Home
Scitech

ചൂട് താങ്ങാൻ കഴിയുമോയെന്ന് ഐഎസ്ആർഒയ്ക്ക് സംശയം; നിസാറിന്റെ ബഹിരാകാശ യാത്ര ​വൈകും

ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐഎസ്ആർഒയും (isro) അ‌മേരിക്കൻ ബഹിരാകാശ ഗവേഷണ സ്ഥാപനമായ നാസയും (NASA) സംയുക്തമായി രൂപപ്പെടുത്തിയ നിസാർ (NISAR) സാറ്റ​ലൈറ്റിന്റെ വിക്ഷേപണം നേരത്തെ നിശ്ചയിച്ചതിലും ​വൈകുമെന്ന് റിപ്പോർട്ട്. അ‌വസാനവട്ട തയാറെടുപ്പുകൾക്കിടെ ഐഎസ്ആർഒ ചില പ്രശ്നസാധ്യതകൾ കണ്ടെത്തിയിരുന്നു. അ‌ത് പരിഹരിച്ച ശേഷമേ ലോഞ്ച് ഉണ്ടാകൂ.

സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് നിസാറിന്റെ ലോഞ്ച് ചെയ്യാൻ ആവശ്യമായ അ‌വസാനവട്ട തയാറെടുപ്പുകൾ നടന്നുവരികയായിരുന്നു. അ‌തിനിടയിലാണ് ഉപഗ്രഹത്തിൻ്റെ 39 അടി വ്യാസമുള്ള (12-മീറ്റർ) റഡാർ ആൻ്റിന റിഫ്ലക്ടറിന്റെ താപ പ്രതിരോധ ശേഷിയെക്കുറിച്ച് ഐഎസ്ആർഒയ്ക്ക് ചില സംശയങ്ങൾ ഉയർന്നത്. ഇത് നാസ തയാറാക്കിയ ഭാഗമാണ്.

ചൂട് താങ്ങാൻ കഴിയുമോ; നിസാറിന്റെ ബഹിരാകാശ യാത്ര ​വൈകും

റിഫ്‌ളക്ടറിൻ്റെ സ്റ്റൗജ് ഘട്ടത്തിൽ താപനില സംബന്ധിച്ച ആശങ്കകൾ ഐഎസ്ആർഒ ഉയർത്തിയതോടെ ഒരു അ‌ധികമുൻകരുതൽ ആവശ്യമായി വന്നു. അ‌തിനാൽ ഉയർന്ന താപത്തെ പ്രതിരോധിക്കുന്നതിനും താപനിലയിലെ ഏറ്റക്കുറച്ചിലുകളിൽ റിഫ്ലക്ടറിനെ സംരക്ഷിക്കുന്നതിനുമായി ഒരു അ‌ധിക കോട്ടിംഗ് ആവശ്യമാണ്. ഈ പ്രത്യേക കോട്ടിംഗ് നിലവിൽ കാലിഫോർണിയയിലെ ഒരു പ്രത്യേക കേന്ദ്രത്തിലാണ് നടത്താൻ സാധിക്കുക.

ഈ സങ്കീർണ്ണമായ പ്രക്രിയയ്ക്കായി ഐഎസ്ആർഒയുടെ ഇന്ത്യയിലെ അസംബ്ലി സൈറ്റിൽ നിന്ന് റിഫ്ലക്ടർ നാസയുടെ സഹകരണത്തോടെ കാലിഫോർണിയയിലേക്ക് കൊണ്ടുപോകും. തുടർന്ന് കോട്ടിംഗിൻ്റെ കാര്യക്ഷമത സ്ഥിരീകരിച്ചുകഴിഞ്ഞാൽ, ഉപഗ്രഹവുമായി സംയോജിപ്പിക്കുന്നതിനായി നിസാറിന്റെ റിഫ്ലക്ടർ ഇന്ത്യയിലേക്ക് തിരിച്ചയക്കും. നാസയും ഐഎസ്ആർഒയും സംയുക്തമായി വികസിപ്പിച്ചെടുത്ത ലോ എർത്ത് ഓർബിറ്റ് ഒബ്സർവേറ്ററി (LEO)യാണ് നിസാർ.

ചൂട് താങ്ങാൻ കഴിയുമോ; നിസാറിന്റെ ബഹിരാകാശ യാത്ര ​വൈകും

ഭൗമ നിരീക്ഷണ ദൗത്യങ്ങളുടെ മേഖലയിൽ നാസയും ഐഎസ്ആർഒയും തമ്മിലുള്ള ആദ്യത്തെ ഹാർഡ്‌വെയർ സഹകരണത്തെ അ‌ടയാളപ്പെടുത്തുന്നു എന്നതും നിസാറിന്റെ പ്രത്യേകതയാണ്. നാസയുടെ ആദ്യ അ‌ക്ഷരമായ എൻ(N), ഇസ്രോയുടെ ആദ്യ അ‌ക്ഷരമായ ഐ(I) എന്നിവയ്ക്ക് ഒപ്പം സിന്തറ്റിക് അപ്പേർച്ചർ റഡാർ(Synthetic Aperture Radar) എന്നതിന്റെ ചുരുക്കെഴുത്തായ സാർ(SAR) കൂടി കൂട്ടിച്ചേർത്താണ് നിസാർ(NISAR) എന്ന് പേരിട്ടിരിക്കുന്നത്.

