ഭൂമിയിൽ ജീവൻ എത്തിയത് ഉൽക്കകളിലൂടെ? ജീവന്റെ ഉത്ഭവത്തെക്കുറിച്ച് നിർണായക കണ്ടെത്തൽ

|

ഭൂമിയിൽ ജീവൻ എങ്ങനെയുണ്ടായി എന്നത് ഇന്നും ഉത്തരം കിട്ടാത്തൊരു ചോദ്യമാണ്. എന്നാൽ ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകിയേക്കാൻ കഴിയുന്ന വിവരങ്ങൾ ശാസ്ത്രലോകത്തിന് നൽകിയിരിക്കുകയാണ് ജപ്പാന്റെ ഹയബൂസ 2 ബഹിരാകാശ പേടകം ശേഖരിച്ച ഛിന്നഗ്രഹ ( ആസ്റ്ററോയിഡ് ) സാമ്പിളുകൾ. 2020ൽ ഭൂമിക്ക് ഏറ്റവും അടുത്തുള്ള ഛിന്നഗ്രഹങ്ങളിൽ ഒന്നായ റീയൂഗു എന്ന ആസ്റ്ററോയിഡിൽ നിന്നുമാണ് ഹയബൂസ സാമ്പിളുകൾ കളക്റ്റ് ചെയ്തത്. ജീവൻ നില നിൽക്കുന്നതിന് വേണ്ട അടിസ്ഥാന ഘടകങ്ങളിൽ ഒന്നായ അമിനോ ആസിഡുകളുടെ സാന്നിധ്യമാണ് ഈ സാമ്പിളുകളിൽ നിന്നും ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.

 

അമിനോ ആസിഡുകൾ

അമിനോ ആസിഡുകൾ

ഒരു ഛിന്നഗ്രഹത്തിൽ നിന്നും അമിനോ ആസിഡുകൾ കണ്ടെത്തുന്നത് ഇതാദ്യമായാണ്. ഭൂമിക്ക് പുറത്തും ജീവൻ ഉണ്ടെന്നതിനുള്ള സൂചന എന്ന നിലയിലാണ് ഈ കണ്ടെത്തലിനെ ശാസ്ത്രജ്ഞർ വിശേഷിപ്പിക്കുന്നത്. റീയൂഗിലെ അമിനോ ആസിഡ് സാന്നിധ്യം, ബഹിരാകാശത്ത് നിന്നുമാണ് ഭൂമിയിലേക്ക് ജീവന്റെ ഉത്ഭവത്തിന് സഹായിക്കുന്ന സംയുക്തങ്ങൾ എത്തിയത് എന്ന വാദത്തിനും ശക്തി പകരുന്നു. മറ്റ് ഗ്രഹങ്ങളിലും ചെറിയ ഉപഗ്രഹങ്ങളിലും ഒക്കെ അമിനോ ആസിഡുകൾ കാണാനുള്ള സാധ്യതയും വർധിക്കുന്നു.

കുറഞ്ഞ വിലയും കരുത്തുറ്റ ഫീച്ചറുകളും; ഞെട്ടിക്കാൻ ഒരുങ്ങി പോക്കോ എഫ്4 5ജികുറഞ്ഞ വിലയും കരുത്തുറ്റ ഫീച്ചറുകളും; ഞെട്ടിക്കാൻ ഒരുങ്ങി പോക്കോ എഫ്4 5ജി

ജീവൻ

ഭൂമിയിൽ ജീവൻ നിലവിൽ വന്നതിന് പിന്നിലെ പ്രക്രിയ കൃത്യമായി മനസിലാക്കാൻ ആയിട്ടില്ലെങ്കിലും കാർബൺ ബേസ്ഡ് ആയ തന്മാത്രകളും ദ്രാവക രൂപത്തിലുള്ള ജലത്തിന്റെയും ഊർജ സ്രോതസിന്റെയും സാന്നിധ്യം വേണമെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഭൂമിക്ക് സമീപമുള്ള ഛിന്നഗ്രഹങ്ങളിൽ പലതിലും കാർബൺ ബേസ്ഡ് മോളിക്യൂളുകളും ഐസുമെല്ലാം അടങ്ങിയിട്ടുണ്ട്. ഇവയുമായുള്ള കൂട്ടിയിടിൽ നിന്നോ ഭൂമിയിൽ പതിച്ച ഛിന്നഗ്രഹങ്ങളിൽ നിന്നോ ജീവന് അടിസ്ഥാനമായ രാസ സംയുക്തങ്ങൾ ഭൂമിയിൽ എത്തിയിരിക്കാം എന്നാണ് നിലവിൽ ജീവന്റെ ഉത്ഭവവുമായി ബന്ധപ്പെട്ട തിയറികളിൽ ഒന്ന്. ഈ വാദത്തിന് ശക്തി പകരുന്നതാണ് പുതിയ കണ്ടെത്തൽ.

