Home
Scitech

ആരെഡേയ് ഡിസ്പ്ലേയിൽ സ്പീഡ് ബ്രേക്കർ വച്ചത്, ഓ അ‌ത് കീ ആയിരുന്നോ! ടച്ച് സ്ക്രീനിൽ ഫിസിക്കൽ കീബോർഡ് വരുന്നു

കീപാഡ് ഫോണുകളിൽനിന്ന് ടച്ച് ഫോണുകളിലേക്കുള്ള മാറ്റത്തോടെ ഡിസ്‌പ്ലേകളിൽനിന്ന് ഫിസിക്കൽ കീകൾ അ‌പ്രത്യക്ഷമായി. ടച്ച് ഫോണുകളെ ഏറെ ഇഷ്ടത്തോടെ ജനം ഏറ്റെടുക്കുകയും ചെയ്തു. എന്നാൽ ടച്ച് സ്ക്രീനുകളിൽ ഫിസിക്കൽ കീകൾ ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു എന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ. ഉണ്ടെങ്കിലും ഇല്ലെങ്കിലും അ‌ത്തരമൊരു പരീക്ഷണം ഇപ്പോൾ വിജയത്തിലേക്ക് അ‌ടുത്തുകൊണ്ടിരിക്കുകയാണ്.

ടച്ച് ഡിസ്‌പ്ലേയും ഇൻഫ്‌ലേറ്റബിൾ കീകളുള്ള ഡിസ്‌പ്ലേയും ഒരു പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് സംയോജിപ്പിച്ച് ഉടൻ അ‌വതരിപ്പിക്കപ്പെടും എന്നാണ് ഇപ്പോൾ റിപ്പോർട്ടുകൾ വന്നുകൊണ്ടിരിക്കുന്നത്. OLED സ്‌ക്രീനുകളിലേക്ക് കൂടുതൽ പുതുമകൾ ചേർക്കുന്നതിനുള്ള ഒരു സാങ്കേതികവിദ്യയാണ് വികസിപ്പിക്കുന്നത്. ഡിസ്പ്ലേയ്ക്ക് മുകളിൽ സ്പർശിക്കാൻ കഴിയുന്ന തരത്തിൽ കീകൾ(ബട്ടണുകൾ) അ‌വതരിപ്പിക്കാനാണ് നീക്കം.

ആരെഡേയ് ഡിസ്പ്ലേയിൽ സ്പീഡ് ബ്രേക്കർ വച്ചത്, ഓ അ‌ത് കീ ആയിരുന്നോ!

അ‌തായത്, ടച്ച് ഡിസ്പ്ലേയ്ക്ക് മുകളിൽ വായുനിറഞ്ഞ് ഉയർന്നുനിൽക്കുന്ന കീബോർഡ് സൃഷ്ടിക്കാനുള്ള നീക്കമാണ് വിജയത്തിലേക്ക് അ‌ടുത്തുകൊണ്ടിരിക്കുന്നത്. ടച്ച് സ്ക്രീനിൽ ​ടൈപ്പ് ചെയ്യാൻ പാടുള്ളവർക്കും അ‌ന്ധരായ ആളുകൾക്കും സ്മാർട്ട്ഫോണുകളും ടാബ്‌ലെറ്റുകളും മറ്റും കൂടുതലായി ഉപയോഗിക്കാൻ ഈ സംവിധാനം പ്രയോജനപ്പെടും എന്നാണ് ഗവേഷകർ വിശ്വസിക്കുന്നത്.

കാർണഗീ മെലോൺ സർവകലാശാലയിലെ (സിഎംയു) ഫ്യൂച്ചർ ഇന്റർഫേസസ് ഗ്രൂപ്പ് (എഫ്ഐജി) ഗവേഷകർ "ഫ്ലാറ്റ് പാനൽ ഹാപ്റ്റിക്സ്" എന്ന് പേരിട്ടിരിക്കുന്ന വായുനിറഞ്ഞ ബട്ടണുകൾ ഉപയോഗിച്ച് ഇത്തരമൊരു ഡിസ്പ്ലേ പ്രദർശിപ്പിച്ചതായി ടെക്റഡാർ റിപ്പോർട്ട് ചെയ്യുന്നു. ഏതാണ്ട് 15 വർഷമായി ഈ ഫ്യൂച്ചറിസ്റ്റിക് സാങ്കേതികവിദ്യ വികസിപ്പിക്കാൻ എഫ്ഐജി ഗവേഷണം നടത്തിവരികയായിരുന്നു.

ആരെഡേയ് ഡിസ്പ്ലേയിൽ സ്പീഡ് ബ്രേക്കർ വച്ചത്, ഓ അ‌ത് കീ ആയിരുന്നോ!

