നൂറ്റാണ്ടിന്റെ ഇതിഹാസമാകാൻ ഇലോൺ മസ്ക്! ''മനുഷ്യൻ വിചാരിക്കുന്നതെല്ലാം ചെയ്യാൻ ഒപ്റ്റിമസ് ശക്തൻ''
മനുഷ്യ ജീവിതത്തിന്റെ ഗതി തിരിച്ചുവിട്ട നിർണായകമായ കണ്ടുപിടുത്തങ്ങൾക്ക് നേതൃത്വം നൽകിയ ഒട്ടേറെ പ്രതിഭകൾ ഉണ്ടായിട്ടുണ്ട്. അക്കൂട്ടത്തിലേക്ക് ഭാവിയിൽ ഇടംപിടിക്കാൻ സാധ്യതയുള്ള ഒരാളാണ് ഇലോൺ മസ്ക് എന്ന് പറയാം. ഭാവിയെ ലക്ഷ്യമിട്ടുള്ള ഒട്ടേറെ കാഴ്ചപ്പാടുകൾ പങ്കുവയ്ക്കുകയും അത് യാഥാർഥ്യമാക്കാൻ പ്രയത്നിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ആളാണ് മസ്ക്. ചന്ദ്രനിലേക്കുള്ള ടൂറിസം മുതൽ ഡ്രൈവറില്ലാ കാറുകളിലേക്കും മനുഷ്യനെ വെല്ലുന്ന റോബോട്ടുകളിലേക്കും വരെ മസ്കിന്റെ ചിന്തകളും പ്രവർത്തനങ്ങളും നീളുന്നു. ഭാവിയിൽ ഹ്യൂമനോയിഡ് റോബോട്ടുകൾ മനുഷ്യന്റെ പ്രധാന സന്തത സഹചാരികളും സഹായികളുമായി മാറുമെന്ന് മസ്ക് പറയുന്നു. അത്തരം ഹ്യൂമനോയിഡ് റോബോട്ടുകളെ നിർമിക്കാനായി മസ്കിന്റെ നേതൃത്വത്തിലുള്ള ടെസ്ല ദീർഘകാലമായി പരീക്ഷണങ്ങളിലാണ്.
മനുഷ്യർക്കിടയിൽ ഹ്യൂമനോയിഡ് റോബോട്ടുകൾ നിറയുന്ന കാലം അതിവിദൂരമല്ലെന്ന് ഇലോൺ മസ്ക് പറയുന്നു. ലോസ് ഏഞ്ചൽസിലെ വാർണർ ബ്രദേഴ്‌സ് ഡിസ്‌കവറി സ്റ്റുഡിയോയിൽ നടന്ന 'വീ', റോബോട്ട് ഇവൻ്റിന്റെ മുഖ്യ ആകർഷണം സ്റ്റിയറിങ് വീലുകളോ പെഡലുകളോ പോലുള്ള പരമ്പരാഗത നിയന്ത്രണങ്ങളില്ലാതെ രൂപകൽപ്പന ചെയ്ത ടെസ്ലയുടെ "സൈബർക്യാബ്" (Tesla Cybercab) ആയിരുന്നു. എന്നാൽ അതോടൊപ്പം ഹ്യൂമനോയിഡ് റോബോട്ടുകളെക്കുറിച്ചും മസ്ക് വാചാലനായി.

ടെസ്ലയുടെ ഹ്യൂമനോയിഡ് റോബോട്ടായ ഒപ്റ്റിമസിന്റെ പുതിയ മോഡലിനെ ഇവന്റിൽ മസ്ക് പരിചയപ്പെടുത്തി. ഈ റോബോട്ടിന് ഇപ്പോൾ മനുഷ്യർ ചിന്തിക്കുന്ന എന്തും ചെയ്യാൻ കഴിയുമെന്ന് മസ്ക് അവകാശപ്പെട്ടു. ആളുകൾക്കിടയിൽ നടക്കാനും വിവിധ ജോലികൾ മനുഷ്യർ ചെയ്യുന്നതുമോലെ ചെയ്യാനും ഇപ്പോൾ ഒപ്റ്റിമസിന് സാധിക്കുമെന്ന് മസ്ക് പറയുന്നു.
''ഒപ്റ്റിമസ് നിങ്ങൾക്കിടയിൽ നടക്കും, അവർ പാനീയങ്ങൾ വിളമ്പും, അതിന് നിങ്ങളുടെ നായയെ നടക്കാനും ബേബി സിറ്റ് ചെയ്യാനും പുൽത്തകിടി വെട്ടാനും പാനീയങ്ങൾ വിളമ്പാനും കഴിയും'' എന്ന് മസ്ക് പറയുന്നു. "ഒപ്റ്റിമസിൻ്റെ കഴിവുകൾ ഫലത്തിൽ പരിധിയില്ലാത്തതാണെന്ന് മസ്‌ക് വിവരിക്കുന്നു. ഭാവിയിൽ ഡോളർ 20,000 മുതൽ 30,000 ഡോളർ വരെ വിലയിൽ ഇത് ലഭ്യമാകുമെന്നും ഇതുവരെ സൃഷ്ടിക്കപ്പെട്ടതിൽ വച്ച് ഏറ്റവും പ്രധാനപ്പെട്ട ഉൽപ്പന്നമായിരിക്കും ഇതെന്ന് താൻ വിശ്വസിക്കുന്നതായും മസ്‌ക് പറഞ്ഞു.

