ഇത് 1800 മെഗാപിക്സലിന്റെ ക്യാമറ; 6 കിലോമീറ്റർ ദൂരെനിന്ന് വരെയുള്ള ചിത്രങ്ങൾ എളുപ്പം എടുക്കും!

By Shafik
|

ഇപ്പൊ സ്മാർട്ഫോണുകളിൽ ആയാലും ക്യാമറകളിൽ ആയാലും മെഗാപിക്സൽ നോക്കിയൊക്കെയേ നമ്മൾ വാങ്ങാറുള്ളൂ. കാരണം മെഗാപിക്സലിനെ കുറിച്ചും മറ്റുമൊക്കെ നമുക്ക് ഇന്ന് നല്ല ധാരണയുണ്ട്. പത്തും ഇരുപതും അമ്പതുമൊക്കെ മെഗാപിക്സൽ കരുത്തുള്ള ക്യാമറകൾ കുറിച്ച് നമ്മൾ കേട്ടിട്ടുണ്ടെങ്കിലും ഇത് അല്പം കൂടിയ ഇനമാണ്. 1800 മെഗാപിക്സൽ, അതായത് 1.8 ജിഗാപിക്സൽ ആണ് ഈ ക്യാമറയ്ക്കുള്ളത്. അതും 2012ൽ ഇത് കണ്ടെത്തിയിട്ടുമുണ്ട്.

1800 മെഗാപിക്സലിന്റെ ക്യാമറ

1800 മെഗാപിക്സലിന്റെ ക്യാമറ

അമേരിക്കൻ സേനയാണ് 1800 മെഗാപിക്സലിന്റെ ക്യാമറയോട് കൂടിയ ഹെലികോപ്റ്റർ ഡ്രോൺ അവതരിപ്പിച്ചിരുന്നത്. താഴേ നടക്കുന്ന കാര്യങ്ങൾ അതെന്തായാലും തന്നെ പിടിച്ചെടുക്കാൻ കെൽപ്പുള്ളവയാണ് ഈ ക്യാമറ. മിലിട്ടറി ആവശ്യങ്ങൾക്ക് ഏറെ ഉപകാരപ്രദമായ ഒരു സൗകര്യം കൂടിയാണ് ഇത്രയധികം വലിയ ക്യാൻവാസിൽ കോടാനുകോടിക്കണക്കിന് പിക്സലുകളിൽ ചിത്രങ്ങൾ എടുക്കുക എന്നത്. അതുപോലെ സർവയലൻസ് ആവശ്യങ്ങൾക്ക് ഇത് കാര്യമായ രീതിയിൽ ഗുണം ചെയ്യുകയും ചെയ്യും.

6.1 കിലോമീറ്റർ ഉയരത്തിൽ നിന്നും വരെ ചിത്രങ്ങളെടുക്കും

6.1 കിലോമീറ്റർ ഉയരത്തിൽ നിന്നും വരെ ചിത്രങ്ങളെടുക്കും

Argus-IS എന്ന് പേരിട്ടിരിക്കുന്ന ഈ സംരംഭം നൂറ് കണ്ണുകളുള്ള ഗ്രീക്ക് പുരാണങ്ങളിലെ രാക്ഷസനായ Argus Panoptesന്റെ പേരിൽ നിന്നും കടംകൊണ്ടിട്ടുള്ളതാണ്. ഈ ക്യാമറ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ചില ഹെലികോപ്റ്റർ ഡ്രോണുകൾ അമേരിക്ക അന്ന് അഫ്‌ഗാനിസ്ഥാനിലേക്ക് യുദ്ധ ആവശ്യങ്ങൾക്കായി നിരീക്ഷണം നടത്താനായി അയച്ചിരുന്നു. 20000 അടി (6.1 കിലോമീറ്റർ) ഉയരത്തിൽ നിന്നും 168 ചതുരശ്ര കിലോമീറ്റർ ചുറ്റളവിൽ ഒറ്റയടിക്ക് സർവയലൻസ് നടത്താൻ ഈ ക്യാമറക്ക് സാധിക്കും എന്നത് തന്നെയാണ് യുദ്ധാടിസ്ഥാനത്തിൽ ഇവയെ തിരഞ്ഞെടുക്കാൻ കാരണം.

2 മെഗാപിക്സൽ ക്യാമറയെക്കാൾ 900 മടങ്ങ് വ്യക്തത
 

2 മെഗാപിക്സൽ ക്യാമറയെക്കാൾ 900 മടങ്ങ് വ്യക്തത

ഇത്രയും വലിയ തോതിലുള്ള ഒരു ക്യാമറ സെറ്റപ്പ് കൊണ്ട് അതിന്റേതായ ഫലം കിട്ടുകയും ചെയ്യുന്നു. കാരണം മുകളിൽ പറഞ്ഞ പോലെ ഇത്രയും വലിയ ഒരു ക്യാൻവാസിൽ ഒറ്റയടിക്ക് ഒരുപാട് ദൃശ്യങ്ങൾ കിട്ടുമെന്നതും അവ ഓരോന്നായി സൂമി ചെയ്തെടുത്ത് എവിടെ വേണമെങ്കിലും എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കാൻ പറ്റും എന്നത് തന്നെ. നമ്മുടെ 2 മെഗാപിക്സൽ ക്യാമറയില്ലേ, അതുമായി താരതമ്യം ചെയ്യുമ്പോൾ 900 മടങ്ങ് അധികം വ്യക്തതയുള്ള ചിത്രങ്ങളും വിഡിയോകളും ഈ ക്യാമറ നൽകും.

വീഡിയോ കണ്ടുനോക്കൂ..

വീഡിയോ കണ്ടുനോക്കൂ..

വാഹനങ്ങൾ, ആളുകൾ എന്നിവയെല്ലാം ചലിക്കുമ്പോൾ അവയെല്ലാം പ്രത്യേകം മനസ്സിലാക്കാനും ഇവയിലൂടെ പറ്റും. വലിയ ഡിസ്പ്ളേയിൽ ഓരോരോ ഭാഗങ്ങളായി സൂമി ചെയ്ത് ഒരൊറ്റ വലിയ സ്‌ക്രീനിൽ തന്നെ സ്ഥലത്തിന്റെ പല ഭാഗങ്ങളിൽ നിന്നുള്ള പ്രധാനപ്പെട്ട ലൊക്കേഷനുകൾ യഥാസമയം വീക്ഷിക്കാം. ഇനി വരാനിരിക്കുന്ന യുദ്ധങ്ങളിൽ ഡ്രോണുകളുടെ സാന്നിധ്യം കൂടെ എത്രത്തോളം കാര്യമായി ഉണ്ടാവും എന്നതുംകൂടെ നമുക്ക് ഇതിൽനിന്നും മനസ്സിലാക്കാം. ഈ ക്യാമറ ഉപയോഗിച്ചുള്ള സർവയലൻസ് രംഗങ്ങൾ കാണേണ്ട കാഴ്ച തന്നെയാണ്. അത്തരത്തിൽ ഒന്ന് ചുവടെ കണ്ടുനോക്കൂ.

ഡാർജിലിംഗിൽ ഫേസ്ബുക്ക് ലൈവ് വഴി ജീവനൊടുക്കി ക്യാൻസർ രോഗി! മരിക്കും മുമ്പ്..ഡാർജിലിംഗിൽ ഫേസ്ബുക്ക് ലൈവ് വഴി ജീവനൊടുക്കി ക്യാൻസർ രോഗി! മരിക്കും മുമ്പ്..

Best Mobiles in India

English summary
Did you know 1800 Megapixels camera exists.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X