ഇന്ത്യയിൽ നിന്ന് തുടങ്ങി സൃഷ്ടിയുടെ തൂണുകളും ശുദ്ധോർജവും വരെ; 2022-ലെ വലിയ നേട്ടങ്ങളും സംഭവങ്ങളും

|

അങ്ങനെ ലോകം വീണ്ടുമൊരു പുതുവത്സരപ്പിറവിക്കായി കാത്തിരിക്കുകയാണ്. കൊവിഡ് മഹാമാരിയിൽ നിന്ന് പൂർണമായും കരകേറാൻ കഴിഞ്ഞിട്ടില്ലെങ്കിലും റഷ്യൻ ഉക്രൈൻ യുദ്ധം ലോകം ചേരികളായി വിഭജിക്കപ്പെടാൻ സാധ്യത സൃഷ്ടിക്കുന്നുണ്ടെങ്കിലും വലിയ പരുക്കുകൾ എൽപ്പിക്കാതെയാണ് 2022 കടന്ന് പോകുന്നത്. ശാസ്ത്ര സാങ്കേതിക മേഖലകളിൽ വലിയ നേട്ടങ്ങളും അപ്രതീക്ഷിത മാറ്റങ്ങളും ഞെട്ടിപ്പിക്കുന്ന നിമിഷങ്ങളും ഉണ്ടായ വർഷം കൂടിയാണിത്. ഈ വർഷം ശാസ്ത്ര സാങ്കേതിക രംഗങ്ങളിലെ അഞ്ച് നിർണായക സംഭവങ്ങൾ തിരഞ്ഞെടുത്തിരിക്കുകയാണ് ഞങ്ങൾ. വരും വർഷങ്ങളിലും നാം ഏറെ ചർച്ച ചെയ്യാൻ പോകുന്ന, നമ്മുടെ ജീവിതത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ ശേഷിയുള്ള ഈ സംഭവങ്ങളെക്കുറിച്ച് അറിയാൻ തുടർന്ന് വായിക്കുക (Top 5 Sci-Tech Incidents 2022).

 

ആദ്യകാല പ്രപഞ്ചത്തിലേക്ക് തുറന്ന് പിടിച്ച സുവർണനേത്രങ്ങൾ

ആദ്യകാല പ്രപഞ്ചത്തിലേക്ക് തുറന്ന് പിടിച്ച സുവർണനേത്രങ്ങൾ

2021ലെ ക്രിസ്മസ് ദിനത്തിലാണ് ഭൂമിയിൽ നിന്ന് 1.5 ദശലക്ഷം കിലോമീറ്റർ ദൂരത്തേക്ക് ജെയിംസ് വെബ് സ്പേസ് ടെലസ്കോപ്പ് പ്രയാണം ആരംഭിച്ചത്. ഹബിൾ ടെലസ്കോപ്പിന്റെ പിൻഗാമിയായിട്ടാണ് ജെയിംസ് ബഹിരാകാശത്തെത്തിയത്. 2022 ന്റെ തുടക്കം മുതൽ പ്രപഞ്ചത്തിന്റെ ഇത് വരെ കാണാത്ത കാഴ്ചകളാണ് ജെയിംസ് സമ്മാനിച്ചത്. സൌരയൂഥത്തിന് പുറത്തുള്ള ഒരു ഗ്രഹത്തിന്റെ നേരിട്ടുള്ള ചിത്രങ്ങൾ പകർത്താനും ശാസ്ത്രജ്ഞർക്ക് കഴിഞ്ഞു.

ജെയിംസ് വെബ്

വിരലടയാളം പോലെ തെളിഞ്ഞ് നിൽക്കുന്ന വൂൾഫ്-റായെറ്റ് 140 നക്ഷത്രങ്ങളുടെ ചിത്രങ്ങൾ, നക്ഷത്രങ്ങൾ രൂപം കൊള്ളുന്ന സൃഷ്ടിയുടെ തൂണുകൾ അഥവാ പില്ലേഴ്സ് ഓഫ് ക്രിയേഷന്റെ അതിമനോഹരമായ ചിത്രങ്ങൾ എന്നിവയൊക്കെ പകർത്താനും ജെയിംസ് വെബ് സ്പേസ് ടെലസ്കോപ്പിന് കഴിഞ്ഞു. പ്രപഞ്ചത്തിൽ ആദ്യം രൂപപ്പെട്ട ഗാലക്സികളെക്കുറിച്ചുള്ള പഠനത്തിലും നിർണായക സംഭാവനകളാണ് ജെയിംസ് വെബ് നൽകുന്നത്. വരും നാളുകളിലും ജെയിംസ് വെബ് പകർത്തുന്ന ചിത്രങ്ങൾ ശാസ്ത്ര ലോകത്തെ അത്ഭുതപ്പെടുത്തുമെന്നതിൽ തർക്കമില്ല.

