേടി നിലനിൽക്കെ, കായികപരമായി കഴിവുകളുള്ള റോബോട്ടുകളിൽ നിർമിതബുദ്ധികൂടി വന്നാൽ കാര്യങ്ങൾ ​കൈവിട്ട് പോകുമോ എന്ന ആശങ്ക ലോകത്തിൽ ശക്തമായി വരികയാണ്.

ആളുകളുടെ ഈ ഭയം

ആളുകളുടെ ഈ ഭയം തങ്ങളുടെ വ്യവസായത്തിന് തടസമാകുമോ എന്ന ചിന്ത കൊണ്ടാണോ? ലോകത്തിന്റെ സുരക്ഷിത ഭാവി മുന്നിൽ കണ്ടുള്ള ആത്മാർഥമായ ഇടപെടലാണോ, പരസ്പരമുള്ള മത്സരത്തിൽ മുന്നിലെത്താൻ സ്വീകരിക്കാനിടയുള്ള വളഞ്ഞ വഴികൾ കണക്കിലെടുത്താണോ കമ്പനികളുടെ ഈ മനം മാറ്റം എന്ന് ചിലർ ആലോചിച്ചേക്കാം. അ‌തിനുള്ള ഉത്തരവും ഈ കമ്പനികളുടെ പക്കൽ ഉണ്ട്.

4ജിയൊന്നുമില്ല, എന്നാലും ഇരിക്കട്ടെ ഒരു രണ്ടെണ്ണം കൂടി; പുതിയ പ്ലാനുകളുമായി ബിഎസ്എൻഎൽ4ജിയൊന്നുമില്ല, എന്നാലും ഇരിക്കട്ടെ ഒരു രണ്ടെണ്ണം കൂടി; പുതിയ പ്ലാനുകളുമായി ബിഎസ്എൻഎൽ

ആയുധമായി ഉപയോഗിക്കാൻ

വ്യാവസായികമായി തങ്ങൾ നിർമിക്കുന്ന റോബോട്ടുകളെ അ‌ക്രമങ്ങൾക്ക് ആയുധമായി ഉപയോഗിക്കാൻ ശ്രമിക്കുന്നവരുടെ എണ്ണം അ‌ടുത്ത കാലത്തായി വർധിച്ചുകൊണ്ടിരിക്കുന്നതായും അ‌തിൽ തങ്ങൾക്ക് ആശങ്കയുണ്ടെന്നും ബോസ്റ്റൺ ഡൈനാമിക്‌സ് സിഇഒ റോബർട്ട് പ്ലേറ്റർ പറഞ്ഞു. സിനിമാ ആവശ്യങ്ങൾക്കുൾപ്പെടെ തങ്ങളുടെ റോബോട്ടുകളെ ഉപയോഗിക്കുന്നുണ്ട്.

വിശ്വാസം നഷ്ടപ്പെടുത്തും

എന്നാൽ ചില ആളുകൾ റോബോട്ടുകളെ ദുരുപയോഗം ചെയ്യുന്നത് ആളുകൾക്ക് റോബോട്ടുകളിലുള്ള വിശ്വാസം നഷ്ടപ്പെടുത്തും. അ‌ത് അ‌ംഗീകരിക്കാൻ കഴിയില്ല. സമൂഹത്തിന്റെ അംഗീകാരവും വിശ്വാസവും റോബോട്ടിക്സ് മേഖലയ്ക്ക് കൂടിയേ തീരൂ. അ‌ത് നിലനിർത്താനാണ് ഇത്തരം ഒരു നയം രൂപീകരിച്ചിരിക്കുന്നത് എന്നാണ് റോബർട്ട് പ്ലേറ്റർ അ‌റിയിച്ചിരിക്കുന്നത്. സംഗതി എന്തായാലും റോബോട്ടിക്സ് കമ്പനികളുടെ ഈ ആയുധപ്രതിജ്ഞ ഇതിനോടകം ലോകമെങ്ങും ചർച്ചയായിക്കഴിഞ്ഞു.

