കരുതിയിരിക്കുക: നിയന്ത്രണം വിട്ട ചൈനീസ് പേടകം ഭൂമിയിലേക്ക്; എവിടെ വീഴുമെന്നറിയാതെ ശാസ്ത്രലോകം

By Shafik
|

ഈ ഈസ്റ്ററിന് ഭൂമിയിലേക്ക് ഒരു ബഹിരാകാശ നിലയം വന്നുപതിക്കാനുള്ള എല്ലാ സാധ്യതകളും ശാസ്ത്രലോകം ഉറപ്പിച്ചിരിക്കുകയാണ്. ആറു വർഷം മുൻപ് ചൈന ബഹിരാകാശത്തേക്ക് അയച്ച സ്പേസ് സ്റ്റേഷനായ ടിയാൻ ഗോങ് ബഹിരാകാശ നിലയമാണ് നിയന്ത്രണം നഷ്ടമായി ഭൂമിയിലേക്ക് പതിക്കാനൊരുങ്ങുന്നത്.

കരുതിയിരിക്കുക: നിയന്ത്രണം വിട്ട ചൈനീസ് പേടകം എവിടെ വീഴുമെന്നറിയാതെ

ഇതിൽ ഏറ്റവും നിർണ്ണായകമായ കാര്യം എവിടെ പതിക്കും എന്നതായിരുന്നു. അത്തരത്തിൽ മുൻകൂട്ടി കാണാൻ പറ്റിയാൽ ആ സ്ഥലങ്ങളിൽ എന്തെങ്കിലും രീതിയിലുള്ള മുൻകരുതൽ എടുത്തുവെക്കുകയും ചെയ്യാമായിരുന്നു എന്നതായിരുന്നു. പക്ഷെ കൃത്യമായ ഒരു സ്ഥലം ശാസ്ത്രലോകത്തിന് പറയാൻ പറ്റുന്നില്ല എന്നതാണ് ഇപ്പോൾ തലവേദനയായിരിക്കുന്നത്.

യൂറോപ്പ്, യുഎസ്, ഓസ്ട്രേലിയ, ന്യൂസിലൻഡ് എന്നിവിടങ്ങളിൽ എവിടെങ്കിലും വീഴാനായിരുന്നു സാധ്യത എന്ന് ശാസ്ത്രം ആദ്യം പ്രവചിച്ചെങ്കിലും നിലയത്തിന്റെ ഇപ്പോഴത്തെ പോക്ക് അനുസരിച്ച് വ്യക്തമായ ഒരു ഗതി നിർണയിച്ച് സ്ഥലം പറയാനാവുന്നില്ല എന്നതാണ്.മാർച്ച് 30 നും ഏപ്രിൽ മൂന്നിനുമിടയിൽ എപ്പോൾ വേണമെങ്കിലും ഈ നിലയം ഭൂമിയിൽ പതിച്ചേക്കും.

യുഎസ് എയ്റോസ്പേസ് കോർപ്പറേഷന്റെ കണക്കുകൂട്ടൽ പ്രകാരം മിക്കാവാറും ഈസ്റ്റർ ദിനത്തിനോടനുബന്ധിച്ച് തന്നെ നിലയം ഭൂമിയിൽ പതിക്കും. ഒരുപക്ഷെ കത്തിത്തീർന്ന് ഒരു തീഗോളമായും ഇത് ഭൂമിയിൽ എത്തിയേക്കാം. പ്രവർത്തനം പൂർണ്ണമായും നിലച്ച ഈ നിലയം ഒരുപക്ഷെ ഭൂമിയിലേക്ക് പതിക്കാൻ പോകുന്നതിന്റെ മണിക്കൂറുകൾ മുമ്പ് മാത്രമാണ് നമുക്ക് വിവരങ്ങൾ ലഭിക്കുക എന്നതും കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കുന്നു.

32 പേർക്ക് ഒരേസമയം ഉപയോഗിക്കാവുന്ന 150Mbps വേഗതയുള്ള ജിയോഫൈ; പുതിയ ഓഫർ അറിയാം32 പേർക്ക് ഒരേസമയം ഉപയോഗിക്കാവുന്ന 150Mbps വേഗതയുള്ള ജിയോഫൈ; പുതിയ ഓഫർ അറിയാം

ഹൈഡ്രസൈന്‍ എന്ന് പേരുള്ള അല്പം അപകടകരമായ രാസവസ്തു അടങ്ങിയിട്ടുള്ള ഈ ബഹിരാകാശ നിലയം ഭൂമിയിലേക്ക് വീഴാനൊരുങ്ങുമ്പോൾ ഒരുപക്ഷെ ഇ രാസപദാർത്ഥങ്ങളും ഒപ്പം താഴെ വന്നുപതിക്കാനുള്ള സാധ്യതയും തള്ളിക്കളയാനൊക്കില്ല. വിഷയത്തിൽ കരുതലോടെയിരിക്കാൻ പൊതുജനങ്ങളോട് ചൈന നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ബഹിരാകാശ നിലയത്തിന്റെ നല്ലൊരു ഭാഗവും ഭൂമിയിലേക്ക് പതിക്കുന്നതിനിടെ കത്തിത്തീരാൻ സാധ്യതയുണ്ടെങ്കിലും ഇരുപത് മുതൽ നാല്പത് ശതമാനം വരെ ഭാഗങ്ങൾ ഭൂമിയിൽ പതിക്കാനുള്ള സാധ്യതയുമുണ്ട്. സ്വർഗ്ഗത്തോട് സമാനമായ കൊട്ടാരം എന്നർത്ഥമുള്ള ടിയാൻ ഗോങ് 2016 സെപ്തംബര്‍ 14നാണ് നിയന്ത്രണം വിട്ട കാര്യം ചൈന സമ്മതിച്ചത്.

അതിനാൽ നേരത്തെ പറഞ്ഞപോലെ ഇത്തരം രാസപദാർത്ഥങ്ങൾ അടക്കം പലതുമുള്ളതിനാൽ ഏതെങ്കിലുമൊരു നിലക്ക് നിങ്ങളുടെ സമീപത്തെങ്ങാനുമാണ് പതിക്കുന്നതെങ്കിൽ അതിൽ ഒന്നും തന്നെ തൊടാനോ മറ്റോ ശ്രമിക്കാതിരിക്കുക. എവിടെയാണ് എപ്പോഴാണ് പതിക്കുക എന്നറിയില്ല, എന്തിന് നമ്മുടെ കേരളം വരെ സാധ്യതാ പ്രദേശമാണ്. എന്തായാലും ഒന്ന് കരുതിയിരിക്കുക. പൂർണ്ണമായും ഈ കാര്യങ്ങളെ തള്ളിക്കളയേണ്ട. നമ്മുടെ കൊച്ചുകേരളത്തിൽ നമ്മുടെ നാട്ടിൽ തന്നെയാണ് ഈ നിലയം വന്നു വീഴുന്നതെങ്കിലോ..

ഈ കുഞ്ഞുഫോൺ ആരെയും ഒന്ന് കൊതിപ്പിക്കും; വിലയോ വെറും 2890 രൂപ മാത്രവുംഈ കുഞ്ഞുഫോൺ ആരെയും ഒന്ന് കൊതിപ്പിക്കും; വിലയോ വെറും 2890 രൂപ മാത്രവും

Best Mobiles in India

Read more about:
English summary
China's space station Tiangong-1 will Plunge to Earth in about a week.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X