Home
Scitech

കോളജ് വിദ്യാർഥികളുടെ ബീജം വിലയ്ക്ക് വാങ്ങി ​ചൈനയിലെ ക്ലിനിക്കുകൾ; പ്രതിഫലം 54,000- 82000 രൂപ!

കോളജ് വിദ്യാർഥികളുടെ ബീജം വിലയ്ക്ക് വാങ്ങി ​ചൈനയിലെ ക്ലിനിക്കുകൾ

രാജ്യത്തെ കോളജ് വിദ്യാർഥികൾക്ക് പണ സമ്പാദനത്തിനുള്ള പുത്തൻ വഴി തുറന്ന് നൽകിയ ​ചൈനയിലെ ക്ലിനിക്കുകളുടെ ബീജ ശേഖരണം ആഗോള തലത്തിൽ ചർച്ചയാകുന്നു. ജനന നിരക്കുമായി ബന്ധപ്പെട്ട് ഉയരുന്ന ആശങ്കകൾ മറികടക്കാൻ ​ആണ് ബീജ ശേഖരണത്തിലൂടെ ​ചൈന ലക്ഷ്യമിടുന്നത് എന്ന തരത്തിലാണ് വിലയിരുത്തലുകൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. 61 വർഷങ്ങൾക്കിടയിൽ ആദ്യമായി ചൈനയിലെ ജനസംഖ്യയിൽ ഇടിവ് രേഖപ്പെടുത്തിയതും 2017 മുതൽ ജനിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണത്തിൽ വൻ ഇടിവ് രേഖപ്പെടുത്തിയതും ഈ ബീജ ശേഖരണവുമായി ചേർത്ത് വായിക്കപ്പെടുന്നുണ്ട്.

ചർച്ച പൊടിപൊടിക്കുന്നു

​​ചൈനയിലെ സാമൂഹികമാധ്യമമായ വെയ്ബോയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബീജദാനവുമായി ബന്ധപ്പെട്ട ചർച്ചകളാണ് നടക്കുന്നത്. ഇത് ലോകമാകെ വ്യാപിക്കുകയായിരുന്നു. ബീജിങ്ങിലും ഷാങ്ഹായിലും ഉൾപ്പെടെ ചൈനയിലുടനീളമുള്ള വിവിധ ബീജദാന ക്ലിനിക്കുകൾ അടുത്തിടെ യൂണിവേഴ്സിറ്റി വിദ്യാർഥികളോട് ബീജം ദാനം ചെയ്യാൻ അഭ്യർത്ഥിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ​ചൈനയിലെ ചൂടൻ ചർച്ചാ വിഷയമായി വിദ്യാർഥികളുടെ ബീജദാനം മാറിയത്. വൻ തുക വാഗ്ദാനം ചെയ്തുകൊണ്ടാണ് വിദ്യാർഥികളിൽനിന്ന് ക്ലിനിക്കുകൾ ബീജം ശേഖരിക്കുന്നത്. അ‌തിനാൽ നിരവധി വിദ്യാർഥികൾക്ക് പണ സമ്പാദനത്തിനുള്ള ഒരു മാർഗമായി ഈ ബീജദാനം മാറിയിട്ടുണ്ട്.

കോളജ് വിദ്യാർഥികളുടെ ബീജം വിലയ്ക്ക് വാങ്ങി ​ചൈനയിലെ ക്ലിനിക്കുകൾ

ആരോഗ്യമുണ്ടോ?

വിദ്യാർഥികൾക്ക് പുറമെ ആരോഗ്യമുള്ള യുവാക്കൾക്കും ബീജദാനം നടത്തി പണം സമ്പാദിക്കാം. എന്നാൽ ചില കർശന ഉപാദികളോടെ പരിശോധനകൾക്ക് ശേഷം മാത്രമാകും ബീജം ശേഖരിക്കുക. വിവിധ ബീജബാങ്കുകൾ വിവിധ മാനദണ്ഡങ്ങൾ അ‌ടിസ്ഥാനമാക്കിയാണ് ബീജദാനത്തിനായി ആളുകളെ തെ​രഞ്ഞെടുക്കുന്നത്. ദാതാവ് ആരോഗ്യ പരിശോധന നടത്തേണ്ടതുണ്ട്, യോഗ്യതയുള്ളവർ 8 മുതൽ 12 തവണ വരെ ബീജം നൽകേണ്ടി വരും. ദാതാക്കൾ ഇരുപതിനും നാൽപ്പതിനും ഇടയിൽ പ്രായമുള്ളവരും 165 സെന്റിമീറ്ററിൽ കൂടുതൽ ഉയരമുള്ളവരും പകർച്ചവ്യാധികളോ ജനിതക രോഗങ്ങളോ ഇല്ലാത്തവരും ആയിരിക്കണം എന്നാണ് പൊതുവെയുള്ള നിബന്ധനകൾ. ചിലർ വിദ്യാർഥികളെ മാത്രം തിരഞ്ഞെടുക്കുമ്പോൾ മറ്റ് ചില ബീജബാങ്കുകൾ ആരോഗ്യദൃഢഗാത്രരായ പുരുഷന്മാരെയെല്ലാം ബീജദാനത്തിന് അ‌നുവദിക്കുന്നുണ്ട്. വിദ്യാഭ്യാസ യോഗ്യത ചിലർ നിർബന്ധമായും ആവശ്യപ്പെടുന്നുണ്ട്.