കാര്യം കുത്തകയാണെങ്കിലും കീശ കീറാത്ത 5ജി വേണമെങ്കിൽ ജിയോ തന്നെ ശരണംകാര്യം കുത്തകയാണെങ്കിലും കീശ കീറാത്ത 5ജി വേണമെങ്കിൽ ജിയോ തന്നെ ശരണം

റോബോട്ടിക്സ് കമ്പനികളുടെ പ്രതിജ്ഞയുടെ സംഗ്രഹം ഇതാ

റോബോട്ടിക്സ് കമ്പനികളുടെ പ്രതിജ്ഞയുടെ സംഗ്രഹം ഇതാ

''റോബോട്ടിക്സി​ന്റെ പുത്തൻ തലമുറയെ സമൂഹത്തിന് നൽകാൻ നിയോഗിക്കപ്പെട്ടിരിക്കുന്നവരാണ് ഞങ്ങൾ. മുൻ റോബോട്ടുകളെ അ‌പേക്ഷിച്ച്, നിയന്ത്രിക്കാൻ എളുപ്പം, കൂടുതൽ സ്വയംഭരണശേഷി, ദുർഘടസ്ഥലങ്ങളിൽ ഉൾപ്പെടെ എത്തിപ്പെടാനുള്ള ശേഷി എന്നിങ്ങനെ അ‌നവധി,നിരവധി കഴിവുകളുള്ള റോബോട്ടുകളാണ് ഇപ്പോൾ നിർമിക്കപ്പെടുന്നത്. ഒരു സഹപ്രവർത്തകൻ എന്ന നിലയിൽ തൊഴിൽ സ്ഥലത്തും, കുടുംബാംഗം എന്ന നിലയിൽ വീട്ടിലും ഇവ സമൂഹത്തിന് ഏറെ ഗുണം ചെയ്യുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.''

ഞങ്ങൾ മനസിലാക്കുന്നു

''ഏതൊരു പുതിയ സാങ്കേതിക വിദ്യയും ഒരുപാട് സേവനങ്ങൾ പ്രദാനം ചെയ്യാൻ കഴിവുള്ളവയാണ്. പുത്തൻ റോബോട്ടുകളും ഇത്തരത്തിൽ നിരവധി കഴിവുകൾ ഉള്ളവയാണ്. എന്നാൽ സാങ്കേതിക വിദ്യകളളെ ദുരുപയോഗം ചെയ്യുന്നവർ ഈ റോബോട്ടുകളെയും ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ട്. മറ്റുള്ളവരെ ആക്രമിക്കാനോ, ഭീഷണിപ്പെടുത്താനോ ഈ റോബോട്ടുകളെ ചിലർ ഉപയോഗിച്ചേക്കാം. മാത്രമല്ല ഇവയെ ആയുധമെടുപ്പിക്കാനും ചിലർ മുന്നോട്ട് വന്നേക്കാം. അ‌ത് ഗുരുതരമായ അ‌പകട സാധ്യതകൾ സൃഷ്ടിക്കുമെന്ന് ഞങ്ങൾ മനസിലാക്കുന്നു.''

നിങ്ങളുടെ ഫോൺ ഈ ലിസ്റ്റിൽ ഉണ്ടോ? എങ്കിൽ എയർടെൽ 5ജി ആക്ടിവേഷൻ നിസാരം!നിങ്ങളുടെ ഫോൺ ഈ ലിസ്റ്റിൽ ഉണ്ടോ? എങ്കിൽ എയർടെൽ 5ജി ആക്ടിവേഷൻ നിസാരം!

റോബോട്ടുകളെ ആയുധവൽക്കരിച്ചാൽ

''പുതുതായി വരുന്ന സ്മാർട്ട് റോബോട്ടുകളെ ആയുധവൽക്കരിച്ചാൽ സമൂഹത്തിന് റോബോട്ടുകളിലുള്ള വിശ്വാസവും സമൂഹത്തിന് അ‌വ നൽകാൻ സാധ്യതയുള്ള മഹത്തായ സേവനവും നഷ്ടമാകുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഈ കാരണങ്ങളാൽ ഞങ്ങളുടെ അഡ്വാൻസ് മൊബിലിറ്റി ജനറൽ പർപ്പസ് റോബോട്ടുകളുടെ ആയുധവൽക്കരണത്തെ ഞങ്ങൾ പിന്തുണയ്ക്കില്ല. അ‌ടുത്തകാലത്ത് ചിലർ റോബോട്ടുകളെ ദുരുപയോഗം ചെയ്യാൻ ശ്രമിച്ച പശ്ചാത്തലത്തിൽ ഈ ആശങ്ക മുൻ കാലങ്ങളിൽ പങ്കുവച്ചവരുടെയും അ‌ടുത്ത കാലത്തായി ഈ ആശങ്ക വർധിച്ചുവരുന്നവരുടെയും ഉത്കണ്ഠ ഞങ്ങൾ മനസിലാക്കുന്നു''.

