ബഹിരാകാശത്തേക്ക് ഡോക്ടർമാരെ ബീം ചെയ്ത് നാസ; അറിയാം ഹോളോപോർട്ടേഷൻ സാങ്കേതിക വിദ്യയെക്കുറിച്ച്

|

മാർവൽ സിനിമകളിലും മറ്റും നിങ്ങൾ ഹോളോഡെസ്ക് പ്രൊജക്ഷനുകൾ കണ്ടിട്ടുണ്ടാകും. ദൂര സ്ഥലങ്ങളിൽ ഇരിക്കുന്നവരുടെ 3ഡി രൂപങ്ങൾ കാണാൻ കഴിയുന്ന രീതിയാണ് ഈ സിനിമകളിൽ ഒക്കെ നാം കണ്ടിട്ടുള്ളത്. എന്നാൽ ഈ സങ്കേതികവിദ്യ സിനിമ സങ്കൽപ്പം മാത്രമല്ലാതായിട്ടും വർഷങ്ങളായിരിക്കുന്നു. ഇപ്പോൾ ഹോളോപോർട്ടേഷൻ സാങ്കേതികവിദ്യയിൽ ലോകത്തെ മുഴുവൻ അമ്പരപ്പിച്ച് പുതിയ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് അമേരിക്കൻ ബഹിരാകാശ എജൻസിയായ നാസ. ഹോളോപോർട്ടേഷൻ സാങ്കേതികവിദ്യ ഉപയോഗിച്ച് ഭൂമിയിൽ ഉള്ള ആളുകളെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കാണ് നാസ ബീം ചെയ്തത്.

 

ഹോളോപോർട്ടേഷൻ

പേഴ്സണൽ കമ്പ്യൂട്ടറുകളും സോഫ്റ്റ്വെയറുകളും ഉപയോഗിച്ചാണ് നാസ ഈ നേട്ടം സ്വന്തമാക്കിയത്. ഭൂമിയിൽ നിന്നും ബഹിരാകാശത്തേക്കുള്ള ആദ്യ ഹോളോപോർട്ടേഷൻ ഹാൻഡ്‌ഷേക്ക് എന്നാണ് നാസ ഈ നേട്ടത്തെ വിശേഷിപ്പിക്കുന്നത്. നാസയുടെ ഫ്ലൈറ്റ് സർജൻ ഡോ. ജോസഫ് ഷ്മിഡിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം ഡോക്ടർമാരും എഇഎക്സ്എ എയ്‌റോസ്‌പേസ് സിഇഒ ഫെർണാണ്ടോ ഡി ലാ പെന ലാക്കയുമാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ഹോളോപോർട്ട് ചെയ്തത്. നിലയത്തിൽ ഉണ്ടായിരുന്ന ബഹിരാകാശ യാത്രികന്‍ തോമസ് പെസ്ക്വറ്റുമായി സംസാരിക്കാനും സംഘത്തിന് കഴിഞ്ഞു.

ഡിസോ വാച്ച് എസ് റിവ്യൂ: വില കുറഞ്ഞ സ്മാർട്ട് വാച്ച് വാങ്ങുന്നവർക്ക് മികച്ച ചോയിസ്ഡിസോ വാച്ച് എസ് റിവ്യൂ: വില കുറഞ്ഞ സ്മാർട്ട് വാച്ച് വാങ്ങുന്നവർക്ക് മികച്ച ചോയിസ്

കിനക്റ്റ് ക്യാമറ

മൈക്രോസോഫ്റ്റ് ഹോളോലെൻസ് കിനക്റ്റ് ക്യാമറയും എഇഎക്സ്എയുടെയും യൂറോപ്യൻ സ്പേസ് എജൻസിയുടെയും കസ്റ്റമൈസ്ഡ് സോഫ്റ്റ്വെയറും ഹോളോപോർട്ടിങിന് ഉപയോഗിച്ചു. ഭാവി ബഹിരാകാശ ദൌത്യങ്ങളിൽ ഹോളോപോർട്ടിങ് സാങ്കേതികവിദ്യയും ആശയ വിനിമയ രീതികളും കൂടുതൽ വിപുലമായി ഉപയോഗിക്കുമെന്നും നാസ അറിയിച്ചു. ഭൂമിയിൽ ഉള്ള മനുഷ്യരെ ബഹിരാകാശത്തേക്കും ബഹിരാകാശ യാത്രികരെ തിരിച്ചും ഹോളോപോർട്ട് ചെയ്യാൻ കഴിയും. ലോങ്ങ് റേഞ്ച് കമ്മ്യൂണിക്കേഷനായുള്ള ഏറ്റവും പുതിയ രീതിയാണ് ഇതെന്നും നാസ പറയുന്നു.

