Home
Scitech

പ്രളയം 7 ദിവസം മുൻപേ പ്രവചിക്കും! മനുഷ്യന് തുണയാകുന്ന മറ്റൊരു നേട്ടം കൂടി സ്വന്തമാക്കി ഗൂഗിൾ എഐ

വെള്ളപ്പൊക്കം എന്നും നമ്മെ ബുദ്ധിമുട്ടിച്ചിട്ടുണ്ട്. അ‌ടുത്തിടെ ചെ​ന്നൈയിലുണ്ടായ മിന്നൽ പ്രളയവും 2018 ൽ കേരളം നേരിട്ട വൻ പ്രളയവുമൊക്കെ ഇന്നും നമ്മുടെ ഓർമ്മയിലുണ്ടാകും. പെട്ടെന്നുണ്ടായ ഈ പ്രളയങ്ങൾ വൻ നാശനഷ്ടമാണ് നമുക്ക് വരുത്തിവച്ചത്. വളരെ നേരത്തെ ചെറിയൊരു സൂചനയെങ്കിലും ലഭിച്ചിരുന്നു എങ്കിൽ ഒരുപാട് നാശനഷ്ടങ്ങൾ ഒഴിവാക്കാമായിരുന്നു.

മുൻപ് മഴയോ, കൊടുങ്കാറ്റോ ഒക്കെ വരുന്നത് അ‌റിയാൻ സംവിധാനങ്ങൾ പരിമിതമായിരുന്നു. എന്നാൽ കാലാവസ്ഥാ നിരീക്ഷണ മേഖലയിൽ ഇന്ന് ഒട്ടേറെ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. അ‌തിനാൽത്തന്നെ കൊടുങ്കാറ്റ്, പേമാരി പോലുള്ള പ്രകൃതി ദുരന്തങ്ങൾ ഒരു അ‌ളവ് വരെ പ്രവചിക്കാൻ സാധിക്കുന്നുണ്ട്. എന്നാലും ഇത് പലപ്പോഴും അ‌ൽപ്പം ​വൈകാറുണ്ട്.

മനുഷ്യന് തുണയാകുന്ന മറ്റൊരു നേട്ടം കൂടി സ്വന്തമാക്കി ഗൂഗിൾ എഐ

എന്നാൽ 7 ദിവസം മുൻപേ പ്രളയ സാധ്യത പ്രവചിക്കാൻ സാധിക്കുന്ന ഒരു പുത്തൻ എഐ സാങ്കേതിവിദ്യ കണ്ടെത്തിയിരിക്കുകയാണ് ഗൂഗിൾ. പ്രതിസന്ധി അ‌നുഭവപ്പെടുന്ന ഒട്ടേറെ ഘട്ടങ്ങളിൽ വിവിധ സേവനങ്ങൾക്കായി നാം ഗൂഗിളിനെ ആശ്രയിക്കാറുണ്ട്. എന്നാൽ അ‌തിനെല്ലാം ഒരുപടി മുകളിൽ നിൽക്കുന്ന ഒരു സേവനമാണ് ഗൂഗിൾ പുതിയതായി കൊണ്ടുവന്നിരിക്കുന്നത്.

ഭാവിയിൽ ഏറെ നിർണായകമാകുന്ന ഒരുപാട് ടെക്നോളജികൾക്ക് ചുക്കാൻ പിടിക്കുമെന്ന് കരുതപ്പെടുന്ന ഒന്നാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അ‌ഥവാ എഐ. എഐയുടെ സാധ്യതകൾ അ‌നന്തമാണ് എന്നാണ് ടെക്നോളജി ലോകം വിലയിരുത്തുന്നത്. അ‌ൽപ്പം പിഴച്ചാൽ കാരങ്ങൾ ​കൈവിട്ടുപോകുന്ന ഇരുതല മൂർച്ചയുള്ള വാളാണ് എഐ എന്നും ചിലർ വിലയിരുത്തുന്നുണ്ട്.

എഐകൊണ്ടുള്ള അ‌പകടങ്ങൾ മാറ്റിനിർത്തിക്കൊണ്ട്, ഈ ടെക്നോളജിയെ എങ്ങനെ മനുഷ്യന് ഉപകാരപ്പെടുന്ന വിധത്തിൽ ഉപയോഗിക്കാം എന്ന് നിരവധി പരീക്ഷണങ്ങൾ നടക്കുന്നുണ്ട്. അ‌ത്തരം ഒരു നീക്കത്തിന്റെ ഭാഗമായാണ് പ്രളയ പ്രവചനത്തിന് എഐയെ ഉപയോഗിക്കാൻ സാധിക്കുമോ എന്ന് ഗൂഗിൾ ശ്രമിച്ചത്. അ‌ത് ഒടുവിൽ വിജയം കണ്ടിരിക്കുന്നു എന്നാണ് നേച്ചർ ജേണലിലെ ഒരു പഠന റിപ്പോർട്ട് വ്യക്തമാക്കുന്നത്.

ലോകമെമ്പാടുമുള്ള കാലാവസ്ഥാ ദുർബല പ്രദേശങ്ങളിലെ കടുത്ത വെള്ളപ്പൊക്ക സാധ്യതകളെക്കുറിച്ചുള്ള മുൻകൂർ മുന്നറിയിപ്പ് നൽകാൻ എഐ അ‌ടിസ്ഥാനമാക്കിയുള്ള തങ്ങളുടെ പുതിയ സാങ്കേതികവിദ്യയ്ക്ക് കഴിയുമെന്ന് ഗൂഗിൾ അ‌വകാശപ്പെടുന്നു. ഏഴ് ദിവസം മുമ്പ് നദിയിലെ വെള്ളപ്പൊക്കം കൃത്യമായി പ്രവചിക്കാൻ ഗൂഗിൾ എഐക്ക് കഴിഞ്ഞിട്ടുണ്ടെന്ന് കമ്പനി പറയുന്നു.

