Home
Scitech

അഴുകിത്തീരുമോ അലഞ്ഞ് നടക്കുമോ? അറിഞ്ഞിരിക്കാം ബഹിരാകാശത്തെ മരണത്തെക്കുറിച്ച്

ജനിച്ചാൽ മരിക്കുക തന്നെ വേണം... മരണമില്ലാത്തതൊന്നും ലോകത്ത് ജീവിച്ചിരിപ്പുമില്ല. മരണത്തെ മറികടക്കാനുള്ള പരിശ്രമം മനുഷ്യകുലം തുടർന്ന് കൊണ്ടുമിരിക്കുന്നു. മരണമില്ലാത്ത കാലം അടുത്തെത്തിയിരിക്കുന്നു എന്നു തുടങ്ങിയ പ്രവചനങ്ങളും ഒരുപാടുണ്ട്. ഒരു ശരീരത്തിൽ നിന്നും ജീവൻ വേർപ്പെട്ടാൽ പിന്നെയെന്താണ് ആ ശരീരത്തിന് ( മനുഷ്യനായാലും മൃഗമായാലും ) സംഭവിക്കുന്നതെന്നും നമ്മുക്ക് അറിയാം.

എന്നാൽ അതെല്ലാം ഈ ഭൂമിയിലെ സാഹചര്യങ്ങൾ വച്ചുള്ള അറിവുകളാണ്. എന്നാൽ ബഹിരാകാശത്ത് വച്ചൊരാൾ മരണപ്പെട്ടാൽ അയാളുടെ ശരീരത്തിന് എന്ത് സംഭവിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ? ഭൂമിയിൽ നിന്നും തികച്ചും വ്യത്യസ്ഥമായ സാഹചര്യമാണ് ബഹിരാകാശത്തും മറ്റ് ഗ്രഹങ്ങളിലുമെല്ലാമുള്ളത്. ഇതിനാൽ തന്നെ മരണവും തുടർന്നുള്ള അവസ്ഥയും തികച്ചും വ്യത്യസ്തവുമായിരിക്കും. സ്പേസ് ടൂറിസം ഒരു ആശയം മാത്രമല്ലാതായി മാറിയിരിക്കുന്നതിനാൽ ബഹിരാകാശത്തെ മരണവും സ്വഭാവികമായി സംഭവിക്കാവുന്നതാണ്. ബഹിരാകാശത്ത് വച്ച് മരണപ്പെടുന്നവരുടെ മൃതദേഹത്തിന് എന്ത് സംഭവിക്കുമെന്നറിയാൻ തുടർന്ന് വായിക്കുക.

അഴുകിത്തീരുമോ അലഞ്ഞ് നടക്കുമോ? അറിഞ്ഞിരിക്കാം

ഭൂമിയിൽ വച്ച് : ആചാരങ്ങളും രീതികളും പരിഗണിക്കാതിരുന്നാൽ മനുഷ്യനടക്കം ഏതൊരു ജീവിയും മരിച്ച് കഴിഞ്ഞാൽ മൃതദേഹം പതുക്കെ അഴുകി മണ്ണോട് ചേരുകയാണ് പതിവ്. ആദ്യം ശരീരത്തിലെ രക്തത്തിന്റെ ഒഴുക്ക് നിൽക്കുകയും പല ഭാഗങ്ങളിലായി കെട്ടിക്കിടക്കുകയും ചെയ്യുന്നു. തുടർന്ന് ശരീരത്തിലെ പേശികൾ ദൃഢമാകും. റിഗോർ മോർട്ടിസ് എന്നറിയുന്ന ഈ ഘട്ടം കഴിഞ്ഞാൽ പതുക്കെ മസിലുകൾ അയഞ്ഞ് തുടങ്ങുകയും ശരീരത്തിൽ പല മാറ്റങ്ങളും സംഭവിച്ച് തുടങ്ങുകയും ചെയ്യും.

ശരീരത്തിനുള്ളിലെ എൻസൈമുകൾ ആന്തരികാവയവങ്ങൾ ഓരോന്നായി ദഹിപ്പിക്കാൻ ആരംഭിക്കും. ബാക്ടീരിയകളും ഇതിന് സഹായിക്കുന്നു. പിന്നാലെ സഹിക്കാനാകാത്ത ദുർഗന്ധവും പുറത്ത് വരും. അന്തരീക്ഷ താപനില, മൃതദേഹങ്ങൾ ഭക്ഷണമാക്കുന്ന ചെറുജീവികൾ, വെള്ളം, തീ എന്നിവയെല്ലാം ഈ ജീർണനപ്രക്രിയയെ സ്വാധീനിക്കും. സാധാരണ ഗതിയിൽ ശരീരം പൂർണമായി അഴുകി അസ്ഥികൂടം മാത്രമാകാറാണ് പതിവ്. എന്നാൽ വരണ്ട, കൊടും ചൂടുള്ള സാഹചര്യത്തിൽ മൃതദേഹത്തിന് മമ്മിഫിക്കേഷൻ സംഭവിക്കാം.

