ഐഎസ്ആര്‍ഒ-യുടെ പുതിയ റോക്കറ്റുകള്‍ 2 പ്രതിരോധ ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തിച്ചേക്കും

|

ഐഎസ്ആര്‍ഒ-യുടെ പുതിയ ചെറിയ റോക്കറ്റായ സ്‌മോള്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ (എസ്എസ്എല്‍വി) രണ്ട് ചെറിയ പ്രതിരോധ ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തിക്കും. ജൂലൈയിലോ ഓഗസ്റ്റിലോ ആയിരിക്കും വിക്ഷേപണം.

രണ്ട് ഉപഗ്രഹങ്ങള്‍

രണ്ട് ഉപഗ്രഹങ്ങള്‍

120 കിലോഗ്രാം വീതം ഭാരമുള്ള രണ്ട് ഉപഗ്രഹങ്ങള്‍ പുതിയ എസ്എസ്എല്‍വി റോക്കറ്റുപയോഗിച്ച് വിക്ഷേപിക്കാനുള്ള ശ്രമത്തിലാണെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ. ശിവന്‍ വ്യക്തമാക്കി. ജൂലൈ അല്ലെങ്കില്‍ ഓഗസ്റ്റില്‍ ആയിരിക്കും വിക്ഷേപണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആദ്യ വിക്ഷേപണത്തില്‍

ആദ്യ വിക്ഷേപണത്തില്‍

ആദ്യ വിക്ഷേപണത്തില്‍ എസ്എസ്എല്‍വി 500 കിലോഗ്രാം ഭാരവുമായായിരിക്കും കുതിച്ചുയരുക. 120 കിലോഗ്രാം വീതം ഭാരമുള്ള രണ്ട് ഉപഗ്രഹങ്ങള്‍, ഏകദേശം 300 കിലോഗ്രാം ഭാരമുള്ള അഡ്പ്റ്റര്‍ ഉള്‍പ്പെടെയുള്ള മറ്റ് ുപകരണങ്ങള്‍ എന്നിവ ഇതിലുണ്ടാകും. റോക്കറ്റിന്റെ ആകെ ഭാരം 110 ടണ്‍ ആണ്.

കണക്കുകൂട്ടല്‍.

കണക്കുകൂട്ടല്‍.

എസ്എസ്എല്‍വികളുടെ നിര്‍മ്മാണം ത്വരിതപ്പെടുത്താനുള്ള ശ്രമത്തിലാണ് ഐഎസ്ആര്‍ഒ. പ്രതിമാസം ഇത്തരം 2-3 റോക്കറ്റുകളുടെ ആവശ്യം വരുമെന്നാണ് കണക്കുകൂട്ടല്‍. ഇതോടൊപ്പം പിഎസ്എല്‍വി റോക്കറ്റുകളുടെ നിര്‍മ്മാണം വര്‍ദ്ധിപ്പിക്കാനും ഐഎസ്ആര്‍ഒ പദ്ധതിയിടുന്നുണ്ട്. ഇതിനായി സ്വകാര്യ മേഖലയുമായി സഹകരിക്കുമെന്ന് കെ. ശിവന്‍ പറഞ്ഞു.

പ്രവര്‍ത്തങ്ങള്‍

പ്രവര്‍ത്തങ്ങള്‍

ബഹിരാകാശ വകുപ്പിന് കീഴില്‍ പുതിയ കമ്പനി ആരംഭിക്കുന്നതിന് കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രിസഭ അനുമതി നല്‍കിയിരുന്നു. ഐഎസ്ആര്‍ഒ നടത്തുന്ന പ്രവര്‍ത്തങ്ങള്‍ വാണിജ്യപരമായി മുന്നോട്ട് കൊണ്ടുപോവുകയാണ് കമ്പനിയുടെ ലക്ഷ്യം.

ബഹിരാകാശ സേവനങ്ങള്‍

ബഹിരാകാശ സേവനങ്ങള്‍

പുതിയ കമ്പനി സ്വകാര്യമേഖലയുമായി സഹകരിച്ച് ബഹിരാകാശ വകുപ്പ്, ഐഎസ്ആര്‍ഒ എന്നിവയുടെ ലൈസന്‍സോട് കൂടിയ എസ്എസ്എല്‍വികള്‍ നിര്‍മ്മിക്കും. ഐഎസ്ആര്‍ഒ വികസിപ്പിച്ചെടുക്കുന്ന ബഹിരാകാശ സേവനങ്ങള്‍ വിപണം ചെയ്യുകയും കമ്പനിയുടെ ലക്ഷ്യമാണ്.

 സാങ്കേതികവിദ്യകള്‍

സാങ്കേതികവിദ്യകള്‍

ഏതൊക്കെ സാങ്കേതികവിദ്യകള്‍ കൈമാറ്റം ചെയ്യാന്‍ കഴിയുമെന്ന ചോദ്യത്തിന് കെ. ശിവന്റെ മറുപടി ഇപ്രകാരമായിരുന്നു, 'മെറ്റീരിയല്‍സ്, കെമിക്കല്‍സ് തുടങ്ങിയവയില്‍ സാങ്കേതിക വിദ്യകള്‍ ഐഎസ്ആര്‍ഒ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന വിധത്തില്‍ ഇവ കൈമാറ്റം ചെയ്യും.'

പുതിയ കമ്പനിക്ക് വലിയ മൂലധനം ആവശ്യമില്ലെന്നും കമ്പനിയുടെ പേരിനെക്കുറിച്ച് അന്തിമതീരുമാനം എടുത്തിട്ടില്ലെന്നും കെ. ശിവന്‍ അറിയിച്ചു.

നിങ്ങൾ ഫോൺ പിടിക്കുന്ന രീതി നിങ്ങളുടെ വ്യക്തിത്വത്തെ വെളിപ്പെടുത്തുംനിങ്ങൾ ഫോൺ പിടിക്കുന്ന രീതി നിങ്ങളുടെ വ്യക്തിത്വത്തെ വെളിപ്പെടുത്തും

Best Mobiles in India

Read more about:
English summary
ISRO's New Rocket Likely To Carry 2 Defence Satellites

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X