ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് മുന്‍ഗണന, 50 ലക്ഷം തൊഴിലവസരങ്ങള്‍
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഓട്ടോമേഷന്‍ എന്നീ മേഖലകള്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ബജറ്റ് 2018ല്‍ പറഞ്ഞു. സാങ്കേതിക വിദ്യയില്‍ ഗവേഷണം നടത്താന്‍ ഒരു ദേശീയ പരിപാടി രൂപീകരിക്കും, സയര്‍സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ഒരു മിഷന്‍ ഫോര്‍ സൈബര്‍സ്‌പേസ് തുടങ്ങും എന്നു അദ്ദേഹം പറഞ്ഞു.

സ്മാര്‍ട്ട്‌ഫോണുകള്‍ക്കും വിയറബിളുകള്‍ക്കും കസ്റ്റംസ് ഡ്യൂട്ടി വര്‍ദ്ധിപ്പിച്ചു. മുദ്ര പദ്ധതികള്‍ക്ക് മൂന്നു ലക്ഷം കോടി രൂപയാണ് അനുവദിച്ചത്. കഴിഞ്ഞ വര്‍ഷത്തതിനേക്കാള്‍ 20 ശതമാനം വദ്ധനവുണ്ടാകുമെന്നും സൂചിപ്പിച്ചു.
2020 ഓടെ 50 ലക്ഷം തെഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. ടെക്‌സെക്ടര്‍ മേഖലയ്ക്ക് 7148 കോടി അനുവദിച്ചു. സ്മാര്‍ട്ട്‌സിറ്റി പദ്ധതിയില്‍ 99 നഗരങ്ങള്‍ക്ക് 2.04 ലക്ഷം കോടിയും അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇതിനു പുറമേ 10 ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ മാതൃക ടൂറിസ്റ്റ് കേന്ദ്രങ്ങളാക്കുമെന്നും ബജറ്റില്‍ പറയുന്നുണ്ട്.



Click it and Unblock the Notifications








