10 ആറ്റംബോംബുകളുടെ ശക്തിയുള്ള ഛിന്നഗ്രഹം ഭൂമിക്ക് മുകളില്‍ പൊട്ടിത്തെറിച്ചു

|

10 ആറ്റംബോംബുകളുടെ ശക്തിയുള്ള ഛിന്നഗ്രഹം ഭൂമിക്ക് തൊട്ടുമുകളില്‍ പൊട്ടിത്തെറിച്ചു. 2018 ഡിസംബര്‍ 18-ന് ആണ് പൊട്ടിത്തെറി നടന്നത്. കഴിഞ്ഞ 30 വര്‍ഷത്തിനുള്ളില്‍ ഭൂമി ലക്ഷ്യമാക്കി വന്ന ഏറ്റവും വലിയ രണ്ടാമത്തെ ഛിന്നഗ്രഹമാണിത്. മീറ്ററുകളോളം നീളമുണ്ടായിരുന്ന ഛിന്നഗ്രഹം ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് 25.6 കിലോമീറ്റര്‍ ഉയരത്തില്‍ വച്ച് കത്തിയമരുകയായിരുന്നു.

40 ശതമാനം ഊര്‍ജ്ജമാണ്

40 ശതമാനം ഊര്‍ജ്ജമാണ്

റഷ്യയില്‍ പതിച്ച ഛിന്നഗ്രഹത്തിന്റെ 40 ശതമാനം ഊര്‍ജ്ജമാണ് ഇതില്‍ നിന്ന് പുറത്തുവന്നതെന്ന് നാസയിലെ നിയര്‍ എര്‍ത്ത് ഓബ്ജക്ട്‌സ് ഒബ്‌സര്‍വേഷന്‍ പ്രോഗ്രാം മാനേജര്‍ കെല്ലി ഫാസ്റ്റ് പറഞ്ഞു. ബെറിംഗ് കടലിന് മുകളില്‍ വച്ച് പൊട്ടിത്തെറി നടന്നതിനാലാണ് ഇക്കാര്യം വലിയ വാര്‍ത്തയാകാതെ പോയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആദ്യം കണ്ടത്.

ആദ്യം കണ്ടത്.

അമേരിക്കന്‍ വ്യോമസേനയുടെ ഉപഗ്രഹങ്ങളാണ് ഭൂമി ലക്ഷ്യമാക്കി നീങ്ങുന്ന ഛിന്നഗ്രഹത്തെ ആദ്യം കണ്ടത്. ഈ വിവരം നാസയ്ക്ക് കൈമാറി. പൊട്ടിത്തെറിയുടെ ഏതാനും ചിത്രങ്ങള്‍ നാസ പകര്‍ത്തുകയും ചെയ്തു.

സംവിധാനം ഭൂമിയിലില്ല

സംവിധാനം ഭൂമിയിലില്ല

ഛിന്നഗ്രഹങ്ങളെയും ഉല്‍ക്കകളെയും നിരീക്ഷിക്കുന്നതിനും കണ്ടെത്തുന്നതിനുമുള്ള സംവിധാനം ഭൂമിയിലില്ല. ഇത്തരമൊരു സംവിധാനം വികസിപ്പിച്ചെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നാസ നടത്തുന്നുണ്ട്. ഇത് നിലവില്‍ വരുന്നതോടെ 140 മീറ്ററില്‍ കൂടുതല്‍ വലുപ്പമുള്ള ഛിന്നഗ്രഹങ്ങളെയും ഉല്‍ക്കകളെയും കൃത്യമായി നിരീക്ഷിക്കാന്‍ കഴിയും.

താരതമ്യേന കുറവാണ്.

താരതമ്യേന കുറവാണ്.

വലുപ്പം കുറഞ്ഞ ബഹിരാകാശ വസ്തുക്കളെ കണ്ടെത്താന്‍ കഴിയാത്തത് പോരായ്മായി വിലയിരുത്തപ്പെടുന്നുണ്ട്. ഇവ ഭൂമിയില്‍ ഉണ്ടാക്കുന്ന ആഘാതം താരതമ്യേന കുറവാണ്. എന്നാല്‍ ഇവ അടിക്കടി അന്തരീക്ഷത്തില്‍ ദൃശ്യമാകാറുണ്ട്. ഇതിനിടെ ഭൂമി ലക്ഷ്യമാക്കി വരുന്ന ഛിന്നഗ്രഹങ്ങളെ കൈകാര്യം ചെയ്യുന്നതിന് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയും പദ്ധതി തയ്യാറാക്കിവരുകയാണ്.

Best Mobiles in India

Read more about:
English summary
Asteroid With Force Of 10 Atomic Bombs Exploded Above Earth, And We Didn't Even Know Is Scary

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X