സർവപ്രപഞ്ചത്തിലും സൃഷ്ടിയിലും മനോഹരമായെന്തുണ്ട്..? നക്ഷത്രങ്ങളുടെ ഗർഭഗൃഹത്തിന്റെ മോഹിപ്പിക്കുന്ന ദൃശ്യങ്ങൾ

|

സർവസൃഷ്ടിക്കും ഉടമയാരെങ്കിലുമാകട്ടെ, ദൈവമോ, ഏലിയനുകളോ കമ്പ്യൂട്ടർ പ്രോഗ്രാമുകളോ മനുഷ്യൻ ചിന്തിച്ചിട്ടില്ലാത്ത മറ്റ് സാധ്യതകളോ അങ്ങനെയെന്തും. പക്ഷെ സൃഷ്ടിയിലും മനോഹരമായി ഈ പ്രപഞ്ചത്തിൽ മറ്റെന്തുണ്ടെന്ന് ചോദിച്ചാൽ ചൂണ്ടിക്കാണിക്കാൻ ഒന്നുമില്ലെന്നതാണ് വാസ്തവം. മനുഷ്യന്റെ കണ്ണെത്തിയ കോണുകളിലും കാണാത്ത പ്രപഞ്ചത്തിലും ഏറ്റവും സുന്ദരമായ കാഴ്ചയെന്ന് ശാസ്ത്രലോകവും സാധാരണക്കാരും ഒരു പോലെ പറയുന്നൊരിടമുണ്ട് ഈ ബ്രഹ്മാണ്ഡത്തിൽ. നക്ഷത്രങ്ങളുടെ ജന്മദേശം! (NASA).

ജെയിംസ് വെബും സൃഷ്ടിയുടെ തൂണുകളും

ജെയിംസ് വെബും സൃഷ്ടിയുടെ തൂണുകളും

മനുഷ്യൻ ബഹിരാകാശ കാഴ്ചകൾ കാണാൻ തുടങ്ങിയിട്ട് കാലങ്ങളായി. എന്നാൽ അവനെ ഏറ്റവും മോഹിപ്പിച്ച ദൃശ്യങ്ങൾ പകർത്താൻ 1990ൽ ഹബ്ബിൾ സ്പേസ് ടെലസ്കോപ്പ് ഭ്രമണപഥത്തിൽ എത്തേണ്ടി വന്നു. അന്ന് മുതൽ ഇങ്ങോട്ട് ഹബ്ബിളിന്റെ ക്യാമറക്കണ്ണുകളിലൂടെ കണ്ട കാഴ്ചകളെല്ലാം തന്നെ ലോകത്തെയാകെ ഭ്രമിപ്പിക്കാൻ പോന്നവയായിരുന്നു.

ചിത്രങ്ങൾ

അക്കൂട്ടത്തിൽ ഏറ്റവും മനോഹരമായ ചിത്രങ്ങൾ ഏതെന്ന ചോദ്യത്തിന് എല്ലാവർക്കും ഒരുത്തരം മാത്രമാണ് ഉണ്ടായിരുന്നത്. " പില്ലേഴ്സ് ഓഫ് ക്രിയേഷൻ " ( സൃഷ്ടിയുടെ തൂണുകൾ ) എന്ന് വിളിക്കപ്പെടുന്ന, നക്ഷത്രങ്ങൾ രൂപം കൊള്ളുന്ന മേഖല. 1995ലും 2014ലുമാണ് ഹബ്ബിൾ ഈ ചിത്രങ്ങൾ പകർത്തിയത്.

50 വർഷങ്ങൾക്കിപ്പുറം വീണ്ടുമെന്തിനൊരു മടക്കം; Artemis ദൌത്യങ്ങളിലൂടെ NASA ലക്ഷ്യമിടുന്നതെന്ത്..?50 വർഷങ്ങൾക്കിപ്പുറം വീണ്ടുമെന്തിനൊരു മടക്കം; Artemis ദൌത്യങ്ങളിലൂടെ NASA ലക്ഷ്യമിടുന്നതെന്ത്..?