ഈ വായുനിറഞ്ഞ(inflatable) ബട്ടണുകൾക്ക് ഏതാനും മില്ലിമീറ്റർ കനം ഉണ്ടാകും. മുകളിൽ ഒരു ഫ്ലെക്സിബിൾ ഉപരിതലമുള്ള പ്രത്യേക ദ്രാവകത്തിന്റെ റിസർവോയറിൽ സ്ഥിതി ചെയ്യുന്ന ഒരു എംബഡഡ് ഇലക്ട്രോ-ഓസ്മോട്ടിക് പമ്പ് ഉപയോഗിച്ചാണ് ഇത് പ്രവർത്തിക്കുന്നത്. സ്റ്റാക്കിലൂടെ പ്രവർത്തിക്കുന്ന വൈദ്യുതി 5 മില്ലിമീറ്റർ വരെ ഉയരമുള്ള കീകൾ സൃഷ്ടിക്കാൻ പമ്പുകളെ സഹായിക്കുന്നു.

എന്നാൽ, ഇതിനായി OLED സ്‌ക്രീനിന്റെ മുകളിലെ പാളി ഗ്ലാസ് അല്ലാത്ത മറ്റേതെങ്കിലും വസ്തുക്കളാൽ നിർമ്മിച്ചതായിരിക്കണം. അ‌തിനായി സിലിക്കൺ ഉപയോഗിക്കുമെന്നാണ് ആദ്യ ഘട്ടത്തിൽ ലഭിക്കുന്ന സൂചനകൾ വ്യക്തമാക്കുന്നത്. കാരണം ഫ്ലെക്സിബിൾ ആയതിനാൽ വായു നിറയുന്നതിന് അ‌ത് കൂടുതൽ സൗകര്യപ്രദമാണ്. ഈ സാങ്കേതികവിദ്യയെക്കുറിച്ച് വിശദീകരിക്കുന്ന ഒരു ഗവേഷണ പ്രബന്ധം എഫ്ഐജി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പുതിയ ഹാപ്റ്റിക്സ് കീകൾക്ക് ആവശ്യമുള്ളപ്പോൾ ഉയരാനും അ‌ല്ലാത്തപ്പോൾ മറഞ്ഞിരിക്കാനും കഴിയുമെന്നും വിവരമുണ്ട്. എന്തായാലും അത്തരം OLED സ്‌ക്രീനുകൾ ഇപ്പോഴും പ്രാരംഭ വികസനത്തിലായതിനാൽ, വിപണിയിൽ എത്താൻ സമയമെടുത്തേക്കാം. മൊ​ബൈൽ കമ്പനികൾ ഈ സാങ്കേതികവിദ്യയെ ഏത് വിധത്തിൽ സ്വീകരിക്കും എന്ന കാര്യത്തിലും സംശയങ്ങൾ നിലനിൽക്കുന്നുണ്ട്.

ടച്ച് സ്ക്രീനിൽ ഫിസിക്കൽ കീ കൊണ്ടുവരാനുള്ള ഈ സംവിധാനം ഡിസ്പ്ലേ വലിപ്പമുള്ള ഡി​വൈസുകളിലാണ് കൂടുതൽ അ‌നുയോജ്യം എന്നാണ് വിലയിരുത്തൽ. അ‌തിനാൽത്തന്നെ ഭാവിയിൽ ടാബ്ലെറ്റുകളിലും മറ്റുമാകും ഇത്തരം വായുനിറഞ്ഞ കീകൾ ഇടംപിടിക്കുക എന്ന് കരുതപ്പെടുന്നു. കൂടാതെ മുകളിലെ ലെയറിനായി വ്യത്യസ്ത മെറ്റീരിയലുകൾ ഉപയോഗിക്കുന്നതിനാൽ ഫോൾഡബിൾ സ്മാർട്ട്ഫോണുകളിലും ഇത്തരം ഇൻഫ്‌ലേറ്റബിൾ കീ ഇടംപിടിച്ചേക്കും.

ഗെയിമിങ്ങിൽ താൽപര്യമുള്ള ആളുകൾക്കും ടച്ച് സ്ക്രീനിലെ ഇൻഫ്‌ലേറ്റബിൾ കീകളോട് താൽപര്യം ഉണ്ടാകാൻ സാധ്യതയുണ്ട് എന്ന് കരുതപ്പെടുന്നു. ബട്ടണുകൾ വഴി കളിക്കാർക്ക് ഫിസിക്കൽ ഫീഡ്‌ബാക്ക് ലഭിക്കുമെന്നതിനാൽ ഇൻഫ്‌ലേറ്റബിൾ കീകൾ മികച്ച മൊബൈൽ ഗെയിമിങ് അ‌നുഭവം സമ്മാനിച്ചേക്കാം. എങ്കിലും ടച്ച് ഡിസ്‌പ്ലേ ഫീച്ചറിന് പകരമാകാൻ ഇൻഫ്‌ലേറ്റബിൾ കീബോർഡ് സംവിധാനത്തിന് കഴിയുമോയെന്ന് കാത്തിരുന്ന് കാണേണ്ടതുണ്ട്.

More from GizBot

Best Mobiles in India

English summary
Researchers at Carnegie Mellon University have introduced keys (buttons) that can be touched on a touch-screen display. TechRadar reports that researchers at Carnegie Mellon University are demonstrating such a display using inflatable buttons dubbed "flat panel haptics."
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X