Just In
- 47 min ago
ഒരു കൈ നോക്കുന്നോ? ജിയോ, എയർടെൽ, വിഐ കമ്പനികളുടെ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള പ്രീപെയ്ഡ് പ്ലാൻ
- 2 hrs ago
ദിവസവും 2.5 ജിബി ഡാറ്റയും അടിപൊളി ആനുകൂല്യങ്ങളും; അറിയാം ഈ ജിയോ പ്ലാനുകളെക്കുറിച്ച് | Jio
- 2 hrs ago
വിശ്വസിക്കാം, ചതിക്കില്ല! കുറഞ്ഞ നിരക്കിൽ അൺലിമിറ്റഡ് ഡാറ്റ നൽകുന്ന കേരളാവിഷൻ ബ്രോഡ്ബാൻഡ് പ്ലാനുകൾ
- 21 hrs ago
വാട്3വേഡ്സ്: ആറടിമണ്ണിന്റെ അവകാശിയായില്ലെങ്കിലും 3 വാക്കുകളുടെ അവകാശി ആവുക, എല്ലാം നിങ്ങളിലേക്ക് എത്തും!
Don't Miss
- News
ഉണ്ണി മുകുന്ദനെക്കൊണ്ട് ചിലർ ചുടുചോറു വാരിച്ച് സൈഡാക്കി: വീണത് കെണിയിലെന്ന് സംവിധായകന് ജോണ്‍ ഡിറ്റോ
- Movies
ശ്രീദേവി ഭയന്നത് പോലെ തന്നെ സംഭവിക്കുന്നു; 'നടി ഉണ്ടായിരുന്നെങ്കിൽ മക്കൾക്ക് ഈ സ്ഥിതി വരില്ലായിരുന്നു'
- Sports
World Cup 2023: ഞാന്‍ ടീമിലെടുക്കുക അവനെ, ഇന്ത്യന്‍ സ്പിന്നറെ ചൂണ്ടിക്കാട്ടി മുന്‍ സെലക്ടര്‍
- Finance
അഞ്ച് വര്‍ഷം കൊണ്ട് 7 ലക്ഷം രൂപ സ്വന്തമാക്കാന്‍ ഈ പോസ്റ്റ് ഓഫീസ് നിക്ഷേപം; ബാങ്കിനേക്കാള്‍ പലിശ നിരക്ക്
- Automobiles
സ്കോര്‍പിയോ ക്ലാസിക്കിനെയും വിടാതെ മഹീന്ദ്ര; വില കൂട്ടിയത് അരലക്ഷം രൂപയിലധികം
- Lifestyle
ഫെബ്രുവരി സമ്പൂര്‍ണ നക്ഷത്രഫലം: 27 നാളിനും അശ്വതി-രേവതി കൈവരും മഹാഭാഗ്യം
- Travel
ഭയവും കൗതുകവും ഒരുപോലെ! ഉത്തരാഖണ്ഡിലെ ഈ ഗ്രാമങ്ങൾ അതിശയിപ്പിക്കും!
FRB 20191221A: അതിവിദൂര ഗാലക്സികളിൽ എവിടെ നിന്നോ ഹൃദയമിടിപ്പ് പോലൊരു സിഗ്നൽ
പ്രപഞ്ചത്തിന്റെ വിദൂര കോണുകളിൽ നിന്ന് വരുന്ന നിഗൂഢമായ റേഡിയോ സിഗ്നലുകളാണ് എഫ്ആർബികൾ അഥവാ ഫാസ്റ്റ് റേഡിയോ ബസ്റ്റുകൾ. എന്നും മനുഷ്യനെ അതിശയിപ്പിച്ചിട്ടുള്ള ഈ സിഗ്നലുകൾ എവിടെ നിന്നാണ് വരുന്നതെന്ന് ഇനിയും കണ്ട് പിടിക്കപ്പെട്ടില്ല. ന്യൂട്രോൺ സ്റ്റാറുകളും ബ്ലാക്ക്ഹോളുകളും മുതൽ അന്യഗ്രഹ ജീവികൾ വരെയാകാം ഈ സിഗ്നലുകൾക്ക് പിന്നിലെന്ന് കരുതുന്നു. അക്കൂട്ടത്തിൽ ഏറ്റവും പുതിയതായി കണ്ടെത്തിയ എഫ്ആർബി ശാസ്ത്ര ലോകത്തെയാകെ അമ്പരപ്പിക്കുകയാണ്. കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക (FRB 20191221A).

