മനോഹരം ഈ നക്ഷത്രങ്ങളുടെ ജന്മദേശം; 'സൃഷ്ടിയുടെ തൂണുകൾ' അ‌തിഗംഭീരമായി പകർത്തി ജെയിംസ് വെബ് ദൂരദർശിനി

|

നിങ്ങൾ നക്ഷത്രങ്ങളേ കണ്ടിട്ടില്ലേ, കൂരിരുളും നിശബ്ദതയും നിറഞ്ഞ രാത്രികളിൽ എത്ര സുന്ദരമായ ഒരു അ‌നുഭൂതിയാണ് ആ നക്ഷത്രങ്ങൾ പകർന്നു നൽകുക എന്ന് അ‌നുഭവിച്ചിട്ടുള്ളവർക്ക് അ‌റിയാം. ചന്ദ്രനോടൊപ്പം നക്ഷത്രങ്ങളും നിറഞ്ഞ ആകാശക്കാഴ്ചകൾ തരുന്ന അ‌നുഭൂതിയും ശാന്തതയും ഒന്നു വേറെതന്നെയാണ്. രാത്രിയുടെ ശോഭതന്നെ ഈ നക്ഷത്ര മണ്ഡലങ്ങളാണ് എന്ന് പറയാം. ആ നക്ഷത്രങ്ങൾ രൂപം കൊള്ളുന്ന സ്ഥലത്തിന്റെ കാഴ്ചകൾ എങ്ങനെ ഉണ്ടായിരിക്കും. തീർച്ചയായും അ‌തിമനോഹരവും വിസ്മയങ്ങൾ നിറഞ്ഞതുമായിരിക്കും.

 

ജെയിംസ് വെബ് ചിത്രങ്ങൾ

സംശയം ഉണ്ടെങ്കിൽ ജെയിംസ് വെബ് ( James Webb) ദൂരദർശിനി പുറത്തുവിട്ട ഏറ്റവും പുതിയ ചിത്രങ്ങൾ പരിശോധിച്ചാൽ മതി. പ്രപഞ്ചത്തിന്റെ കാണാക്കോണുകളിൽ ഒളിഞ്ഞിരിക്കുന്ന വിസ്മയങ്ങളുടെ ആഴം എത്രയാണെന്ന് ആ ചിത്രങ്ങൾ വെളിപ്പെടുത്തും. സൃഷ്ടിയുടെ തൂണുകൾ (Pillars of Creation) എന്നും വിരലുകൾ എന്നുമൊക്കെ ശാസ്ത്രലോകം വിശേഷിപ്പിക്കുന്ന ക്ഷീരപഥത്തിലെ മേഖലയുടെ ചിത്രങ്ങളാണ് ജെയിസ് വെബ് ദൂരദർശിനി പകർത്തിയിരിക്കുന്നത്.

പില്ലേഴ്സ് ഓഫ് ക്രിയേഷന്റെ കാഴ്ച

ഹൈഡ്രജൻ വാതകവും പൊടിപടലങ്ങളുടെയുമൊക്കെ ഇടതൂർന്ന ഇഴകളായി വിവിധ രൂപങ്ങളെ അ‌നുസ്മരിപ്പിക്കുന്ന വിധത്തിൽ ഉയർന്നുനിൽക്കുന്ന പില്ലേഴ്സ് ഓഫ് ക്രിയേഷന്റെ കാഴ്ച ആരെയും അ‌ദ്ഭുതപ്പെടുത്തുന്നതാണ്. ഇതാദ്യമായല്ല ഈ 'സൃഷ്ടിയുടെ തൂണുകൾ' പകർത്തപ്പെടുന്നത്. ഇതുവരെ ഉണ്ടായിട്ടുള്ളതിൽ ഏറ്റവും മികച്ച ദൂരദർശിനികളിൽ മുന്നലുള്ള ഹബിൾ ഹബിൾ ബഹിരാകാശ ദൂരദർശിനി 1995-ലും 2014-ലും ഇവയുടെ ചിത്രങ്ങൾ പകർത്തിയിരുന്നു.

കുട്ടികളെ തിരിച്ചറിയാൻ കുടുംബങ്ങൾക്ക് സ്കൂളുകളുടെ വക ഡിഎൻഎ കിറ്റ്!കുട്ടികളെ തിരിച്ചറിയാൻ കുടുംബങ്ങൾക്ക് സ്കൂളുകളുടെ വക ഡിഎൻഎ കിറ്റ്!

