ബഹിരാകാശത്തൊരു ഹോട്ടൽ; 2021ൽ തുറക്കും; 12 ദിവസത്തെ ട്രിപ്പിന് ചിലവ് 61 കോടി രൂപ!

Written By:

ബഹിരാകാശത്തൊരു ഹോട്ടൽ എന്ന സ്വപ്നം നടക്കാൻ ഇനി അധികം കാത്തിരിക്കേണ്ടി വരില്ല. നാല് വർഷത്തിനുള്ളിൽ ബഹിരാകാശത്തേക്ക് ട്രിപ്പ് പോകാൻ സൗകര്യമൊരുക്കുകയാണ് കാലിഫോര്‍ണിയ ആസ്ഥാനമായുള്ള ഓറിയോണ്‍ സ്പാൻ. അതായത് 2021 ആകുമ്പോഴേക്കും ആദ്യ ട്രിപ്പ് പോകാൻ പറ്റുന്ന രീതിയിൽ ഈ സംരംഭം നടപ്പിലാക്കും.

ബഹിരാകാശത്തൊരു ഹോട്ടൽ; 12 ദിവസത്തെ ട്രിപ്പിന് ചിലവ് 61  കോടി രൂപ!

സംഭവം കുറെ കാലമായി ഇങ്ങനെ കേൾക്കുന്നുണ്ടെങ്കിലും പലപ്പോഴും ചർച്ചകളും മറ്റും എങ്ങുമെത്താതെ പോകുകയായിരുന്നു പതിവ്. എന്നാൽ ഇത്തവണ ഈ വിഷയത്തിൽ വ്യക്തമായ ഒരു തീരുമാനം ആയിരിക്കുകയാണ്. വ്യക്തമായ തുകയും വിവരങ്ങളും ഹോട്ടലിന്റെ മാതൃകയും എല്ലാം തന്നെ കമ്പനി ഔദ്യോഗികമായി പുറത്തുവിട്ടിട്ടുണ്ട്.

ബഹിരാകാശത്തേക്ക് ആയതുകൊണ്ട് ചെലവ് അല്പം കൂടുതലാണെന്നു മാത്രം. അതായത് ഒരു വ്യക്തിക്ക് മാത്രം 9.5 ദശലക്ഷം ഡോളർ വേണ്ടിവരും 12 ദിവസത്തേക്കുള്ള ഈ യാത്രയ്ക്ക്. അതായത് ഇന്ത്യൻ കറൻസിയിൽ പറയുമ്പോൾ 61 കോടി രൂപ.

ബഹിരാകാശത്തൊരു ഹോട്ടൽ; 12 ദിവസത്തെ ട്രിപ്പിന് ചിലവ് 61  കോടി രൂപ!

ബഹിരാകാശത്തെ കാഴ്ചകൾ കാണുക എന്നത് ഒരു മനുഷ്യനെ സംബന്ധിച്ചെടുത്തോളം അപൂർവ്വങ്ങളിൽ അപൂർവ്വമായ കാര്യമായതിനാൽ അല്പം പണം ചിലവാക്കേണ്ടി വരും എന്ന് സാരം. അതുപോലെ ഇത്തരമൊരു ഹോട്ടൽ, അവിടേക്കുള്ള യാത്ര, അവിടെയുള്ള താമസം എന്നിവയെല്ലാം കമ്പനിക്കും ഏറെ മുതൽമുടക്ക് ഉണ്ടാക്കും എന്നതിനാൽ നല്ലൊരു തുക നമ്മൾ കൊടുക്കേണ്ടി വരും എന്നത് സ്വാഭാവികം.

ലിഫോര്‍ണിയയിലെ സാന്‍ ജോസില്‍ നടന്ന സ്‌പേസ് 2.0 സമ്മിറ്റിലാണ് ഈ സംരംഭം പ്രഖ്യാപിച്ചിരിക്കുന്നത്. ഒറോറ സ്റ്റേഷൻ എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. നാല് സഞ്ചാരികളും രണ്ടു ബഹിരാകാശ വിദഗ്ധരും എന്ന രീതിയിൽ ഒരേസമയം ആറുപേർക്കാണ് ഈ ഹോട്ടലിൽ താമസിക്കാൻ കഴിയുക.

സ്ക്രീൻ മാത്രം, വേറെ ഒന്നുമില്ല ഈ ഫോണിന്റെ മുൻഭാഗത്ത്; Doogee Mix 4 പരിചയപ്പെടാം

43.5 അടി നീളവും 14.1 അടി വീതിയുമുള്ള ഈ ബഹിരാകാശ ഹോട്ടലിലേക്ക് മൂന്ന് മാസം നീണ്ടുനിൽക്കുന്ന പരിശീലനങ്ങൾക്ക് ശേഷമായിരിക്കും ഓരോ യാത്രികരെയും പറഞ്ഞയക്കുക.

ഗുരുത്വാകര്‍ഷണമില്ലാതെ പറക്കാനുള്ള സൗകര്യമായിരിക്കും അവിടെയെത്തുന്ന ഒരാളെ സംബന്ധിച്ചെടുത്തോളം ലഭിക്കാൻ പോകുന്ന ഏറ്റവും വലിയ അനുഭവം. ഒപ്പം ഭൂമിയെ മൊത്തത്തിൽ കാണാനും ബഹിരാകാശത്ത് കറങ്ങി നടക്കാനുമെല്ലാം ഈ ട്രിപ്പ് നടത്തുന്നവർക്ക് ഭാഗ്യമുണ്ടാകും. എന്തായാലും ചിലവ് ഇത്രയുമായതിനാൽ നമ്മളെ പോലുള്ളവർക്ക് ഇതൊരു സ്വപ്നമായി മാത്രം കാണാം.

തീർച്ചയായും ഏതൊരാളും അറിഞ്ഞിരിക്കേണ്ട എമർജൻസി നമ്പറുകൾ

English summary
A Houston-based company said this week it plans to open the “first luxury hotel in space” by late 2021.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot