Home
Scitech

മനുഷ്യന് മരണമില്ലാതാകാൻ ഇനി 7 വർഷം കൂടി; പറയുന്നത് സാക്ഷാൽ റേയ് കഴ്സ്വയ്ൽ | Ray Kurzweil

മനുഷ്യന് അമരത്വം കൈവരിക്കാൻ ഇനി എഴ് വർഷം മാത്രം മതിയെന്ന് പ്രവചിച്ചിരിക്കുകയാണ് വിഖ്യാത ഫ്യൂച്ചറിസ്റ്റും (ഭവിഷ്യവാദി) കമ്പ്യൂട്ടർ സയന്റിസ്റ്റും എഴുത്തുകാരനുമൊക്കെയായ Ray Kurzweil. "അൾട്ടിമേറ്റ് തിങ്കിങ് മെഷീൻ" "തോമസ് എഡിസന്റെ പിൻഗാമി" എന്നൊക്കെ വിളിപ്പേരുകളുള്ള, ഭാവിലോകത്തെക്കുറിച്ച് നടത്തിയ പ്രവചനങ്ങളിൽ ഭൂരിഭാഗവും ശരിയാക്കിയിട്ടുള്ള കഴ്സ്വയ്ലിന്റെ വാക്കുകൾ വെറുംവാക്കുകളായി കാണാനുമാകില്ല.

2030 കാലയളവിൽ നാനോറോബോട്ടുകളുടെ സഹായത്തോടെ മനുഷ്യകുലം അമരത്വം കൈവരിക്കുമെന്നാണ് റേയ് കഴ്സ്വയ്ൽ പറയുന്നത്. നാനോടെക്നോളജിയെക്കുറിച്ചും റോബോട്ടിക്സിനെക്കുറിച്ചുമുള്ള ഒരു യൂട്യൂബ് വീഡിയോയിലാണ് കഴ്സ്വയ്ൽ ഈ പരാമർശങ്ങൾ നടത്തിയത്. പല ബുക്കുകളിലും പ്രസംഗങ്ങളിലുമെല്ലായി അദ്ദേഹം നടത്തിയ പ്രഖ്യാപനങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചിരുന്നു. മനുഷ്യരെപ്പോലെ ചിന്തിക്കാനുള്ള കമ്പ്യൂട്ടറുകളുടെ കഴിവ് അളക്കുന്ന ടെസ്റ്റാണ് അലൻ ട്യൂറിങ് പരീക്ഷണം. 2045 ഓടെ കൃത്രിമബുദ്ധി മനുഷ്യബുദ്ധിയെ മറികടക്കുന്ന സിംഗുലാരിറ്റിയിലേക്ക് പോകുമെന്നതും കഴ്സ്വയ്ലിന്റെ പ്രവചനമാണ്.

മനുഷ്യന് മരണമില്ലാതാകാൻ ഇനി 7 വർഷം കൂടി; പറയുന്നത് റേയ് കഴ്സ്വയ്ൽ

75 കാരനായ കഴ്സ്വയ്ൽ വിവിധ രംഗങ്ങളിൽ കഴിവ് തെളിയിച്ചിട്ടുള്ള വ്യക്തിയാണ്. അദ്ദേഹത്തിന്റെ നേട്ടങ്ങൾ വിവരിക്കാൻ നിന്നാൽ അത് തീരുകയുമില്ല. ആദ്യത്തെ പ്രിന്റ് ടു സ്പീച്ച് റീഡിങ് മെഷീൻ, ആദ്യത്തെ സിസിഡി ഫ്ലാറ്റ്ബെഡ് സ്കാനർ, ആദ്യത്ത വോയ്സ് സിന്തസൈസർ എന്നിങ്ങനെയുള്ള കണ്ടുപിടിത്തങ്ങളും റേയ് കഴ്സ്വയ്ലിന്റേതാണ്. ആകെ നടത്തിയ 147 പ്രവചനങ്ങളിൽ 86 ശതമാനവും ശരിയായി തീർന്നിട്ടുണ്ട്. 5 ബെസ്റ്റ് സെല്ലർ ബുക്കുകളും വിശ്രമമില്ലാത്ത പ്രതിഭയെന്ന് വിളിപ്പേരുള്ള കഴ്സ്വയ്ലിന്റേതായി പുറത്തിറങ്ങിയിട്ടുണ്ട്.

നാനോബോട്ടുകൾ : 50 മുതൽ 100 നാനോ മീറ്റർ മാത്രം വലിപ്പമുള്ള ചെറിയ റോബോട്ടുകളാണ് നാനോബോട്ടുകൾ. ഡിഎൻഎ പ്രോബുകൾ, സെൽ ഇമേജിങ് മെറ്റീരിയലുകൾ, സെൽ സ്പെസിഫിക് ഡെലിവറി വെഹിക്കിൾ എന്നിവയായി വിവിധ ശാസ്ത്ര പരീക്ഷണങ്ങളിൽ നാനോബോട്ടുകൾ ഉപയോഗിക്കുന്നുണ്ട്. ജെനറ്റിക്സ്, റോബോട്ടിക്‌സ്, നാനോടെക്‌നോളജി എന്നീ ശാസ്ത്ര മേഖലകളിൽ നടക്കുന്ന സാങ്കേതിക മുന്നേറ്റങ്ങൾ മനുഷ്യ ശരീരത്തിൽ നാനോബോട്ടുകളെ വിന്യസിക്കാവുന്ന തരത്തിലേക്ക് വളരുമെന്നാണ് കഴ്സ്വയ്ൽ കരുതുന്നത്.

