ഭൂമിയെ ഒന്ന് "കൂൾ" ആക്കണം; പുതിയ പ്ലാനുമായി ആമസോൺ

|

കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും മൂലം അനുദിനം ചൂട് കൂടുന്ന നമ്മുടെ ഭൂമിയെ ഒന്ന് തണുപ്പിക്കാൻ പദ്ധതികൾ ആവിഷ്കരിക്കുകയാണ് ഇ കൊമേഴ്സ് ഭീമൻ ആമസോണും ജെഫ് ബെസോസും. സൂര്യപ്രകാശത്തെ അൽപ്പം മങ്ങിപ്പിക്കാനുള്ളതാണ് പുതിയ പദ്ധതി! ഇങ്ങനെ സൂര്യനെ അൽപ്പം ഡിം അടിപ്പിച്ചാൽ ഭൂമിയുടെ ചൂട് കുറയുമോയെന്നാണ് ശാസ്ത്രലോകം അന്വേഷിക്കുന്നത്. ഇതിനായുള്ള പരീക്ഷണങ്ങൾ പുരോഗമിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചന.

 

ജെഫ് ബെസോസ്

ജെഫ് ബെസോസും ആമസോണും അമേരിക്കയിലെ നാഷണൽ സെന്റർ ഫോർ അറ്റ്‌മോസ്ഫെറിക് റിസർച്ച്, ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ജിയോ എഞ്ചിനീയറിങ് സ്ഥാപനമായ സിൽവർ ലൈനിങ്ങ് എന്നിവയുമായി ചേർന്നാണ് പുതിയ പ്രോജക്ട് നടപ്പിലാക്കുന്നത്. സൂര്യനിൽ നിന്നും ഭൂമിയിലേക്ക് വരുന്ന ചില പ്രത്യേക കിരണങ്ങൾ തടഞ്ഞ് നിർത്തിയാൽ എന്ത് സംഭവിക്കുമെന്നാണ് പഠനങ്ങൾ നടക്കുക. ഇതിനായി പ്രത്യേക പഠന മാതൃകകളും പുതിയ കൂട്ടായ്മ വികസിപ്പിച്ചെടുക്കും.

ഡിസംബർ മാസം ഫോൺ വാങ്ങുന്നോ?, 30,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകൾഡിസംബർ മാസം ഫോൺ വാങ്ങുന്നോ?, 30,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകൾ

കമ്പ്യൂട്ടർ

പഠനത്തിന്റെ ഭാഗമായി നമ്മുടെ ഭൂമിയിൽ സ്ഥിരമാകാൻ സാധ്യതയുള്ള ഭാവി കാലാവസ്ഥയുടെ 30 തരം സിമുലേഷനുകളാണ് തയ്യാറാക്കുന്നത്. ഇതിനായി ആമസോണിന്റെ അതിശക്തമായ കമ്പ്യൂട്ടർ പ്രോസസുകൾ ഉപയോഗിക്കും. ഇതിൽ ഏറ്റവും ശ്രദ്ധേയമായ ഒരു സിമുലേഷൻ മോഡലും ഉണ്ട്. സോളാർ റേഡിയേഷൻ മാനേജ്മെന്റ് മോഡൽ ആണിത്. സൂര്യനിൽ നിന്നുള്ള പ്രകാശത്തെ മങ്ങിക്കാൻ അന്തരീക്ഷത്തിലേക്ക് എയറോസോൾ പാർട്ടിക്കിൾസ് കുത്തി വയ്ക്കാൻ മനുഷ്യർക്ക് കഴിഞ്ഞ ലോകമാണ് ഈ സിമുലേഷൻ മോഡൽ. സോളാർ റേഡിയേഷൻ ഫലപ്രദമായി തടഞ്ഞാൽ ഭൂമിയുടെ ചൂടിൽ ഗണ്യമായ കുറവ് വരുത്താമെന്നതാണ് ഇതിന് പിന്നിലുള്ള ആശയം.