ഇൻഫ്ലുവൻസേഴ്സ് ഇനി കാശ് വാങ്ങി തള്ളണ്ട; 50 ലക്ഷം വരെ പിഴയടക്കേണ്ടി വരുംഇൻഫ്ലുവൻസേഴ്സ് ഇനി കാശ് വാങ്ങി തള്ളണ്ട; 50 ലക്ഷം വരെ പിഴയടക്കേണ്ടി വരും

ആർട്ടെമിസ് ദൗത്യം: നാസ വീണ്ടും ചന്ദ്രനിലേക്ക്
 

ആർട്ടെമിസ് ദൗത്യം: നാസ വീണ്ടും ചന്ദ്രനിലേക്ക്

5 പതിറ്റാണ്ടിനിപ്പുറം വീണ്ടും മനുഷ്യനെ ചന്ദ്രനിലെത്തിക്കാൻ ഒരുങ്ങുകയാണ് നാസ. ആർട്ടെമിസ് ചാന്ദ്രദൌത്യത്തിന്റെ ആദ്യ വിക്ഷേപണത്തിനും ( പരീക്ഷണാടിസ്ഥാനത്തിൽ ) 2022 സാക്ഷ്യം വഹിച്ചു. നാസയുടെ എസ്എൽഎസ് റോക്കറ്റാണ് ഈ പരീക്ഷണ ദൗത്യത്തിന്റെ ഭാരവും പേറി ഓറിയോൺ പേടകവുമായി ചന്ദ്രനിലേക്ക് കുതിച്ചത്. ഓറിയോണിന്റെ ശേഷി, സുരക്ഷ, ദൌത്യത്തിൽ വന്നേക്കാവുന്ന പ്രതിസന്ധികൾ എന്നിവ പഠിക്കുകയായിരുന്നു ആർട്ടെമിസ് 1 ദൌത്യത്തിന്റെ ലക്ഷ്യം.

ആർട്ടെമിസ്

2024ൽ ആർട്ടെമിസ് 2 ദൌത്യം മനുഷ്യനെ ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിക്കും. 2025ൽ ആർട്ടെമിസ് 3 ദൌത്യത്തിലൂടെ ചന്ദ്രന്റെ ഉപരിതലത്തിൽ വീണ്ടും മനുഷ്യന്റെ കാലടിപ്പാടുകൾ പതിയും. 2030 കാലയളവിൽ നാസ പ്ലാൻ ചെയ്യുന്ന ചൊവ്വ ദൌത്യത്തിനുള്ള മുന്നൊരുക്കം കൂടിയാണ് ചാന്ദ്ര ദൌത്യങ്ങൾ. ചന്ദ്രനിൽ ബേസ് ക്യാമ്പും ഭ്രമണപഥത്തിൽ ഗേറ്റ് വേ എന്ന ബഹിരാകാശ നിലയവും സ്ഥാപിക്കാനാണ് നാസ ലക്ഷ്യമിടുന്നത്. ചൊവ്വ ദൌത്യത്തിനുള്ള പ്രാഥമിക തയ്യാറെടുപ്പുകൾ ഈ നിലയങ്ങൾ കേന്ദ്രീകരിച്ചായിരിക്കും നടക്കുക.

5ജിയ്ക്കൊപ്പം ഇന്ത്യയുടെ കുതിപ്പ്

5ജിയ്ക്കൊപ്പം ഇന്ത്യയുടെ കുതിപ്പ്

മൊബൈൽ സേവനങ്ങളിൽ പുതിയ യുഗത്തിലേക്ക് കാലെടുത്ത് വച്ചിരിക്കുകയാണ് ഇന്ത്യ. രണ്ട് വർഷത്തിനുള്ളിൽ രാജ്യത്തെ എല്ലാ മേഖലകളിലും 5ജി സേവനങ്ങൾ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 2023 ഡിസംബറിനുള്ളിൽ തങ്ങളുടെ ട്രൂ 5ജി നെറ്റ്വർക്ക് ഇന്ത്യയിലെ മുക്കിലും മൂലയിലും ലഭ്യമാകുമെന്ന് റിലയൻസ് ജിയോയും 2024 മാർച്ചിനുള്ളിൽ പാൻ ഇന്ത്യ 5ജി നെറ്റ്വർക്ക് പൂർത്തിയാക്കുമെന്ന് എയർടെലും പ്രഖ്യാപിച്ചിട്ടുണ്ട്.

