ഈ ഗ്ലൗ ഉപയോഗിച്ച് കൊണ്ട് ഉറക്കത്തിലും നിങ്ങളെ നിയന്ത്രിക്കാം..!!

By Shafik
|

നമ്മളൊക്കെ പലപ്പോഴും ആലോചിക്കാറുണ്ട്, കാണുന്ന സ്വപ്നം ഒന്ന് നിയന്ത്രിക്കാൻ പറ്റിയെങ്കിൽ എങ്ങനെയുണ്ടാവും എന്ന്. അല്ലെങ്കിൽ ഉറക്കത്തിൽ നമ്മളെ നിയന്ത്രിക്കാൻ പറ്റിയിരുന്നെങ്കിൽ എന്ന്. അങ്ങനെ സംഭവിക്കുകയാണെങ്കിൽ അതൊരു വല്ലാത്ത അനുഭവം തന്നെയായിരിക്കും എന്ന് പറയേണ്ടതില്ലല്ലോ. ഉറങ്ങുമ്പോൾ നമ്മുടെ ശരീരത്തിന് മേൽ ചെറിയ തോതിൽ സ്വാധീനം ചെലുത്താനും നിയന്ത്രിക്കാനും സാധിക്കുന്ന ഒരു ഉപകരണം കണ്ടുപിടിച്ചിരിക്കുകയാണ് Massachusetts Institute of Technology (MIT)യിലെ ഒരുകൂട്ടം ഗവേഷകർ.

ഈ ഗ്ലൗ ഉപയോഗിച്ച് കൊണ്ട് ഉറക്കത്തിലും നിങ്ങളെ നിയന്ത്രിക്കാം..!!

ഒരാളുടെ അബോധാവസ്ഥയിൽ അയാളുടെ മനസ്സിന് മേൽ ചെറിയ തോതിലുള്ള നിയന്ത്രണം കൊണ്ടുവരാൻ സാധിക്കുന്ന ഒരു ഗ്ലൗ ആണ് MITയിലെ ഈ ഗവേഷകർ വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഇത് ചെറിയ തോതിൽ നമ്മുടെ അബോധമനസ്സിൽ നിയന്ത്രണം കൊണ്ടുവരാൻ സാധിക്കും എന്ന് ഇവർ അവകാശപ്പെടുന്നുണ്ട്.

എഴുന്നേറ്റ് ഇരിക്കുന്നതിനും ഉറക്കത്തിനും ഇടയിലുള്ള അവസ്ഥയെ hypnophagia എന്നാണ് വിളിക്കുന്നത്. ഈ അവസ്ഥയിന്മേൽ പിടിയിട്ട് നിയന്ത്രണം കൊണ്ടുവരികയാണ് ഈ ഉപകരണം ചെയ്യുക. എങ്ങനെയാണ് ഇത് പ്രവർത്തിക്കുക എന്ന് നോക്കാം.

How to Send a WhatsApp Chat Without Saving the Contact - MALAYALAM GIZBOT

ഈ ഗ്ലൗ ധരിച്ച് ഉറങ്ങുകയാണ് ആദ്യം ചെയ്യേണ്ടത്. ഉറങ്ങുന്നതിന് മുമ്പ് തന്നെ കൈ മുഷ്ടി പിടിച്ചാണ് കിടക്കേണ്ടത്. സ്വാഭാവികമായും ഉറക്കത്തിലേക്ക് വീഴുമ്പോൾ കൈ പിടിത്തം വിടും. അങ്ങനെ ബോധ മനസ്സിൽ നിന്നും പതിയ അബോധാവസ്ഥയിലേക്ക് മനസ്സും ശരീരവും നീങ്ങുമ്പോൾ ഈ ഉപകരണം അതിൽ റെക്കോർഡ് ചെയ്യപ്പെട്ടിട്ടുള്ള ഒരു ശബ്ദം ഉപയോഗിച്ച് അതിനെ തടയും.

ഇതാണ് കമ്പനിയുടെ വാദം. ഇത് ഏതാനും ചിലരിൽ മാത്രമേ പരീക്ഷിച്ചു നോക്കിയിട്ടുള്ളൂ. പരീക്ഷിച്ചെടുത്തോളം ഉപകരണം വിജയകരം തന്നെയാണ്. ഭാവിയിലേക്കുള്ള പല കണ്ടെത്തലുകളിലേക്കും ഇത് വിരൽ ചൂണ്ടുന്നുണ്ട്. ഇത്തരത്തിലുള്ള പല കണ്ടുപിടുത്തങ്ങളും നാളെ ശാസ്ത്രത്തിന് അഭിമാനിക്കാൻ കെല്പുള്ള പല വലിയ കണ്ടുപിടുത്തങ്ങളിലേക്കും എത്തും എന്ന് തീർച്ച.

ഒരാളുടെ നമ്പർ സേവ് ചെയ്യാതെ തന്നെ അയാൾക്ക് എങ്ങനെ വാട്സാപ്പ് മെസ്സേജ് അയക്കാം?ഒരാളുടെ നമ്പർ സേവ് ചെയ്യാതെ തന്നെ അയാൾക്ക് എങ്ങനെ വാട്സാപ്പ് മെസ്സേജ് അയക്കാം?

Best Mobiles in India

Read more about:
English summary
MIT created a glove that controls how deeply you sleep. This device allows humans to have a small amount of control over their own consciousness.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X