സൂപ്പർ കമ്പ്യൂട്ടറുകൾ
 

ഉയർന്ന നിലവാരമുള്ള സൂപ്പർ കമ്പ്യൂട്ടറുകൾ ഉപയോഗിച്ചാണ് വിവിധ തരം കാലാവസ്ഥകളുടെ സിമുലേഷൻ മോഡലിങ് സാധ്യമാക്കുന്നത്. ഇത്തരം സൂപ്പർ കമ്പ്യൂട്ടറുകളുമായി ബന്ധപ്പെട്ടാണ് ആമസോൺ ഈ ഗവേഷണത്തിൽ പങ്ക് ചേരുന്നത്. അതി സങ്കീർണമായ ക്ലൈമറ്റ് സിമുലേഷൻ മോഡലുകൾ തയ്യാറാക്കാൻ ആയി തങ്ങളുടെ ക്ലൌഡ് കമ്പ്യൂട്ടിങ് സിസ്റ്റം കാലാവസ്ഥ ഗവേഷകർക്ക് വിട്ട് നൽകുകയാണ് കമ്പനി. "ക്ലൗഡ് കമ്പ്യൂട്ടിങ് ഇത് പോലുള്ള വലിയ ജോലി ഭാരം കൈകാര്യം ചെയ്യാനും ആവശ്യമുള്ള പിന്തുണ നൽകുന്നതിനേക്കുറിച്ച് ചിന്തിക്കാനും കഴിയുന്ന ഘട്ടത്തിൽ എത്തിയിരിക്കുന്നു. അതിനാൽ, അടിസ്ഥാന സാങ്കേതികവിദ്യ ആവശ്യത്തിന് സങ്കീർണ്ണമായ ഈ ഇൻഫ്ലക്ഷൻ പോയിന്റ് നിങ്ങൾക്കുണ്ട്, അതിനാൽ ചോദ്യം ഇതാണ്, അഡോപ്ഷൻ ഇംപേസ് തകർത്ത് നിങ്ങൾക്ക് ഈ പ്രവർത്തികൾ എല്ലാം ക്ലൗഡിൽ ചെയ്യാൻ കഴിയുമോ എന്ന് നോക്കാമോ? ഇതിന് കഴിഞ്ഞാൽ അനന്തര ഫലങ്ങൾ എന്തൊക്കെയാകും." സിൽവർലൈനിങിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ കെല്ലി വാൻസർ മാധ്യമങ്ങളോട് പറഞ്ഞു.

40000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകൾ40000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകൾ

സോളാർ റേഡിയേഷൻ

അന്തരീക്ഷത്തിലും കാലാവസ്ഥയിലും ഒക്കെ മാറ്റങ്ങൾ വരുത്താനുള്ള ശ്രമം ചിലരിൽ എങ്കിലും ആശങ്ക സൃഷ്ടിച്ചേക്കാം. സോളാർ റേഡിയേഷൻ മാനേജ്മെന്റിന്റെ പൂർണ്ണമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ധാരാളം ഗവേഷണങ്ങൾ ഇനിയും നടത്തേണ്ടതുമുണ്ട്. എന്നിരുന്നാലും കാലാവസ്ഥ വ്യതിയാനം ഭാവിയിൽ സൃഷ്ടിക്കാവുന്ന പല ദുരന്തങ്ങളും തടയാൻ ഗവേഷണം സഹായിക്കുമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. ആമസോൺ തങ്ങളുടെ ക്ലൌഡ് കമ്പ്യൂട്ടിങ് സിസ്റ്റം വിട്ടു തരുന്നതും ഗവേഷണത്തെ സഹായിക്കും. പ്രത്യേകിച്ചും ഇത്തരം പ്രവർത്തനങ്ങളുടെ അനന്തര ഫലം അടക്കം പ്രെഡിക്ട് ചെയ്യുന്നതിന്. ഓരോ വർഷം കഴിയുന്തോറും കാലാവസ്ഥാ വ്യതിയാനം കൂടുതൽ രൂക്ഷമാകുന്നതായാണ് നിലവിലെ പഠനങ്ങൾ കാണിക്കുന്നത്. ഈ സാഹചര്യത്തിൽ സംഭവിക്കാൻ സാധ്യതയുള്ള ദുരന്തങ്ങൾ തടയുന്നതിന് പുതിയ സാങ്കേതികവിദ്യ സഹായകമാകും. എന്നിരുന്നാലും, ഇത് ചില പുതിയ പ്രശ്നങ്ങളും സൃഷ്ടിച്ചേക്കാം, അത് ഗവേഷണത്തെ കൂടുതൽ പ്രാധാന്യമുള്ളതാക്കുന്നു.

ബെസോസ് അമരത്വത്തിനും പിന്നാലെ

ബെസോസ് അമരത്വത്തിനും പിന്നാലെ

സോളാർ റേഡിയേഷൻ മാനേജ്‌മെന്റിന് പുറമേ, മനുഷ്യനെ അമരനാക്കാൻ ലക്ഷ്യമിട്ട് നടക്കുന്ന ഗവേഷണങ്ങളെയും ജെഫ് ബെസോസ് പിന്തുണയ്ക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു. അമേരിക്കയിലെ സിലിക്കൺ വാലിയിൽ നിന്നുള്ള ആൾട്ടോസ് ലാബ്സ് എന്ന് സ്റ്റാർട്ടപ്പിനെയും ബെസോസിനെയും ചുറ്റിപ്പറ്റിയാണ് റിപ്പോർട്ടുകൾ. നിരവധി ശതകോടീശ്വരന്മാരിൽ നിന്ന് വലിയ ഫണ്ടിങ്സ് നേടാൻ ഈ സ്റ്റാർട്ടപ്പിന് കഴിഞ്ഞതായാണ് റിപ്പോർട്ടുകൾ. ആമസോണിന്റെ ജെഫ് ബെസോസ്, റഷ്യൻ ഇസ്രായേൽ ശതകോടീശ്വരൻ യൂറി മിൽനർ എന്നിവരുടെ പേരുകൾക്കാണ് പട്ടികയിൽ മുൻതൂക്കം.