എന്താണ് ഹോളോപോർട്ടേഷൻ?
 

എന്താണ് ഹോളോപോർട്ടേഷൻ?

വ്യക്തികളുടെ ഹൈ ക്വാളിറ്റി 3ഡി മോഡലുകൾ റീ കൺസട്രക്റ്റ് ചെയ്യാനും, കംപ്രസ് ചെയ്യാനും തത്സമയം എവിടേക്ക് വേണമെങ്കിലും ട്രാൻസ്മിറ്റ് ചെയ്യാനും അനുവദിക്കുന്ന ക്യാപ്ചർ സാങ്കേതികവിദ്യയാണ് നാസയുടെ അഭിപ്രായത്തിൽ ഹോളോപോർട്ടേഷൻ. ഈ ചിത്രങ്ങൾ ഹോളോലെൻസ് പോലുള്ള മിക്സഡ് റിയാലിറ്റി ഡിസ്പ്ലെകളുമായി സംയോജിപ്പിക്കുമ്പോൾ, ദൂര സ്ഥലങ്ങളിൽ ഇരിക്കുന്നവർക്ക് പരസ്പരം 3ഡി രൂപം കാണാൻ കഴിയും. അവരുടെ ശബ്ദം കേൾക്കാനും പരസ്പരം സംവദിക്കാനും ഈ സാങ്കേതികവിദ്യ സഹായിക്കുന്നു.

12th ജനറേഷൻ ഇന്റൽ പ്രൊസസറുകളുമായി എച്ച്പി പവലിയൻ 15 (2022) ലാപ്ടോപ്പ് ഇന്ത്യയിലെത്തി12th ജനറേഷൻ ഇന്റൽ പ്രൊസസറുകളുമായി എച്ച്പി പവലിയൻ 15 (2022) ലാപ്ടോപ്പ് ഇന്ത്യയിലെത്തി

സാങ്കേതികവിദ്യ

നിങ്ങളുമായി ഇന്ററാക്റ്റ് ചെയ്യുന്ന വ്യക്തി നിങ്ങളുടെ തൊട്ട് മുമ്പിലാണെന്ന തോന്നൽ ഉണ്ടാക്കാനും പുതിയ സാങ്കേതികവിദ്യ സഹായിക്കും. 2016 മുതൽ മൈക്രോസോഫ്റ്റ് ഹോളോപോർട്ടേഷൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ട്. ബഹിരാകാശം പോലെ അതിവിദൂരമായ സ്ഥലത്തേക്ക് ആളുകളെ ഹോളോപോർട്ട് ചെയ്യുന്നത് ഇത് ആദ്യമാണെന്ന് മാത്രം. ഭൂമിയിൽ നിന്നും 250 മൈൽ ഉയരത്തിലുള്ള ഭ്രമണപഥത്തിൽ ആണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം ഉള്ളത്. മണിക്കൂറിൽ 17,500 മൈൽ വേഗത്തിലും ഐഎസ്എസ് സഞ്ചരിക്കുന്നു. ഈ ഘടകങ്ങളെയെല്ലാം അതിജീവിച്ചാണ് നാസ ഹോളോപോർട്ടേഷൻ സാങ്കേതികവിദ്യ വിജയകരമായി ഉപയോഗിച്ചത്.

