Just In
- 42 min ago
ഇടിവെട്ട് ഫീച്ചറുകളുമായി ഇൻഫിനിക്സ് സീറോ 5ജി 2023 സീരീസ് സ്മാർട്ട്ഫോണുകൾ
- 43 min ago
ഇസ്രോയും നാസയും ഒന്നിച്ച് പ്രയത്നിച്ചു, 'നിസാർ' പിറന്നു! ഇനി ബംഗളുരു വഴി ബഹിരാകാശത്തേക്ക്
- 3 hrs ago
പരാതികളും പരിഭവങ്ങളും തത്കാലം മറക്കാന്നേ... ബിഎസ്എൻഎൽ ഇങ്ങനെയും ചിലർക്ക് പ്രയോജനപ്പെടും
- 3 hrs ago
ഇപ്പോഴും എപ്പോഴും കാര്യം നടക്കും, കുറഞ്ഞ ചെലവിൽ; നിരക്ക് കുറഞ്ഞ 5 എയർടെൽ പ്ലാനുകൾ
Don't Miss
- News
കര്‍ണാടകയില്‍ ജോഷി മുഖ്യമന്ത്രിയാകും; എട്ട് ഉപമുഖ്യമന്ത്രിമാരും!! പട്ടിക കൈയ്യിലുണ്ടെന്ന് കുമാരസ്വാമി
- Lifestyle
ശിവരാത്രി ദിനത്തില്‍ ഭഗവാന്റെ അനുഗ്രഹത്തിന് ഇതൊന്നു മാത്രം: ചന്ദ്ര-ശനിദോഷങ്ങള് ഭസ്മമാവും
- Movies
'അതിലെന്നെ ഒരുപാട് സഹായിച്ചത് പൊന്നമ്മയാണ്; കിരീടത്തിൽ ഞാനെന്തെങ്കിലും ചെയ്തെങ്കിൽ അതിന് കാരണം'
- Automobiles
സേഫ്റ്റി ഫീച്ചേഴ്സിനൊക്കെ ഒരു പരിധി ഉണ്ടോ; അപകടം ഒഴിവാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
- Finance
വരുമാനം 5 ലക്ഷത്തിനും 7 ലക്ഷത്തിനും ഇടയിലാണോ? എത്ര രൂപ നികുതി നൽകണം; എത്ര ലാഭിക്കാൻ സാധിക്കും?
- Sports
വേഗത എനിക്കൊരു പ്രശ്നമല്ല, ഉമ്രാനേക്കാള് വേഗത്തില്‍ ബൗള്‍ ചെയ്യും! പാക് പേസര്‍ പറയുന്നു
- Travel
ഈ രാജ്യങ്ങളില്‍ കറങ്ങാനാണോ ലക്ഷ്യം, എങ്കിൽ ചെലവ് കൂടും!
ആർപ്പോ ഇസ്രോ.. ഇസ്രോ... ഇസ്രോ...; വിദേശത്തുനിന്ന് ഇസ്രോ ഇന്ത്യക്ക് സമ്പാദിച്ച് നൽകിയത് 1,100 കോടി രൂപ
രാജ്യത്തിന് അഭിമാനകരമായ ഒട്ടേറെ നേട്ടങ്ങൾ നൽകിക്കൊണ്ട് 'ഇസ്രോ 'എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ(ISRO) അതിന്റെ ജൈത്രയാത്ര തുടരുകയാണ്. ഒന്നുമില്ലായ്മയിൽനിന്ന് തുടങ്ങിയ ഇസ്രോ ഇന്ന് ലോക രാജ്യങ്ങൾ വരെ സേവനം തേടിയെത്തിയിരിക്കുന്ന നിലയിലേക്ക് വളർന്നു എന്ന് അടുത്തകാലത്ത് ഇസ്രോ നടത്തിയ വിക്ഷേപണങ്ങൾ നമുക്ക് കാട്ടിത്തന്നു.

