ബ്രെയിൻ ക്യാൻസർ നേരത്തെ കണ്ടെത്താൻ മൂത്രപരിശോധന; നിർണായക കണ്ടുപിടുത്തവുമായി ജാപ്പനീസ് ശാസ്ത്രജ്ഞർ

|
ബ്രെയിൻ ക്യാൻസർ നേരത്തെ കണ്ടെത്താൻ മൂത്രപരിശോധന

ക്യാൻസർ എന്ന് കേൾക്കുമ്പോൾ തന്നെ നാം ഒന്നു പതറും. നിരവധി പേരുടെ ജീവിതം അ‌ടിമുടി മാറ്റിമറിച്ച ഈ വില്ലൻ രോഗം ഇനിയും നമ്മുടെ ചികിത്സാരീതികൾക്ക് പൂർണമായും കീഴടങ്ങിയിട്ടില്ല. ക്യാൻസർ ചികിത്സയിൽ ഇന്ന് നാം ഏറെ മുന്നേറിയിട്ടുണ്ട്. ക്യാൻസറിന്റെ പിടിയിൽനിന്ന് കുതറിമാറി ജീവിതത്തിലേക്ക് തിരിച്ചെത്തിയ ആളുകൾ നമുക്കിടയിൽ സാധാരണപോലെ ജീവിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ തിരിച്ചറിയാൻ ​വൈകിപ്പോയതുകൊണ്ടും മറ്റ് പല കാരണങ്ങളാലും ക്യാൻസറിന് കീഴ്പ്പെട്ട് പൊലിഞ്ഞുപോകുന്ന ജീവിതങ്ങളും ഏറെയാണ്.

കണ്ടെത്താൻ ​വൈകുന്നത് നില വഷളാക്കും

ഏറെ ​വൈകി മോശം അ‌വസ്ഥയിലാകും പലരുടെയും രോഗം കണ്ടെത്തുക. ഇത് ചികിത്സയുടെ ഫലത്തെ കാര്യമായി ബാധിക്കാറുണ്ട്. എന്നാൽ കണ്ടെത്താൻ ഏറെ ബുദ്ധിമുട്ടുള്ള ബ്രെയിൻ ക്യാൻസർ അ‌ഥവാ ബ്രെയിൻ ട്യൂമർ നേരത്തെ കണ്ടെത്താൻ ഒരു പുത്തൻ പരിശോധനാ ഉപകരണം വികസിപ്പിച്ചെടുത്തിരിക്കുകയാണ് ജപ്പാനിലെ നഗോയ സർവകലാശാലയിലെ ഒരു സംഘം ശാസ്ത്രജ്ഞർ. മൂത്രത്തിലെ മെംബ്രൻ പ്രോട്ടീൻ തിരിച്ചറിയാൻ കഴിയുന്ന ഒരു ഉപകരണം കണ്ടുപിടിച്ചുകൊണ്ടാണ് ഈ ജാപ്പനീസ് ശാസ്ത്രജ്ഞർ നിർണായക ചുവടുവയ്പ്പ് നടത്തിയിരിക്കുന്നത്.

ബ്രെയിൻ ക്യാൻസർ നേരത്തെ കണ്ടെത്താൻ മൂത്രപരിശോധന

നാനോവയറുകൾ

നഗോയ യൂണിവേഴ്സിറ്റിയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്നൊവേഷൻ ഫോർ ഫ്യൂച്ചർ സൊസൈറ്റിയുടെയും ടോക്കിയോ യൂണിവേഴ്സിറ്റിയുടെയും സഹകരണത്തോടെ, നഗോയ യൂണിവേഴ്സിറ്റിയുടെ ഗ്രാജ്വേറ്റ് സ്കൂൾ ഓഫ് എഞ്ചിനീയറിംഗിലെ യാസുയിയുടെയും പ്രൊഫസർ യോഷിനോബു ബാബയുടെയും നേതൃത്വത്തിലുള്ള ഒരു ഗവേഷണ സംഘം ആണ് നാനോവയറുകൾ ഉപയോഗിച്ച് ബ്രെയിൻ ട്യൂമർ ഇവികൾക്കായി ഒരു പുതിയ പരിശോധനാ പ്ലാറ്റ്ഫോം വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഏറെ സങ്കീർണമായ പരിശോധനകളുടെ ബുദ്ധിമുട്ടുകൾ ആളുകൾക്ക് ഉണ്ടാകുന്നില്ല എന്നതും മുഴകൾനേരത്തെ കണ്ടെത്താം എന്നതുമാണ് മൂത്രപരിശോധനയിലൂടെ ബ്രെയിൻ ട്യൂമർ കണ്ടുപിടിക്കാനുള്ള ഉപകരണത്തിന്റെ പ്രത്യേകത.

അതിജീവന നിരക്കിൽ 30 വർഷമായി മാറ്റമില്ല

ഈ കണ്ടുപിടിത്തത്തിനു പിന്നിൽ പ്രവർത്തിച്ച നഗോയ സർവ്വകലാശാലയിലെ ഗവേഷകരുടെ അ‌ഭിപ്രായത്തിൽ, ബ്രെയിൻ ട്യൂമർ ബാധിച്ചവരുടെ അതിജീവന നിരക്ക് 30 വർഷത്തിലേറെയായി കാര്യമായ പുരോഗതിയില്ലാതെ തുടരുന്നു. രോഗം കണ്ടെത്താൻ ​വൈകുന്നതാണ് പലപ്പോഴും അ‌തീജീവനത്തിന് തടസമാകുന്നത്. സംസാരശേഷി നഷ്ടപ്പെടുന്നത് പോലെയുള്ള ന്യൂറോളജിക്കൽ ലക്ഷണങ്ങൾ ഉണ്ടായശേഷം മാത്രമാകും പലപ്പോഴും ഡോക്ടർമാർ ബ്രെയിൻ ട്യൂമറുകൾ കണ്ടെത്തുന്നത്. അ‌പ്പോഴേക്കും ട്യൂമർ വളരെ വളർന്നിരിക്കും.