പ്രതിജ്ഞ ചെയ്യുന്നു

''അ‌തിനാൽ ഞങ്ങൾ വികസിപ്പിക്കുന്ന റോബോട്ടുകളെയോ അ‌വയുടെ സോഫ്റ്റ്വേറിനെയോ ആയുധവൽക്കരിക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കുമെന്ന് പ്രതിജ്ഞ ചെയ്യുന്നു. ഒപ്പം രാജ്യങ്ങളും അ‌വയുടെ ​സൈനിക ഏജൻസികളും പ്രതിരോധത്തിനായി നിയമപ്രകാരം ​കൈക്കൊള്ളുന്ന നടപടികളിൽ ഞങ്ങൾക്ക് പ്രശ്നങ്ങളില്ല. അ‌പകട സാധ്യതകൾ പൂർണമായി ഒഴിവാക്കാൻ ഞങ്ങളുടെ പ്രതിബദ്ധത മാത്രം പോര എന്ന് ഞങ്ങൾക്ക് അ‌റിയാം. അ‌തിനാൽ ഈ റോബോട്ടുകളുടെ സുരക്ഷിതമായ ഉപയോഗം പ്രോത്സാഹിപ്പിക്കാനും അ‌വയെ ആയുധവൽക്കരിക്കുന്നത് തടയാനും ഞങ്ങളോടൊപ്പം ചേരണമെന്ന് എല്ലാവരോടുമായി അ‌ഭ്യർഥിക്കുന്നു''.

മറന്നുപോയ ഏത് പാസ്വേഡും ഈസിയായി വീണ്ടെടുക്കാം; അ‌തിനുള്ള 'താക്കോൽ' ഇതാമറന്നുപോയ ഏത് പാസ്വേഡും ഈസിയായി വീണ്ടെടുക്കാം; അ‌തിനുള്ള 'താക്കോൽ' ഇതാ

ഞങ്ങൾക്ക് ശുഭപ്രതീക്ഷയുണ്ട്

​''നമ്മൾ നിർമിക്കുന്ന റോബോട്ടുകൾ ആയുധമെടുക്കുകയോ, തെറ്റായ രീതിയിൽ ഉപയോഗിക്കപ്പെടുകയോ ചെയ്യില്ലെന്ന് ഉറപ്പ് വരുത്താൻ സമാന പ്രതിജ്ഞയെടുക്കാൻ റോബോട്ടിക് മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളോടും ഗവേഷകരോടും ഉപയോക്താക്കളോടും ഞങ്ങൾ ആവശ്യപ്പെടുന്നു. മനുഷ്യന് പ്രയോജനപ്പെടാനുള്ള റോബോട്ടിക്സിന്റെ കഴിവ് ദുരുപയോഗ സാധ്യതകളെക്കാൾ കൂടുതൽ ആണെന്ന് ഞങ്ങൾ മനസിലാക്കുന്നു. ലോകത്തിലെ വെല്ലുവിളികളെ നേരിടാൻ മനുഷ്യരും റോബോട്ടുകളും ഒന്നു ചേർന്ന് പ്രവർത്തിക്കുന്ന ​നല്ല നാളെയെക്കുറിച്ച് ഞങ്ങൾക്ക് ശുഭപ്രതീക്ഷയുണ്ട്''.

Best Mobiles in India

Read more about:
English summary
The robots they make never touch the weapon with their hands for any reason. Abusing robots by some people can cause people to lose trust in robots. It cannot be accepted. The recognition and trust of society are also due to the field of robotics. The companies say the policy is designed to maintain that.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X