എന്നാൽ ലോകത്തിനു മുന്നിൽ ഇന്ത്യയുടെ അഭിമാനം ഉയർത്തുക മാത്രമല്ല, വിവിധ ലോകരാജ്യങ്ങളിൽനിന്നായി ഏകദേശം 1,100 കോടി രൂപ ഇന്ത്യക്ക് സമ്പാദിച്ചു നൽകാനും ഇസ്രോയ്ക്ക് കഴിഞ്ഞു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 19 രാജ്യങ്ങളിൽ നിന്നുള്ള 177 വിദേശ ഉപഗ്രഹങ്ങൾ ഐഎസ്ആർഒ വിജയകരമായി വിക്ഷേപിച്ചതായി കേന്ദ്ര ശാസ്ത്ര സാങ്കേതിക സഹമന്ത്രി ജിതേന്ദ്ര സിംഗ് കഴിഞ്ഞ ദിവസം ഒരു ചോദ്യത്തിനു മറുപടിയായി രാജ്യസഭയിൽ പറഞ്ഞിരുന്നു.

ഈ വിക്ഷേപണങ്ങളിൽനിന്നാണ് ഇത്രയും തുക സമ്പാദിക്കാൻ ഐഎസ്ആർഐയ്ക്ക് സാധിച്ചത്. 2018 ജനുവരി മുതൽ 2022 നവംബർ വരെയുള്ള കാലയളവിലെ കണക്കുകളാണ് മന്ത്രി രേഖാമൂലം നൽകിയ മറുപടിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഏകദേശം 94 മില്യൺ യുഎസ് ഡോളറും (ഏകദേശം 779 കോടി രൂപ) 46 മില്യൺ യൂറോയും (ഏകദേശം 405 കോടി രൂപ) ഈ വിക്ഷേപണങ്ങളിലൂടെ ലഭിച്ചതായാണ് ജിതേന്ദ്ര സിംഗ് വ്യക്തമാക്കിയിരിക്കുന്നത്.

ഓസ്ട്രേലിയ, ബ്രസീൽ, കാനഡ, കൊളംബിയ, ഫിൻലാൻഡ്, ഫ്രാൻസ്, ഇസ്രായേൽ, ഇറ്റലി, ജപ്പാൻ, ലിത്വാനിയ, ലക്സംബർഗ്, മലേഷ്യ, നെതർലൻഡ്സ്, റിപ്പബ്ലിക് ഓഫ് കൊറിയ, സിംഗപ്പൂർ, സ്പെയിൻ, സ്വിറ്റ്സർലൻഡ്, യുകെ, യുഎസ്എ തുടങ്ങിയ രാജ്യങ്ങളുടെ ഉപഗ്രഹങ്ങളാണ് ഐഎസ്ആർഒ വിക്ഷേപിച്ചത്.

ഈ രാജ്യങ്ങളുമായുണ്ടാക്കിയ വാണിജ്യ കരാറിന്റെ അടിസ്ഥാനത്തിൽ, ഇസ്രോയുടെ പടക്കുതിരകളായ പിഎസ്എൽവി(PSLV), ജിഎസ്എൽവി-എംകെ 3 ( GSLV-MkIII) റോക്കറ്റുകൾ ഉപയോഗിച്ചായിരുന്നു വിക്ഷേപണം. 2020 ൽ കേന്ദ്രം കൊണ്ടുവന്ന ഭേദഗതികളും നയങ്ങളും ആഗോള ബഹിരാകാശ സമ്പദ് വ്യവസ്ഥയിൽ രാജ്യത്തിന് നേട്ടമുണ്ടാക്കാനും സഹായകമായി എന്നും അദ്ദഹം അവകാശപ്പെട്ടു. 2020 ൽ സ്വകാര്യ സ്ഥാപനങ്ങളുടെ പങ്കാളിത്തവും സഹായ സഹകരണങ്ങളും ബഹിരാകാശ ഗവേഷണ മേഖലയിലേക്ക് സർക്കാർ സ്വാഗതം ചെയ്തിരുന്നു.