എക്സ്ട്രാ സെല്ലുലാർ വെസിക്കിൾ

തലച്ചോറിലെ കോശങ്ങളുടെ അനിയന്ത്രിതവളര്‍ച്ചയാണ് ബ്രെയിന്‍ ട്യൂമര്‍. പലപ്പോഴും ട്യൂമര്‍ വളര്‍ച്ച കാന്‍സര്‍ ആകണമെന്നുമില്ല. എന്നാല്‍ ട്യൂമറുകള്‍ എപ്പോഴും അപകടകാരികള്‍ തന്നെയാണ്. ഒരാൾക്ക് ബ്രെയിൻ ട്യൂമർ ഉണ്ടെങ്കിൽ അ‌യാളുടെ മൂത്രത്തിൽ അ‌തിനുള്ള സൂചനകൾ ഉണ്ടാകുമെന്നാണ് ഗവേഷകർ പറയുന്നത്. ട്യൂമറുമായി ബന്ധപ്പെട്ട എക്സ്ട്രാ സെല്ലുലാർ വെസിക്കിളുകളുടെ (ഇവി) മൂത്രത്തിലെ സാന്നിധ്യത്തിലൂടെയാണ് ഇത് തിരിച്ചറിയാനാകുക. ട്യൂമർ കോശത്തിൽ നിന്ന് ഉരുത്തിരിഞ്ഞ ഇവി ക്യാൻസർ ബയോ മാർക്കറുകളുടെ സാധ്യതയുള്ള ഉറവിടമാണെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ബ്രെയിൻ ക്യാൻസർ നേരത്തെ കണ്ടെത്താൻ മൂത്രപരിശോധന

ഓൾ-ഇൻ-വൺ നാനോവയർ അസെ

''നിലവിൽ, ഇവി ഐസൊലേഷനും കണ്ടെത്തൽ രീതികൾക്കും രണ്ടിൽ കൂടുതൽ ഉപകരണങ്ങളും ഇവികളെ വേർതിരിച്ച് കണ്ടെത്താൻ ഒരു പരിശോധനയും ആവശ്യമാണ്, എന്നാൽ തങ്ങൾ വികസിപ്പിച്ച ഓൾ-ഇൻ-വൺ നാനോവയർ അസെ സിസ്റ്റത്തിന് ഒരു ലളിതമായ നടപടിക്രമം ഉപയോഗിച്ച് ഇവികളെ വേർതിരിച്ച് കണ്ടെത്താനാകും'' എന്നാണ് എസിഎസിൽ പ്രസിദ്ധീകരിച്ച പഠനത്തിന്റെ പ്രധാന രചയിതാവ് തകാവോ യാസുയി ഒരു പത്രക്കുറിപ്പിൽ പറഞ്ഞത്. ക്യാൻസർ സെല്ലുകളിൽനിന്ന് പുറന്തള്ളുന്ന ഈവികൾ പലപ്പോഴും മൂത്രത്തിലൂടെ പുറത്തേക്ക് പോകുന്നു. ഇവയെ കണ്ടെത്താനും അ‌ത് പരിശോധിക്കാനും പുതിയ ഉപകരണത്തിന് കഴിയുമെന്ന് ഗവേഷകർ പറയുന്നു.

തങ്ങൾ കണ്ടെത്തിയ ഉപകരണം വഴി നടത്തിയ പരിശോധനയിൽ ബ്രെയിൻ ട്യൂമർ രോഗികളുടെ മൂത്ര സാമ്പിളുകളിൽ CD31/CD63 എന്നറിയപ്പെടുന്ന രണ്ട് പ്രത്യേക തരം ഇവി മെംബ്രണുകൾ തിരിച്ചറിയാൻ സാധിച്ചതായും യാസുയി പറയുന്നു. ഈ ഉപകരണം പരിഷ്കരിച്ച് ബ്രെയിൻ ട്യൂമറിന് പുറമെ മറ്റ് വിധത്തിലുള്ള ക്യാൻസറുകളും കണ്ടെത്താൻ സാധിച്ചേക്കുമെന്ന പ്രതീക്ഷയും ഗവേഷകർ പങ്കുവയ്ക്കുന്നു. യാസുയിയുടെ അഭിപ്രായത്തിൽ, മസ്തിഷ്ക കാൻസർ കണ്ടെത്തുന്നതിനുള്ള ഫലപ്രദവും ലളിതവും ആക്രമണാത്മകമല്ലാത്തതുമായ ഒരു രീതിയാണ് മൂത്രപരിശോധന.

P​hoto ​Credit: Dr Takao Yasui

Best Mobiles in India

Read more about:
English summary
A team of researchers at Nagoya University has developed a new testing platform for brain tumor EVs using nanowires. The unique feature of this urine test brain tumor detection device is that people don't have to go through the hassle of more complex tests and can detect tumors early.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X