Just In
- 1 hr ago
കൊമ്പന്മാർ കൊമ്പ് കോർക്കുമ്പോൾ; ഒരേ വിലയിൽ കിടിലൻ പ്ലാനുകളുമായി എയർടെലും ജിയോയും
- 4 hrs ago
ആൻഡ്രോയിഡ് തറവാട്ടിലെ തമ്പുരാൻ എഴുന്നെള്ളുന്നു; അറിഞ്ഞിരിക്കേണ്ടതെല്ലാം
- 10 hrs ago
ബിഎസ്എൻഎൽ സിം ഉള്ളവരേ, നിങ്ങൾക്ക് ശുഷ്കാന്തിയുണ്ടോ? നിങ്ങൾ തേടിനടക്കുന്ന ആ റീച്ചാർജ് പ്ലാൻ ഇതാ
- 12 hrs ago
വർക്ക് ഫ്രം ഹോം വാഗ്ദാനത്തിൽ വീഴരുതേ...! പാർട്ട് ടൈം ജോലിതേടിയ യുവതിക്ക് നഷ്ടമായത് 1.18 ലക്ഷം രൂപ
Don't Miss
- Movies
വീണ്ടും സിനിമ ചെയ്യണമെന്നത് ഭർത്താവിന്റെ കൂടി ആവശ്യമായിരുന്നു; ഫിറ്റ്നസ് രഹസ്യമതാണ്!, നദിയ മൊയ്തു പറയുന്നു
- News
പോലീസുകാരന്റെ വെടിയേറ്റ ഒഡീഷ ആരോഗ്യ മന്ത്രി നബാ ദാസ് മരിച്ചു
- Sports
ഇംഗ്ലണ്ട് നാണം കെട്ടു! ഷഫാലിയും ചുണക്കുട്ടികളും ഇനി ലോക ചാംപ്യന്മാര്
- Finance
എസ്ബിഐ മാസ വരുമാന പദ്ധതി; ഒറ്റത്തവണ നിക്ഷേപത്തിൽ കീശ നിറയ്ക്കുന്ന മാസ വരുമാനം നേടാം; നോക്കുന്നോ
- Lifestyle
ഈ രാശിക്കാര്‍ പരസ്പരം ചേര്‍ന്നാല്‍ ശത്രുക്കള്‍: ഒന്നിക്കാന്‍ പാടില്ലാത്ത രാശിക്കാര്‍
- Automobiles
2 ലക്ഷം രൂപയാണോ ബജറ്റ്? കോളേജ് പിള്ളേർക്ക് വാങ്ങാവുന്ന 'ശൂപ്പർ' ബൈക്കുകൾ ഇതാ
- Travel
അല്ലലില്ലാതെ ഒരു യാത്ര പൂർത്തിയാക്കാം.. ഈ ഏഴു കാര്യങ്ങൾ മാത്രം ശ്രദ്ധിക്കാം
Lunar Pits: അന്യഗ്രഹ ജീവിതം എലികളെപ്പോലെ? ചന്ദ്രനിലെ കുഴികളിൽ പ്രതീക്ഷയർപ്പിച്ച് ശാസ്ത്രലോകം
ഭൂഗോളത്തിന് വെളിയിലേക്കുള്ള യാത്രകളും അന്യഗ്രഹ ജീവിതമെന്ന സ്വപ്നവും മനുഷ്യനെ ഏറ്റവും ഭ്രമിപ്പിക്കുന്ന ശാസ്ത്ര മേഖലകളിൽ ഒന്നാണ്. ബഹിരാകാശ പരിവേഷണം ആരംഭിച്ച് ദശാബ്ദങ്ങൾ പിന്നിടുമ്പോഴും ഭൂമിക്ക് വെളിയിൽ മനുഷ്യന്റെ കാലടിപ്പാടുകൾ പതിഞ്ഞ ഏകയിടം, ഭൂമിയുടെ തന്നെ ഉപഗ്രഹമായ ചന്ദ്രനാണ് (Moon). ഏതാനും മണിക്കൂറുകൾ മാത്രമാണ് അപ്പോളോ ദൌത്യങ്ങളുടെ ഭാഗമായി ചന്ദ്രനിൽ കാല് കുത്തിയ 12 മനുഷ്യർക്കും അവിടെ ചിലവഴിക്കാൻ കഴിഞ്ഞിട്ടുള്ളതെന്നും ഓർക്കണം (lunar pits).