രാജ്യാന്തര വാണിജ്യ ഉപഗ്രഹ വിക്ഷേപണ രംഗത്തെ പുത്തൻ ശക്തിയാണ് ഇന്ന് ഇന്ത്യ. ഐഎസ്ആർഒയുടെ കഠിനാധ്വാനമാണ് ഇതിനുപിന്നിലുള്ളത്. കുറഞ്ഞ ചെലവിൽ വിക്ഷേപണം സാധ്യമാകും എന്നത് ലോകരാജ്യങ്ങളെ ഇന്ത്യയിലേക്ക് ആകർഷിക്കുന്നു. എന്നാൽ കുറഞ്ഞ ചെലവിനെക്കാൾ ഉപരി വിശ്വാസ്യതയാണ് ഐഎസ്ആർഒയെ ലോകത്തിനു പ്രിയപ്പെട്ടതാക്കി മാറ്റുന്ന മുഖ്യഘടകം. വാണിജ്യ വിക്ഷേപണത്തിൽ രാജ്യം കൈവരിച്ച നേട്ടം വ്യക്തമാകണമെങ്കിൽ ഒക്ടോബർ 22 ന് ഐഎസ്ആർഒ നടത്തിയ വാണിജ്യ വിക്ഷേപണത്തിന്റെ വിവരങ്ങൾ ഒന്നു പരിശോധിച്ചാൽ മതി.

ഒറ്റയടിക്ക് 36 ഉപഗ്രഹങ്ങളാണ് 601 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലേക്ക് ഐഎസ്ആർഒ എത്തിച്ചത്. രാജ്യത്തിന്റെ ബഹിരാകാശ ചരിത്രത്തിൽ ഒരു പുത്തൻ സുവർണ അധ്യായമായിരുന്നു ആ വിക്ഷേപണത്തിലൂടെ ഇസ്രോ കുറിച്ചത്. ബ്രിട്ടീഷ് ഇന്റർനെറ്റ് സേവനദാതാക്കളായ വൺ വെബ് കമ്പനിയുടെ 36 ഉപഗ്രഹങ്ങളാണ് ഇസ്രോ ലക്ഷ്യത്തിലെത്തിച്ചത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാം വിക്ഷേപണത്തറയിൽനിന്നായിരുന്നു വിക്ഷേപണം.

മൊത്തം 5,796 കിലോ പേലോഡ് ഉണ്ടായിരുന്ന ഈ വമ്പൻ ദൗത്യം ഏറ്റെടുക്കാൻ ജിഎസ്എൽവി മാർക് 3 (എൽവിഎം - 3) യെയാണ് ഇസ്രോ നിയോഗിച്ചത്. 8000 കിലോ വരെ ഭാരം വഹിക്കാൻ ശേഷിയുള്ള എൽഎംവി3 യാതൊരു ചാഞ്ചാട്ടവും കൂടാതെ ദൗത്യം നിറവേറ്റി രാജ്യത്തിന്റെ വിശ്വാസം ഒരിക്കൽക്കൂടി കാത്തു. ഇന്ത്യയുടെ ഏറ്റവും വലിയ ഉപഗ്രഹ വിക്ഷേപണ റോക്കറ്റായ ജിഎസ്എൽവി മാർക് 3 പിന്നീട് പുനർ നാമകരണം ചെയ്യപ്പെട്ടാണ് എൽവിഎം-3 ആയത്.

അമേരിക്കയും ചൈനയുമുൾപ്പെടെയുള്ള രാജ്യങ്ങൾ അൻപത് വർഷങ്ങൾക്കിപ്പുറം വീണ്ടും ചന്ദ്രനിൽ മനുഷ്യനെ എത്തിക്കാൻ മത്സരിച്ച് പരിശ്രമിക്കുകയാണ്. ഐഎസ്ആർഒയുടെ മുന്നിൽ ഇന്ന് നിലവിലുള്ള ഏറ്റവും പ്രധാന ലക്ഷ്യവും ചന്ദ്രനിൽ ഇന്ത്യൻ പതാക പാറിക്കുക എന്നതു തന്നെയാണ്. അതിനായുള്ള കഠിന പരിശ്രമത്തിലാണ് രാജ്യത്തിന്റെ അഭിമാനസ്തംഭമായ ഇസ്രോ.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470