ഈ റോബോട്ട് ഓടും, ചാടും, വ്യായാമം ചെയ്യും.. ലോകം മൊത്തം വൈറലായ വീഡിയോ കാണാം

By Shafik
|

ഇന്റർനെറ്റിൽ ഈയടുത്തായി ഏറെ വൈറൽ ആയ ഒരു വീഡിയോ ആണ് ഇന്ന് ഞങ്ങൾ ഇവിടെ പരിചയപ്പെടുത്താൻ പോകുന്നത്. ഇത് ഒരു റോബോട്ടിനെ കുറിച്ചാണ്. ഓടാനും ചാടാനും വ്യായാമം ചെയ്യാനുമെല്ലാം ഈ റോബോട്ടിന് യാതൊരു ബുദ്ധിമുട്ടുമില്ല. അത് മാത്രമല്ല, വഴിയിൽ ഒരു മരക്കൊമ്പ് കണ്ടപ്പോൾ അതിൽ തട്ടി തടയാതിരിക്കാൻ ചാടിപ്പിക്കുന്നതും നമുക്ക് കാണാം. വീഡിയോ കണ്ടുനോക്കൂ..

ജപ്പാനിലെ ജപ്പാൻസ് സോഫ്റ്റ് ബാങ്ക് ഗ്രൂപ്പിന്റെ അധീനതയിലുള്ള Boston Dynamics ഇതിനു മുമ്പും ഇത്തരത്തിലുള്ള റോബോട്ടുകളെ അവതരിപ്പിച്ച് കയ്യടി നേടിയിട്ടുണ്ട്. അവയെല്ലാം തന്നെ വീഡിയോ ആയി വന്നപ്പോൾ സോഷ്യൽ മീഡിയകളിലെല്ലാം തന്നെ ഏറെ ചർച്ച ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്. അതിനാൽ കമ്പനിക്ക് ഇത് പുത്തരിയുള്ള കാര്യമല്ല എങ്കിലും ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്ന ഇ റോബോട്ട് പല കാര്യത്തിലും മറ്റു പല റോബോട്ടുകളെയും പിന്നിലാക്കുന്ന പ്രകടനമാണ് കാഴ്ചവെക്കുന്നത്.

ഈ റോബോട്ട് ഓടും, ചാടും, വ്യായാമം ചെയ്യും.. ലോകം മൊത്തം വൈറലായ വീഡിയോ

കമ്പനി ഇറക്കിയ 34 സെക്കൻഡ് മാത്രം നീളമുള്ള ഈ വിഡിയോയിൽ നമുക്ക് കാണാൻ സാധിക്കുന്നത് കമ്പനിയുടെ ഏറ്റവും പുതിയ റോബോട്ടുകളിൽ ഒന്നായ അറ്റ്ലസിനെയാണ്. ഒരു പുൽമൈതാനത്തിലൂടെ രാവിലെ തന്നെ വ്യായാമം നടത്തുന്ന അറ്റ്ലസ് നമ്മെ അതിശയിപ്പിക്കുകയും ചിരിപ്പിക്കുകയും സാങ്കേതിക വിദ്യയുടെ മുന്നേറ്റം എന്തുമാത്രം നടന്നിരിക്കുന്നു എന്ന് മനസ്സിലാക്കിത്തരാനും സഹായിക്കും.

ഒറ്റ ദിവസം കൊണ്ട് തന്നെ ഈ വീഡിയോ 900,000 വ്യൂസ് ആണ് കിട്ടിയത്. 5,908,500 വ്യൂസ് ആണ് ഇത് വരെ ഈ വീഡിയോക്ക് ലഭിച്ചിരിക്കുന്നത്. സംഭവം വെറും 34 സെക്കൻഡ് മാത്രമേ ഉള്ളൂ എങ്കിലും വിഡിയോക്കുള്ളിലുള്ള അറ്റ്ലസ് എന്ന റോബോട്ടിനെ പ്രേക്ഷകർ സ്വീകരിച്ചു കഴിഞ്ഞു എന്നതിന്റെ തെളിവാണ് ഈ സ്വീകാര്യതയും വീഡിയോക്ക് താഴെയായി നമുക്ക് കാണാൻ സാധിക്കുന്ന കമന്റുകളും.

എഴുപത്തിയാറുകാരന്റെ ജീവന്‍ രക്ഷിച്ച് ആപ്പിള്‍ വാച്ച്എഴുപത്തിയാറുകാരന്റെ ജീവന്‍ രക്ഷിച്ച് ആപ്പിള്‍ വാച്ച്

Best Mobiles in India

Read more about:
English summary
Meet Atlas, the jogging robot. This videos shows a Boston Dynamics robot running, jumbing and jogging in a ground.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X