കാനഡയിലെ ചൈം റേഡിയോ ടെലസ്കോപ്പാണ് ഈ സിഗ്നൽ പിടിച്ചെടുത്തത്. ഭൂമിയിൽ നിന്നും ബില്ല്യൺ കണക്കിന് പ്രകാശ വർഷം അകലെയുള്ള ഒരു ഗാലക്സിയിൽ നിന്നുമാണ് FRB 20191221A എന്ന് ശാസ്ത്രജ്ഞർ വിളിക്കുന്ന റേഡിയോ ബസ്റ്റുകൾ വരുന്നത്. ഇതിന് മുമ്പും ധാരാളം എഫ്ആർബി സിഗ്നലുകളെ ശാസ്ത്രലോകം തിരിച്ചറിഞ്ഞിട്ടുണ്ട്. 500ൽ അധികം എഫ്ആർബി സിഗ്നലുകൾ ചൈം റേഡിയോ ടെലസ്കോപ്പ് മാത്രം കണ്ട് പിടിച്ചിട്ടുണ്ട്. പിന്നെയെന്താണ് എഫ്ആർബി 20191221എയ്ക്ക് ഇത്ര പ്രത്യേകതയെന്ന് ചിന്തിക്കുന്നുണ്ടാവും.

അതി വിചിത്രവും എന്നാൽ സ്ഥിരത പുലർത്തുന്നതുമാണ് എഫ്ആർബി 20191221എ എന്നത് തന്നെയാണ് അതിന്റെ ഏറ്റവും വലിയ പ്രത്യേകത. ഹൃദയമിടിപ്പ് പോലെ അത്ഭുതപ്പെടുത്തുന്ന ക്രമത്തോടെ മിന്നി മറയുകയാണ് എഫ്ആർബി 20191221എ. സാധാരണ ഗതിയിൽ കുറച്ച് മില്ലിസെക്കൻഡുകൾ മാത്രമാണ് എഫ്ആർബികൾ നീണ്ട് നിൽക്കുന്നത്. എന്നാൽ എഫ്ആർബി 20191221എ ഇക്കാര്യത്തിലും വ്യത്യസ്തമാണ്.

എഫ്ആർബി 20191221എ മൂന്ന് സെക്കൻഡ് വരെ നീണ്ട് നിൽക്കുന്നതായാണ് കണ്ടെത്തൽ. സാധാരണ എഫ്ആർബികളെ അപേക്ഷിച്ച് 1000 മടങ്ങെങ്കിലും കൂടുതൽ സമയമാണ് ഇതെന്നും ശാസ്ത്രജ്ഞർ പറയുന്നു. ഈ മൂന്ന് സെക്കൻഡിനിടയിൽ ഓരോ 0.2 സെക്കൻഡിലും കൃത്യമായി ആവർത്തിക്കുന്ന റേഡിയോ വേവ് ബസ്റ്റുകളും സാച്യുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ (എംഐടി) ശാസത്രജ്ഞരടക്കമുള്ള സംഘം തിരിച്ചറിഞ്ഞു. ഒരു ഹൃദയമിടിപ്പ് പോലെ വ്യക്തമായ ഒരു പീരിയോഡിക് പാറ്റേണിൽ ആണ് ഈ ബസ്റ്റുകൾ ഉണ്ടാകുന്നതെന്നും ശാസ്ത്രജഞർ പറയുന്നു.

നിലവിൽ തിരിച്ചറിഞ്ഞിട്ടുള്ളവയിൽ ഏറ്റവും ദൈർഘ്യമേറിയ എഫ്ആർബിയാണ് എഫ്ആർബി 20191221എ. നേരത്തെ പറഞ്ഞത് പോലെ, ഇന്ന് വരെ തിരിച്ചറിഞ്ഞിട്ടുള്ളവയിൽ എറ്റവും വ്യക്തമായ പീരിയോഡിക് പാറ്റേണുള്ള എഫ്ആർബി കൂടിയാണ് എഫ്ആർബി 20191221എ. ബില്ല്യൺ കണക്കിന് പ്രകാശവർഷം അകലെയുള്ള വിദൂര ഗാലക്സിയിൽ നിന്നും പുറപ്പെടുന്ന ഈ റേഡിയോ സിഗ്നലിനെക്കുറിച്ചുള്ള വിവരങ്ങൾ നേച്ചർ ജേണലിലൂടെയാണ് ശാസ്ത്രജ്ഞർ പുറത്ത് വിട്ടത്.

എന്തായിരിക്കും ഈ സിഗ്നലുകളുടെ സ്രോതസ്?
എഫ്ആർബികളുടെ സ്രോതസുകൾ ( സോഴ്സ് ) എക്കാലത്തും നിഗൂഢതയായി തുടരുകയാണ്. എഫ്ആർബി 20191221എയുടെ സോഴ്സ് ഒരു റേഡിയോ പൾസാർ അല്ലെങ്കിൽ ഒരു മാഗ്നറ്റാർ ആയിരിക്കുമെന്നാണ് ശാസ്ത്രജ്ഞർ കരുതുന്നത്. സാന്ദ്രത കൂടിയ അതിവേഗം കറങ്ങുന്ന നക്ഷത്ര ( തകർന്ന് പോയ ഭീമാകാരമായ നക്ഷത്രങ്ങളുടെ ) കോറുകളാണ് ( ന്യൂട്രോൺ സ്റ്റാറുകൾ ) മാഗ്നറ്റാറുകളും പൾസാറുകളും.