ദാനം പേരിൽ മാത്രം

ബീജദാനം എന്നാണ് പറയുന്നതെങ്കിലും പ്രതിഫലം നൽകിയാണ് ക്ലിനിക്കുകൾ ബീജം ശേഖരിക്കുന്നത്. എല്ലാ ബീജബാങ്കിലും ഒരേ തുക ആയിരിക്കില്ല പ്രതിഫലമായി നൽകുക. യുനാൻ സ്പേം ബാങ്ക് 54,000 രൂപവ​രെ നൽകുമ്പോൾ, ഷാങ്സി സ്പേം ബാങ്ക് ഏകദേശം 60,000 രൂപവരെ നൽകുന്നുണ്ട്. ബീജദാതാവിന്റെ ഉയരം 168 സെന്റി മീറ്റർ എങ്കിലും ഉണ്ടാവണം എന്നതാണ് ഇവരുടെ പ്രധാന നിബന്ധന. ഷാങ്ഹായിലെ മറ്റൊരു ക്ലിനിക്ക് ആകട്ടെ ബീജദാതാക്കൾക്ക് 80,000 രൂപവരെ സഹായധനം എന്ന പേരിൽ നൽകുന്നു. തുക കൂടുന്നത് അ‌നുസരിച്ച് ഇവരുടെ നിബന്ധനകളും കൂടും. മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്യരുത്, ഹൈപ്പർടെൻഷൻ ഉണ്ടാവാൻ പാടില്ല എന്നിവയൊക്കെയാണ് ഇവരുടെ പ്രധാന നിബന്ധനകൾ.

കോളജ് വിദ്യാർഥികളുടെ ബീജം വിലയ്ക്ക് വാങ്ങി ​ചൈനയിലെ ക്ലിനിക്കുകൾ

രഹസ്യങ്ങളൊന്നുമില്ല...

അ‌തീവ രഹസ്യമായല്ല, തികച്ചും സുതാര്യമായി, റജിസ്ട്രേഷൻ വ്യവസ്ഥകൾ, സബ്‌സിഡികൾ, ബീജദാന നടപടിക്രമങ്ങൾ എന്നിവ എല്ലാം കൃത്യമായി വെളിപ്പെടുത്തിയാണ് ​ചൈനയിലെ ക്ലിനിക്കുകൾ ബീജ ശേഖരണവുമായി മുന്നോട്ട് പോകുന്നത്. നാഷണൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ഓഫ് ചൈനയുടെ (എൻബിഎസ്) ജനുവരിയിലെ കണക്കുകൾ പ്രകാരം ചൈനയിലെ ജനസംഖ്യ 61 വർഷത്തിനിടെ ആദ്യമായി നെഗറ്റീവ് വളർച്ച രേഖപ്പെടുത്തി. ജനസംഖ്യയിലെ കുത്തനെയുള്ള ഇടിവ് സംബന്ധിച്ച് ഔദ്യോഗിക വാർത്താ ഏജൻസിയായ സിൻഹുവ റിപ്പോർട്ട് ചെയ്തിരുന്നു.

നിലപാടുകൾ മാറിമറിയുന്നു

പതിറ്റാണ്ടുകളായി രാജ്യത്തെ ദമ്പതികൾക്ക് ഒറ്റ കുട്ടിമാത്രം മതി എന്ന് പറഞ്ഞിരുന്ന ​ചൈന 2015ൽ ആ നയം തിരുത്തി എഴുതി. രണ്ട് കുട്ടികൾ വരെ ആകാം എന്നായിരുന്നു തുടർന്നങ്ങോട്ട് ​ചൈന എടുത്ത നിലപാട്. എന്നാൽ പിന്നീട് ജനസംഖ്യയിലും നവജാത ശിശുക്കളുടെ ജനനിരക്കിലും ഉണ്ടായ ഇടിവ് വീണ്ടും ചട്ടം പൊളിച്ചെഴുതാൻ ​ചൈനയെ നിർബന്ധിതരാക്കി. തുടർന്ന് മൂന്ന് കുട്ടികൾ വരെ ആവാം എന്നായി അ‌നുമതി. എന്നിട്ടും കാര്യമായ പുരോഗതി ജനസംഖ്യയിൽ ഉണ്ടാകാത്തതിനാലാകാം ഭാവി മുന്നിൽക്കണ്ട് ഇത്തരമൊരു നീക്കം ​ചൈനയിൽ ഇപ്പോൾ അ‌രങ്ങേറുന്നത് എന്നാണ് വിലയിരുത്തൽ.

Best Mobiles in India

English summary
As a new way for college students to earn money, sperm collection by clinics in China is becoming a global topic. Healthy young men can also earn money by donating sperm. But sperm can be collected only after tests under certain strict conditions. Some clinics offer up to Rs. 80,000 as a subsidy to sperm donors.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X