അതിവേഗ ഇന്റർനെറ്റ് സൌകര്യം

അതിവേഗ ഇന്റർനെറ്റ് സൌകര്യം ലഭ്യമാകുന്നതോടെ രാജ്യത്തെ വിദ്യാഭ്യാസം, ആരോഗ്യം, സാങ്കേതിക രംഗങ്ങളിൽ പ്രതീക്ഷകൾക്കപ്പുറമുള്ള കുതിച്ചുചാട്ടം ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 5 മില്ലിസെക്കൻഡ് വരെയുള്ള ഏറ്റവും കുറഞ്ഞ ലേറ്റൻസിയാണ് 5ജി നെറ്റ്വർക്ക് ഉറപ്പ് തരുന്നത്. 30 മുതൽ 100 മില്ലിസെക്കൻഡ് വരെയാണ് 4ജിയുടെ ലേറ്റൻസ് എന്നാലോചിക്കണം.

പുതുവത്സര സമ്മാനങ്ങൾക്കായി നോക്കുകയാണോ..? ചില കിടിലൻ സ്മാർട്ട്ഫോണുകൾ പരിചയപ്പെടാംപുതുവത്സര സമ്മാനങ്ങൾക്കായി നോക്കുകയാണോ..? ചില കിടിലൻ സ്മാർട്ട്ഫോണുകൾ പരിചയപ്പെടാം

ഇലോൺ മസ്കിന്റെ ട്വിറ്റർ

ഇലോൺ മസ്കിന്റെ ട്വിറ്റർ

2022ലെ ഏറ്റവും നല്ല എന്റർടെയിനറുകളിൽ ഒന്നാണ് ഇലോൺ മസ്കിന്റെ ട്വിറ്റർ ഏറ്റെടുക്കൽ. 44 ബില്യൺ ഡോളറിന്റെ ഡീലിന് ശേഷം മസ്ക് കാട്ടിക്കൂട്ടിയതൊക്കെ വാർത്തകളായിരുന്നു. ട്വിറ്ററിലെ ഉന്നത ഉദ്യോഗസ്ഥരെയും മൂവായിരത്തോളം ജീവനക്കാരെയും പിരിച്ചുവിട്ടു. പ്രീമിയം സേവനങ്ങൾക്ക് സബ്സ്ക്രിപ്ഷൻ ഏർപ്പെടുത്തിയത് മുതലുള്ള മാറ്റങ്ങളും ട്വിറ്ററിൽ നടപ്പാക്കി.

വിവാദങ്ങൾ

എന്നാൽ മസ്കിന് കാര്യങ്ങൾ അത്ര സുഗമമല്ലാതാകുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ട്വിറ്ററുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾക്കൊപ്പം ടെസ്ലയുടെ ഓഹരി ഇടിഞ്ഞതും ലോകത്തെ എറ്റവും സമ്പന്നരായ വ്യക്തികളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് വീണതും ഇലോൺ മസ്കിന് തിരിച്ചടിയായി. അവസാനം ട്വിറ്ററിന്റെ സിഇഒ സ്ഥാനത്ത് തുടരണമോയെന്ന ട്വിറ്റർ പോളിൽ മസ്ക് പരാജയപ്പെട്ടതും 2022ലെ കാഴ്ചയാണ്.

ന്യൂക്ലിയർ ഫ്യൂഷൻ ഊർജോത്പാദനം

ന്യൂക്ലിയർ ഫ്യൂഷൻ ഊർജോത്പാദനം

കാലിഫോർണിയയിലെ ലോറൻസ് ലിവർമോർ നാഷണൽ ലബോറട്ടറിയിലെ ശാസ്ത്രജ്ഞർ ന്യൂക്ലിയാർ ഫ്യൂഷൻ സാങ്കേതികവിദ്യയിൽ സ്വന്തമാക്കിയത് ചരിത്രപരമായ നേട്ടമാണ്. ഫ്യൂഷൻ ഇഗ്നിഷൻ, അതായത് ഉപയോഗിച്ചതിലും കൂടുതൽ ഊർജം ഉത്പാദിപ്പിക്കാൻ ശാസ്ത്രജ്ഞർക്ക് കഴിഞ്ഞു. ആണവ വികിരണ പ്രശ്നങ്ങളില്ലാതെ ശുദ്ധോർജത്തിന്റെ പാതയിലേക്കുള്ള സഞ്ചാരത്തിൽ ഏറ്റവും നിർണായക കാൽ വയ്പ്പുകളിലൊന്നാണിത്.

Best Mobiles in India

English summary
Although we have not fully recovered from the COVID pandemic, the Russian-Ukrainian war raises the prospect of the world becoming divided into two halves, but 2022 passed without major casualties. 2022 is also the year of great achievements, unexpected changes, and shocking moments in the fields of science and technology.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X