ശാസ്ത്രജ്ഞരെ അത്ഭുതപ്പെടുത്തുന്നത് എഫ്ആർബി 20191221എയുടെ വളരെ യുണീക്കും അപൂർവവുമായ പീരിയോഡിക് സ്വഭാവമാണ്. എംഐടിയുടെ കാവ്‌ലി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ആസ്‌ട്രോഫിസിക്‌സ് ആൻഡ് സ്‌പേസ് റിസർച്ചിലെ പോസ്റ്റ് ഡോക് ആയ ഡാനിയേൽ മിച്ചില്ലി പറയുന്നത് അനുസരിച്ച് പീരിയോഡിക് സിഗ്നലുകൾ പുറപ്പെടുവിക്കുന്ന വസ്തുക്കൾ പ്രപഞ്ചത്തിൽ വളരെ കുറവാണ്.

നമ്മുടെ ഗാലക്സിയിൽ പോലും റേഡിയോ പൾസാറുകളും മാഗ്നറ്റാറുകളുമാണ് ഇത്തരം സ്വഭാവം ഉള്ള വസ്തുക്കളുടെ ഉദാഹരണം. ഇവ സ്വയം കറങ്ങുകയും ലൈറ്റ് ഹൌസുകളിൽ നിന്ന് വരുന്നതിന് സമാനം ആയ ബീമുകൾ ( ഇലക്ട്രോ മാഗ്നറ്റിക് ) എമിറ്റ് ചെയ്യുകയും ചെയ്യുന്നു. ഹൈ പവേർഡ് ആയിട്ടുള്ള മാഗ്നറ്റാറോ പൾസാറോ ആയിരിക്കണം എഫ്ആർബി 20191221എയുടെ സോഴ്സ് എന്നും ഡാനിയേൽ മിച്ചില്ലി പറയുന്നു.

എഫ്ആർബി 20191221എയിലെ റേഡിയോ ബസ്റ്റ് പാറ്റേണുകൾ അനലൈസ് ചെയ്തപ്പോഴും നമ്മുടെ ഗാലക്സിയിലെ റേഡിയോ പൾസാറുകളിൽ നിന്നും മാഗ്‌നറ്റാറുകളിൽ നിന്നുമുള്ള എഫ്ആർബികളുമായി സമാനതകൾ ഉള്ളവയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ വലിയ വ്യത്യാസങ്ങളും ഇവയുമായി എഫ്ആർബി 20191221എയ്ക്ക് ഉണ്ട്. അതിൽ പ്രധാനമാണ് എഫ്ആർബി 20191221എയുടെ ബ്രൈറ്റ്നസ് ( തെളിച്ചം ). നമ്മുടെ ഗാലക്സിയിലെ പൾസാറുകളിൽ നിന്നും മാഗ്‌നറ്റാറുകളിൽ നിന്നുമുള്ള എഫ്ആർബികളെ അപേക്ഷിച്ച് ഒരു മില്ല്യൺ മടങ്ങെങ്കിലും തെളിച്ചമുണ്ട് 20191221എയ്ക്ക്.

CHIME: ചൈം
എഫ്ആർബി 20191221എ ഡിറ്റക്റ്റ് ചെയ്യാൻ കഴിഞ്ഞതും ഭാഗ്യമായിട്ടാണ് ഗവേഷകർ കാണുന്നത്. കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിൽ സ്ഥിതി ചെയ്യുന്ന റേഡിയോ ടെലസ്കോപ്പ് ആയ ചൈം ആണ് എഫ്ആർബി 20191221എ റേഡിയോ ബസ്റ്റുകൾ പിടിച്ചെടുത്തത്. നാല് വലിയ പരാബോളിക് റിഫ്ലക്ടറുകൾ അടങ്ങുന്ന ഇന്റർഫെറോമെട്രിക് റേഡിയോ ടെലസ്കോപ്പ് ആണ് ചൈം.

ഹൈഡ്രജൻ ഇന്റൻസിറ്റി മാപ്പിങ് പരീക്ഷണത്തിന്റെ ഭാഗമായാണ് ചൈം പ്രവർത്തിക്കുന്നത്. ഇതിനിടയിലാണ് വിദൂരമായ ഗാലക്സിയിൽ നിന്നുമുള്ള റേഡിയോ ബസ്റ്റുകൾ പിടിച്ചെടുത്തത്. കൃത്യം മൂന്ന് സെക്കൻഡ് വിൻഡോയിൽ തന്നെ സിഗ്നലുകൾ പിടിച്ചെടുക്കാൻ കഴിഞ്ഞത് ഭാഗ്യം തന്നെയാണെന്ന് ഗവേഷകർ പറയുന്നു.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470