പില്ലേഴ്സ് ഓഫ് ക്രിയേഷൻ

ഹൈഡ്രജൻ വാതകവും പൊടിപടലങ്ങളും ഇണ ചേർന്ന് നിൽക്കുന്ന, മനോഹരമായ നൃത്ത ശിൽപ്പങ്ങൾ പോലെയാണ് പില്ലേഴ്സ് ഓഫ് ക്രിയേഷൻ. അവളുടെ മേഘങ്ങൾക്കുള്ളിൽ എപ്പോഴും കുഞ്ഞ് നക്ഷത്രങ്ങൾ മിഴി തുറന്ന് തുടങ്ങിയിട്ടുമുണ്ടാകും. ഹബ്ബിൾ പകർത്തിയ ചിത്രങ്ങൾ പോലൊന്നിനിയുണ്ടാകില്ലെന്ന് കരുതിയിരിക്കുമ്പോഴാണ് കക്ഷിയുടെ കൊച്ചുമകൻ ജെയിംസ് വെബ് ബഹിരാകാശത്തെത്തുന്നത്.

സൃഷ്ടിയുടെ തൂണുകൾ

സൃഷ്ടിയുടെ തൂണുകൾ

സൃഷ്ടിയുടെ തൂണുകൾ ജെയിംസിന്റെ സ്വർണക്കണ്ണുകളിലൂടെ ഇത് വരെയില്ലാത്ത മിഴിവോടും സൌന്ദര്യത്തോടും കൂടി ലോകത്തിന്റെ മുന്നിലെത്തി. ഒക്ടോബറിൽ മിഡ്-ഇൻഫ്രാറെഡ്, നിയർ ഇൻഫ്രാറെഡ് വേവ്ലെങ്തുകളിൽ പകർത്തിയ ചിത്രങ്ങൾ ലോകമാകെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ഈ രണ്ട് ചിത്രങ്ങളും ചേർത്തുവച്ച് പില്ലേഴ്സ് ഓഫ് ക്രിയേഷന്റെ ഏറ്റവും മനോഹരമായ ചിത്രം തയ്യാറാക്കിയിരിക്കുകയാണ് നാസ.

ജെയിംസ് വെബ് ടെലസ്കോപ്പ്

മനുഷ്യൻ ബഹിരാകാശത്തേക്കയച്ച ഉപകരണങ്ങളിൽ സാങ്കേതിക മേന്മ കൊണ്ട് ഏറ്റവും മുന്നിൽ നിൽക്കുന്നത് ജെയിംസ് വെബ് ടെലസ്കോപ്പ് ആണ്. ജെയിംസിന്റെ നിയർ ഇൻഫ്രാറെഡ് ക്യാമറ (NIRCam), മിഡ് ഇൻഫ്രാറെഡ് ഇൻസ്ട്രമെന്റ് (MIRI) എന്നിവയിൽ നിന്നുള്ള ഡാറ്റ ( വേവ്ലെങ്തുകൾ ) സംയോജിപ്പിച്ചാണ് ഈ ചിത്രം തയ്യാറാക്കിയത്. ഈ രണ്ട് ഉപകരണങ്ങളുടെയും പ്രവർത്തനം മനസിലാക്കാൻ തുടർന്ന് വായിക്കുക.