2021-ലെ AI ദിനത്തിലാണ് ഒപ്റ്റിമസ് അഥവാ ടെസ്‌ല ബോട്ട് എന്ന് വിളിക്കുന്ന ഹ്യൂമനോയിഡ് റോബോട്ട് നിർമിക്കാനുള്ള ആശയം ടെസ്‌ല ആദ്യമായി അവതരിപ്പിച്ചത്. ഒരു മൾട്ടി-ഫങ്ഷണൽ മെഷീനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഒപ്റ്റിമസ് റോബോട്ട് ഉപയോഗിച്ച് അപകടകരമായ ടാസ്കുകൾ കൈകാര്യം ചെയ്യാമെന്നാണ് ആദ്യം ലക്ഷ്യമിട്ടത്. എന്നാലിപ്പോൾ അതിന് പുറമേ മനുഷ്യന്റെ എല്ലാ ജോലികളും നിർവഹിക്കാൻ കഴിയുന്ന ഒരു റോബോട്ടായി ഒപ്റ്റിമസിനെ അവതരിപ്പിക്കാൻ ടെസ്ല ആഗ്രഹിക്കുന്നു.
വർഷങ്ങളായി ടെസ്ല ഒപ്റ്റിമസിനെ നവീകരിച്ചുകൊണ്ട് വരികയാണ്. 2023 ഡിസംബറിൽ, ടെസ്‌ലയുടെ ഹ്യൂമനോയിഡ് റോബോട്ടിൻ്റെ ഏറ്റവും പുതിയ പതിപ്പായ ഒപ്റ്റിമസ് ജെൻ 2 മസ്‌ക് അവതരിപ്പിച്ചു. ഈ വർഷം ആദ്യം, ഒരു ട്വിറ്റർ പോസ്റ്റിലൂടെ ഷർട്ടുകൾ മടുക്കുന്ന ഒപ്റ്റിമസിന്റെ വീഡിയോ മസ്ക് പുറത്തുവിട്ടിരുന്നു. കൂടാതെ മനുഷ്യരെപ്പോലെ നടക്കുന്ന ഒപ്റ്റിമസിന്റെ വീഡിയോയും വന്നിരുന്നു.
ഭൂമിയിലെ 8 ബില്യൺ ജനങ്ങളിൽ എല്ലാവർക്കും ഒരു ഒപ്റ്റിമസ് ബഡ്ഡി വീതം വേണമെന്ന് താൻ കരുതുന്നതായി മസ്‌ക് പറഞ്ഞു. മനുഷ്യ ജീവിതത്തോട് അത്രമേൽ അടുക്കാൻ ഒപ്റ്റിമസ് ഹ്യൂമനോയിഡ് റോബോട്ടുകൾക്ക് ശേഷിയുണ്ട് എന്ന് മസ്ക് വിശ്വസിക്കുന്നു. അതേസമയം വീ റോബോട്ട് ഇവന്റിന്റെ യഥാർഥ താരം ടെസ്ല സൈബർക്യാബ് ആണ്. ഡ്രൈവറില്ലാ വാഹനങ്ങളുടെ യുഗത്തിലേക്ക് ഇനി അധികദൂരമില്ലെന്ന് ടെസ്ലയുടെ ഈ ഡ്രൈവറില്ലാ റോബോടാക്‌സിയുടെ പ്രോട്ടോടൈപ്പ് ഉറപ്പിക്കുന്നു.

വാഹന നിർമാണ വ്യവസായത്തിലെ ഒരു വലിയ നാഴികക്കല്ലാണ് ടെസ്‌ല സൈബർക്യാബ്, കാരണം ഇത് ഓട്ടോമാറ്റിക് ഡ്രൈവിംഗിനായി മാത്രം നിർമ്മിച്ചതാണ്. പൂർണ്ണമായും സ്വയംഭരണാധികാരമുള്ള സെൽഫ് ഡ്രൈവിംഗിനായി ഒപ്റ്റിമൈസ് ചെയ്ത സൈബർക്യാബിൻ്റെ ഉത്പാദനം 2026-ൽ ആരംഭിക്കുമെന്ന് ഇലോൺ മസ്ക് പറഞ്ഞു. സൈബർക്യാബിലെ സ്റ്റിയറിംഗ് വീലിൻ്റെയും പെഡലുകളുടെയും അഭാവം കൂടുതൽ ഇൻ്റീരിയർ സ്പേസിന് വഴിതുറക്കുന്നു.


Click it and Unblock the Notifications