എങ്കിലും ഭാവിയിൽ ഭൂമിക്ക് പുറത്ത് മനുഷ്യന് കുടിയേറാൻ സാധ്യമാകുന്ന ആദ്യ ആകാശ ഗോളങ്ങളിൽ ഒന്ന് ചന്ദ്രനായിരിക്കുമെന്ന് തന്നെയാണ് ഗവേഷകർ കരുതുന്നത്. ഇതിനായി ഏറ്റവും പുതിയ പഠനങ്ങളിൽ കണ്ടെത്തിയിരിക്കുന്ന സ്ഥലങ്ങളാണ് ഏറ്റവും രസകരം. ചന്ദ്രനിലെ ചില കുഴികളാണ് ( ഗർത്തങ്ങൾ ) മനുഷ്യന് താമസിക്കാൻ ഏറ്റവും അനുയോജ്യമാകുകയെന്നാണ് ഗവേഷകർ പറയുന്നത്. ഇതിന് പിന്നിലെ കാരണം എന്തെന്നറിയാൻ തുടർന്ന് വായിക്കുക.

ചന്ദ്രനിലെ താപനിലയിൽ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകളാണ് മനുഷ്യവാസത്തിന് തടസം നിൽക്കുന്ന പ്രധാന ഘടകം. പകൽ സമയങ്ങളിൽ വെള്ളം തിളയ്ക്കാൻ (123 ഡിഗ്രി വരെ) ആവശ്യമായതിലും കൂടുതലാണ് ചന്ദ്രനിലെ താപനില. രാത്രിയിൽ ഇത് മൈനസ് 173 ഡിഗ്രി വരെയായി താഴാറുമുണ്ട്. ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടെത്താതെ ചന്ദ്രനിലേക്കുള്ള മനുഷ്യന്റെ കുടിയേറ്റം സാധ്യമാകുകയുമില്ല. ഈ സാഹചര്യത്തിലാണ് ചന്ദ്രനിലെ ചില ചെറിയ ഗർത്തങ്ങൾ ( പിറ്റുകൾ ) സംബന്ധിച്ച പുതിയ പഠനം പുറത്ത് വരുന്നത്.

ഈ ചെറിയ ഗർത്തങ്ങളിൽ ചന്ദ്രോപരിതലത്തിലെ കാലാവസ്ഥ വ്യതിയാനങ്ങൾ അങ്ങനെ ബാധിക്കില്ലെന്നാണ് കണ്ടെത്തൽ. നാസയുടെ ചാന്ദ്ര നിരീക്ഷണ ഉപഗ്രഹം ആയ ലൂണാർ റെക്കണൈസൻസ് ഓർബിറ്റർ നിന്നുള്ള ഡാറ്റയും കമ്പ്യൂട്ടർ മോഡലുകളും അടിസ്ഥാനപ്പെടുത്തിയാണ് റിപ്പോർട്ട് പുറത്ത് വന്നിരിക്കുന്നത്. ഈ ഗർത്തങ്ങളിലെ നിഴൽ പ്രദേശങ്ങളിലാണ് താപനിലയിൽ കാര്യമായ വ്യതിയാനങ്ങൾ കാണാൻ കഴിയാത്തത്.