ഇത് 80 രാജ്യങ്ങളിലെ ആളുകൾക്ക് വിശ്വസനീയമായ പ്രവചനങ്ങൾ നൽകാൻ ശേഷിയുള്ളതാണ്. ലോകത്തിലെ ഏറ്റവും സാധാരണമായ പ്രകൃതിദുരന്തങ്ങളിൽ ഒന്നാണ് പ്രളയം. അ‌തിനെ കൈകാര്യം ചെയ്യാൻ ഗൂഗിൾ എഐ മെഷീൻ ലേണിംഗ് വാഗ്ദാനം ചെയ്യുന്നു. ഇതു സംബന്ധിച്ച പഠനങ്ങളും റിപ്പോർട്ടുകളും "നേച്ചർ" എന്ന ശാസ്ത്ര ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മനുഷ്യന് തുണയാകുന്ന മറ്റൊരു നേട്ടം കൂടി സ്വന്തമാക്കി ഗൂഗിൾ എഐ

ഏകദേശം 1.5 ബില്യൺ ആളുകൾ, അല്ലെങ്കിൽ ലോക ജനസംഖ്യയുടെ ഏകദേശം 19 ശതമാനം, ലോകമെമ്പാടുമുള്ള പ്രധാന വെള്ളപ്പൊക്കങ്ങൾ മൂലം കാര്യമായ അപകടങ്ങൾക്ക് നേരിട്ട് വിധേയരാകുന്നു എന്ന് ഒരു ഗൂഗിൾ ബ്ലോഗ് പോസ്റ്റ് പറയുന്നു. ഭാവിയിൽ, മികച്ച വെള്ളപ്പൊക്ക പ്രവചന മാതൃകകൾ വികസിപ്പിക്കുന്നതിൽ മെഷീൻ ലേണിംഗിൻ്റെ സാധ്യതകളെക്കുറിച്ച് ഗവേഷണം തുടരാനാണ് ഗൂഗിൾ നീക്കം.

ചരിത്ര സംഭവങ്ങൾ, നദീനിരപ്പ് വായനകൾ, ഉയരം, ഭൂപ്രകൃതി ഡാറ്റ, മറ്റ് ഡാറ്റ എന്നിവ ഉപയോഗിച്ച് ഗൂഗിൾ മെഷീൻ ലേണിംഗ് മോഡലുകളെ പരിശീലിപ്പിച്ചതായും ഓരോ സ്ഥലത്തിനും പ്രാദേശികവൽക്കരിച്ച ഭൂപടങ്ങൾ നിർമ്മിക്കുകയും ലക്ഷക്കണക്കിന് സിമുലേഷനുകൾ നടപ്പിലാക്കുകയും ചെയ്തുവെന്ന് പഠനറിപ്പോർട്ടിൽ പറയുന്നു. ഈ സമഗ്രമായ ഡാറ്റ അ‌വലോകനം, മതിയായ ഡാറ്റയില്ലാത്ത പ്രദേശങ്ങളിലെ വെള്ളപ്പൊക്കത്തെപ്പോലും മുൻകൂട്ടിയറിയാൻ എഐ മോഡലുകളെ അനുവദിച്ചു.

സ്ട്രീംഫ്ലോ ഗേജുകളുടെ അഭാവം കാരണം വെള്ളപ്പൊക്ക പ്രവചനം ചരിത്രപരമായി ബുദ്ധിമുട്ടുള്ള ആഫ്രിക്ക, ഏഷ്യ രാജ്യങ്ങളിൽ ഗൂഗിളിന്റെ ഈ എഐ മെഷീൻ ലേണിങ് പ്രവചനത്തിന് കാര്യമായ സംഭാവന നൽകാൻ കഴിയും. ഡാറ്റ ലഭ്യമല്ലാത്ത ബേസിനുകളിൽ ഒരു മെഷീൻ ലേണിംഗ് മോഡൽ പ്രയോഗിച്ച് ഗൂഗിളിൻ്റെ AI വെല്ലുവിളികളെ മറികടന്നു.

ആഗോള തലത്തിൽ സമഗ്രമായ ഒരു പ്രളയ പ്രവചന പ്ലാറ്റ്‌ഫോം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ, എഐ ടെക്നോളജിയെ മുൻനിർത്തി ഗൂഗിൾ ടീം ഗവേഷണം തുടരുകയാണ്. ഭാവിയിൽ, കൂടുതൽ മികച്ച വെള്ളപ്പൊക്ക പ്രവചന മാതൃകകൾ വികസിപ്പിക്കാൻ മെഷീൻ ലേണിംഗിൻ്റെ കൂടുതൽ സാധ്യതകൾ കണ്ടെത്താനാണ് ശ്രമം.

More from GizBot

Best Mobiles in India

English summary
Reportedly, Google AI model can predict floods 7 days in advance. It is capable of providing reliable predictions to people in 80 countries. For this, Google trained machine learning models using historical events, river level readings, elevation, topography data and other data. Google has made this flood forecast available to 460 million people.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X