 6,500 പ്രകാശവർഷം അകലെ
 

എന്നാൽ ഹബിൾ നൽകിയ ചിത്രങ്ങളെക്കാൾ ഒരുപാട് വിവരങ്ങൾ നൽകുന്നതാണ് ജെയിംസ് വെബ് പകർത്തിയ ചിത്രം എന്നാണ് വിലയിരുത്തൽ. ഭൂമിയിൽ നിന്ന് 6,500 പ്രകാശവർഷം അകലെയുള്ള പൊടിയും വാതകവും നിറഞ്ഞ ഈഗിൾ നെബുലയിലാണ് തൂണുകൾ സ്ഥിതി ചെയ്യുന്നത്. ശാസ്ത്രജ്ഞർ മെസ്സിയർ 16 (M16) അല്ലെങ്കിൽ കഴുകൻ നെബുല എന്നാണ് ഈ പ്രദേശത്തെ വിളിക്കുന്നത്.

നക്ഷത്രങ്ങൾ രൂപപ്പെടുന്നത് ഇവിടെ

നക്ഷത്രങ്ങൾ രൂപപ്പെടുന്നത് ഇവിടെയാണ് എന്നതാണ് ഈ സൃഷ്ടിയുടെ തൂണുകളുടെ ഏറ്റവും വലിയ പ്രത്യേകത. ഇൻഫ്രാറെഡ് ഡിറ്റക്ടറുകൾ ഉപയോഗിച്ച് തൂണുകൾക്ക് ചുറ്റുമുള്ള പൊടിപടലങ്ങളുടെ പ്രകാശം പരത്തുന്ന ഇഫക്റ്റുകൾ മറികടക്കുകയും പുതിയതായി രൂപപ്പെടുന്ന നക്ഷത്രങ്ങളുടെ പ്രവർത്തനം നിരീക്ഷിക്കുകയും ചെയ്യാൻ ജെയിസ് വെബ് ദൂരദർശിനിക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാൽ സമീത്തായുള്ള ഭീമൻ നക്ഷത്രങ്ങളിൽനിന്നുള്ള അ‌ൾട്രാവയലറ്റ് വികിരണങ്ങളേറ്റ് ​പില്ലേഴ്സ് ഓഫ് ക്രിയേഷൻ തകർന്നുകൊണ്ടിരിക്കുകയാണെന്നാണ് ശാസ്ത്രകാരന്മാർ പറയുന്നത്.

വൈറസിന്റെയും ബാക്ടീരിയകളുടെയും 'കാലൻ', മനുഷ്യനെതൊടില്ല; പുത്തൻ അ‌ൾട്രാവയലറ്റ് എൽഇഡിയുമായി ഗവേഷകർവൈറസിന്റെയും ബാക്ടീരിയകളുടെയും 'കാലൻ', മനുഷ്യനെതൊടില്ല; പുത്തൻ അ‌ൾട്രാവയലറ്റ് എൽഇഡിയുമായി ഗവേഷകർ

മനുഷ്യൻ നേരിട്ട് എത്തിയാൽ

നക്ഷത്രങ്ങളുടെ ഈ ജന്മദേശം കാണാൻ മനുഷ്യൻ നേരിട്ട് എത്തിയാൽ ഈ തൂണുകൾ കാണാൻ സാധ്യമല്ല. കാരണം ആയിരക്കണക്കിന് പ്രകാശവർഷം മുമ്പുള്ള കാഴ്ചയാണ് നാം ദൂരദർശിനിയിലൂടെ കാണുന്നത്. ജെയിംസ് വെബിന്റെ സ്വർണ്ണക്കണ്ണാടിയാണ് ഈ മികവേറിയ ചിത്രത്തിനു പിന്നിലെ പ്രധാനഘടകം എന്നു പറയാം. 1745-ൽ നെബുല കണ്ടെത്തിയെങ്കിലും, 1995-ൽ ഹബിൾ ബഹിരാകാശ ദൂരദർശിനി അ‌തിന്റെ ചിത്രം വിശദമായി ചിത്രീകരിച്ചപ്പോൾ മാത്രമാണ് ആഗോളതലത്തിൽ പ്രശസ്തമായത്.

