TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
ഇന്ന് ഏറ്റവുമധികം പരീക്ഷണങ്ങളും കണ്ടുപിടിത്തങ്ങളും നടക്കുന്ന ഒരു വലിയ ശാസ്ത്രമേഖലയായി വളർന്നുകൊണ്ടിരിക്കുകയാണല്ലോ ആർട്ടിഫിഷ്യൽ ഇന്റലിജിൻസ്. അതായത് AI. സമസ്ത മേഖലകളിലും AI എന്ന ഈ കൃത്വിമ ബുദ്ധി അതിന്റെ കഴിവ് തെളിയിച്ചുവരികയാണ്.
AI സംവിധാനം
ഈ നിരയിലേക്ക് പുതിയൊരു AI സംവിധാനം കൂടെ എത്തിയിരിക്കുകയാണ്. അതും അതിന് പിറകിൽ നാസയും. നാസയുടെ ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം തങ്ങളുടെ അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിൽ ശാസ്ത്രജ്ഞരെ സഹായിക്കാനായി എത്തിയിരിക്കുന്നത് AI സവിശേഷതകളോട് കൂടിയ അസ്സിസ്റ്റന്റുകളാണ്.
പുതിയ സാങ്കേതികവിദ്യ
ഏറ്റവും പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് വികസിപ്പിച്ചെടുത്തിരിക്കുന്നത് ഈ റോബോട്ടുകൾ ബഹിരാകാശ കേന്ദ്രത്തിലെ ശാസ്ത്രജ്ഞരെ പല കാര്യങ്ങളിൽ സഹായിക്കും. വെറും നിർദേശങ്ങൾ നൽകുക എന്നതിൽ മാത്രം ഒതുങ്ങിനിൽക്കാതെ കൃത്യമായ രീതിയിലുള്ള പല കാര്യങ്ങളിലും തീരുമാനമെടുക്കാൻ ഇവയ്ക്ക് സാധിക്കും.
ഈ AI റോബോട്ട് സഹായകമാകും
ഗവേഷണങ്ങളിലും പരീക്ഷണങ്ങളിലും പല തരത്തിലുള്ള സഹായങ്ങൾ ശാസ്ത്രജ്ഞർക്ക് നൽകാൻ ഈ AI റോബോട്ട് സഹായകമാകും എന്ന് നാസ വിലയിരുത്തുന്നു. ISS (International Space Station)ൽ നിന്നുള്ള ആദ്ദ്യ വീഡിയോ പ്രകാരം സിമോൺ (CIMON) എന്ന് പേരിട്ടിരിക്കുന്ന ഈ റോബോട്ട് വ്യത്യസ്തങ്ങളായ പലതും ചെയ്യുന്നത് നമുക്ക് കാണാം.
മികച്ച പ്രകടനം
അതിൽ ഏറ്റവും രസകരം തന്നോട് നല്ല രീതിയിൽ പെരുമാറാത്ത ശാസ്ത്രജ്ഞനെ തിരിച്ചറിഞ്ഞു മറുപടി നൽകുന്ന റോബോട്ടിന്റെ സ്വഭാവം ആണ്. പെരുമാറ്റങ്ങൾ വരെ കൃത്യമായി മനസ്സിലാക്കിയെടുക്കാൻ സഹായകമാകുന്ന ഇത്തരത്തിലുമ്മ ഒരു റോബോട്ട് ബാക്കി കാര്യങ്ങളിലേക്ക് എത്തുമ്പോൾ എത്രത്തോളം മികച്ച പ്രകടനം കാഴ്ചവെക്കും എന്നത് നമുക്ക് ഊഹിക്കാതെ തന്നെ അറിയാൻ പറ്റുമല്ലോ.
കൂടുതലായി പറയുകയാണെങ്കിൽ
ഇനി CIMONനെ കുറിച്ച് കൂടുതലായി പറയുകയാണെങ്കിൽ ഏകദേശം ഒരു ബാസ്കറ്റ് ബോളിന്റെ അഗ്രയും വലിപ്പമുള്ള ബഹിരാകാശ ഗവേഷണകേന്ദ്രത്തിൽ ശാസ്ത്രജ്ഞരെ സഹായിക്കാനായി 3ഡിയിൽ പ്രിന്റ് ചെയ്തു രൂപം കൊടുത്ത ഒരു AI റോബോട്ട് എന്ന് ചുരുക്കിപ്പറയാം. ജർമനി ആസ്ഥാനമാക്കിയുള്ള എയർബസ് എന്ന കമ്പനിയാണ് ഇതിന്റെ നിർമാണത്തിനും രൂപകല്പനക്കും പിന്നിലുള്ളത്. ഇതിൽ പ്രവർത്തിക്കുന്ന സോഫ്ട്‍വെയർആയ Watson AI ഉണ്ടാക്കിയത് IBMഉം.
ഇത്രയേറെ കാര്യങ്ങള്‍ ഗൂഗിള്‍ മാപ്സില്‍ ചെയ്യാന്‍ നിങ്ങള്‍ക്കറിയോ?