അഴുകിത്തീരുമോ അലഞ്ഞ് നടക്കുമോ? അറിഞ്ഞിരിക്കാം

നനവുള്ള, ഈർപ്പം കൂടിയ സാഹചര്യങ്ങളിൽ മൃതദേഹത്തിന് ചുറ്റും ഒരു മെഴുക് പോലുള്ള ആവരണവും ഉണ്ടാകാം. മഞ്ഞ് മൂടിയ മേഖലകളിൽ മൃതദേഹങ്ങൾ വർഷങ്ങളോളം കുഴപ്പമൊന്നുമില്ലാതെയിരിക്കുന്നതും നാം കണ്ടിട്ടുണ്ട്. എന്നാൽ മിക്കവാറും സാഹചര്യങ്ങളിലും മാംസഭാഗങ്ങൾ പൂർണമായും അഴുകിത്തീരുകയാണ് പതിവ്. ഇപ്പറഞ്ഞതെല്ലാം ഭൂമിയിലെ കാര്യമാണ്. ബഹിരാകാശത്ത് മരണം സംഭവിച്ചാൽ എന്തായിരിക്കും മൃതദേഹത്തിന് സംഭവിക്കുക?

മരണം ബഹിരാകാശത്ത് വച്ച് : ബഹിരാകാശത്തും മറ്റ് ഗ്രഹങ്ങളിലും വച്ച് മരണം സംഭവിച്ചാൽ ഭൂമിയിലേതിന് സമാനമായൊരു ജീർണനപ്രക്രിയയ്ക്ക് സാധ്യതയില്ലെന്നതാണ് യാഥാർഥ്യം. ഗുരുത്വാകർഷണത്തിന്റെയും ഓക്സിജന്റെയും അഭാവം ജീർണനപ്രക്രിയയെ വ്യത്യസ്തമാക്കുമെന്നാണ് ടീസ്സൈഡ് യൂണിവേഴ്സിറ്റിയിലെ ടിം തോംസൺ പറയുന്നത്. സന്ധികളും പേശികളും ദൃഢമായി മാറുന്ന പ്രോസസ് സ്പേസ് സ്യൂട്ടിനുള്ളിരിക്കുന്ന മൃതദേഹത്തിനും സംഭവിക്കും. കുടലിനുള്ളിലെ ബാക്ടീരിയകൾ ആന്തരികാവയവങ്ങളെ ആക്രമിക്കുകയും ചെയ്യും. വായുവിന്റെ ലഭ്യത കുറവായതിനാൽ വേഗത കുറവായിരിക്കുമെന്ന് മാത്രം.

മറ്റ് ഗ്രഹങ്ങളിലെ അന്തരീക്ഷം ബാക്ടീരിയകളുടെ പ്രവർത്തനം അനുവദിക്കുന്നവയല്ല. അതിനാൽ അത്തരം സാഹചര്യങ്ങളിൽ ശരീരത്തിലെ മാംസ ഭാഗങ്ങൾ നശിക്കാൻ സാധ്യതയില്ല. അസിഡിക് ആയിട്ടുള്ള ഇടങ്ങളിൽ അസ്ഥികൾ നശിച്ച് പോകുമെങ്കിലും മാംസ ഭാഗങ്ങൾ നിലനിൽക്കാമെന്നും ടിം തോംസൺ പറയുന്നുണ്ട്. അതായത് ബഹിരാകാശത്ത് വച്ചൊരാൾ മരിച്ചാൽ അയാളുടെ ശരീരം പൂർണമായും നശിച്ച് പോകാനുള്ള സ്വാഭാവിക സാഹചര്യം ലഭ്യമല്ലെന്ന് സാരം. മനുഷ്യന്റെ അവശിഷ്ടങ്ങൾ വിഘടിപ്പിക്കാൻ ശേഷിയുള്ള പ്രാണികളും ചെറുജീവികളും ബാക്ടീരിയകളുമൊന്നും ബഹിരാകാശത്തില്ലെതും ശ്രദ്ധിക്കേണ്ട കാര്യമാണ്.

എലോൺ മസ്‌കിന്റെ സ്‌പേസ് എക്‌സ്, റിച്ചാർഡ് ബ്രാൻസന്റെ വിർജിൻ ഗാലക്‌റ്റിക്, ജെഫ് ബെസോസിന്റെ ബ്ലൂ ഒറിജിൻ എന്നിവയെല്ലാം ബഹിരാകാശ വിനോദസഞ്ചാരവും ഭാവി കോളനിവൽക്കരണവുമെല്ലാം ലക്ഷ്യമിടുന്നുണ്ട്. എന്തിനേറെ, നമ്മുടെ ഐഎസ്ആർഒ പോലും Space Tourism പദ്ധതികളുമായി മുന്നോട്ട് പോകുന്നു. മനുഷ്യർ ബഹിരാകാശത്ത് താമസം തുടങ്ങുമ്പോൾ അവിടെ വച്ചുള്ള മരണങ്ങളും സംഭവിക്കാം. അതിനാൽ തന്നെ ബഹിരാകാശത്തിന് ചേരുന്ന വിധത്തിലുള്ള ഒരു സംസ്കാരരീതിയും നാം കണ്ടെത്തേണ്ടിയിരിക്കുന്നു.

More from GizBot

Best Mobiles in India

English summary
Ever wonder what happens to a person's body if they die in space? The situation in space and on other planets is completely different from that on Earth. This is why death and the next state will be completely different. As space tourism has become more than just a concept, death in space can also happen naturally.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X