സാധാരണ പശു അല്ല; ഇത് ലേസർ കണ്ണുകളുള്ള പശു!!

By Shafik
|

സിനിമയിലും ആനിമേഷൻ ചിത്രങ്ങളിലുമൊക്കെ സ്ഥിരമായി കാണാറുള്ള ഒന്നാണല്ലോ കണ്ണിൽ നിന്നും ലേസർ രശ്മികൾ പുറപ്പെടുവിക്കാൻ കെല്പുള്ള ജീവികളും മനുഷ്യരും സൂപ്പർ ഹീറോസുമെല്ലാം. ഈ ലേസർ രശ്മികൾ ഉപയോഗിച്ച് മതിലിന് അപ്പുറത്തുള്ളത് കാണുന്നതും ശത്രുക്കളെ ചുട്ടുചാമ്പലാക്കുന്നതും എല്ലാം നമ്മൾ സിനിമയിൽ കണ്ടിട്ടുണ്ട്. എന്നാൽ ഇത് യഥാർത്ഥത്തിൽ വന്നാൽ എങ്ങനെയുണ്ടാകും? അങ്ങനെ ഒരു കാര്യമാണ് ഇവിടെ പറയാൻ പോകുന്നത്.

ലേസർ ലെൻസുകൾ

ലേസർ ലെൻസുകൾ

ഈയടുത്ത് ശാസ്ത്രജ്ഞർ ഒരു ലേസർ ലെന്സുകളുടെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കുകയുണ്ടായി. ഈ ലെൻസ് വഴി ലേസർ രശ്മികൾ പുറപ്പെടുവിക്കാനുള്ള കഴിവുണ്ട്. ആദ്യ പരീക്ഷണം ഒരു പശുവിൽ തന്നെ നടത്തി. അത് പ്രകാരം പശുവിന് തന്റെ കണ്ണുകളിലൂടെ പുറത്തേക്ക് ലേസർ കിരണങ്ങൾ പുറപ്പെടുവിക്കാൻ സാധിക്കും എന്നായി.

എന്നുകരുതി ഉപദ്രവകാരി അല്ല

എന്നുകരുതി ഉപദ്രവകാരി അല്ല

നമ്മൾ സിനിമയിലൊക്കെ കാണുന്നത് പോലെ ഈ ലേസർ ലെൻസ് വഴി വരുന്ന കിരണങ്ങൾ നമ്മളെ കത്തിച്ചാമ്പലാക്കാനോ ഉപദ്രവിക്കാനോ കെല്പുള്ളത് അല്ല കേട്ടോ. അതിനുള്ള ശക്തിയും ഇവർക്കില്ല. പകരം സുരക്ഷാ ആവശ്യങ്ങൾക്കും മറ്റുമായി സ്കാൻ ചെയ്യുന്നതിനും മറ്റുമുള്ള സൗകര്യങ്ങളാണ് ഈ ലേസർ ലെൻസ് കൊണ്ട് സാധ്യമാകുക.

ലേസർ കിരണങ്ങളെ കുറിച്ച് പറയുമ്പോൾ
 

ലേസർ കിരണങ്ങളെ കുറിച്ച് പറയുമ്പോൾ

ലേസർ കിണങ്ങൾ മറ്റ് പ്രകാശ കിരണങ്ങളെ അപേക്ഷിച്ച് ഏറെ പ്രത്യേകത നിറഞ്ഞതാണെന്ന് നമുക്കറിയാം. ഒരു ദിശയിൽ ഒരുപാട് ദൂരം പരക്കാതെ കൃത്യമായി ചെന്നെത്താൻ ലേസർ കിരണങ്ങൾക്ക് സാധിക്കാറുണ്ട്. നമ്മുടെ ചെറുപ്പകാലത്തൊക്കെ നമ്മൾ ഉപയോഗിച്ചിരുന്ന ലേസർ ടോർച്ചുകൾ ഓർമയില്ലേ. പല തരത്തിലുള്ള ചിഹ്നങ്ങളും ചിത്രങ്ങളുമൊക്കെ ഉപയോഗിച്ച് നമ്മൾ കുട്ടിക്കാലത്ത് ഏറെ കൊണ്ടുനടന്ന ആ ലേസർ ടോർച്ചിന്റെ ഒക്കെ ഏറെ ഏറെ പരിഷ്ക്കരിച്ച രൂപങ്ങളാണ് ഇന്നത്തെ ലേസർ ടെക്‌നോളജിയിൽ നമുക്ക് കാണാൻ സാധിക്കുന്നത്.

ഇവിടെ ശാസ്ത്രജ്ഞർ ചെയ്തത്

ഇവിടെ ശാസ്ത്രജ്ഞർ ചെയ്തത്

ഒട്ടുമിക്ക ലേസറുകൾക്കും ഉറപ്പുള്ള ഒരു പ്രതലം ആവശ്യമാണെന്നിരിക്കെ കണ്ണുകളിൽ ലെന്സ് രൂപത്തിൽ ആക്കി മാറ്റുക എന്നത് ശാസ്ത്രജ്ഞരെ സംബന്ധിച്ചെടുത്തോളം അല്പം കുഴപ്പം പിടിച്ച പണി തന്നെയായിരുന്നു. എന്നാൽ അതിന് അവർ ഒരു മാർഗ്ഗം കണ്ടെത്തി. ഒരു ഗ്ലാസ് പ്രതലത്തിൽ ഇതിനെ ഒരു കനം കുറഞ്ഞ ഷീറ്റിൽ നിർമ്മിച്ചെടുത്തിട്ട് അതിന് ശേഷം ഗ്ലാസ് പതിയെ ഒഴിവാക്കി. ശേഷം പശുവിന്റെ കണ്ണിൽ ലെൻസ് ഘടിപ്പിച്ചു.

നിങ്ങളുടെ ആൻഡ്രോയിഡ് ഫോൺ എങ്ങനെ റൂട്ട് ചെയ്യാം?നിങ്ങളുടെ ആൻഡ്രോയിഡ് ഫോൺ എങ്ങനെ റൂട്ട് ചെയ്യാം?

Best Mobiles in India

Read more about:
English summary
Laser Shooting Eyeballs Developed by Scientists

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X