മനുഷ്യർക്ക് ഏറ്റവും അനുയോജ്യമായ 17 ഡിഗ്രി സെൽഷ്യസാണ് ഈ ഗർത്തങ്ങളിലെ ഏകദേശ താപനില. ചെറിയ ഏറ്റക്കുറച്ചിലുകൾ മാത്രമാണ് ഉണ്ടാകാറുള്ളതും. ചന്ദ്രോപരിതലത്തിലെ സാധാരണ താപനിലയും വ്യതിയാനങ്ങളും കണക്കിലെടുക്കുമ്പോൾ ഇനിയുള്ള ചാന്ദ്ര പരിവേഷണ ദൌത്യങ്ങൾക്കും ബഹിരാകാശ സഞ്ചാരികൾക്ക് താമസിക്കാനും ഉള്ള ഏറ്റവും അനുയോജ്യമായ ഇടങ്ങളായി ഈ ഗർത്തങ്ങളെ കാണാം.

ചന്ദ്രനിലെ ഗർത്തങ്ങൾ
2009 കാലത്താണ് ചന്ദ്രനിലെ ഈ ഗർത്തങ്ങൾ കണ്ടെത്തിയത്. ഈ ഗർത്തങ്ങളെ സംബന്ധിച്ച് നിരവധി പഠനങ്ങളും പിന്നീടുള്ള സമയങ്ങളിൽ നടന്നിരുന്നു. ഇത്തരം കുഴികളിൽ നിന്ന് കണ്ടെത്താൻ കഴിഞ്ഞേക്കാവുന്ന വലിയ ഗുഹകളിലാണ് ശാസ്ത്രജ്ഞർ ആദ്യം പ്രതീക്ഷയർപ്പിച്ചിരുന്നത്. ഗർത്തത്തിനുള്ളിലെ ഗുഹകൾ ഷെൽട്ടറുകൾ പോലെ ഉപയോഗിക്കാൻ സാധിക്കുമെന്നായിരുന്നു വിലയിരുത്തലുകൾ. ഇത്തരം ഗർത്തങ്ങൾക്ക് സോളാർ റേഡിയേഷൻ പോലെയുള്ള മറ്റ് കോസ്മിക് വികിരണങ്ങളിൽ നിന്നും ഉൽക്കകളിൽ നിന്നുമൊക്കെ സംരക്ഷണം നൽകാനും കഴിയും.

കണ്ടെത്തിയ 200 ഓളം ഗർത്തങ്ങളിൽ 16 എണ്ണവും തകർന്ന ലാവ ട്യൂബുകൾ ആയിരിക്കാമെന്നും ജിയോഫിസിക്കൽ റിസർച്ച് ലെറ്റേഴ്സിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ ഗവേഷകർ പറയുന്നു. കാലിഫോർണിയ യൂണിവേഴ്സിറ്റിയിലെ ഡോക്ടറൽ വിദ്യാർഥിയായ ടൈലർ ഹോവർത്താണ് പഠനത്തിന് നേതൃത്വം നൽകിയത്. ലൂണാർ ഓർബിറ്ററിലെ ഡിവൈനർ തെർമൽ ക്യാമറയിൽ നിന്നുള്ള ഡാറ്റ പ്രോസസ് ചെയ്താണ് ഗവേഷക സംഘം പുതിയ നിഗമനങ്ങളിലേക്കെത്തിയത്.

ചന്ദ്രനിലെ പ്രശാന്തതയുടെ സമുദ്രം എന്ന് വിളിക്കപ്പെടുന്ന മേഖല കേന്ദ്രീകരിച്ചാണ് ഗവേഷക സംഘം പഠനം നടത്തിയത്. ദീർഘ വൃത്താകൃതിയും ഫുട്ബോൾ മൈതാനത്തിന്റെ വലിപ്പവും 100 മീറ്ററോളം ആഴവുമുള്ള ഗർത്തത്തെയാണ് സംഘം നിരീക്ഷിച്ചത്. ഗർത്തത്തിലെ പാറകളുടെയും പൊടി പടലങ്ങളുടെയും തെർമൽ പ്രോപ്പർട്ടീസ് കമ്പ്യൂട്ടർ മോഡലിങിലൂടെ വിലയിരുത്തിയായിരുന്നു പഠനം.