മോട്ടോ ജി51 5ജി സ്മാർട്ട്ഫോൺ ഡിസംബർ 10ന് ഇന്ത്യൻ വിപണിയിലെത്തുംമോട്ടോ ജി51 5ജി സ്മാർട്ട്ഫോൺ ഡിസംബർ 10ന് ഇന്ത്യൻ വിപണിയിലെത്തും

ആൾട്ടോസ് ലാബ്സ്

ലോകമെമ്പാടുമുള്ള ഏറ്റവും മികച്ച ശാസ്ത്രജ്ഞരുമായി ചേർന്നാണ് ആൾട്ടോസ് ലാബ്സ് പ്രവർത്തിക്കുന്നത്. ഇവരിൽ പലർക്കും ഒരു മില്യൺ ഡോളർ വരെ പ്രതിഫലം നൽകുകയും ചെയ്യുന്നതായി പറയപ്പെടുന്നു. പ്രായം കൂടുന്നത് തടയുന്നതിനുള്ള പരീക്ഷണങ്ങൾക്ക് സ്വന്തം രീതികൾ പിന്തുടരാനും ശാസ്ത്രജ്ഞർക്ക് അനുവാദമുണ്ട്. കോശങ്ങളെ പുനരുജ്ജീവിപ്പിക്കാൻ, ബയോളജിക്കൽ റീപ്രോഗ്രാമിങ് രീതിയാണ് ഉപയോഗിക്കുന്നത്, അത് അമരത്വത്തിലേക്കുള്ള വാതിലുകൾ തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എംഐടി ടെക്നോളജി റിവ്യൂ റിപ്പോർട്ട് അനുസരിച്ച്, ശാസ്ത്രജ്ഞർക്ക് സാങ്കേതിക വിദ്യ കണ്ടെത്തുന്നതിന് സമയ പരിധി ഉണ്ടാകില്ല.

ആന്റി ഏജിങ് കമ്പനി

ഇത്തരത്തിൽ മറ്റ് പല സ്റ്റാർട്ടപ്പുകളും ബയോളജിക്കൽ റീപ്രോഗ്രാമിങിൽ പ്രവർത്തിക്കുന്നുണ്ട്. പക്ഷെ ഏറ്റവും വലിയ ഫണ്ടിങ് ലഭിച്ചത് ആൾട്ടോസ് ലാബ്സിനാണ്. മുമ്പ്, യൂണിറ്റി ബയോടെക്‌നോളജി എന്ന ആന്റി ഏജിങ് കമ്പനിയിലും ബെസോസ് നിക്ഷേപം നടത്തിയിരുന്നു. ആൾട്ടോസ് ലാബുകളിലെ അദ്ദേഹത്തിന്റെ ഓഹരികളെക്കുറിച്ച് ഇപ്പോഴും വ്യക്തമല്ല. ശതകോടീശ്വരന്മാർ അവരെ കഴിയുന്നത്ര കാലം ജീവിക്കാൻ സഹായിക്കുന്ന കാര്യങ്ങളിൽ വലിയ തുകകൾ നിക്ഷേപിച്ചതിൽ അതിശയിക്കാനില്ല. ഇത് ശരിക്കും പ്രവർത്തിക്കുമോ എന്ന് സമയം മാത്രമേ പറയൂ.

ദിവസവും 1.5 ജിബി ഡാറ്റ നൽകുന്ന വോഡാഫോൺ ഐഡിയ പ്രീപെയ്ഡ് പ്ലാനുകൾദിവസവും 1.5 ജിബി ഡാറ്റ നൽകുന്ന വോഡാഫോൺ ഐഡിയ പ്രീപെയ്ഡ് പ്ലാനുകൾ

ബ്ലൂ ഒറിജിൻ

അടുത്തിടെ ജെഫ് ബെസോസിന്റെ ഉടമസ്ഥതയിൽ ഉള്ള സ്പേസ് ടൂറിസം കമ്പനി ബ്ലൂ ഒറിജിൻ വാണിജ്യ ബഹിരാകാശ നിലയം സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഓർബിറ്റൽ റീഫ് എന്ന പേരിലാവും സ്റ്റേഷൻ തുടങ്ങുക. ബഹിരാകാശത്ത് മിക്സഡ് യൂസ് ബിസിനസ് പാർക്കാവും ഇതെന്നാണ് കമ്പനി പറയുന്നത്. ഒരേ സമയം 10 പേർക്കെങ്കിലും താമസിക്കാൻ കഴിയുന്ന വിധത്തിലാവും രൂപ കൽപ്പന. വിവിധ വൻകിട കമ്പനികളുമായി സഹകരിച്ചാവും പദ്ധതി തയ്യാറാക്കുക. 32,000 ചതുരശ്ര അടി വിസ്തീർണത്തിലാവും പുതിയ വാണിജ്യ ബഹിരാകാശ നിലയം പ്രവർത്തനം തുടങ്ങുക.

Best Mobiles in India

English summary
The e-commerce giants Amazon and Jeff Bezos are planning to cool our planet, which is getting warmer every day due to global warming. The new plan is to dim the sunlight a bit!

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X