മനുഷ്യന് മരണമില്ലാതാകാൻ ഇനി 7 വർഷം കൂടി; പറയുന്നത് റേയ് കഴ്സ്വയ്ൽ

നാനോറോബോട്ടുകൾ മനുഷ്യന്റെ വാർധക്യവും രോഗവും തടയും. സെല്ലുലാർ ലെവലിൽ മനുഷ്യശരീരം റിപ്പയർ ചെയ്യാനും നാനോറോബോട്ടുകൾ സഹായിക്കും. ഡൈജസ്റ്റീവ് ട്രാക്കിലും ബ്ലഡ് സ്ട്രീമിലുമുള്ള നാനോബോട്ടുകൾ ആവശ്യമായ പോഷകങ്ങൾ മാത്രം വേർതിരിച്ചെടുക്കും. ആവശ്യത്തിനുള്ള പോഷകങ്ങൾ ലഭിച്ചില്ലെങ്കിൽ അത് സ്വകാര്യ നെറ്റ്വർക്ക് ഉപയോഗിച്ച് നിങ്ങളോട് തന്നെ ആവശ്യപ്പെടാനും ഈ നാനോബോട്ടുകൾക്ക് സാധിക്കുമത്രേ. നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ അധികമായുള്ളതെല്ലാം ശരീരം വലിച്ചെടുക്കാതിരിക്കാനും നാനോബോട്ടുകൾ സഹായിക്കും.

മറ്റ് വാർത്തകളിൽ, എഐ കൂടുതൽ കരുത്താർജിക്കുന്നതോടെ മനുഷ്യർക്ക് 30 കോടിയിൽ അധികം തൊഴിലുകൾ നഷ്ടമാകും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 5 പതിറ്റാണ്ട് മുമ്പുണ്ടായിരുന്ന ​പല ജോലികളും ഇന്നില്ല, ഇന്നുള്ള പല ജോലികളും അന്നുമുണ്ടായിരുന്നില്ല. ടെക്നോളജിയുടെ വളർച്ച പുതിയ തരം തൊഴിൽ സാധ്യതകൾ സൃഷ്ടിക്കുമെന്ന് സാരം. എഐയുടെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ ടെക് കമ്പനികൾ പരസ്പരം മത്സരിക്കുകയാണ്.

ചാറ്റ്ജിപിടിയുടെ കടന്ന് വരവ് ടെക്ക് ലോകത്ത് സൃഷ്ടിച്ച ഓളങ്ങൾ ഇത് വരെ കെട്ടടങ്ങിയിട്ടില്ല. തുടക്കമെന്ന നിലയിൽ പോരായ്മകളുമുണ്ട്. എന്നാൽ തന്നെയും ചാറ്റ്ബോട്ട് യൂസേഴ്സിനെ ആകർഷിച്ചിട്ടുണ്ട്. ഇത്തരം എ​ഐ ടൂളുകൾ കോടിക്കണക്കിന് മനുഷ്യരുടെ ജോലി നഷ്ടപ്പെടുത്തുമെന്നത് തർക്കമില്ലാത്ത കാര്യമാണ്. എന്നാൽ പുതിയ അവസരങ്ങളും എഐ ലോകം ഓഫർ ചെയ്യുന്നു. അത്തരത്തിലൊരു ജോലി സാധ്യതയാണ് പ്രോംപ്റ്റ് എൻജിനീയറിങ്.

ചാറ്റ്ബോട്ടിന് കൃത്യമായ നിർദേശങ്ങൾ നൽകി ശരിയായ ഉത്തരം നേടിയെടുക്കുകയെന്നതാണ് പ്രോംപ്റ്റ് എൻജിനീയറിങ് എന്നതിന് അർഥം. ലളിതമായി പറഞ്ഞാൽ, ചാറ്റ്ബോട്ടിനെക്കൊണ്ട് പണിയെടുപ്പിക്കുന്ന പണിയാണ് പ്രോംപ്റ്റ് എൻജിനീയറിങ്. പ്രോംപ്റ്റുകൾ എഴുതുന്നതിൽ വിദഗ്ധരായ ജീവനക്കാരെ കമ്പനികൾ വിന്യസിച്ച് തുടങ്ങിയിട്ടുമുണ്ണ്ട്. പ്രോംപ്റ്റ് എഞ്ചിനീയേഴ്സിന് മികച്ച ശമ്പളവും കമ്പനികൾ ഓഫർ ചെയ്യുന്നു. ചാറ്റ്ബോട്ടിനായി നല്ല പ്രോംപ്റ്റ് എഴുതുക എന്നത് വളരെ വ്യത്യസ്തമായ കഴിവാണെന്നാണ് വിലയിരുത്തുന്നത്.

More from GizBot

Best Mobiles in India

English summary
Renowned futurist, computer scientist, and author Ray Kurzweil has predicted that only seven years are needed for man to achieve immortality. Nicknamed the "Ultimate Thinking Machine" and "Thomas Edison's Successor," Kurzweil's words, which proved true to most of his predictions, were hardly empty words.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X