എല്ലായ്പ്പോഴും നിഴൽ വീണ് കിടക്കുന്ന ഗർത്ത ഭാഗങ്ങളിൽ ഏതാണ്ട് 17 ഡിഗ്രി സെൽഷ്യസിനോടടുത്ത താപനിലയാണ് ഗവേഷകർക്ക് എപ്പോഴും കാണാനായത്. ഒരു ചാന്ദ്ര ദിനത്തിൽ ഉടനീളം പരിശോധിച്ചിട്ടും താപനിലയിൽ കാര്യമായ ഒരു മാറ്റവും രേഖപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. ലൂണാർ ഓർബിറ്റർ പകർത്തിയ ചിത്രങ്ങളിൽ ഈ ഗർത്തത്തിനുള്ളിൽ നിന്നും ആരംഭിക്കുന്ന ഒരു ഗുഹയുടെ സാന്നിധ്യവും സൂചിപ്പിക്കുന്നുണ്ട്. ആ ഗുഹയിലും സമാനമായ താപനില മാത്രമാണ് ഉണ്ടായിരിക്കുകയെന്നും ഗവേഷകർ പ്രതീക്ഷിക്കുന്നു.

ഗർത്തത്തിലേക്ക് എപ്പോഴും വീണ് കിടക്കുന്ന നിഴൽ ആണ് ഊഷ്മാവ് സ്ഥിരമായി തുടരാൻ സഹായിക്കുന്നതെന്നും ഗവേഷകർ വിശ്വസിക്കുന്നുണ്ട്. പകൽ സമയത്ത് ചൂട് കൂടാതിരിക്കാനും രാത്രിയിൽ ചൂട് കുറയാതിരിക്കാനും നിഴലിന്റെ സാന്നിധ്യം കാരണമാകുന്നതായാണ് വിലയിരുത്തൽ. പുതിയ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ കൂടുതൽ വിശദമായ പഠനങ്ങൾക്കും ഗവേഷണത്തിനും ഒരുങ്ങുകയാണ് ശാസ്ത്രലോകം.

വളരെ വ്യത്യസ്തമായ സമയക്രമമാണ് ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രനിലേത്. ചന്ദ്രനിലെ ഒരു ദിവസം ഏകദേശം 15 ഭൌമദിനങ്ങൾ വരെ നീണ്ട് നിൽക്കും. ഈ സമയത്ത് ചന്ദ്രോപരിതലത്തിൽ അതിശക്തമായി സൂര്യപ്രകാശം പതിക്കുകയും ചെയ്യും. ഇത് താപനില വളരെയധികം കൂട്ടുന്നു. വെള്ളം തിളയ്ക്കാൻ ആവശ്യമായ ചൂടിലേക്ക് ചന്ദ്രോപരിതലം മാറുന്നതും സാധാരണമാണ്. രാത്രികളും ഏകദേശം 15 ഭൌമദിനങ്ങൾ നീണ്ട് നിൽക്കും. അതികഠിനമായ തണുപ്പായിരിക്കും ഈ സമയം ചന്ദ്രോപരിതലത്തിൽ.

ലൂണാർ റെക്കണൈസൻസ് ഓർബിറ്റർ
2009 ജൂൺ 18നാണ് ലൂണാർ റെക്കണൈസൻസ് ഓർബിറ്റർ വിക്ഷേപിച്ചത്. ചന്ദ്രനെക്കുറിച്ചുള്ള മനുഷ്യന്റെ അറിവും ധാരണയും പൊളിച്ചെഴുതാൻ സഹായിക്കുന്ന വിവരങ്ങളാണ് ലൂണാർ റെക്കണൈസൻസ് ഓർബിറ്ററിലെ എഴ് ഉപകരണങ്ങൾ നൽകിയത്. അവയിലൊന്നായ ഡിവൈനർ ലൂണാർ റേഡിയോമീറ്റർ എക്സ്പെരിമെന്റ് എന്ന ഉപകരണമാണ് ഈ ഗർത്തങ്ങൾക്കുള്ളിലെ താപനിലയേക്കുറിച്ചുള്ള പഠനത്തിന് സഹായിച്ചതും.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470