ജീവന്റെ രഹസ്യങ്ങൾ ഒളിപ്പിച്ച റീയൂഗു
 

ജീവന്റെ രഹസ്യങ്ങൾ ഒളിപ്പിച്ച റീയൂഗു

ഭൂമിക്ക് സമീപമുള്ള വലിയ സ്പേസ് ഒബ്ജക്റ്റുകളിൽ ഒന്നാണ് റീയൂഗു. 2014ൽ ആണ് ഹയാബുസ 2 ദൌത്യം ആരംഭിച്ചത്. ദീർഘവൃത്താകൃതിയിൽ ഉള്ള ഭ്രമണപഥത്തിൽ ഭൂമിയിൽ നിന്നും 3.2 ബില്യൺ കിലോമീറ്റർ സഞ്ചരിച്ചാണ് ഹയാബുസ 2 റീയൂഗുവിന് മുകളിലുള്ള സ്ഥാനത്ത് എത്തിയത്. ഹയാബുസ 2 യാത്ര പൂർത്തിയാക്കാൻ മൂന്ന് വർഷം എടുത്തു. 2018 ജൂണിലാണ് ഹയാബുസ 2 പ്രോബ് റൂഗുവിന് മുകളിലുള്ള നിശ്ചിത സ്ഥാനത്ത് എത്തിയത്. രണ്ട് തവണ റീയുഗൂവിൽ പേടകം ലാൻഡ് ചെയ്യുകയും ചെയ്തു.

ജനപ്രിയ ഫോണുകളിൽ ഒന്നം സ്ഥാനം തിരിച്ച് പിടിച്ച് സാംസങ്, റെഡ്മി രണ്ടാമത്ജനപ്രിയ ഫോണുകളിൽ ഒന്നം സ്ഥാനം തിരിച്ച് പിടിച്ച് സാംസങ്, റെഡ്മി രണ്ടാമത്

ഹയാബുസ

2020ലാണ് ഹയാബുസ 2 കളക്റ്റ് ചെയ്ത സാമ്പിളുകൾ ഭൂമിയിൽ എത്തിച്ചത്. 5.4 ഗ്രാം ഭാരമുള്ള സാമ്പിളുകളാണ് പേടകം ശേഖരിച്ചത്. ജപ്പാൻ എയ്റോസ്പേസ് എക്സ്പ്ലൊറേഷൻ ഏജൻസിയും അനുബന്ധ ഗവേഷണ സ്ഥാപനങ്ങളും നടത്തിയ പരിശോധനയിലാണ് അമിനോ ആസിഡുകളുടെ സാന്നിധ്യം കണ്ടെത്തിയത്. 20 തരം അമിനോ ആസിഡുകളാണ് റീയൂഗു സാമ്പിളിൽ ഉണ്ടായിരുന്നത്. ഒരു ഛിന്നഗ്രഹത്തിൽ നിന്നും ആദ്യമായി ഭൂഗർഭ സാമ്പിളുകൾ ശേഖരിക്കുന്നതും ഹയാബുസ 2 ദൌത്യത്തിലൂടെയാണ്. സാമ്പിളുകളുടെ മുൻ വിശകലനത്തിൽ ജലത്തിന്റെയും ജൈവവസ്തുക്കളുടെയും സാന്നിധ്യം സൂചിപ്പിക്കപ്പെട്ടിരുന്നു.

അമിനോ ആസിഡുകളും ജീവന്റെ ഉത്ഭവവും

അമിനോ ആസിഡുകളും ജീവന്റെ ഉത്ഭവവും

ജീവൻ നിലനിൽക്കാൻ ആവശ്യമായ ഏറ്റവും അടിസ്ഥാന ഘടകങ്ങളിൽ ഒന്നാണ് അമിനോ ആസിഡുകൾ. പ്രോട്ടീനുകൾ രൂപപ്പെടുന്നതിന് പിന്നിൽ അമിനോ ആസിഡുകൾ നിർണായക പങ്ക് വഹിക്കുന്നു. അമിനോ ആസിഡുകളില്ലാതെ ജീവൻ ഉണ്ടാകില്ലെന്നും ശാസ്ത്ര ലോകം അടിവരയിട്ട് പറയുന്നു. എന്നാൽ അമിനോ ആസിഡുകൾ ഭൂമിയിൽ എങ്ങനെയെത്തി എന്നതിൽ ഇന്നും വ്യക്തമായ ഉത്തരം ഇല്ല. അമിനോ ആസിഡുകളുമായി ബന്ധപ്പെട്ട് രണ്ട് സിദ്ധാന്തങ്ങളാണ് നിലവിൽ ഉള്ളത്. ഉൽക്കകളിലൂടെയാണ് അമിനോ ആസിഡുകൾ ഭൂമിയിൽ എത്തിയത് എന്നതാണ് ഇതിൽ ഒന്ന്. ഭൂമിയിൽ തന്നെ നില നിന്നവയാണെന്ന മറ്റൊരു തിയറിയും നിലവിലുണ്ട്.

പബ്ജി ഭ്രാന്തിൽ കൊല്ലാനും മരിക്കാനും തയ്യാറാകുന്ന കുരുന്നുകൾ; വേണോ നമ്മുക്കീ മരണക്കളി?പബ്ജി ഭ്രാന്തിൽ കൊല്ലാനും മരിക്കാനും തയ്യാറാകുന്ന കുരുന്നുകൾ; വേണോ നമ്മുക്കീ മരണക്കളി?

Best Mobiles in India

English summary
How life came to be on earth is still an unanswered question. But the asteroid samples collected by Japan's Hayabusa 2 spacecraft have provided scientists with information that could answer these questions. In 2020, Hayabusa collected samples from the asteroid Ryogu, one of the closest asteroids to Earth.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X