ഹോളോപോർട്ടേഷൻ സാങ്കേതികവിദ്യയുടെ ഭാവി

ഹോളോപോർട്ടേഷൻ സാങ്കേതികവിദ്യയുടെ ഭാവി

തങ്ങളുടെ വലിയ പദ്ധതികളിലേക്ക് ഹോളോപോർട്ടേഷൻ സാങ്കേതികവിദ്യയുടെ സാധ്യതകൾ ഉൾപ്പെടുത്താൻ നാസ തയ്യാറെടുക്കുകയാണ്. പ്രത്യേകിച്ചും ഡീപ്പ് സ്പേസ് പര്യവേഷണങ്ങൾക്ക്. ചന്ദ്രനിലേക്ക് മടങ്ങാനും ചൊവ്വ ദൌത്യങ്ങൾ കൂടുതൽ സജീവമാക്കാനും നാസ തയ്യാറെടുക്കുകയാണ്. ഇത്തരം പര്യവേഷണങ്ങളിലും ദൌത്യങ്ങളിലും ഹോളോപോർട്ടേഷൻ സാങ്കേതികവിദ്യ ഏറെ പ്രയോജനം ചെയ്യുമെന്ന് നാസ പറയുന്നു. ഭൂമിയുമായുള്ള ആകലം കൂടുന്തോറും കമ്മ്യൂണിക്കേഷൻ ബുദ്ധിമുട്ടാകുന്ന ഡീപ്പ് സ്പേസിൽ ആശയ വിനിമയം സുഗമമാക്കാൻ ഹോളോപോർട്ടേഷൻ സാങ്കേതികവിദ്യ ഉപയോഗിക്കാൻ കഴിയുമെന്നാണ് നാസ വിലയിരുത്തുന്നത്.

ആധിപത്യം തുടരാൻ റെഡ്മിയുടെ വജ്രായുധങ്ങൾ, റെഡ്മി 10എ, റെഡ്മി 10 പവർ എന്നിവ ഇന്ത്യയിലെത്തിആധിപത്യം തുടരാൻ റെഡ്മിയുടെ വജ്രായുധങ്ങൾ, റെഡ്മി 10എ, റെഡ്മി 10 പവർ എന്നിവ ഇന്ത്യയിലെത്തി

ഭൂമി

ബഹിരാകാശത്ത് മാത്രമല്ല ഇങ്ങ് ഭൂമിയിലും നിരവധി സാഹചര്യങ്ങളിൽ ഹോളോപോർട്ടേഷൻ സാങ്കേതികവിദ്യ പ്രയോജനകരമാകും. അൻ്റാർട്ടിക്ക പോലെയുള്ള അതികഠിനമായ പരിതസ്ഥിതികൾ, ഓഫ് ഷോർ ഓയിൽ റിഗ്സ്, സൈനിക നടപടികൾ നടക്കുന്ന സ്ഥലങ്ങൾ തുടങ്ങിയ മേഖലകളിൽ പ്രത്യേകിച്ചും. ദുഷ്കരമായ പരിതസ്ഥിതികളിലേക്ക് മനുഷ്യർ നേരിട്ട് എത്താതെ തന്നെ അവർ ചെയ്യേണ്ട ജോലികൾ നിർവഹിക്കാമെന്നതും ഹോളോപോർട്ടേഷൻ സാങ്കേതികവിദ്യയുടെ പ്രത്യേകതയാണ്. മെന്റഡ് റിയാലിറ്റിയെ ഹാപ്‌റ്റിക്‌സുമായി ( 3ഡി സ്പർശനം ) സംയോജിപ്പിക്കുമെന്ന് ഫ്ലൈറ്റ് സർജൻ ഡോ. ജോസഫ് ഷ്മിഡ് പറയുന്നു. ഇത് രണ്ട് സ്ഥലത്തിരിക്കുന്നവർക്ക് ഒരുമിച്ച് ഒരു ഡിവൈസിൽ പ്രവർത്തിക്കാൻ സഹായകമാകുന്ന സാങ്കേതിക വിദ്യയായി മാറും.

Best Mobiles in India

English summary
The US space agency NASA has made a new breakthrough in holoportation technology that has taken the world by surprise. NASA has beamed people on Earth to the International Space Station using holoportation technology. NASA has achieved this by using special softwares.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X