വീണ്ടും ചിത്രീകരിച്ചു

പിന്നീട് 2014-ൽ ഹബിൾ ഈ തൂണുകളെ ദൃശ്യപ്രകാശത്തിൽ വീണ്ടും ചിത്രീകരിച്ചു. എന്നാൽ ഇതിൽനിന്നെല്ലാം ഏറെ മികച്ചതാണ് ജെയിംസ് വെബ് ഇപ്പോൾ പകർത്തിയിരിക്കുന്ന ചിത്രം. (സ്‌പേസ് ടെലിസ്‌കോപ്പ് സയൻസ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് നേരിട്ട് ഈ ചിത്രങ്ങളുടെ പൂർണ്ണ മിഴിവുള്ളതും കംപ്രസ് ചെയ്യാത്തതുമായ പതിപ്പുകൾ നിങ്ങൾക്ക് പരിശോധിക്കാം.)

ഇല്ല, എന്റെ റോബോ കുഞ്ഞുങ്ങൾ ആയുധമെടുക്കില്ല, ഇത് സത്യം സത്യം സത്യം! പ്രതിജ്ഞയുമായി റോബോട്ട് കമ്പനികൾഇല്ല, എന്റെ റോബോ കുഞ്ഞുങ്ങൾ ആയുധമെടുക്കില്ല, ഇത് സത്യം സത്യം സത്യം! പ്രതിജ്ഞയുമായി റോബോട്ട് കമ്പനികൾ

ചെറിയ ചുവന്ന കുത്തുകൾ കുഞ്ഞു നക്ഷത്രങ്ങളാണ്

ഈഗിൾ നെബുലയിലെ തൂണുകളുടെ അരികിലുള്ള ചെറിയ ചുവന്ന കുത്തുകൾ കുഞ്ഞു നക്ഷത്രങ്ങളാണ് എന്നാണ് ജെയിംസ് വെബ് ടീം പറയുന്നത്. ഏതാനും ലക്ഷങ്ങൾ മാത്രം പഴക്കമുള്ളവയാണ് ഈ 'നക്ഷത്രക്കുഞ്ഞുങ്ങൾ'. നക്ഷത്രങ്ങൾ എങ്ങനെ ജനിക്കുന്നു, ഗാലക്സികൾ എങ്ങനെ പരിണമിക്കുന്നു, നമുക്ക് കാണാൻ കഴിയുന്ന ഏറ്റവും പുരാതനമായ പ്രകാശം, നമുക്ക് ഏറ്റവും അടുത്തുള്ള ഗ്രഹങ്ങളുടെ ഘടന എന്നിവയെക്കുറിച്ചെല്ലാം വ്യക്തമാക്കുന്ന ചിത്രങ്ങൾ വരും മാസങ്ങളിൽ ജെയിംസ് വെബ് പകർത്തും എന്നാണ് ഗവേഷകർ പറയുന്നത്.

മനുഷ്യന്റെ കണ്ണായി മാറും

നാസയും യൂറോപ്യൻ സ്പേസ് ഏജൻസിയും കനേഡിയൻ സ്പേസ് ഏജൻസിയും സംയുക്തമായാണ് ജെയിംസ് വെബ് ദൂരദർശിനിയുടെ പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്. 2021 ൽ ബഹിരാകാശത്ത് എത്തിയ ജെയിംസ് വെബ് ദൂരദർശിനി ഏറെ പ്രശസ്തമായ ഹബിൾ ദൂരദർശിനിയുടെ പിൻഗാമിയായാണ് വിശേഷിപ്പിക്കപ്പെടുന്നത്. മൂന്ന് പതിറ്റാണ്ടോളം സമയമെടുത്ത് നിർമിച്ച ജെയിംസ് വെബ് ദൂരദർശിനി പ്രപഞ്ചത്തിന്റെ മഹാ രഹസ്യങ്ങളിലേക്കുള്ള മനുഷ്യന്റെ കണ്ണായി മാറും എന്നാണ് വിശ്വസിക്കപ്പെടുന്നത്.

നക്ഷത്രം പൊട്ടിത്തെറിക്കുന്നത് എങ്ങനെ?, അതിശയിപ്പിക്കുന്ന ചിത്രങ്ങൾ പുറത്ത്നക്ഷത്രം പൊട്ടിത്തെറിക്കുന്നത് എങ്ങനെ?, അതിശയിപ്പിക്കുന്ന ചിത്രങ്ങൾ പുറത്ത്

Best Mobiles in India

Read more about:
English summary
The James Webb Telescope captured images of the region of the Milky Way known to the scientific world as the Pillars of Creation. The sight of hydrogen gas and dust clouds rising in a way reminiscent of various forms will amaze anyone. This region is unique in that stars are formed here.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X