NASA ISRO Synthetic Aperture Radar എന്നതാണ് നിസാറിന്റെ പൂർണ്ണരൂപം. നാസയുടെ സതേൺ കാലിഫോർണിയയിലെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയിലും (ജെ‌പി‌എൽ) ഐഎസ്ആർഒയിലുമായാണ് നിസാർ സാറ്റ​ലൈറ്റ് നിർമിച്ചത്. ഇസ്രോയുടെയും നാസയുടെയും ശാസ്ത്രജ്ഞർ സംയുക്തമായി നിസാറിന്റെ നിർമാണത്തിന് മേൽനോട്ടം വഹിച്ചു. പിന്നീട് നാസ നിർമിച്ച ഭാഗങ്ങൾ ഇന്ത്യയിലെത്തിക്കുകയും അ‌സംബിൾ ചെയ്യുകയുമായിരുന്നു.

ഭൂമിയുടെ കരയെയും ഹിമപ്രതലങ്ങളെയും പറ്റി കൂടുതൽ വിശദമായി പഠിക്കാൻ സഹായിക്കുക എന്നതാണ് നിസാറിന്റെ ദൗത്യം. 12 ദിവസത്തിനുള്ളിൽ മുഴുവൻ ഭൂഗോളത്തെയും മാപ്പ് ചെയ്യും എന്നതാണ് നിസാർ എന്ന ഈ ഭൗമനിരീക്ഷണ റഡാറിന്റെ പ്രത്യേകത. പരമ്പരാഗത ബീം‐സ്കാനിങ് റഡാർ സംവിധാനത്തിൽനിന്നും വ്യത്യസ്തമായി ഒരു വസ്തുവിന്റെയോ ഭൂപ്രദേശത്തിന്റേയോ വളരെ വ്യക്തമായ ചിത്രങ്ങൾ നിർമ്മിക്കാൻ 'SAR' സങ്കേതത്തിന് സാധിക്കും.

ചൂട് താങ്ങാൻ കഴിയുമോ; നിസാറിന്റെ ബഹിരാകാശ യാത്ര ​വൈകും

ഒരു ഭൂപ്രദേശത്തിന്റെ ചിത്രമെടുക്കാൻ ഉപയോഗിക്കുന്ന റഡാർ വകഭേദമാണ് സിന്തറ്റിക് അപ്പേർച്ചർ റഡാർ (SAR). വലിയൊരു ആന്റിനയുടെ സഹായത്തോടെയാണ് ഇത് സാധ്യമാകുന്നത്. ഭൂമിയെയും നമ്മുടെ മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥയെയും നന്നായി മനസ്സിലാക്കാനുള്ള ഇസ്രോ- നാസ കൂട്ടുകെട്ടിലെ ഒരു സുപ്രധാന നാഴികക്കല്ലാണ് 'നിസാർ' എന്നാണ് ശാസ്ത്രജ്ഞർ വിലയിരുത്തുന്നത്.

12 മീറ്റർ വ്യാസമുള്ള ഡ്രം ആകൃതിയിലുള്ള റിഫ്ലക്ടർ ആന്റിന ഉപയോഗിച്ചാണ് നിസാർ ഡാറ്റ ശേഖരിക്കുക. ഇത് ഇന്റർഫെറോമെട്രിക് സിന്തറ്റിക് അപ്പേർച്ചർ റഡാർ (ഇൻസാർ) എന്ന സിഗ്നൽ-പ്രോസസിംഗ് ടെക്നിക് ഉപയോഗിച്ച് കരയിലെയും ഹിമപ്രതലത്തിലെയും മാറ്റങ്ങൾ നിരീക്ഷിക്കും. എൽ-ബാൻഡ്, എസ്-ബാൻഡ് സിന്തറ്റിക് അപ്പേർച്ചർ റഡാറുകൾ ലയിപ്പിക്കുന്നതിലൂടെ, നിസാർ ഭൂമിയുടെ ഉപരിതലത്തിൻ്റെ ചലനാത്മക സ്വഭാവത്തെക്കുറിച്ചുള്ള ഉൾക്കാഴ്ച വാഗ്ദാനം ചെയ്യുന്നു.

ഏത് സാഹചര്യങ്ങളിലും രാവും പകലും നിരീക്ഷണം നടത്താൻ നിസാറിന് സാധിക്കും. നിസാർ നൽകുന്ന വിവരങ്ങൾ മണ്ണിടിച്ചിൽ പോലുള്ള പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുന്നതിന് മുമ്പ് ആവശ്യമായ തയാറെടുപ്പുകൾ നടത്താൻ ഏറെ ഉപകാരപ്പെടും. മഞ്ഞുപാളികൾ, അഗ്നിപർവ്വതങ്ങൾ, ഭൂകമ്പങ്ങൾ, ഭൂഗർഭജല ശേഖരം എന്നിവയ്‌ക്കൊപ്പം ഭൂമിയുടെ മാറിക്കൊണ്ടിരിക്കുന്ന ആവാസവ്യവസ്ഥകളെയും കാലാവസ്ഥയെയും നിസാറിനെ ഉപയോഗിച്ച് ഐഎസ്ആർഒ നിരീക്ഷിക്കും.

Image credit: NASA Jet Propulsion Laboratory

More from GizBot

Best Mobiles in India

English summary
Reportedly, the launch of the ISRO-NASA joint venture Nisar satellite will be delayed. ISRO cited some concerns about the thermal resistance of the satellite's 39-foot-diameter (12-meter) radar antenna reflector. An additional coating is required to protect the reflector from temperature fluctuations. Launch will happen only after this coating is done.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X