നിയർ ഇൻഫ്രാറെഡ് ക്യാമറ

നിയർ ഇൻഫ്രാറെഡ് ക്യാമറ സൃഷ്ടിയുടെ തൂണുകൾക്ക് സമീപമുള്ള ഓറഞ്ച് ഡോട്ടുകൾ ( കുത്തുകൾ പോലെ തോന്നിപ്പിക്കുന്നവ ) ഹൈലൈറ്റ് ചെയ്യുന്നു. പുതിയ നക്ഷത്രങ്ങൾ രൂപം കൊള്ളുന്നതാണ് ഈ ഓറഞ്ച് ഡോട്ടുകൾ. പില്ലേഴ്സ് ഓഫ് ക്രിയേഷന്റെ പശ്ചാത്തലത്തിൽ കാണാവുന്ന നക്ഷത്രങ്ങളെയും NIRCam എടുത്ത് കാട്ടുന്നുണ്ട്. അതേ സമയം മിഡ് ഇൻഫ്രാറെഡ് ഇൻസ്ട്രമെന്റ് ഓറഞ്ച് മുതൽ ഇൻഡിഗോ വരെയുള്ള നിറങ്ങളിലുള്ള പൊടി പടലങ്ങളും ഹൈലൈറ്റ് ചെയ്യുന്നു.

 

മിഡ് ഇൻഫ്രാറെഡ്

സാധാരണ ഗതിയിൽ ഈ ചിത്രങ്ങളിൽ കാണാൻ കഴിയാത്ത സവിശേഷതകൾ വ്യക്തമായി കാണാൻ വേവ്ലെങ്തുകൾ ( തരംഗ ദൈർഘ്യങ്ങൾ ) സംയോജിപ്പിക്കുന്നത് കൊണ്ട് സാധിക്കുന്നു. ഉദാഹരണത്തിന് മിഡ് ഇൻഫ്രാറെഡ് ചിത്രത്തിൽ വളരെ കുറച്ച് നക്ഷത്രങ്ങളെങ്കിലും കാണാൻ കഴിയും. എന്നാൽ നിയർ ഇൻഫ്രാറെഡിന് പൊടിപടലങ്ങൾക്കപ്പുറമുള്ള വിശദാംശങ്ങൾ പകർത്താനും കഴിയില്ല. രണ്ട് വേവ്ലെങ്തിലുള്ള ഡാറ്റ സംയോജിപ്പിക്കുമ്പോൾ ഈ പരിമിതികൾ മറി കടക്കാൻ കഴിയുന്നു.

അവിശ്വാസികളേ, തെളിവുകളും ശാസ്ത്രവും നിങ്ങൾക്കെതിരാണ്; നാല് ലക്ഷം മനുഷ്യരുടെ പ്രയത്നം തട്ടിപ്പാകുന്നത് എങ്ങനെ?അവിശ്വാസികളേ, തെളിവുകളും ശാസ്ത്രവും നിങ്ങൾക്കെതിരാണ്; നാല് ലക്ഷം മനുഷ്യരുടെ പ്രയത്നം തട്ടിപ്പാകുന്നത് എങ്ങനെ?

കാണുന്നത് കഴിഞ്ഞ് പോയ കാലം

കാണുന്നത് കഴിഞ്ഞ് പോയ കാലം

മനുഷ്യൻ ബഹിരാകാശ ടൂറിസത്തിനിറങ്ങിയാലും പില്ലേഴ്സ് ഓഫ് ക്രിയേഷൻ നേരിട്ട് പോയി കാണാൻ കഴിയില്ലെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. ഈഗിൾ നെബുലയിലെ 6000 പ്രകാശവർഷം മുമ്പുള്ള കാഴ്ചകളാണ് നാം ഇപ്പോൾ കണ്ട് കൊണ്ടിരിക്കുന്നത്. സൂപ്പർനോവ ഷോക്ക് വേവുകൾ മൂലം പില്ലേഴ്സ് ഓഫ് ക്രിയേഷൻ തകർന്നിരിക്കാനാണ് സാധ്യതയെന്നും ആയിരം വർഷങ്ങൾ കൂടി കഴിയുമ്പോൾ ഇവയുടെ നാശം ഭൂമിയിൽ നിന്ന് ദൃശ്യമാകുമെന്നുമാണ് ഗവേഷകർ പറയുന്നത്.

Best Mobiles in India

English summary
The truth is that if you ask what else is beautiful in this universe, other than creation, there is nothing to point out. There is a place in this universe that the scientific world and common people alike say is the most beautiful sight in the universe that we ever saw. birthplace of the stars!

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X